ഋതുസംക്രമം /20

 

വരാന്തയിലൂടെ നടക്കുമ്പോൾ ഡോക്ടർ ദിനേശ്ശ് എന്ന് എഴുതിയിരിക്കുന്ന ബോർഡ് കണ്ടു . മനു സാർ അങ്ങോട്ടേക്ക് നടന്നു . തിരക്കൊഴിയാനായി അൽപനേരം കാത്തു നിന്നു . പിന്നെ അകത്തു കടക്കാനായി അനുവാദം ചോദിച്ചെങ്കിലും സിസ്റ്റർ കടത്തി വിട്ടില്ല . അപ്പോൾ തന്റെ കയ്യിലിരുന്ന മൊബൈൽ ഫോണെടുത്തു ദിനേഷിനെ വിളിച്ചു .

ഹലോ ദിനേശ് . ഇത് ഞാനാണ് . മനീഷ് . നിന്നെയൊന്നു അത്യാവശ്യമായിട്ട് എനിക്ക് കാണണമായിരുന്നു . ഇവിടെ പുറത്തു തിരക്കൊഴിയാൻ കാത്തുനിന്നിട്ട് രക്ഷയില്ല . ഞാൻ ഒന്ന് അകത്തുവന്നോട്ടെടാ

മനീഷിന്റെ ഫോൺ വിളിക്കുത്തരമായി ദിനേശ് പറഞ്ഞു ..നീയായിരുന്നോടാ.. നിനക്കെന്താ അസുഖം ?”

എനിക്ക് അസുഖമൊന്നുമില്ലെടാ . എനിക്കിവിടെ കിടക്കുന്ന ഒരു . പേഷ്യന്റിന്റെ കാര്യമറിയാനാണ് . എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ”.

ങാ അത് ശരി . എന്നാൽ ഞാനിപ്പോൾത്തന്നെ ഒരു സിസ്റ്ററിനെ പറഞ്ഞു വിടാം. നീ അകത്തേക്ക് പോരാൻ തയ്യാറായി നിന്നോളൂ ”.

അല്പം കഴിഞ്ഞ് ഒരു സിസ്റ്റർ വന്നു മനീഷിനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി .മനീഷിനെക്കണ്ടയുടനെ ദിനേശ് എഴുന്നേറ്റുനിന്നു ഹസ്തദാനം നൽകി . പിന്നെപ്പറഞ്ഞു .

ഇരിക്കെടാ . നിന്റെ ആരാ ഇവിടെ കിടക്കുന്നത് ?” മനീഷ് വിനുവിന്റെ കാര്യം പറഞ്ഞയുടനെ ദിനേശിന്റെ മുഖമല്പം ഇരുണ്ടു . അയാൾ ദുഃഖഭാവത്തിൽ പറഞ്ഞു .

ആ പയ്യൻ രക്ഷപ്പെടുന്ന കാര്യം സംശയമാണെടാ . ഹി ഈസ് ഇൻ എ ക്രിട്ടിക്കൽ കണ്ടീഷൻ . ഞങ്ങൾ അവനെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട് . അവന്റെ ആന്തരികാവയവങ്ങൾക്കു കേട് വന്നിട്ടുണ്ട് . പ്രത്യേകിച്ച് കിഡ്നിക്ക് . രക്തം ഒരുപാട് വാർന്നുപോയിട്ടുണ്ട് . പിന്നെ കുറേശ്ശേ ആന്തരിക രക്തസ്രാവവും ഉണ്ട് .

എങ്ങിനെയെങ്കിലും അവനെ രക്ഷിക്കണമെടാ . എന്റെ ഒരു റിക്വസ്റ് ആണിത് . ” . നിനക്കെന്താണടാ ആ പയ്യനുമായിട്ടുള്ള ബന്ധം . അവൻ ലോ കാസ്റ്റിൽപ്പെട്ട പയ്യനാണെന്നു ആരോ ഇവിടെ പറയുന്ന കേട്ടു . അങ്ങിനെയുള്ള ആപയ്യനോട് നിന്റെ റിലേഷൻ ഷിപ്പ് എന്താണെടാ ?..

ദിനേശ് അത്ഭുത ഭാവത്തിൽ ചോദിക്കുന്നത് കേട്ട് മനീഷ് പറഞ്ഞു .

ആ പയ്യനുമായിട്ടല്ലെടാ അവന്റെ സിസ്റ്ററുമായിട്ടാ എനിക്ക് ബന്ധം .എന്റെ കോച്ചിങ് സെന്ററിലെ വിദ്യാർഥിയാണവൾ . മനീഷ് അർദ്ധോക്തിയിൽ നിർത്തിയപ്പോൾ ഡോക്ടർ ദിനേശ് അവനെ കളിയാക്കിക്കൊണ്ടു പറഞ്ഞു . ”അപ്പോളതാണ് നിന്റെ പ്രത്യേക താൽപര്യത്തിനുള്ള കാരണം . ആ പെൺകൊച്ചു എങ്ങിനെയുണ്ടെടാ കാണാൻ മിടുക്കിയാണോ ?”

കാണാൻ മാത്രമല്ലെടാ. . ഷി ഈസ് വെരി നൈസ്

കേട്ടിട്ടു നിനക്ക് നല്ലവണ്ണം പിടിച്ച മട്ടുണ്ടല്ലോടാ . ഏതായാലും ഒരു ഇന്റർകാസ്റ് മാര്യേജിനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട്

.” ശരിയാണെടാ എന്റെ ഉള്ളിലും ചെറിയ ഒരു മോഹം വളർന്നു തുടങ്ങിയിരിക്കുന്നു. പക്ഷെ അമ്മ എങ്ങിനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ടു ഞാൻ മിണ്ടാതിരിക്കുകയാ . അവൾക്കു ഞാൻ മോഹം കൊടുത്തിട്ട് നടന്നില്ലെങ്കിലോ എന്നോർത്ത്…” .”ങാ ..ആട്ടെ അവളുടെ ആരാ ഈ പയ്യൻ അവളുടെ കസിൻ ബ്രദറാണെടാ.  അച്ഛന്റെ സിസ്റ്ററുടെ മകൻ . അവളെക്കാൾ രണ്ടുമൂന്നു വയസ്സിളപ്പമുണ്ടിവന് . ഇവനെന്നു വച്ചാൽ അവൾക്കു പ്രാണനാ .”

ങാ ..ശരി ഞാൻ നോക്കട്ടെ . എന്റെ കഴിവിന്റെ പരാമാവധി ഞാൻ ശ്രമിക്കാം . എന്നിട്ടും അവൻ രക്ഷപ്പെട്ടില്ലെങ്കിൽ ഇറ്റ് ഈസ് ഫെയിറ്റ് . ”ഡോക്ടർ ദിനേശ് ഗൗരവം പൂണ്ടു പറഞ്ഞു . അല്പം കഴിഞ്ഞു തുടർ ന്നു

അവൻ ലോ കോളേജിലെ ഒരുവിദ്യാത്ഥി നേതാവാണെന്നു കേട്ടു. ടി വി യിലും മറ്റും വാർത്തയുണ്ടായിരുന്നു . ഏതായാലും രാഷ്ട്രീയക്കാരും ഇതിൽ ഇടപെടാൻ ചാൻസുണ്ട് . നമുക്കുനോക്കാമെടാ. . വി വിൽ ട്രൈ ഔർ ബെസ്‌റ് ഡോക്ടർ ദിനേശ് മനീഷിനെ ആശ്വസിപ്പിച്ചു യാത്രയാക്കി .

മനീഷ് എത്തുമ്പോൾ ഇടക്കിടെ പൊട്ടിക്കരയുന്ന ഗിരിജ ചിറ്റയെ മുതുകിൽ തലോടി ആശ്വസിപ്പിക്കുന്ന എന്നെയാണ് കണ്ടത് . മനീഷ് എന്നെ തൊട്ടു വിളിച്ച് കൂടെ വരാൻ പറഞ്ഞു . ഞാൻ ഗിരിജചിറ്റയെ വിട്ട് മനീഷിന്റെ കൂടെ നടന്നു . ആളൊഴിഞ്ഞ ഒരു കോണിലെത്തിയപ്പോൾ മനീഷ് പറഞ്ഞു .”ഞാൻ ഡോക്ടർ ദിനേശിനോട് സംസാരിച്ചു . ദിനേശ് എന്റെ ബാല്യകാല സുഹൃത്തും പ്ലസ് ടു വരെ ഒന്നിച്ചു പഠിച്ച സഹപാഠിയുമാണ് . അവൻ വിനുവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്താമെന്ന് എനിക്ക് വാക്കു തന്നു . പ്രിയ നല്ലോണം പ്രാർത്ഥിച്ചോളൂ . ”

ഞാൻഞാനാണ് മനീഷ് ഒരുതരത്തിൽ വിനുവിന്റെ ഈ അവസ്ഥക്ക് കാരണം . ഞാനന്ന് അവനേയും കൂട്ടി സിനിമയ്ക്ക് പോയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കുകയില്ലായിരുന്നു .

ഏയ് പ്രിയ അങ്ങി നെയൊന്നും വിചാരിക്കേണ്ടാ . ഇതെല്ലാം ഓരോരുത്തരുടെ കഷ്ടകാലം കൊണ്ടുണ്ടാകുന്നതാണ് . അതുമല്ല വിനുവിന്റെ രാഷ്ട്രീയക്കളിയാണ് ഇതിനെല്ലാം കാരണം . നമുക്കിനി അവനെ എങ്ങിനെയെങ്കിലും രക്ഷിച്ചെടുക്കാൻ നോക്കാം

മനീഷ് തന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട്‌ തോളിൽ തൊട്ടു . അപ്പോൾ നിലയില്ലാക്കയത്തിലകപ്പെട്ടു ഒരാശ്രയത്തിനായി കേഴുന്നവളെപ്പോലെ അവന്റെ മുഖത്തേക്ക് നോക്കി ”. നീ വിഷമിക്കേണ്ട എല്ലാറ്റിനും ഞാനുണ്ട് എന്ന് പറയാതെ പറയുന്ന മനീഷിന്റെ മുഖഭാവം തൻറെ ദുഖത്തെ ആട്ടിയകറ്റി . ആ കണ്ണുകളിലെ ആൽമാർത്ഥത തിരിച്ചറിഞ്ഞു് സ്നേഹം തുളുമ്പുന്ന ആ മാറിടത്തിൽ തല ചായ്ച്ചു.

മനീഷിന്റെ കൈകൾ തന്റെ പുറം തലോടിക്കൊണ്ടിരുന്നു . പെട്ടെന്ന് പരിസരബോധം വന്നവളെപ്പോലെ ഞെട്ടി പുറകോട്ടു മാറിക്കൊണ്ട് പറഞ്ഞു

സോറി മനീഷ് ഞാൻ അറിയാതെ ”.താൻ അർധോക്തിയിൽ നിർത്തി ലജ്ജിച്ചു നിന്നു .

 ”ഇറ്റ് ഈസ് ഓക്കേ പ്രിയ. നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കളല്ലേ . പുറം നാടുകളിൽ വളർന്ന പ്രിയഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺ കുട്ടിയാവുന്നുണ്ട് പലപ്പോഴും .അത് വേണ്ടാ . ബി എ മോഡേൺ ഗേൾ .അതുമാത്രമല്ല ഭാവിയിലെ ഒരു കളക്ടർക്ക് ഇത്രയുമൊന്നും ധൈര്യം പോരാ. . ഞാൻ തന്നെ അത് വീണ്ടും വീണ്ടുംഓർമ്മിപ്പിക്കണോ ? ”മനീഷ് ചിരിച്ചു കൊണ്ട് ചോദിച്ചു .

സോറി മനീഷ്.. കുറ്റബോധത്തിനടിപ്പെട്ടപ്പോൾ, അറിയാതെ മനസ്സിന്റെ നിയന്ത്രണം വിട്ടു പോയി ..”

താൻ വീണ്ടും മാപ്പപേക്ഷിക്കും പോലെ പറയുന്നതുകേട്ട് ,തന്റെ കരം ഗ്രഹിച്ച്‌ മനീഷ് പറഞ്ഞു

പ്രിയ ഞാൻ പറഞ്ഞില്ലേ , എല്ലാം ഒരു ഫെയ്റ്റാണ് . വരാനുള്ളത് വഴിയിൽ തങ്ങുകയില്ലെന്നു പറഞ്ഞു കേട്ടിട്ടില്ലെ . താൻ ധൈര്യമായിരിക്കൂ . വിനുവിനൊന്നും സംഭവിക്കുകയില്ല . ഇപ്പോൾചിറ്റയുടെ അടുത്തേക്ക് മടങ്ങി ചെന്ന് അവരെ സമാശ്വസിപ്പിക്കൂ . തന്റെ ഡ്യൂട്ടി അതാണ് മനീഷിന്റെ വാക്കുകൾ തന്റെ ആത്മ ധൈര്യത്തെ ഉണർത്തി . മെല്ലെ ചിരിച്ചു കൊണ്ട് മനീഷിന്റെ കൈ വിട്ടു .

ഞാൻ തിരിച്ചു പോകുകയാണ് പ്രിയ . എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചറിയിക്കാൻ മറക്കരുത് .”

മനീഷ് കൈവീശി യാത്ര പറഞ്ഞു . പടിക്കെട്ടുകളിറങ്ങി താഴേക്കു നടന്നു നീങ്ങിയ മനീഷ് കണ്ണിൽ നിന്നും മറയുവോളം നോക്കിനിന്നു . .

 

 

You can share this post!