ഒരു തിരികൊളുത്തുന്നു ഞാനീ സെമിത്തേരിയിൽ
നിന്റെ കറുത്ത മാലാഖമാർക്കൊപ്പം
നീതിമാന്റെ രക്തത്തിന്
കറുപ്പുനിറമാണെന്ന് ലോകം തിരിച്ചറിഞ്ഞ ദിവസം
പട്ടണത്തെരുവിലിറങ്ങിയ ആയിരങ്ങൾക്കായി
കറുത്തിരുണ്ട പകലുകൾക്കു മുകളിൽ
കറുത്ത മേഘങ്ങളുടെ ഒരു ആകാശക്കുട തീർക്കട്ടെ
ഇടിമിന്നലായ് കറുത്തവരുടെ
പ്രളയം
അവർക്കായ് ഒരു തിരികൊളുത്തട്ടെ
അവരുടെ രാത്രികാലങ്ങളിൽ കറുത്ത കാറ്റ് വീശുന്നു.
കാറ്റിൽ ശബ്ദിക്കുന്ന ഇലകൾക്ക് കറുപ്പുനിറം
കറുപ്പ് ഒരു മേഘമായ് ഗർജ്ജിക്കുന്നു.
പ്രിയ ഫ്ളോയിഡ്
ഞങ്ങൾ യുദ്ധക്കളത്തിലാണ്
ശത്രുക്കൾ ജയിച്ചാലും
ഞങ്ങൾ യുദ്ധം തുടരും
George Floyd
Alongside your black angels,
I light a candle in this cemetery today –
the day the entire world realized
that the blood of the law abiding is black.
An umbrella of dark clouds be formed in the heaven
above the dark black and gloomy days
for those millions who have taken to the city streets.
The flood of the black becomes a dark lightning.
For them, let me light a candle again
as raging black gales fill their nights.
Leaves groaning in the gale turn black –
a black hue that roars aloud as a cloud.
Beloved Floyd,
we are in the battle field.
We will continue to fight
even if the enemy wins.
G Thulasidharan
Bhopal