പുന:രുദ്ധാരണം

 

വേണമെങ്കിൽ ഇനി വീട്ടിൽ കൊണ്ടുപോകാമെന്നു് ഡോക്ടർ പറഞ്ഞു….

ആർക്ക് വേണമെങ്കിൽ?”..: വെറുതേ എന്തിന് സ്പിരിറ്റിന്റേയും, മരുന്നുകളുടേയും ഗന്ധങ്ങൾ കൊണ്ടു വീട് മലീമസമാക്കണം:..? ഇവിടെ ഇപ്പോവേണ്ടതിലധികം സൗകര്യങ്ങൾ ഉണ്ടല്ലോ ആശുപത്രിയിലെ നഴ്സിനെ കൂടാതെ “ഹോം നഴ്സും” ഉണ്ടല്ലോ …. പണത്തെപ്പറ്റി എന്തിന് വ്യാകുലപ്പെടണം ഇട്ടു മൂടാൻ ഉണ്ടല്ലോ: ‘….
“ഡീ അന്നാമ്മേ നീ അങ്ങേരേ നന്നായി നോക്കിക്കോ … ഞാൻ വീട്ടിപ്പോവ്വാ.” ‘എന്തേലും ആവശ്യമുണ്ടേൽ വിളിച്ചാ മതി :…… പിന്നെ അങ്ങേരടെ മുന്നിൽ ഇങ്ങനെ കുണ്ടീം, മൊലേമൊക്കെ കാണിച്ച് നിക്കണ്ട.’…… ഇതൊക്കെ കണ്ടാ ചാടി എണീറ്റ് വരുന്ന എനമാ”’….

” ശരി മാഡം ” :

ഹാ…. ഹാ ” ”ഞാൻ ചുമ്മാതെ പറഞ്ഞതല്ലേ അന്നാമ്മേ: .. ആയ കാലത്തുപോലും അങ്ങോരെക്കൊണ്ടു അതിനൊന്നും കൊള്ളത്തില്ലായിരുന്നു’….. ശരി: ”…. ഞാൻ ഇറങ്ങുവാ ഞാനിവിടെ നിന്നാ അങ്ങോര് കണ്ണു തുറക്കത്തില്ല”::::

” ശരി മാഡം’.
മാഡമാണത്രേ മാടം:…. അവരാ കുണ്ടീം മൊലേമൊക്കെകാട്ടി നടക്കുന്നത് എന്നിട്ട് ”’.”.’

അന്നാമ്മ വാതിൽ ചാരി ബൈ സ്റ്റാൻഡർ ബെഡ്ഡിൽ വന്നിരുന്നു.
പാവം മനുഷ്യൻ അൻപത്തി അഞ്ചു വയസ്സ് ‘…… കണാരേട്ടന്റെ തന്നെ പ്രായം’…… കാൻസർ പ്രായം നോക്കീട്ടല്ലല്ലോ പിടിപെടുന്നത്!’..” ”
യൂറിൻ ബാഗ് നിറഞ്ഞിരിക്കുന്നു ചുവന്ന നിറത്തിൽ ചോരപ്പാട’……. അവൾ യൂറിനലിൽ മൂത്രം പകർത്തി ക്ലോ സെറ്റിൽ കൊണ്ടൊഴിച്ചു തിരിച്ചു വന്നു
അയാളപ്പോൾ ജനാലകർട്ടനിടയിലൂടെ നൂണ്ട് കയറുന്ന അന്തിവെയിലിനേയും നോക്കി കിടക്കുകയായിരുന്നു
…..ച്ചിരെ വെള്ളം തരാമോ?
അയാളുടെ ദുർബല ശബ്ദം കേട്ട് പെട്ടന്നു തന്നെ ഫ്ലാസ്ക് തുറന്ന് ഇളം ചൂടുള്ള ജീരകവെള്ളവുമായി അന്നാമ്മ അയാളുടെ അരികിൽ എത്തി -….

ബെഡ് അഡ്ജസ്റ്റ് ചെയ്ത് അയാളെ ചാരിയിരുത്തിയ ശേഷം ജീരകവെള്ളം അയാളുടെ ചുണ്ടോടു ചേർത്തുവച്ചു കൊടുത്തു: ‘… ഒന്നിരണ്ടിറക്കു കുടിച്ച ശേഷം അയാൾ വേണ്ട എന്ന് കൈയ്യാങ്ങ്യം കാണിച്ചു

സൂസൻ വന്നേച്ചു പോയി അല്ലേ?

” അതേ സാറേ ഒരു രണ്ടു മണിക്കൂർ ആയിക്കാണും:
“ങ്ങും ……. അവൾ പറഞ്ഞതെല്ലാം ഞാൻ കേട്ടു: ഞാനപ്പോൾ പാതി ഉറക്കത്തൽ ആയിരുന്നു…… എന്റെ വിധി ”…
സർ: വെറുതേ എന്തിന്?.. എല്ലാം ശരിയാകും….,, ഞാൻ പ്രത്ഥിക്കുന്നുണ്ട്.,.
ഹ…ഹാ…. ഹാ…പ്രാത്ഥ്ന ‘.’.’എന്റെ ഭാര്യ ഈ കളി എത്രയും വേഗം തീർന്നു കിട്ടാൻ പ്രാർത്ഥിക്കുന്നു, ഞാനും അങ്ങിനെ തന്നെ: ”……… ഭൂരിപക്ഷ പ്രാർത്ഥനയിൽ പങ്കുചേരു അന്നാമ്മേ:…..

സാർ അങ്ങിനെ ഒന്നും പറയരുത്: അനുവദിക്കപ്പെട്ട സമയം തീരും വരേയ്ക്കും ജയത്തിനായ് തന്നെ പോരാടണം അവസാന വിസിലിനു മുൻപ് അത്ഭുതങ്ങൾ സംഭവിച്ചേക്കാം …. പാതി വഴിയിൽ തോൽവി സമ്മതിക്കുന്നത് ഭീരുത്വമാണ്:
അയാൾ പൊടുന്നനെ തല ചെരിച്ച് അന്നാമ്മയെ നോക്കി
“ഞാൻ തുടക്കത്തിലേ തന്നെ പരാജയപ്പെട്ട ഒരു കളിക്കാരനാണ് അന്നമ്മേ:ങ്ങൂം:….. അതു പോകട്ടെ ഞാൻ ഇത്രേം നാളായി അന്നാമ്മയുടെ വിശേഷങ്ങൾ ചോദിച്ചതേ ഇല്ല:

.” ഞങ്ങക്കൊക്കെ എന്ത് വിശേഷം സാർ അങ്ങിനെയൊക്കെ അങ്ങു പോകുന്നു”

” ആ പ്രതികരണത്തിൽ ജീവിത വിരക്തിയാണല്ലോ അന്നാമ്മേ;!…

വിരക്തി ഒന്നും അല്ല സാറേ ചിലപ്പോ തോന്നുന്ന ഒരു തരം നൈരാശ്യം:….
എന്റെ ഭർത്താവിന്റെ പേര് ” കണാരൻ ” എന്നാണ് ചെത്തുകാരൻ ആയിരുന്നു രണ്ടു മൂന്നു വർഷങ്ങളായി കിടപ്പിലാണ് തെങ്ങിൽ നിന്നും വീണതായിരുന്നു: .. ഒരു മോളുണ്ടായിരുന്നു കഴിഞ്ഞ വർഷം കെട്ടിച്ചു വിട്ടു,
“അപ്പോ നിങ്ങളുടേത് മിശ്രവിവാഹമായിരുന്നോ അന്നാമ്മേ ?”

” അങ്ങിനെ വിവാഹമായിട്ടൊന്നും ഉണ്ടായിരുന്നില്ല. ചെത്തുതൊഴിലാളി ആപ്പീസിൽ വച്ച് സഖാവ് രാഘവേട്ടൻ എടുത്തു തന്ന ചുവന്ന പ്ലാസ്റ്റിക് മാല അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു. അവിടെ കൂടിയ സഖാക്കൾക്കെല്ലാം കട്ടൻ ചായയും പരിപ്പുവടയും വാങ്ങിക്കൊടുത്തു :: അത്ര തന്നെ

” റിയലി ഇന്ററസ്റ്റിങ്ങ് “” ”. എത്ര സിംപിൾ കല്ല്യാണം”.’.’ ആകെ കൂടെ സംഭവ ബഹുലമാണല്ലോ അന്നാമ്മേ?….കണാരന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
“ങ്ങും;”…. ഓർക്കുമ്പോൾ എല്ലാം സംഭവബഹുലം തന്നെ: .. നട്ടെല്ലിനേറ്റ ക്ഷതം ആണ് കണാരേട്ടനെ കിടത്തിയത്: ഒരു പാട് ചികിത്സിച്ചു :: ബാംഗ്ലൂരുള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ചാ ഭേദമാക്കുമെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് പക്ഷെ അതിന് ഒരു പാട് പണം വേണം: എന്നാലും എങ്ങനെയെങ്കിലും ചികിത്സിക്കണം സാറേ എന്റെ കണാരേട്ടൻ സ്നേഹമുള്ളവനാ” ”. ഇപ്പോൾ പകലൊക്കെ അങ്ങേര് അദൃശ്യമായ തെങ്ങുകളിൽ വലിഞ്ഞു കയറും, എല്ലും മുട്ടി കൊണ്ടു മ ര വാദ്യം നടത്തും കൂല ചെത്തി കുറ്റമൊരുക്കി ചെളി തേയ്ക്കും: അപ്പോഴും ചുണ്ടുകളിൽ പഴയ സിനിമാപ്പാട്ടിന്റെ ഈരടികൾ ഉണ്ടാവും…
കണാരേട്ടൻ കിടക്കുമ്പോഴും നടക്കുന്നു….
ഒരു പെങ്കൊച്ചുണ്ടായിരുന്നു. കാണാനൊക്കെ സുന്ദരി: താലൂക്കാപ്പീസിലെ ശിപായി ആയ പയ്യൻ ഇങ്ങോട്ടു സ്വർണ്ണം കൊണ്ടെയിട്ടു കല്ല്യാണച്ചിലവുകളും നടത്തിെ കെട്ടിക്കൊണ്ടുപോയി…
ഇപ്പോ വീട്ടിൽ ഞാനും കണാരേട്ടനും കണാരേട്ടന്റെ അമ്മയുമാണുള്ളത്. “നാണിയമ്മ ” ‘ വയസ്സായി ചെവീം കേക്കൂല ഇടയ്ക്കിടയ്ക്ക് ഞാൻ ചോദിക്കാത്ത ചോദ്യങ്ങൾക്ക് ഉത്തരം പറയും: ചിരിക്കും കരയും: ന്നാലും സ്നേഹമുള്ള തള്ളയാ” ”

അന്നാമ്മയ്ക്ക് എന്തായിരുന്നു പണി ?

” ഇത്രേം നാൾ വീടിനടുത്തുള്ള ” ബ്രേ സർകമ്പനിയിലായിരുന്നു പണി ‘കമ്പനി നഷ്ടത്തിലായതു കൊണ്ടു രണ്ടു മാസം മുമ്പ് പൂട്ടി ഇപ്പോ പഴയതുപോലെയുള്ള ബ്രേസിയർ ആർക്കും വേണ്ടത്രേ :കൂലിപ്പണി ചെയ്യാൻ അറിയില്ല അപ്പോഴാ ആലീസുചേച്ചി ഇങ്ങനെ ഒരു കാര്യം പറഞ്ഞേ.. – ഞാൻ പണിക്കുപോയില്ലെങ്കിൽ അതുങ്ങൾ പട്ടിണിയിലാകും അതോണ്ടാ ‘…. കണാരേട്ടന് ആവ തൊണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു സാറേ :-
Sep 16th, 11:34pm
അന്നാമ്മ നനഞ്ഞ കണ്ണുകൾ തുടച്ചു ‘… അയാൾ നിശ്ചലമായ സീലിംങ്ങ് ഫാനിലേക്കും നോക്കി വെറുതേ അന്യ മനസ്ക്നായി…. പൊടുന്നനെ സംജാതമായ നിശബ്ദതയിൽ ഏസിയുടെ ‘മുരളി ച്ച:…..

“സർ “….
നിശ്ചലം അലോചനയിൽ ആണ്ടു കിടന്ന അയാളെ അവൾ തൊട്ടു വിളിച്ചു………

” പറയൂ അന്നാമ്മേ: കഥ മുഴുവൻ പറയൂ….. നിങ്ങളുടെ പ്രേമ വിവാഹത്തെ നാട്ടുകാരും വീട്ടുകാരും ഒന്നും എതിർത്തില്ലേ?

അന്നാമ്മ എന്തോ ഓർത്തു നെടുവീർപ്പിട്ടു…
“എതിർപ്പുണ്ടായിരുന്നു’ വീട്ടുകാരും, സഭയും ഒക്കെ എതിർത്തു പക്ഷെ കണാരേട്ടന്റെ ചങ്കൂറ്റത്തിനു മുന്നിൽ ഒരുത്തനും തലപൊക്കിയില്ല…. വീട്ടിലെ കുറച്ചു തെങ്ങു ചെത്താൻ കൊടുത്തതായിരുന്നു: സ്വർണ്ണമാലയും വിരിഞ്ഞ നെഞ്ചും കൊമ്പൻ മീശയും, കത്തിയും, കുടുക്ക യൂമായി നടന്നു വരുന്ന കണാരേട്ടനെ കണ്ടാൽ ഏതു പെണ്ണും ഒന്നു നോക്കിപ്പോവും
………..
Sep 17th, 9:55pm
എന്റെ അപ്പൻ പള്ളിയിലെ കപ്യാരായിരുന്നു, അമ്മയാകട്ടെ പറമ്പായപറമ്പു മുഴുവൻ തെരഞ്ഞു നടന്നു ഓലമടൽ ശേഖരിച്ച് ഓലമെടഞ്ഞ് ആവശ്യക്കാർക്ക് കൊടുക്കും:…
: ഞങ്ങൾ രണ്ടു പെൺമക്കൾ മൂത്തത് ജെയ്സമ്മ ‘ തയ്യലു പഠിക്കാൻ പോയപ്പോ ആരാണ്ടുമായിട്ടു മിണ്ടീന്നും പറഞ്ഞു അപ്പൻ പൊതിരെ തല്ലി പിന്നെ തയ്യലുപഠിത്തോം നിർത്തിച്ചു മoത്തി ചേർത്തു: സിസ്റ്റർ ജെയ്സമ്മ പഞ്ചാബിൽ വച്ച് തിരുവസ്ത്രം ഉപേക്ഷിച്ച് ഒരു അച്ചനോടൊപ്പം ഒളിച്ചോടിപ്പോയി കല്ല്യാണം കഴിച്ചു. ഇപ്പോ എവിടെയാണ് ആർക്കും അറിയില്ല.

” ഉം….. നിങ്ങളുടെ പ്രണയത്തെക്കുറിച്ചു പറയൂ അന്നാമ്മേ: ‘

എന്തു പറയാനാ സാറേ .: പ്രണയം എന്ന വാക്കു പോലും എനിക്കറായില്ലായിരുന്നു’ ആദ്യമായി ഞാൻ കണ്ട എല്ലാം തികഞ്ഞ പുരുഷൻ കണാരേട്ടനായിരുന്നു ….. പലപ്പോഴും നേരിൽ കണ്ടെങ്കിലും കണാരേട്ടൻ എന്നെ മൈന്റ് ചെയ്ത തേയില്ല ഒരു ദിവസം മരവാദ്യം നടത്തുന്നതിനിടെ കണാരേട്ടന്റെ കൈയ്യിൽ നിന്നും എല്ലും മുട്ടി താഴേക്ക് തെറിച്ചു വീണു: ഞാനപ്പോൾ അലക്കിയ തുണികൾ അയയിലിടുകയായിരുന്നു…
ഞാൻ അതു ചെന്നെടുത്തു ഔഷധക്കൂട്ടുകൾ നിറച്ച എല്ലിൻ മുട്ടിയിൽ തെങ്ങിന്റെ ചൂരും കണാരേട്ടന്റെ വിയർപ്പിന്റെ ഗന്ധവും ഉണ്ടായിരുന്നു.

എല്ലും മുട്ടി കൈ നീട്ടി വാങ്ങവേ കണാരേട്ടൻ ആദ്യമായി എന്റെ കണ്ണുകളിലേക്ക് നോക്കി പിന്നെ മെല്ലെ ചിരിച്ചു:
പിന്നൊരു ദിവസം അങ്ങേര് ബീഡി കത്തിക്കാൻ തീയും ചോദിച്ചു വന്നു വിറകു കൊള്ളികൊണ്ടെ കൊടുക്കവേ എന്റെ കൈത്തണ്ടയിൽ പിടിച്ച് വിറകു കൊള്ളിയിൽ നിന്നും ബീഡി കത്തിച്ചു: ‘… അന്നാദ്യമായി എന്നെ ഇഷ്ടമാണെന്നും, കൂടെ പൊറുക്കാൻ വരുന്നോ എന്നും എന്നോടു ചോദിച്ചപ്പോൾ ഞാൻ അന്തം വിട്ട് തലയാട്ടിപ്പോയി:… ധീരനും മാന്യനുമായിരുന്നു കണാരേട്ടൻ
ഞങ്ങളുടെ പ്രണയം തീഷ്ണവും, ഉന്മത്തവുമായിരുന്നു നല്ല മധുരമുള്ള മുന്തിരി ക്കള്ള് കുടിച്ച് നാണം മറന്ന് ഞങ്ങൾ പ്രണയിച്ചു.. ഞങ്ങളുടെ ജീവിതം മദനോത്സവം തന്നെയായിരുന്നു
രാഗിണിയുടെ വരവോടെ ജീവിതം ധന്യമായി…. അവൾക്ക് പതിനേഴ് വയസ്സു തികഞ്ഞപ്പോഴാണ് കണാരേട്ടൻ തെങ്ങിൽ നിന്നും വീണത് വീഴുന്നതിന്റെ തലേ ദിവസം കണാരേട്ടൻ തെങ്ങിൽ നിന്നും വീഴുന്നതായി സ്വപ്നം കണ്ടു’ യഥാർത്ഥത്തിൽ തെങ്ങിൽ നിന്നും വീഴുമ്പോൾ അതൊരു സ്വപ്നമായിരിക്കുമെന്ന് കരുതുകയും ചെയ്തു: അല്ലേലും ജീവിതം വെറും സ്വപ്നം തന്നെ ‘…
‘…………….. .
Sep 21st, 7:34pm
“അന്നാമ്മേ… നിന്നോട് സംസാരിച്ചിരിക്കുമ്പോൾ ഞാനെന്റെ വേദനകൾ മറന്നു പോകുന്നു കണാരൻ ഭാഗ്യവാനാണ്!”

പൊടുന്നനെ അവൾ മുഖമുയർത്തി ‘
” തളർന്നു കിടക്കുന്നതും ഭാഗ്യമാണോ സാർ ?”

” അതേ അന്നാമ്മേ ആ അവസ്ഥയിലും അയാളെ ശുശ്രൂഷിക്കാനും സ്നേഹത്തോടെ പരിചരിച്ച് സംരക്ഷിക്കാനും സ്നേഹമയി ആയ കാര്യ ഉണ്ടായിരിക്കുന്നത് ഭാഗ്യമല്ലേ അന്നമ്മേ?” ”
“ഹും… ” അന്നാമ്മ നിശ്വസിച്ചു …..

“അന്നാമ്മ പറഞ്ഞത് ശരിയാണ് എനിക്ക് രോഗം വരുന്നതിനു മുൻപ് തന്നെ ഞാൻ രോഗം പിടിച്ച് ഇതേ ആശുപത്രിയിൽ ഇതേ മുറിയിൽ കിടക്കുന്നത് സ്വപ്നം കണ്ടിട്ടുണ്ട്: ഇപ്പോൾ അതു സംഭവിച്ചിരിക്കുന്നു !,,
ഇപ്പോൾ ഇങ്ങനെ കിടക്കുമ്പോൾ ചെറുപ്പത്തിന്റെ എല്ലാ കരുത്തോടെയും ഓടി നടക്കുന്നതായും ഭോഗാനന്തര നിദ്രയിൽ മയങ്ങിക്കിടന്ന് വേറൊരു സ്വപ്നം കാണുന്നതും ഞാൻ സ്വപ്നം കാണുന്നു.
കണ്ണ തുറക്കുമ്പോൾ കാണുന്നതാണോ, കണ്ണടയ്ക്കുമ്പോൾ കാണുന്നതാണോ സ്വപ്നം എന്ന് തിരിച്ചറിയാതെ കുഴങ്ങിപ്പോക്കുന്നു.!
ചിലപ്പോൾ നാമെല്ലാം വേറെ ആരോ കാണുന്ന സ്വപ്നത്തിലെ കഥാപാത്രങ്ങളായിരിക്കാം… ഹാ…ഹാ… ഹാ….

വീണ്ടും മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു ഡാമുകൾ പരമാവധി സംഭരണ ശേഷിയിലേക്കെത്തുന്നു.’.!… ഡാം തുറന്നു വിട്ടാൽ ഇവിടേം വെള്ളം കയറുമെന്ന് കുറച്ചു മുമ്പ് ആരോ പറയുന്നത് അവൾ കേട്ടു ….
അവളുടെ വീട് ഒരു കുന്നിന്റെ നെറുകയിലായിരുന്നു കണാരേട്ടന് മഴ വല്യ ഇഷ്ടമായിരുന്നു.

“അന്നാമ്മേ” ”എന്താ ഒരാലോചന?”
“ഒന്നൂല്ല സാർ ”..
“ങ്ങും’ ‘കണാരനെ ഓർക്കുകയായിരിക്കും അല്ലേ” ‘അകന്നിരിക്കുമ്പോഴാണ് ശരിക്കും പ്രണയം എന്താണെന്ന് തിരിച്ചറിയുക…. എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം: കോളേജിൽ പഠിക്കുന്ന കാലത്ത്:..” സുമലത’. കത്തുകളിലൂടെ ഞങ്ങൾ ഹൃദയം പങ്കിട്ടു, സ്വപ്നങ്ങൾ പങ്കിട്ടു, അക്ഷരങ്ങൾ കൊണ്ടു കെട്ടിപ്പിടിച്ചു, ചുംബിച്ചു, ഭോഗിച്ചു, ഒരു പാട് കുട്ടികളുടെ അച്ഛനും അമ്മയും ആയി അവർക്ക് ഒരായിരം പേരിട്ടു ……പക്ഷെ നേരിൽ ഒന്നു ചുംബിക്കാനോ, കെട്ടിപ്പിടിക്കാനോ ഞങ്ങൾ ധൈര്യപ്പെട്ടില്ല: കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് വീണ്ടും കാണുമെന്ന് പറഞ്ഞു പിരിഞ്ഞു പോയി പിന്നെ കണ്ടില്ല:… പക്ഷെ ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന ആ കത്തുകൾ സൂസൻ കണ്ടെടുത്തു: അതിനെ പ്രതി അവൾ എന്നെ നിരന്തരം അപമാനിച്ചു, എന്നെ സ്ത്രീ ലംബS നാക്കി’: … കിടക്കയിൽ അവളോടൊപ്പം എത്താതെ തളർന്നുവീഴുമ്പോൾ അവൾ എന്നെ അപമാനിക്കും, മറ്റവളുമായി ഉപമിക്കും.’
“സൂസൻ: … അവളൊരു “നിംബോ ” ആണ് ഒരു ഡ്രൈവറേയും സ്ഥിരമായി അവൾ നിറുത്താറില്ല …
എങ്ങനെയോ ഞങ്ങൾക്ക് ഒരു മകനുണ്ടായി പൂച്ചക്കണ്ണും ചെമ്പൻതലമുടിയുമുള്ള ‘മകൻ ദൂരെ എവിടെയോ ബോർഡിംങ്ങിലാണ്:
……..
Sep 22nd, 6:33am
Gopakumar Muvattupuzha invited you to Messenger.
Sending messages is fast and more fun on Messenger. Get a link sent to your phone to install the app.
Gopakumar Muvattupuzha sent you an invite to join Messenger.
Sep 24th, 7:54pm
……. പൊടുന്നനെ വാതിൽ തുറന്നു് അകത്തേക്കു വന്ന ഡ്യൂട്ടി നഴ്സ് അയാളുടെ കൈത്തണ്ടയിൽ പിടിപ്പിച്ചിരുന്ന കാനില തുറന്ന്ഇൻജെക്ക്ഷൻ ചെയ്തു. കൃത്രിമമായി ഒന്നു ചിരിച്ചു സുഖാന്വേഷണം നടത്തി …
” ഇവിടെ വെള്ളം കയറാൻ സാദ്ധ്യത ” ഉണ്ടോ സിസ്റ്ററേ?”

“യേയ്: ഇവിടെ ഒന്നും ഒരിക്കലും വെള്ളം കയറില്ല: ”
അന്നാമ്മ വെറുതേ പുഞ്ചിരിച്ചു…
നഴ്സ് പോയി അയാൾ എന്തോ ഓർത്തു നെടുവീർപ്പിട്ടു…..

” അന്നാമ്മേ””’ ”

“എന്താ സാർ? ”
ഞാനൊരു കാര്യം ചോദിക്കട്ടേ..’?” അന്നാമ്മ വേറേ ആരെങ്കിലും ആയിട്ട് അവിഹിതം ഉണ്ടായിട്ടുണ്ടോ ?

ആ ചോദ്യം കേട്ട് അവൾ തെല്ലു നീരസത്തോടെ അയാളെ നോക്കി ‘

” ഇല്ല സാർ’ ”iiii ഞാൻ എന്റെ കണാരേട്ടനെ ഒരിക്കലും ചതിച്ചിട്ടില്ല: ‘

,എനിക്കറിയാം.” … ഞാനും ഒരിക്കലും സൂസനെ ചതിച്ചിട്ടില്ല: പക്ഷെ സൂസനെ ഒരു ദിവസമെങ്കിലും കീഴടക്കാൻ എനിക്കു കഴിഞ്ഞിട്ടുമില്ല!…….

“അതൊക്കെ പോട്ടേസാറേ.. ”’സ്നേഹം കീഴടക്കലിലൂടെയല്ല സ്ഥാപിക്കേണ്ടത്: സ്നേഹത്തിനു മുന്നിൽ സ്വയം കീഴടങ്ങുകയാണ് വേണ്ടത് “‘

അയാൾ തെല്ലുനേരം അന്നാമ്മയേം നോക്കിയിരുന്നു: ”

” ശരിയാണ് അന്നാമ്മേ: iiii യഥാർത്ഥ സ്നേഹത്തിനു മുന്നിൽ നാം കീഴടങ്ങണം പക്ഷെ കാമത്തിന്റെ മുന്നിൽ, പകയുടെ മുന്നിൽ – അഹങ്കാരത്തിനു മുന്നിൽ എന്തിനു നാം കീഴടങ്ങണം
Fri 8:08 PM
നിന്നോട് സംസാരിച്ചിരിക്കുമ്പോൾ എന്നിൽ നവോന്മേഷം വന്നു നിറയുന്നു: മരിക്കുന്നതിനു് മുൻപ് ഒരു പ്രാവശ്യമെങ്കിലും എനിക്ക് ജയിക്കണം അന്നാമ്മേ ” ”

“സാർ ” ”സാറെന്താ പറയുന്നത്?

” അന്നാമ്മേ ഒരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ ?

” പറയൂസർ ”
“ഇന്നു രാത്രി പുലരും മുമ്പ് എനിക്ക് പുറത്തേക്ക് പോകണം: ”

“സാർ എന്തിന് എങ്ങിനെ?

” പോകണം: പോയേ തീരൂ…. ഒരു പക്ഷെ സ്വപ്നത്തിൽ: നിന്റെ കണാരേട്ടൻ തെങ്ങിൽ നിന്നും വീഴുന്നതിനു മുൻപേ സ്വപ്നത്തിൽ തെങ്ങിൽ നിന്നും വീണില്ലേ?

അവൾക്ക് ചിരിക്കണമെന്ന് തോന്നി

” അതിനു് ഞാനെങ്ങനെ സ്വപ്നം കാണാൻ സാറിനെ സഹായിക്കും?

പറയാം: സമയമാകട്ടെ: iiii
ഇന്നല്ലെങ്കിൽ ഒരിക്കലുമില്ല!: അയാൾ സ്വയം പിറുപിറുക്കുകയും തലയാട്ടുകയും ചെയ്തു:
ഇതൊക്കെയും മരണാസന്നനായ ഒരു മനുഷ്യന്റെ വിചിത്ര ഭാവന ആയിരിക്കാമെന്നു് അവൾ മനസ്സിൽ കരുതി:
പുറത്ത് മഴ തിമിർത്തു ചെയ്യുകയാണ്:
പൊടുന്നനെ അയാൾ അയാളിലേക്കു തിരിഞ്ഞു സ്വയം നഷ്ടപ്പെട്ടു
കാന്റീൻ ഗേൾ രാത്രി ഭക്ഷണവുമായി വന്നു: അയാൾക്ക് ഭക്ഷണം വേണ്ടെന്ന് ആംഗ്യം കാണിച്ചു: ‘അവൾ അൽപ്പം ഭക്ഷണം കഴിച്ചു അവർക്കിടയിൽ മൗനം ഘനീഭവിച്ചു
അവൾ ഇയർഫോൺ ചെവിയിൽ തിരുകി മൊബൈൽ ഫോണിൽ നിന്നും ഭക്തിഗാനം കേൾക്കാൻ തുടങ്ങി: പൊടുന്നനെ കണാരന്റെ ക്ഷീണിച്ചതെങ്കിലും ശബ്ദഗാംഭീര്യമുള്ളൊരു പാട്ടും കേട്ടു തുടങ്ങി

” പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ, കൂടൊന്നു കൂട്ടീ ഞാനൊരു മാമരക്കൊമ്പിൽ…..

അതു കേൾക്കേ ഏതോ പൂർവ സ്മരണയിൽ അവൾ സ്വപ്ന നിദ്രയിലേക്കാണ്ടുപോയി :: മഴ അപ്പോഴും പെയ്തു തിമിർക്കുകയായിരുന്നു

ആരോ തൊട്ടു വിളിക്കുന്നതറിഞ്ഞ് അവൾ ഞെട്ടിയുണർന്നു:,,,’ അയാളാണ് ‘! അവൾ ചാടി എഴുന്നേറ്റു

“എന്താ സാർ” “?,

” ശ്: ഒച്ച വയ്ക്കരുത്!’,,,, അന്നാമ്മ എനിക്ക് ഒരു ഉപകാരം ചെയ്യണം:
അയാൾ ഉടുത്തിരുന്ന മുണ്ട് അരയ്ക്ക് മേലേയ്ക്ക് പൊക്കി വച്ചു

” ഇത് ‘,,,,, ഈ കത്തീറ്റർ ഒന്നൂരിത്തരാമോ?

അവൾ ആശ്ചര്യത്തോടെ അയാളെ മിഴിച്ചു നോക്കി

“എന്താ സാർ””’ ഞാൻ സിസ്റ്ററിനെ വിളിക്കാം.”

” ശ് … ശ് മിണ്ടരുത് ഞാൻ പറയുന്നതുപോലെ ചെയ്യൂ :..നീഡിൽ ഇല്ലാത്ത ആ സിറിഞ്ച് എടുക്കു: ഇനി കത്തീറ്ററിന്റെ ബലൂൺ പോർട്ടിൽ വച്ചു വലിച്ചാൽ മതി :..

“അന്നാമ്മ അവിശ്വസനീയതയോടെ അയാൾ പറയുന്നത് അനുസരിച്ചു’ചെറിയ സിറാഞ്ചായതിനാൽ മൂന്നാലു പ്രാവശ്യം വെള്ളം വലിച്ചെടുക്കേണ്ടി വന്നു ഒടുവിൽ കത്തീറ്ററിൽ പിടിച്ചു മെല്ലേ വലിച്ചു: നാട വിരപോലെ ലിംഗത്തിൽ നിന്നൂർന്നു വീണ കത്തീറ്റർ എടുത്ത് കിഡ്നി ട്രേയിൽ വയ്ക്കുമ്പോഴും ഉറക്കത്തിനും ഉണർവിനും ഇടയിലായിരുന്നു അവൾ
അയാൾ ദീർഘനിശ്വാസമുതിർത്തു: അന്നാമ്മയോട് നന്ദി പറഞ്ഞു
കത്തീറ്ററിന്റെ തടവിൽ നിന്നും മോചിതനായ അയാളുടെ ലിംഗം മുസല സദൃശ്യം ഉയർത്തെഴുന്നേൽക്കുന്നത് കണ്ട് അവൾ ഭയപ്പെട്ടു

“അന്നാമ്മേ ഞാൻ പറയുന്നതുപോലെ കേൾക്കൂ ഇപ്പോൾ സമയം രാത്രി ‘രണ്ട് മുപ്പത് ഞാനിപ്പോൾ പുറത്തേക്ക് പോവുകയാണ്!,,,, രണ്ടു മണിക്കൂറിനുള്ളിൽ ഞാൻ തിരികേ എത്തും ഈ വിവരം ആരോടും പറയരുത്: അഥവാ ആരെങ്കിലും വരികയാണെങ്കിൽ നീ ഉറങ്ങിക്കിടക്കുകയായിരുന്നു ഒന്നും അറിഞ്ഞില്ല എന്നു പറഞ്ഞാൽ മതി

“സാർ” ….

ഉറങ്ങിക്കോളൂ അന്നാമ്മേ കണാരൻ ഇനിയും തെങ്ങിൽ കയറുന്നത് സ്വപ്നം കണ്ടുറങ്ങിക്കൊളൂ …

അവൾ വീണ്ടും ഉറക്കത്തിലേക്ക് തെന്നി വീണു: കണാരൻ വീണ്ടും അവളുടെ മനസ്സിൽ പാട്ടു പാടാൻ തുടങ്ങി.,,,,,
” പൂവനങ്ങൾക്കറിയില്ല.,. പൂവുകൾ തൻ വേദന””’..

“ഏയ് അന്നാമ്മേ എഴുന്നേൽക്കൂ നേരം വെളുത്തു ”
അവൾ കണ്ണു തുറന്നപ്പോൾ അയാൾ കട്ടിലിൽ ഇരിക്കുകയായിരുന്നു

“ഓ :: സാർ: ഞാൻ വല്ലാതെ ഉറങ്ങിപ്പോയി….. കഴിഞ്ഞ രാത്രിയിൽ എന്തൊെക്കയോ സ്വപ്നങ്ങൾ കണ്ടു …… സാർ.: ഞാൻ കടും ചായ എടുക്കട്ടെ: ?

വേണ്ട അന്നാമ്മേ: ഞാൻ ചായ കുടിച്ചു :: അന്നാമ്മേ: ഇവിടെ വരൂ…. ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുക ‘

“എന്താ സാർ”
ഇതാ ഇത് ഭദ്രമായി ബാഗിൽ വച്ചോളൂ…. ആരേം കാണിക്കരുത്
അയാൾ സാമാന്യം വലുപ്പമുള്ളൊരു പ്ലാസ്റ്റിക്ക് കവർ അവളുടെ നേർക്കു് നീട്ടി
“സാർ:
” വാങ്ങൂ അന്നാമ്മേ …’
അവൾ അവിശ്വസനീയതയോടെ ആ പായ്ക്കറ്റ് വാങ്ങി അവളുടെ ബാഗിൽ വച്ചു:
“ഇനി പറയുന്നതു കേൾക്കൂ… പുറത്ത് പുഴ കവിഞ്ഞൊഴുകുകയാണ് ചിലപ്പോൾ ഈ ആശുപത്രിയിലും വെള്ളം കയറിയേക്കാം; അത് കൊണ്ട് എത്രയും വേഗം അന്നാമ്മ കണാരന്റെ അടുത്തേക്ക് പോകണം:
“എ””എനിക്ക് ‘സന്തോഷമായി അന്നാമ്മേ നന്ദി…. നന്ദി : ഞാൻ കണ്ട സ്വപ്നം സഫലമായി ””’,, ഹാ …. ഹാ….. ഹാ…. ഞാൻ ജയിച്ചു ……

അയാളിൽ നിന്നും മദ്യത്തിന്റെ നേർത്ത ഗന്ധം പുറപ്പെടുന്നുണ്ടായിരുന്നു.പൊടുന്നനെ കിഡ്നി ട്രേ അവളുടെ കണ്ണിൽപ്പെട്ടു ഊരി വച്ചിരിക്കുന്ന കത്തീറ്റർ: അപ്പോൾ …. അതൊരു സ്വപ്നമല്ലായിരുന്നു:

പുറത്ത് എന്തൊക്കെയോ ശബ്ദ കോലാഹലം: ആശുപത്രിയിലേക്ക് വെള്ളം കയറാൻ തുടങ്ങുന്നു: ആരൊക്കെയോ തലങ്ങും വിലങ്ങും ഓടുന്നു:
” പോകൂ അന്നാമ്മേ ….. പോയി രക്ഷപ്പെടൂ….. അയാൾ കട്ടിലിലേക്ക് കുഴഞ്ഞു വീണു
അയാളുടെ ലിംഗത്തിൽ നിന്നും ഒഴുകി ഇറങ്ങുന്ന ചോര കട്ടിലിനടിയിൽ തളം കെട്ടികിടന്നിരുന്നു’,
അവൾ ഉറക്കെ നഴ്സിനെ വിളിച്ചു: ഡ്യൂട്ടി നഴ്സ് ഓടി വരുമ്പോഴേക്കും ഒരു ചെറുപുഞ്ചിരിയുമായി അയാൾ മരണ തീരത്തേക്കടുക്കുകയായിരുന്നു: ഇരമ്പിയാർത്തെത്തുന്ന പ്രളയജലം ആശുപത്രി വരാന്തയിലേക്കെത്ത വേ പുറത്തേക്കോടുന്ന ആൾക്കാരുടെ കൂടെ അന്നാമ്മയും ഓടി: അവളുടെ കണ്ണുകളിൽ പൊടിഞ്ഞ കണ്ണുനീർത്തുള്ളികൾ മഴത്തുള്ളികൾ കഴുകിക്കളഞ്ഞു.

 

You can share this post!