ഒരുവൾ ഒറ്റയ്ക്ക്‌ ഒരു രാത്രിയിൽ

 

1
പുറത്ത്‌ മഴയും രാത്രിയും . മഴയെന്നു പറഞ്ഞാൽ ഇടിയും മിന്നലുമൊക്കെയായി പെയ്തുവീഴുന്ന പേമാരി. രാത്രിയെന്ന്‌ പറഞ്ഞാൽ കുറ്റാക്കൂരിരിട്ടുള്ള രാത്രി. അകത്ത്‌ അയാൾ
മാത്രം. ടീവിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരം അതിന്റെ ഏക്കാളത്തെയും തീവ്രമായ വാശിയോടെ. ടീപ്പോയിൽ കാൽഭാഗത്തോളം ഒഴിഞ്ഞ വിസ്കിയുടെ ഫുൾ ബോട്ടിൽ. അത്രയും തന്നെ ഒഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ .
” ഒന്നാന്തരം ദിവസം”  അയാൾ വിലയിരുത്തി.
ഇടയ്ക്ക്‌ മൊബെയിൽ ഫോൺ ഒച്ചകൂട്ടിയപ്പോൾ ടി,വിയുടെ ശബ്ദം കുറച്ചു. ഭാര്യയാണ്‌. അയാൾവികാരാധീനനായി  ” ഞാനിവിടെ ടീവി കണ്ടുകൊണ്ടിരിക്കുകായാണ്‌. നീയില്ലാതെ ഈ രാത്രി വല്ലാത്ത ബോറടി തന്നെ . സാരമില്ല. നാളെ നീ തിരിച്ചെത്തുമല്ലോ. …എവിടെ നമ്മുടെ മക്കൾ. അതിരിക്കട്ടെ. അച്ഛനെങ്ങനെയുണ്ട്‌…. അങ്ങനെ കരുതാൻ വരട്ടെ. ഇപ്പോഴത്തെ ആശ്വാസത്തിലൊന്നും കാര്യമില്ല. നാളെ ഡോക്ടറെ ഒന്നുകൂടി കാണിക്കൂ. നീ രണ്ടു ദിവസം കഴിഞ്ഞു വന്നാലും മതി….. സാരമില്ല. ഞാൻ അൽപം ബുദ്ധിമുട്ടിയാലും വേണ്ടില്ല. അച്ഛന്റെ കാര്യമാണ്‌ വലുത്‌. അറിയാമല്ലോ. നിന്റെ അച്ഛൻ എനിക്ക്‌ എന്റെ അച്ഛനെപ്പോലെയാണ്‌… “
ദീർഘമായ ഒരു ചുംബനം നൽകി അയാൾ ഫോൺ വച്ചു. ക്രിക്കറ്റിൽ കാര്യമായ എന്തോ സംഭവിച്ചിരിക്കുന്നു. ധോണി ഔട്ടായി. കഷ്ടം . അയാൾ തലയിൽ കൈവച്ചുപോയി.
അൽപം മദ്യം കൂടി പകർന്ന്‌ അയാൾപ്രാർത്ഥനയോടെ കളികാണുന്നത്‌ തുടർന്നു. എത്രയോ നാളുകൾക്ക്‌ ശേഷമാണ്‌ ഇങ്ങനെ ഒരു അവസരം വീണുകിട്ടിയിരിക്കുന്നത്‌. ഭാര്യയുടെ ശല്യമില്ലാതെ മദ്യപിക്കാൻ കഴിയുക എന്നത്‌ ഏതൊരു പുരുഷന്റെയും കൊതിയാണ്‌. മദ്യത്തിന്റെ മണം കണ്ടെത്തിയുള്ള ഭാര്യയുടെ പുലമ്പലുകൾക്ക്‌ മുന്നിൽപിടിക്കപ്പെട്ടവന്റെ
ലജ്ജയോടെ നിന്നുകൊടുക്കുന്നതിൽപ്പരം പീഡനമായി മറ്റെന്തുണ്ട്‌. പിന്നെ കുട്ടികൾ. അവരെത്ര വാത്സല്യ നിധികളാണെങ്കിലും ചില നേരത്ത്‌ ശുദ്ധ ശല്യങ്ങളാണ്‌. സ്വതന്ത്രവും ഏകാന്തവുമായ ജീവിതം അൽപനേരത്തേക്കെങ്കിലും നിഷേധിക്കപ്പെട്ട്‌ കഴിയുന്നതിൽപരം ആത്മഹത്യാപരം വേറെയൊന്നുമില്ല.
പക്ഷേ ഈ ദിവസം അയാൾ ഒറ്റയ്ക്കാണ്‌. ഭാര്യ അവളുടെ അച്ഛന്‌ രോഗം മൂർച്ഛിച്ചതറിഞ്ഞ്‌ വീട്ടിലേക്ക്‌ പോയിരിക്കുന്നു. ഒപ്പം കുട്ടികളും.
ടി.വിയിൽ സ്റ്റേഡിയം ആർത്തിരമ്പുന്നു. ത്രിവർണ പതാകകൾ പറക്കുന്നു. ഇന്ത്യ ജയിക്കുമെന്ന്‌ ഉറപ്പായി.
” ഒന്നാന്തരം ദിവസം ”  അയാൾ വീണ്ടും വിലയിരുത്തി
അയാൾ മദ്യം ഒറ്റവീർപ്പിന്‌ കുടിച്ചുതീർത്തു. ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ രസകരമായേനെയെന്ന്‌ തോന്നി. ഏറ്റവും അടുത്ത കുട്ടുകാരനെ അയാൾ ഡയൽ ചെയ്തു.
” കൊള്ളാം , ഈ പെരുമഴയത്തോ ? ഇങ്ങനെയൊരു അവസരമുണ്ടായിരുന്നെങ്കിൽ നിനക്കത്‌ നേരത്തെ പറഞ്ഞുകൂടായിരുന്നോ ? ”  സുഹൃത്ത്‌ ചോദിച്ചു.
ഭാര്യയുടെ അച്ഛന്‌ ആസ്മ കൂടിയത്‌ പെട്ടന്നാണെന്നും അവൾ തിടുക്കപ്പെട്ട്‌ വൈകിട്ട്‌ പോയതാണെന്നും അയാൾ പറഞ്ഞു. ആ കിളവൻ വലിച്ചുകിടക്കാൻ തുടങ്ങിയിട്ട്‌ നാളുകുറേയായില്ലേയെന്ന്‌ കൂട്ടുകാരൻ ചോദിച്ചു. ഇത്തവണയും തീർപ്പുണ്ടാകാനിടയില്ലെന്നും കിളവൻ മരിച്ചാൽ ഭാര്യ കുറഞ്ഞത്‌ രണ്ടാഴ്ചയെങ്കിലും അവളുടെ വീട്ടിൽ ദു:ഖമാചരിക്കാനുണ്ടാകുമെന്നും അപ്പോൾ നമുക്ക്‌ ഒത്തുചേരാമെന്നും അയാൾ പറഞ്ഞു. സുഹൃത്ത്‌ പ്രതീക്ഷയോടെ ഫോൺ വച്ചു.
ഇന്ത്യ ജയിച്ചു. ഇന്ത്യൻ കളിക്കാർ സ്റ്റേഡിയത്തിന്‌ മദ്ധ്യത്തിൽ നിന്ന്‌ ചുറ്റം കൈവീശി കാണികളുടെ ആവേശം ഏറ്റുവാങ്ങി. പാകിസ്ഥാൻ കളിക്കാർ നിരാശരായി തലകുനിച്ച്‌ മടങ്ങി. സർവവും തകർന്നതുപോലെയുള്ള അവരുടെ പോക്ക്‌ നോക്കി അയാൾ ഉച്ചത്തിൽ കൂവി .
അങ്ങനെ ചെയ്തു കഴിഞ്ഞപ്പോഴാണ്‌ ഒന്നു കൂവി വിളിച്ചിട്ട്‌ എത്രനാളായെന്ന്‌ അയാൾ ഓർത്തത്‌. എവിടെവച്ച്‌ കഴിയുമത്‌. ഓഫീസിൽ വച്ചോ യാത്രയിൽ വച്ചോ എന്തിന്‌ പബ്ലിക്‌
ടോയ്‌ലറ്റിൽ വച്ചോ അതിന്‌ കഴിയില്ലല്ലോ. പിന്നെയുള്ളത്‌ വീടാണ്‌. അവിടെ വച്ചാണ്‌ അത്തരംകൊതികളും സാഹസങ്ങളുമൊക്കെ ചെയ്യേണ്ടത്‌. പക്ഷേ ഭാര്യയ്ക്കും മക്കൾക്കും മുന്നിൽ വച്ച്‌
കൂവിവിളിച്ചാലത്തെ അവസ്ഥ എത്ര ദയനീയമായിരിക്കും. വനിതാ മാസികയിലെ ശാന്തമായ കുടുംബജീവിതത്തെക്കുറിച്ച്‌ മന:പാഠമാക്കി വച്ചിരിക്കുന്ന ഭാര്യ ആ ശബ്ദമുയർത്തലിനെ എങ്ങനെ നേരിടുമെന്നുപോലുമറിയില്ല. കലപിലകൂട്ടുന്നതിനും തലകുത്തി മറിയുന്നതിനും കർശനമായ വിലക്കുള്ള സ്കൂളിൽ പഠിക്കുന്ന മക്കൾ ഷെയിം ഷെയിം പറഞ്ഞേക്കാം. പക്ഷേ ഇപ്പോൾ ഈ രാത്രി കൂവിവിളിക്കാനും കൂത്താടാനുമുള്ളതാണ്‌. ഭാര്യയും മക്കളും പോയി തുലയട്ടെ. ഭാര്യയുടെ കിളവൻ തന്ത ചത്ത്‌ മണ്ണടിയട്ടെ. ലോകം കത്തിച്ചാമ്പലാവട്ടെ.
അയാൾ പിന്നെയും കൂവി. ഉറക്കെയുറക്കെ കൂവി.
വാതിലിൽ ആരോ മുട്ടുന്നതു കേട്ടു. അയാൾ ചെവിയോർത്തു. ടി.വിയുടെ ശബ്ദം കുറച്ചു.
കുറേനേരമായിക്കാണണം അത്‌ തുടർന്നിട്ട്‌.. മദ്യക്കുപ്പിയുംഅനുസാരികളും ടീപ്പോയുടെ
അടിയിൽ വച്ച്‌ പത്രക്കടലാസ്‌ കൊണ്ട്‌ മറച്ച ശേഷം അയാൾ ക്ലോക്കിൽ നോക്കി. പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു.
മുറ്റത്തെ ലൈറ്റിട്ട ശേഷം വാതിൽ തുറന്നു.
പുറത്ത്‌ ആകാശം പൊട്ടി വീഴുന്ന മഴ. ആ മഴനനഞ്ഞ്‌ ഒരുവൾ.
അയാൾ ആദ്യം ഞെട്ടലോടെയും ശേഷം വിസ്മയത്തോടെയും ആഹ്ലാദത്തോടെയും നോക്കി. തൊട്ടപ്പുറത്തെ വീട്ടിലെ സ്ത്രീയാണ്‌. സുന്ദരി. മഴനനഞ്ഞ്‌ കുതിർന്ന്‌ അവളുടെ വസ്ത്രങ്ങൾ ശരീരത്തോടൊട്ടി നിൽക്കുന്നു. അവൾ തണുത്ത്‌ വിറയ്ക്കുന്നുണ്ട്‌. ഇരുകൈകളും നെഞ്ചിൽ ചേർത്തു പിണച്ച്‌ അവൾ പറഞ്ഞു  ” എന്റെ ഭർത്താവ്‌.. അദ്ദേഹത്തിന്‌ തീരെ വയ്യ.. “
അയാൾക്കറിയാമായിരുന്നു. അവളുടെ ഭർത്താവ്‌ ഒരു ആസ്മാ രോഗിയാണ്‌. മതിലിനപ്പുറത്തെവീടിന്റെ സിറ്റൗട്ടിലെ ചാരുകസേരയിൽ കിടന്ന്‌ അയാൾ വലിക്കുന്നതും പ്രാണൻ
പോകുന്നതുപോലെയുള്ള ഗോഷ്ടികൾ കാണിക്കുന്നതും പലതവണ കണ്ടിട്ടുണ്ട്‌. അപ്പോഴൊക്കെ അവൾ അയാളെ ശ്രദ്ധാപൂർ വം പരിചരിച്ച്‌ അടുത്തുണ്ടാകും. ഇത്രയും സുന്ദരിയായ ഒരു യുവതിക്ക്‌ ആസ്മാ രോഗിയായ ഒരുവനെ ഭർത്താവായി കിട്ടിയത്‌ ദുഃഖകരമാണെന്ന്‌ അയാൾക്ക്‌ പലതവണ തോന്നിയിട്ടുമുണ്ട്‌.
അവർ തമ്മിൽ കാഴ്ചയിലും പ്രായത്തിലും ഒട്ടും
പൊരുത്തമില്ല. മതിലിനപ്പുറത്ത്‌ നിന്ന്‌ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ അയാൾ ഇത്തരംസംഗതികളൊക്കെ പരിശോധിക്കാറുണ്ട്‌. എങ്ങനെയായാലും അവൾക്ക്‌ മുപ്പതിനും
മുപ്പത്തിയഞ്ചിനുമിടയിലേ പ്രായം കാണു. പക്ഷേ ആ ആസ്മാക്കാരന്‌ അമ്പത്‌ വയേസ്ഗ്കിലുമുണ്ടാകും.
ശരീര സൗഭാഗ്യങ്ങളിറ്റുന്ന ഒരു പെണ്ണിനെപ്പോറ്റാനുള്ള പ്രാപ്തിയൊന്നും ആ മനുഷ്യന്‌ഉണ്ടാകില്ലെന്ന്‌ തീർച്ചയാണ്‌. അവൾ ഒന്നുണർന്നു വരുമ്പോഴേക്കും കിതച്ചും വലിച്ചും അയാൾ
വീണുപോകും. ഈ വക കാര്യങ്ങളിലൊന്നും യാതൊരു ശ്രദ്ധയും ചെലുത്താത്ത ആളാണ്‌ ദൈവം.
” സർ ”  വീണ്ടും അവൾ.
അയാൾ നോക്കി . അവൾ കരയുകയാണ്‌
” അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം. “
അയാൾക്ക്‌ അലിവുതോന്നി. തികച്ചും ന്യായമായ അഭ്യർത്ഥന തന്നെ. പക്ഷേ എങ്ങനെ കൊണ്ടുപോകും.
പെരുമഴ, കൊടുങ്കാറ്റ്‌, കുറ്റാക്കുറ്റിരുട്ട്‌. ഇതിനെയെല്ലാം ഭേദിച്ച്‌ ആശുപത്രിയിലേക്ക്‌
എങ്ങനെ…
ചാകാൻ കിടക്കുന്ന ഭർത്താവിനെ എങ്ങനെ മുറിയിൽ നിന്നിറക്കി കാറിലെത്തിക്കുമെന്നതാണ്‌ പ്രധാന പ്രശ്നം. തനിക്കത്‌ നിസാരമായി ചെയ്യാവുന്നതേയുള്ളു.അയാളുടെ ഉണങ്ങി ശുഷ്കിച്ച ശരീരത്തെ കോരിയെടുത്ത്‌കാറിലേക്കിടാൻ അത്രവലിയ ഊർജ്ജമൊന്നും ചെലവാക്കേണ്ടി വരികയില്ല. പക്ഷേ അതല്ലല്ലോ
പ്രശ്നം.പെരുമഴ, കൊടുങ്കാറ്റ്‌, കുറ്റാക്കുറ്റിരുട്ട്‌. അതാണ്‌ തടസം. ഇവിടെ നിന്ന്‌കാറിറക്കി അപ്പുറത്തെത്തിച്ച ശേഷം അയാളെ പൊക്കിയെടുക്കാൻ പോകുമ്പോൾ നന്നായി
നനയുമെന്നുറപ്പ്‌. കുടകൊണ്ടൊന്നും പരിഹരിക്കാൻ കഴിയാത്ത വിധം കലുഷിതമാണ്‌ മഴ.
നാളത്തേക്ക്‌ ഒരു പനിമുളപൊട്ടാൻ അതുമതി. അങ്ങനെ പനിപിടിച്ചാൽ അതോടെ തീരും
എല്ലാം. നാളെ എന്തെല്ലാം കാര്യങ്ങളാണ്‌ ചെയ്തുതീർക്കാനുള്ളത്‌. മറ്റന്നാൾ അതിന്റെ ബാക്കി.
അടുത്ത ദിവസങ്ങളിൽ ബാക്കി ബാക്കി.. ഒരു ജലദോഷം മതി കാര്യങ്ങൾ മുഴുവൻ
അവതാളത്തിലാക്കാൻ.
” ക്ഷമിക്കണം. എനിക്ക്‌ നല്ല സുഖമില്ല. അതുകൊണ്ടാണ്‌ ”  അയാൾ പറഞ്ഞു
ആകാശത്തെയും ഭൂമിയെയും നെടുകെപ്പിളർത്തിയെന്ന്‌ തോന്നും വിധം ഭീകരമായ ഒരു മിന്നൽ അന്നേരം പ്രത്യക്ഷപ്പെട്ടു. അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയേറ്റ്‌ അവൾ തിളങ്ങി.
” അയ്യോ, അങ്ങനെ പറയരുതേ. ” അവൾ വാവിട്ടു കരഞ്ഞു  ” കർത്താവിനെയോർത്ത്‌ ഉടനെ
എന്തെങ്കിലും ചെയ്തില്ലെങ്കിൽ അദ്ദേഹം….”
അയാൾക്ക്‌ കൂടുതലൊന്നും പറയാൻ താത്പര്യമില്ലായിരുന്നു.
” ക്ഷമിക്കൂ.. “എന്ന്‌ ആവർത്തിച്ച്‌ അയാൾ വാതിലടച്ചു.
ടി.വിയിൽ ഒരു ഹിന്ദി സിനിമാഗാനം. പരിചയമുള്ള പാട്ട്‌. അയാളും ഒപ്പം പാടി. ഉച്ചത്തിൽത്തന്നെ.
അൽപം മദ്യംകൂടിയാകാമെന്ന്‌ നിശ്ചയിച്ച്‌ ഗ്ലസുക്കുമ്പോഴാണ്‌ ഒരു സംശയം
ജനിച്ചതു. ഗേറ്റ്‌ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പിന്നെ എങ്ങനെ അവൾ അകത്തുകയറി ?
അയാൾ ധൃതിയിൽ ജനൽ വഴി പുറത്തേക്ക്‌ നോക്കി. ഒന്നും വ്യക്തമല്ലായിരുന്നു. ഇരുട്ടും
മഴയുടെ ഒച്ചയും മാത്രം. അയാൾ പുറത്തെ ലൈറ്റിട്ടു. മതിലിലൂടെ ആയാസപ്പെട്ട്‌
വലിഞ്ഞുകയറുന്ന അവൾ. പാവം. മതിൽ ചാടിക്കടന്നാണ്‌ അവളെത്തിയത്‌. നിത്യരോഗിയായ
ഒരുവന്റെ ഭാര്യയ്ക്ക്‌ സഹിക്കേണ്ടി വരുന്ന യാതനകൾ ഭയങ്കരമാണ്‌.
അതേക്കുറിച്ചൊന്നുമല്ല ഇപ്പോൾ ചിന്തിക്കേണ്ടത്‌. മതിൽ ചാടിക്കയറാൻ ക്ലേശിച്ച്‌ കാലുയർത്തുമ്പോൾ നൈറ്റി നീങ്ങി ദൃശ്യം. അവളുടെ കാലിന്റെ കൊഴുപ്പും തുടിപ്പും. അതാണ്‌ ആസ്വദിക്കേണ്ടത്‌.അതിനെക്കുറിച്ചാണ്‌ ചിന്തിക്കേണ്ടത്‌.
അൽപം മദ്യം കൂടി കഴിച്ച്‌ ടിവി നിർത്തി അയാൾ സോഫയിലേക്ക്‌ ചാഞ്ഞു. ലോകം സുന്ദരവും
വർണാഭവുമെന്ന്‌ ഓർത്തു. എല്ലാ ഭാരങ്ങളും ഒഴിഞ്ഞ്‌ തികച്ചും നിർമ്മലമായിരിക്കുന്നു മനസ്‌.
വസ്തുതകളെ ലളിതവത്കരിക്കാൻ മദ്യത്തിനുള്ള കഴിവ്‌ അപാരംതന്നെ.
നാളെയും ഈ വിധം തന്നെ എന്നതാണ്‌ കൂടുതൽ സന്തോഷം നൽകുന്നത്‌. കിളവൻ
മരിക്കാനിടയില്ലെന്നാണ്‌ ഭാര്യയുടെ സംഭാഷണം തെളിയിക്കുന്നത്‌. എങ്കിലും താൻ നൽകിയ
നിർദ്ദേശ പ്രകാരം നാളെക്കൂടിക്കഴിഞ്ഞേ അവൾ മടങ്ങിയെത്തു. രാവിലെ അതിലൊരു
ഉറപ്പുവരുത്തിയ ശേഷം സുഹൃത്തിനെക്കൂടി ക്ഷണിക്കാം.
പക്ഷേ ഗുരുതരമായ ഒരു പ്രശ്നം വേറെയുണ്ട്‌. നിലവിലുള്ള സാഹചര്യപ്രകാരം അപ്പുറത്തെവീട്ടിൽ ആസ്മാ രോഗി ഇന്നുരാത്രി തന്നെ മരണപ്പെടുമെന്നുറപ്പ്‌. കരഞ്ഞുവിളിച്ച്‌ അയാളുടെ ഭാര്യ ഈ പെരുമഴയ്ത്ത്‌ കറങ്ങി നടക്കുമെന്നല്ലാതെ ആരും സഹായിക്കില്ല.
ശ്വാസത്തിനായി വെപ്രാളപ്പെടുന്നതിനിടയിൽ അയാൾ മനോഹരമായ ഈ ലോകത്തോട്‌ എന്നെന്നേക്കുമായി യാത്രപറയും.
പുലരുമ്പോൾ തുടങ്ങും അതിനെപ്രതിയുള്ള കോലാഹലങ്ങൾ. പ്രാർത്ഥനയും വിലാപയാത്രയും ആൾക്കൂട്ടവുമൊക്കെയായി ബഹളത്തോടുബഹളമായിരിക്കും. ഏറ്റവും അടുത്ത്‌ താമസിക്കുന്ന ആൾ എന്ന നിലയിൽ അതിൽ നിന്നൊക്കെ വിട്ടുനിൽക്കാനുമാവില്ല. സാമാന്യ മര്യാദ എന്നൊന്നുണ്ടല്ലോ..
നാശം. അയാൾ മരിക്കാതിരുന്നാൽ മതിയായിരുന്നു.
അവൾ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കുമെന്നൊരു ചിന്ത അന്നേരം അയാളിൽ കയറിക്കൂടി.
വീടിന്റെ മതിൽ ക്ശേളിച്ചു ചാടിക്കടക്കുമ്പോൾ അവളുടെ പൊന്നുപോലുള്ള ശരീരത്തിൽ
പോറലുകളേറ്റിട്ടുണ്ടാകുമോ ? ഈ രാത്രി മുഴുവൻ മഴ നനയുന്ന അവളെ നാളെ പനി
ഏതുവിധമായിരിക്കും പിടികൂടുന്നത്‌. ഇക്കാലത്ത്‌ പനിക്ക്‌ എത്രഭീകരമായ അവസ്ഥകളാണുള്ളത്‌. മടങ്ങിച്ചെല്ലുമ്പോൾ ജീവനില്ലാത്ത ഭർത്താവിനെ കണ്ട്‌ അവൾ മോഹാലസ്യപ്പെട്ടുവീഴുമോ ? . നേരം വെളുക്കുംവരെ ഒരു മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടാൻ അവൾക്ക്‌ ഭയമുണ്ടാകുമോ ?
താനെന്തിന്‌ അതേക്കുറിച്ചൊക്കെ വേവലാതിപ്പെടണമെന്ന്‌ പീന്നീടയാൾ ഓർത്തു. മറ്റുള്ളവരുടെ സങ്കടകരമായ ജീവിതത്തെക്കുറിച്ച്‌ നമ്മൾ ഉത്കണ്ഠപ്പെടണമെങ്കിൽ അവർ നമുക്ക്‌ അത്രമാത്രം പ്രിയങ്കരരായിരിക്കണം . പക്ഷേ ഒരാൾ മറ്റൊരാൾക്ക്‌ പ്രിയങ്കരമായി മാറാനാണ്‌ പ്രയാസം.
അയാൾ ഇഷ്ടപ്പെടുന്ന വിധം പെരുമാറിയും അയാളുടെ ആഗ്രഹങ്ങൾക്ക്‌ കീഴ്പ്പെട്ടും സദാ വിധേയനായും പ്രവർത്തിക്കുമ്പോഴാണല്ലോ പ്രിയം തുടങ്ങുന്നത്‌. ആസ്മാക്കാരനെതാങ്ങിയെടുക്കാനുള്ള അഭ്യർത്ഥനയുമായി മതിലുചാടിയെത്തിയ ആ സ്ത്രീ മേൽപറഞ്ഞവിധം പ്രിയങ്കരമായ പെരുമാറ്റം ശീലിച്ചവളല്ല. അതുകൊണ്ടാണ്‌ താൻ ക്ഷമാപണ പൂർവം വാതിലടച്ചതു.
അല്ലാതെ പനിയെ ഭയന്നൊന്നുമല്ല. അവളും ഭർത്താവും ഇവിടെ താമസത്തിനെത്തിയിട്ട്‌ഒരുകൊല്ലമായി. രണ്ടാം ദിവസം അയൽവീടെന്ന നിലയിൽ ഇവിടെയെത്തി. യോജിച്ച
വിധം താനും ഭാര്യയും അവരെ സ്വീകരിക്കുകയും ചെയ്തു. പിന്നെ കുറേദിവസത്തേക്ക്‌ നീണ്ടകുശലം പറച്ചിലുകൾ. സൗഹൃദച്ചിരികൾ. അടുക്കള പലഹാരങ്ങളുടെ കൈമാറ്റം.
അതിലൊന്നുമല്ലല്ലോ കാര്യം.
പ്രായത്തിൽവലിയ വ്യത്യാസമുള്ള ദമ്പതികൾ. ഭർത്താവ്‌
നിത്യരോഗി. ഭാര്യ അതിസുന്ദരിയും യൗവ്വനക്കാരിയും. അങ്ങനെയുള്ള ഘട്ടത്തിൽ അയൽ വാശിയായ ഒരുവൻ ആഗ്രഹിക്കുന്നത്‌ എന്തായിരിക്കും. എതുനിമിഷവും അത്യാപത്തുകൾ സംഭവിച്ചേക്കാവുന്ന അനിശ്ചിതമായ ഈ ജീവിതത്തിൽ അയൽവാസിയുടെ സഹായവുംസാന്നിദ്ധ്യവും കൂടിയേ തീരു എന്നിരിക്കെ ആ സ്ത്രീ പാലിക്കേണ്ട മര്യാദയുണ്ടായിരുന്നു. തനിക്കും ഭർത്താവിനും താങ്ങാകേണ്ട അയൽ വാശിക്ക്‌ പ്രിയങ്കരിയാവുക എന്നതാണ്‌ അത്‌. മറ്റുള്ളവരുടെ സഹായം സദാ തേടേണ്ടവളാണെന്ന തോന്നലൊന്നും പക്ഷേ ആ സ്ത്രീക്കില്ല. തന്നത്താൻ നിവർന്നു നടക്കാനുള്ള ശേഷിപോലുമില്ലാത്ത ഭർത്താവ്‌ മാത്രമാണ്‌ തനിക്കുള്ളതെന്നും തന്റെ തേങ്ങലുകളോട്‌ സാന്ത്വനം പറയാൻ മക്കൾ പോലുമില്ലെന്നുമുള്ള ബോധവും അവൾക്കില്ല.
സഹായം നൽകാൻ താൻ സദാ തയ്യാറാണെന്ന്‌ ശരീര ഭാഷയിലൂടെ പലതവണ അവളെഅറിയിച്ചെങ്കിലും അതിലേക്കൊന്നു പാളിനോക്കാൻ കൂടി കൂട്ടാക്കാതെ അവൾ വഴിമാറി
നടന്നതേയുള്ളു. അവളുടെ ഭർത്താവിന്‌ ആവശ്യമായ മരുന്നുകൾ എത്തിച്ചുകൊടുക്കാൻ അയാളെ താങ്ങിപ്പിടിച്ച്‌ സവാരിചെയ്യിക്കാൻ, വിരസമായ അയാളുടെ ദിനചര്യകൾക്ക്‌ മാറ്റമുണ്ടാക്കാൻ, കളിതമാശകൾ പറഞ്ഞിരിക്കാൻ, ആവശ്യമെങ്കിൽ കടമായോ തികച്ചും സൗജന്യമായോ കുറച്ചുപണം നൽകാൻ… അതിനോക്കെ ഉദാരമനസ്കനായ അയൽവാസി എന്ന നിലയിൽ തനിക്ക്‌ കഴിയുമായിരുന്നു.
പക്ഷേ അവയോടെല്ലാം അവൾ കാലുഷ്യത്തോടെ മുഖംതിരിച്ചുകളഞ്ഞു. പരസഹായമില്ലാത്ത സുന്ദരിയും യൗവ്വനക്കാരിയുമായ ഒരുവൾ പരപുരുഷനോട്‌ ഒരിക്കലും ചെയ്യരുതാത്തത്താണ്‌ അത്‌. പക്ഷേ ഈ പെണ്ണുങ്ങൾ .. അവർ ഇക്കാര്യത്തിൽ ഇനിയും സാക്ഷരരല്ല. പാതിവൃത്യമെന്ന ലേബലൊട്ടിച്ച കണ്ണുകൾ ചുവപ്പിച്ച്‌ അവർ പരപുരുഷനെ ധാർഷ്ട്യത്തോടെ നോക്കിക്കളയും. അതുകൊണ്ട്‌ സംഭവിക്കുന്നതെന്ത്‌ ?. നിർണായകമായ ഈ സാഹചര്യത്തിൽ അവൾക്ക്‌ അനുഭവിക്കേണ്ടി വരുന്ന യാതനകൾ എത്രയാണ്‌. അനുഭവിക്കട്ടെ. മതിൽ ചാടിയപ്പോൾ അവളുടെ ശരീരമാസകലം മുറിയട്ടെ. പെരുമഴ നനഞ്ഞ്‌ അവൾക്ക്‌ ഏറ്റവും കഠിനമായ പനിപിടിപെടട്ടെ. ആസ്മാക്കാരനായ ഭർത്താവ്‌ മരിച്ചുപോകട്ടെ. മൃതദേഹത്തെ ഭയന്ന്‌ ഈ രാത്രിമുഴുവൻ അവൾ പേടിച്ചു കഴിയട്ടെ.
ഗതികെട്ട ചുറ്റുപാടുകളിൽ പോലും വിട്ടുവീഴ്ചകൾക്ക്‌ തയ്യാറല്ലാത്ത എല്ലാ സ്ത്രീകൾക്കും ഇതൊരു പാഠമാകട്ടെ.
അയാൾ കണ്ണുകളടച്ചു. ഉറക്കം വരുന്നുണ്ട്‌. ഒരു സ്വപ്നം കൂടി കൂട്ടിനുവേണം. പെരുമഴയിൽ പുളഞ്ഞ ഇടിമിന്നലിൽ കണ്ട്‌ അവളുടെ ശരീരത്തിന്റെ നനഞ്ഞ തിളക്കത്തിൽ തുടങ്ങാം. മതിൽ
ചാടാൻ ശ്രമപ്പെടുമ്പോൾ നൈറ്റിമാറി ദൃശ്യമായ കാൽവണ്ണയുടെ തുടിപ്പിലൂടെ മുന്നോട്ടുപോകാം. എത്രയോ ആവർത്തി കണ്ട സ്വപ്നങ്ങളിൽ സമാന ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി ഒട്ടുമേ മടുപ്പില്ലാത്ത വിധം അത്‌ ഇത്തവണയും അതീവ ഹൃദ്യമാകുന്നു.
” ഒന്നാന്തരം ദിവസം ” അയാൾ പിന്നെയും പിന്നെയും വിലയിരുത്തി.
2
കഠിനമായ നിരാശയോടെയും ഭീതിയോടെയും അവൾ മടങ്ങിയെത്തി. മഴയുടെകൊടുംപെയ്ത്ത്‌. ഇടിമുഴക്കത്തിന്റെ രൗദ്രത. മിന്നിൽ പ്പിണറന്റെ ചാട്ടവാർ വീശൽ. അവയ്ക്കിടയിലൂടെ അവൾ ഒറ്റയ്ക്ക്‌ മടങ്ങിയെത്തി.
ഓടിച്ചെല്ലുമ്പോൾ കിടപ്പുമുറിയിൽ ഭർത്താവ്‌ നിശ്ചലം കിടക്കുന്നു. ദൈവമേ എന്ന്‌ നിലവിളിച്ച്‌ അവൾ അരികിലിരുന്നു. അവളുടെ ദേഹത്തുനിന്നുള്ള വെള്ളം അയാളെയും നനച്ചു.
” സാരമില്ല… ” വിമ്മിട്ടപ്പെട്ട്‌ അയാൾ പറഞ്ഞു  ” അൽപം കുറവുണ്ട്‌. പക്ഷേ എത്ര നേരത്തേക്ക്‌.
സന്ധ്യമുതൽ ഇടവിട്ടിടവിട്ട്‌ ഇതിങ്ങനെ തുടരുകയാണ്‌. എത്രയും പെട്ടന്ന്‌ ആശുപത്രിയിലെത്തിയില്ലെങ്കിൽ ഞാൻ മരിച്ചുപോകും. “
അങ്ങനെ പറയരുതേ എന്ന്‌ അവൾ കേണു. പക്ഷേ അവ്യക്തമായി അയാള്ള്‌ അതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു.  “ഞ്ഞാൻ മരിച്ചുപോകും…. ഞാൻ മരിച്ചുപോകും. “
അവൾ അയാളുടെ നെഞ്ചിൽ തടവി. ഷേവ്‌ ചെയ്തിട്ട്‌ ദിവസങ്ങളായ മുഖത്ത്‌ വീണ്ടും വീണ്ടും ചുംബിച്ചു. തലയണയ്ക്കരികിലിരുന്ന ബൈബിളിൽ പ്രതീക്ഷയോടെ നോക്കി.
” നമുക്ക്‌ മക്കളുണ്ടായിരുന്നെങ്കില്ല്‌ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ”  അയാൾ ഞരങ്ങി. നമ്മളെ സഹായിക്കാനും സമാധാനിപ്പിക്കാനും അവരുണ്ടാകുമായിരുന്നു.
എന്നത്തെയും പോലെ വേദനാജനകമായ വർത്തമാനങ്ങൾക്ക്‌ തുനിയുകയായിരുന്നു അയാൾ. പരാജയപ്പെട്ട ദാമ്പത്യമാണ്‌ തന്റേതെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു.ഭാര്യയ്ക്ക്‌ ഒട്ടും സന്തോഷം നൽകാത്ത , അവളുടെ ആഗ്രഹങ്ങൾക്കൊപ്പം പങ്കുചേരാൻ കഴിയാത്ത പരാജിതന്ന്. രോഗാതുരമായ തന്റെ ശരീരത്തെ ശുശ്രൂഷിക്കന്ന ഒരു ഹോം നഴ്സിനപ്പുറം അവളെ ശരീരം കൊണ്ടു ചേർത്തുപിടിക്കാൻ പോലും കഴിയാത്തവിധം ബലഹീനമായ തന്റെ ജന്മത്തെ പഴിച്ച്‌ അയാൾ സ്വയം തന്റെ മരണത്തിനുശേഷമെങ്കിലും സ്വതന്ത്രമാകുമല്ലോ എന്ന്‌ അയാൾ പ്രതീക്ഷിച്ചു. ബോധത്തിനും
അബോധത്തിനുമിടയിലെന്നപോലെ അതൊക്കെയും അയാള്‌ പുലമ്പുകയും ചെയ്തു.
അങ്ങനെയൊന്നും പറയരുതേ എന്ന്‌ അവൾ വീണ്ടും വിലപിച്ചു. പക്ഷേ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. അയാൾക്ക്‌ രോഗം ഇത്രമാത്രം മൂർഛിക്കും മുമ്പുള്ള ഒരു സായാഹ്നം. അന്നും അയാൾ
മരുന്നുകളുടെ വലയത്തിൽ തന്നെയായിരുന്നു. മുറ്റം നിറയെ ചെടികളും അതിൽ നിറയെ പൂക്കളുമുള്ള ഒരു വാടകവീട്ടിലായിരുന്നു അന്ന്‌ അവരുടെ താമസം. അധികം അകലെയല്ലാതെ വിശാലമായ നെൽപാടമുണ്ടായിരുന്നു. വെയിൽ മാറുന്നതോടെ അവിടെ നിന്ന്‌ തണുത്ത കാറ്റ്‌
വീശാൻ തുടങ്ങും. അതിന്റെ ഓളങ്ങളിലപ്പെട്ട്‌ മുറ്റത്തെ പൂച്ചെടികൾ ആടിയുലയും. സന്ധ്യയെത്തുന്നതോടെ പടിഞ്ഞാറേ ആകാശം ചുവക്കും. പലതരം നിറങ്ങൾ കൊണ്ട്‌ അവിടെ
വരയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ ഓരംപറ്റി കിളികൾ കൂടുകളിലേക്ക്‌ ധൃതിയിൽ പറന്നുപോകും. മനോഹരമായ ആ കാഴ്ചകളിലേക്ക്‌ കണ്ണുകൾ പായിച്ച്‌ അവരിരുവരും മുറ്റത്തിരിക്കും.
” ഇന്ന്‌ വലിയ കുഴപ്പമില്ലാത്ത ദിവസമാണ്‌. ”  അയാൾ പറഞ്ഞു ” രാവിലെ അൽപനേരം ശ്വാസം മുട്ടലുണ്ടായതേയുള്ളു.”
ഇതിങ്ങനെ തുടർന്നാൽ മതിയായിരുന്നു  :: പ്രാർത്ഥനാ പുവർ വം അവൾ പറഞ്ഞു.
കൃഷിയൊഴിഞ്ഞ നെൽപാടത്തിൽ കുറേ കുട്ടികൾപന്തുകളിക്കുന്നുണ്ടായിരുന്നു. വാശിയോടെയുള്ള കളിക്കിടയിൽ അവർ ബഹളം വയ്ക്കുകയും അടികൂടുകയും ചെയ്തു. അയാളും അവളും അതുകണ്ടിരുന്നു. ഇടയ്ക്ക്‌ ഒരു പന്ത്‌ തെറിച്ച്‌ അവരുടെ മുറ്റത്തുവീണു. കൃത്യമായി അയാളുടെ കാൽചുവട്ടിൽ. കുട്ടികൾ പരിഭ്രാന്തിയോടെ അങ്ങോട്ട്‌ നോക്കി. അയാളുടെ ദേഹത്ത്‌ പന്ത്‌ കൊണ്ടെന്നാണ്‌ അവർ കരുത്തിയത്‌. വേണമെങ്കിൽ അയാൾക്ക്‌ ആ പന്ത്‌ അവർക്ക്‌ തിരിച്ചെറിഞ്ഞുകൊടുക്കാമായിരുന്നു. പക്ഷേ അതെടുക്കാൻ അവർ ഇങ്ങോട്ടു വരട്ടെയെന്ന്‌ അയാൾ വിചാരിച്ചു. കുട്ടികൾ കൂടിനിന്ന്‌ കുറേനേരം ചർച്ച ചെയ്തു. പിന്നെ കൂട്ടത്തിലുള്ള ഒരു ധൈര്യശാലിയെ അതിനായി നിയോഗിച്ചു. അവനാകട്ടെ ഒട്ടും കൂസലില്ലാതെ അവർക്കു മുന്നിലെത്തി ചോദിച്ചു  ” പന്ത്‌.. “
അയാൾ കൗതുകത്തോടെ അവനെ നോക്കി. പത്തോ പതിനൊന്നോ വയസുള്ള ഒരു കുട്ടിഗണപതി. ഉടുപ്പിലും നിക്കറിലും മണ്ണുപുരണ്ടിട്ടുണ്ട്‌. വിയർപ്പൊട്ടിയ മുഖത്തെ കുസൃതിത്തുടിപ്പ്‌. അയാൾ വാത്സല്യത്തോടെ അവനെ അരികിൽ വിളിച്ചു.
ആദ്യം ഒന്നുമടിച്ചെങ്കിലും അവൻ മെല്ലെമെല്ലെ അയാൾക്കടുത്തെത്തി. പെട്ടന്ന്‌ അയാൾ അ വനെ ചേർത്തുപിടിക്കുകയും ഇരുകവിളിലും മാറിമാറി ഉമ്മ വയ്ക്കുകയും ചെയ്തു. ഒട്ടും
പ്രതീക്ഷിക്കാത്ത ആ പ്രകടനത്തിൽ കുട്ടി പരിഭ്രമിച്ചുപോയി. അയാൾ അവനെ ചേർത്തുപിടിച്ച്‌  പന്തെടുത്ത്‌ നൽകി. പിന്നെ അവളോട്‌ ചോദിച്ചു  ” ഈ കുട്ടിക്കുറുമ്പന്‌ എന്താ
കൊടുക്കാനുള്ളത്‌… “
അയാളുടെ സ്നേഹപ്രകടനം കണ്ടുകൊണ്ടിരുന്ന അവൾ ചോദിച്ചു  ” ഇവനു മാത്രമോ… അപ്പോൾ അവരോ.. “
അപ്പുറത്ത്‌ മറ്റ്‌ കുട്ടികൾ അക്ഷമരായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പന്തെടുക്കാൻ പോയവൻ മടങ്ങിവന്നിരുന്നെങ്കിൽ കളി തുടരാമെന്ന്‌ കരുതി ധൃതികൂട്ടി നിൽക്കുകയായിരുന്നു അവർ.
അവൾ അകത്തുപോയി കുറേ പലഹാരങ്ങളുമായി വന്നു. അതിൽ നിന്നൊരെണ്ണമെടുത്ത്‌ അയാൾ കുട്ടിക്ക്‌ നൽകി. അവൻ മടിച്ചുമടിച്ച്‌ അതുവാങ്ങി.
” അവരെക്കൂടി വിളിക്ക്‌ ”  അയാൾപറഞ്ഞു.
കുട്ടി മറ്റുള്ളവരെ കൈവീശി വിളിച്ചു. അവർ ഓടിയെത്തി. അയാള്ള്‌ എല്ലാവർക്കും പലഹാരം നൽകി. അവരോട്‌ വിശേഷങ്ങൾ ചോദിച്ചു. പതിയെ കുട്ടികൾ അയാളുമായി ചങ്ങാത്തത്തിലായി. പിന്നീടുള്ള എല്ലാ സായാഹ്നങ്ങളും ഇങ്ങനെയായിരുന്നു. കുട്ടികൾക്കു വേണ്ടി അവൾ രാവിലെത്തന്നെ എന്തെങ്കിലും പലഹാരം ഉണ്ടാക്കി വയ്ക്കും. വൈകുന്നേരം അവർ വരാനുള്ള കാത്തിരിപ്പാണ്‌ പിന്നെ.
അവരുമൊത്ത്‌ കളിതമാശകൾ പറഞ്ഞിരിക്കുമ്പോൾ താൻ ഒരു രോഗിയാണെന്ന കാര്യമൊക്കെ അയാൾ മറന്നുപോകും. ജീവിതത്തിലെ വിരസതയും സങ്കടങ്ങളും അവളും മറക്കും,
വൈകുന്നേരങ്ങളുടെ ആഹ്ലാദമായിരുന്നു അവരുടെ ജീവിതം.
വാടകവീട്‌ ഒഴിയേണ്ടി
വരുന്നതുവരെ.
ഇപ്പോൾ വീണ്ടും അയാൾ ശ്വാസം കിട്ടാതെ പ്രാണവെപ്രാളം കാട്ടാൻ തുടങ്ങി. കണ്ണുകൾ
തുറുപ്പിച്ച്‌ തല ഇരുവശത്തേക്കും കുടഞ്ഞ്‌ കിടക്ക മാന്തിക്കീറി അയാൾ ജീവനുവേണ്ടി പിടഞ്ഞു. അവൾ വാവിട്ടു നിലവിളിച്ചു. ആരെങ്കിലും .. ആരെങ്കിലുമെത്തിയിരുന്നെങ്കിൽ.. അവൾ ദൈവത്തോട്‌ യാചിച്ചു.
3
അച്ചൻ ഞെട്ടിയുണർന്ന്‌ ചുറ്റും മിഴിച്ചുനോക്കി. ഫോൺ ബെൽ നിർത്തലില്ലാതെ ശബ്ദിക്കുന്നു.
ആരാകും ഈ പാതിരയ്ക്ക്‌. അദ്ദേഹം ലൈറ്റിട്ടു. ഇപ്പോൾ കാഴ്ചകള്ള്‌ വ്യക്തമാണ്‌.
വൈകുന്നേരം തുടങ്ങിയ മഴ ഒട്ടും ശമിച്ചിട്ടില്ലെന്ന്‌ മാത്രമല്ല ശക്തി കൂടുകയും ചെയ്തിട്ടുണ്ട്‌. ജനൽ കർട്ടന്‌ നീക്കി നോക്കി. പള്ളിമുറ്റത്തെ ലൈറ്റിന്റെ വെളിച്ചത്തിൽ ആകാശത്തുനിന്നുള്ള
പെരുവെള്ളച്ചാട്ടം കാണാം. സുഖകമായ തണുപ്പുണ്ട്‌. ഉറങ്ങാൻ പറ്റിയ അന്തരീക്ഷം. പക്ഷേ ഈ നശിച്ച ഫോൺ ബെൽ സമ്മതിക്കേണ്ടേ. കുറേനേരമായിക്കാണും അത്‌ ലഹളകൂട്ടാൻ തുടങ്ങിയിട്ട്‌. പക്ഷേ നീരസപ്പെടാൻ പറ്റുമോ.. പുരോഹിതനായിപ്പോയില്ലേ. ശല്യപ്പെടുത്തലുകളെയും ആക്രോശങ്ങളെയും എന്തിന്‌ മർദ്ദനങ്ങളെപ്പോലും സംയമനത്തോടെ നേരിടണമെന്നാണല്ലോചട്ടം. ഒരു കവിളിൽ തല്ലുന്നവന്‌ മറുകവിൾ കൂടി കാട്ടിക്കൊടുക്കണമെന്ന പ്രമാണത്തെ ലംഘിക്കുന്നതെങ്ങനെ..
അച്ചൻ ഫോണെടുത്തു.
അനിഷ്ടം മറച്ച്‌ ശബ്ദത്തിൽ കഴിയുന്നത്ര എളിമ നിറച്ച്‌ അദ്ദേഹം പറഞ്ഞു “ഈശോ മിശിഹായ്ക്ക്‌ സ്തുതിയായിരിക്കട്ടെ…”
മറുതലയ്ക്കൽ സ്തുതിപറച്ചിലുണ്ടായില്ല. പകരം കേട്ടത്‌ മുളചീന്തുന്ന ഒച്ചയിൽ ഒരു പെണ്ണിന്റെ
തേങ്ങൽ. അച്ചൻ പരിഭ്രമിച്ചു. കാറ്റും മഴയും പ്രപഞ്ചത്തെ അപ്പാടെ മൂടുന്ന ഈ പാതിരാത്രിയില്‌ ഒരു പെണ്ണ്‌ വിലപിക്കുന്നു. അത്‌ തന്നോട്‌ തന്നെയോ എന്ന്‌ അദ്ദേഹം സംശയിച്ചു.
അദ്ദേഹം ശാന്തഗംഭീരമായ ശബ്ദത്തിൽ ചോദിച്ചു  ” അരാണ്‌… കരയാതെ കാര്യം പറയു..
കണ്ണുനീര്‌ കൊണ്ട്‌ ഒന്നിനും പരിഹാരമാകില്ലെന്ന്‌ അറിയാമല്ലോ… “
മറുതലയ്ക്കൽ അവൾ തേങ്ങലടക്കി, ഈ രാത്രി തനിക്ക്‌ എത്രമാത്രം സങ്കടകരമാണെന്നും തൊട്ടരികിൽ മരണാസന്നനായി കിടക്കുന്ന ഒരുവനരികിൽ നിന്നാണ്‌ താൻ സംസാരിക്കുന്നതെന്നും കണ്ണുനീർ തുടച്ച്‌ പറഞ്ഞു. ഒരു സഹായം, ഏറെയൊന്നും വേണ്ട, വളരെച്ചെറിയൊരു സഹായം തങ്ങൾക്ക്‌ ചെയ്തുതരണമെന്ന്‌ അപേക്ഷിച്ചു.
ഓ ഇടവകക്കാരിയായ യുവതി എന്ന്‌ അച്ചൻ മനസിലാക്കി. പുതിയ താമസക്കാരി. അവളുടെ
ഭർത്താവ്‌ നിത്യരോഗി. അതുകൊണ്ടുതന്നെ പള്ളിയിലേക്ക്‌ വരുന്നതേയില്ല അയാൾ. അവളാകട്ടെ നാലഞ്ചു തവണ വന്നിട്ടുണ്ട്‌. കുറ്റം പറയാനോക്കില്ല. ആ മൃതപ്രായനെ തനിയെയാക്കിയിട്ട്‌ അവളെങ്ങനെ വരും പ്രാരത്ഥനയിൽ പങ്കുചേരാൻ.
പുറത്ത്‌ ഇടിമുഴങ്ങി.വൈദ്യുതി നിലയ്ക്കുമെന്ന സൊ‍ാചന നൽകി വോൾട്ടേജ്‌ കുറഞ്ഞു.
മുറിയിലെ പ്രകാശം അരണ്ടു.ഇത്തരമൊരു സന്ദർഭത്തിൽ ടെലിഫോൺ മാർഗമുള്ള സംഭാഷണം തുടരുന്നത്‌ ഒട്ടും ഉചിതമല്ല.
മറ്റാരെയെങ്കിലും വിളിക്കൂ..  അച്ചൻ പറഞ്ഞു  ” ഈ പെരുമഴയത്ത്‌ ഞാനെങ്ങനെ അവിടെ വരെ എത്തിച്ചേരും. അഥവാ ഏതുവിധേനയെങ്കിലും വന്നാൽത്തന്നെ ശ്വാസം കിട്ടാതെ പിടയുന്ന ഒരുവനെ താങ്ങിപ്പിടിച്ച്‌ കാറിൽ കയറ്റാനുള്ള ത്രാണിയൊന്നും എനികില്ല. പ്രായം അറുപതേയുള്ളെങ്കിലും എനിക്കുമുണ്ട്‌ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ. വിശ്വാസികളെ ആധികൊള്ളിക്കണ്ട എന്നു വിചാരിച്ച്‌ അതൊന്നും ഞാൻ ആരോടു പറഞ്ഞിട്ടില്ലെന്നേയുള്ളു.
അവസാന പ്രതീക്ഷയും കൈവിട്ടപോലെ അപ്പുറത്ത്‌ ഒരു നീണ്ട നിലവിളികേട്ടു. അച്ചൻ ഫോൺ വച്ചു.
അവൾ കരയട്ടെ, കുറേയേറെ കരയട്ടെ. മനസ്‌ ശാന്തമാകാൻ കരച്ചിലിനേക്കാൾ ണല്ലോരു
വ്യായാമം വേറെയില്ല.
അൽപം മുമ്പ്‌ വിചാരിച്ചതേയുള്ളു. ദാ, കരണ്ടു പോയിരിക്കുന്നു. ചുറ്റും ഇരുട്ടുമാത്രം. തപ്പിത്തടഞ്ഞ്‌ കിടക്കയ്ക്കരികിലെത്തി അതിലേക്ക്‌ വീണു. തണുപ്പ്‌ കൂടിയിട്ടുണ്ട്‌. പുതപ്പെടുത്ത്‌ പുതച്ചു. ഇപ്പോഴാണ്‌ സുഖം. ഇനി ഉറക്കം കൂടി കിട്ടിയാൽ മതി.
അർദ്ധരാത്രിയെയോ പേമാരിയെയോ ഇടിമിന്നലിനെയോ ഭയന്നൊന്നുമല്ല അവളുടെ വീട്ടിലേക്ക്‌ പോകാതിരുന്നത്‌. അതു വേണ്ടെന്നുവച്ചിട്ടു തന്നെയാണ്‌. ഒരു പുരോഹിതൻ പേടിത്തൊണ്ടനാണെന്ന്‌ കരുതരുത്‌. എവിടെയാണ്‌ അയാൾ രാത്രി കഴിച്ചുകൂട്ടുന്നത്‌.
പള്ളിയോട്‌ ചേർന്നുള്ള ക്വാർട്ടേഴ്സിൽ പള്ളിയിൽ ദൈവം മാത്രമല്ലല്ലോ ഉള്ളത്‌. പ്രേതാത്മാക്കളുമില്ലേ. ഈ കിടപ്പുമുറിയുടെ രണ്ടരികിലായിത്തന്നെയുണ്ട്‌ എണ്ണിയാലൊടുങ്ങാത്ത പ്രേതങ്ങൾ. നെടുകെയും കുറുകെയും ശവപ്പറമ്പാണ്‌. നിരനിരയായ കുഴിമാടങ്ങളിൽ തലമുറതലമുറയായി ചത്തുകെട്ടുപോയവർ. അവറ്റകൾക്കിടയിലാണ്‌ തനിച്ച്‌ കഴിയുന്നത്‌. അങ്ങനെയുള്ള ധീരനായ ഒരു പുരോഹിതന്‌ ഈ മഴയും കാറ്റും രാത്രിയും നിസാരം. വേണമെങ്കിൽ അവളെ സഹായിക്കാവുന്നതേയുള്ളായിരുന്നു. ഉറക്കം കളഞ്ഞ്‌ താൻ അവിടെ വരെ പോകണമെന്നൊന്നുമില്ലായിരുന്നു. ഇടവകയിലെ ആരെയെങ്കിലും വിളിച്ചു നിർദ്ദേശിച്ചാൽ മതിയായിരുന്നു. ഒരു പുരോഹിതന്റെ കൽപനയെ അവർ അക്ഷരം പ്രതി അനുസരിക്കുമെന്ന്‌ തീർച്ച. പക്ഷേ അത്ര ബുദ്ധിമുട്ടേണ്ട കാര്യമൊന്നുമില്ല. ഈ നട്ടപ്പാതിരയ്ക്ക്‌ വിശ്വാസികളുടെ ഉറക്കംകൂടി കളയാൻ മാത്രമൊന്നുമില്ല.
അവളുടെ ഭർത്താവ്‌ മരിക്കുകയോ മരിക്കാതിരിക്കുകയോ ചെയ്യട്ടെ. ഈ ഇടവകയെ സംബന്ധിച്ചിടത്തോളം അയാളുടെ അന്ത്യകർമ്മങ്ങൾ ചെയ്തുകൊടുക്കുക എന്നത്‌ മാത്രമാണ്‌ കർത്തവ്യം. ഭക്തിസാന്ദ്രമായും ഉത്തരവാദിത്വത്തോടെയും അത്‌ നടത്തിക്കൊടുക്കുകയും ചെയ്യും. എങ്ങുനിന്നോ വന്ന്‌ ഏകയായി താമസിക്കുന്ന (ഭർത്താവ്‌ ഉണ്ടെന്ന്‌ പറയാമെങ്കിലും അവൾ ഏകയാണ്‌ ) ഒരുവൾക്ക്‌ ചേർന്ന വിധമല്ല അവളുടെ പെരുമാറ്റ രീതികൾ. ഭക്തിയുടെ കാര്യത്തിലല്ല. അതിൽ അവൾ മുന്നിലാണ്‌ താനും. പള്ളിയിലെ പ്രാർത്ഥനാ വേളയിൽ തികഞ്ഞ
അച്ചടക്കത്തോടെയും ഏകാഗ്രമായും അവൾ അതിൽ ലയിച്ചിരിക്കും. ആ നേരത്തുപോലും മനസ്‌ നിറയെ കുന്നായ്മകളടുക്കി അത്‌ പുറത്തുവിടാൻ കഴിയാത്തതിന്റെ ശ്വാസംമുട്ടലുമായി ഭക്തി പാരവശ്യം നടിച്ചിരിക്കുന്നവർക്കിടയിൽ അവൾ ഒരു മാതൃക തന്നെ. പക്ഷേ അതിലൊന്നുമല്ലല്ലോ കാര്യം. തന്നെപ്പോലെ അവിവാഹിതനായ ഒരു പുരോഹിതന്റെ കളിതമാശകളെ അവൾ എത്ര രൂക്ഷമായാണ്‌ അവഗണിച്ചുകളഞ്ഞത്‌. സ്ത്രീയുമൊത്തുള്ള ശരീര സമ്പർക്കം നിഷിദ്ധമായ തനിക്ക്‌ ആ കളിതമാശകൾ മാത്രമാണ്‌ ആശ്വാസമെന്നത്‌ ഗോപ്യമാക്കി വയ്ക്കേണ്ട ഒന്നല്ല.. പള്ളി പിരിയുമ്പോളും വിശേഷ ചടങ്ങുകളുടെ ഒരുക്കങ്ങൾക്കിടയിലും സ്ത്രീജനങ്ങളോട്‌ സല്ലപിക്കുന്നതിലൂടെ ലഭിക്കുന്ന ഊർജ്ജ സമ്പത്തുകൊണ്ടാണല്ലോ ഒരു ബ്രഹ്മചാരി എന്ന നിലയിൽ
ഇങ്ങനെയൊക്കെ ജീവിതം നയിക്കാനാവുന്നത്‌.
വിശ്വാസികളായ സ്ത്രീകൾ ആ സല്ലാപങ്ങളോട്‌ നാണം കലർന്നും കോൾമയിർ കൊണ്ടും വാചാലരാകാറുണ്ട്‌. ആർക്കും നഷ്ടമില്ലാത്ത കൊടുക്കൽ വാങ്ങൽ. അത്തരം കൊച്ചുവർത്തമാനങ്ങളിൽ താൻ സമർത്ഥനാണെന്നതിന്‌ തെളിവാണല്ലോ അവർക്കിടയിൽ തന്നോടുള്ള ആരാധന. സഭയിലെ പുരോഹിതരുടെ സ്ഥലംമാറ്റഘട്ടമെത്തിയപ്പോൾ തന്നെഈ ഇടവകയിൽ പിടിച്ചുനിർത്തണമെന്ന്‌ കൂട്ടത്തോടെ ആവശ്യപ്പെട്ടത്‌ അവരായിരുന്നു. സ്ത്രീകളുടെ ആവശ്യത്തോട്‌ മുഖം തിരിക്കാനാവാത്ത അവരുടെ പുരുഷന്മാർ അത്‌ അംഗീകരിക്കുകയും വർഷങ്ങളായി താൻ ഈ ഇടവകിയിൽത്തന്നെ തുടരുകയും
ചെയ്യുന്നു. അത്തരം പശ്ചാത്തലമുള്ള തനിക്കുനേരെയാണ്‌ അവൾ മുഖംതിരിച്ച്‌ നടന്നുകളഞ്ഞത്‌.
ദൈവത്തെക്കുറിച്ചും സ്വർഗ നരകങ്ങളെക്കുറിച്ചും മാത്രം സദാ ചിന്തിച്ചും സംസാരിച്ചും നടക്കേണ്ടി വരുന്നത്‌ ഒരുതരത്തിൽ വല്ലാത്ത മടുപ്പാണ്‌. ആ വിരസതയ്ക്കിടയിൽ ലൗകിക ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാൻ ഒരു പുരോഹിതനെ പ്രേരിപ്പിക്കുന്നത്‌ കുമ്പസാര വേളകളാണ്‌. ലോകത്തിന്റെ വക്രതകളും കപടതകളും ഒളിച്ചുകളികളും മറനീക്കി പുറത്തുവരുന്നത്‌ കുമ്പസാരക്കൂടിന്റെ മറുവശത്തുനിന്നാണ്‌. പ്രാർത്ഥനാ വേളയിലെ അയ്യോപാവങ്ങളൊന്നുമായിരിക്കില്ല അന്നേരം തോന്നിവാസങ്ങളുടെ കെട്ടഴിക്കുന്നത്‌. മനസുകൊണ്ടും ശരീരം കൊണ്ടുമുള്ള മതിലുചാട്ടങ്ങളുടെ കഥകളാണ്‌ കൂടുതലും. കേൾക്കാൻ ഇമ്പവും അവയ്ക്കുതന്നെ. അതിലേക്കുപോലും അവളുടെ
സംഭാവനയില്ലെന്നതാണ്‌ കഷ്ടം. കുമ്പസാരത്തിന്‌ കാണാറില്ലല്ലോ എന്നു തുടങ്ങി ഒരിക്കൽ അർത്ഥഗർഭമായ ഒരു സല്ലാപത്തിന്‌ മുതിർന്ന തന്നോട്‌ പാപം ചെയ്യാത്തവർ എന്തിന്‌  കുമ്പസരിക്കണമച്ചോ എന്ന മറുചോദ്യമാണ്‌ അവൾ ഉന്നയിച്ചതു. ഗർ വും അഹന്തയും പരപുശ്ചവും നിറഞ്ഞ വാക്കുകൾ.
അവളുടെ ഭർത്താവിന്റെ ഗതിയെക്കുറിച്ച്‌ വ്യക്തമായി അറിയാം. എന്നുകരുതി യൗവ്വനക്കാരിയായ ഒരുവൾ സദാസമയവും ജീവിതത്തിന്റെ ആഹ്ലാദങ്ങളോടും ആവേശങ്ങളോടും പിണങ്ങിനടക്കുന്നതെന്തിന്‌. തമ്പുരാൻ വിചാരിച്ചാൽ പോലും ആ ആസ്മാ രോഗിയെ ആരോഗ്യവാനാക്കാൻ കഴിയില്ല. അഥവാ അയാൾ മരിക്കാതെ വലിച്ചും കിതച്ചും ഇങ്ങനെയൊക്കെ അങ്ങ്‌ തുടർന്നെന്നിരിക്കട്ടെ. ആർക്കെന്തുപ്രയോജനം. അയാളെ തള്ളിക്കളഞ്ഞിട്ട്‌ ജീവിതം ആസ്വദിക്കാനാണ്‌ അവൾ തുനിയേണ്ടത്‌. ദൈവസഹായത്താൽ ഇഷ്ടംപോലെ കരുണാലയങ്ങൾ നാട്ടിലുണ്ട്‌. അതിലേതിലെങ്കിലും അയാളെതള്ളിയാൽ അവർ നോക്കിക്കൊള്ളും ബാക്കിക്കാര്യങ്ങൾ. അവൾക്ക്‌
ജീവിതത്തിന്റെ ലഹരികളിലേക്ക്‌ ധൈര്യമായി ഇറങ്ങിച്ചെല്ലുകയും ചെയ്യാം.
കുട്ടികളില്ലാത്തതുകൊണ്ട്‌ ആ ബാദ്ധ്യതയുമില്ല. ഒരു രണ്ടാം വിവാഹത്തിന്‌ സധൈര്യം തുനിയാം.
വേണ്ട . അതേക്കുറിച്ചൊക്കെ ചിന്തിച്ച്‌ താനെന്തിന്‌ നേരം കളയണം. ആ മരണാസന്നനെയും
കെട്ടിപ്പിടിച്ച്‌ അവൾ ഏതെങ്കിലും തെമ്മാടിക്കുഴിയിൽ ഒടുങ്ങട്ടെ. ഈ രാത്രി സുഖകമായ
ഉറക്കത്തിനുള്ളതാണ്‌. നല്ല കാറ്റുണ്ട്‌. പുറത്ത്‌ ഒരു മരച്ചില്ല ഒടിഞ്ഞു വീണ ഒച്ച. തുറന്നിട്ട ജനലിലൂടെ കാറ്റും മഴയും മുറിയിലേക്ക്‌ കയറിക്കൂടുന്നു. ഈ പേമാരി അത്യാപത്തൊന്നും
സൃഷ്ടിക്കാതിരിക്കട്ടെ. വിശ്വാസികൾ സുരക്ഷിതരായി നാളെ പ്രഭാതത്തിലേക്ക്‌
ഉണർന്നെഴുന്നേൽക്കട്ടെ. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനായ ദൈവം ഈലോകത്തെ
കാത്തുകൊള്ളട്ടെ.
4
ഫോൺ വച്ച്‌ അവൾ പുലമ്പി  ” ഇല്ല, ദൈവം കൈവിട്ടിരിക്കുന്നു. കരുണാമയനായ അവന്റെ കരങ്ങൾ താങ്ങാകേണ്ട സന്ദർഭമല്ലേ ഇത്‌. പ്രാർത്ഥനയിലൂടെയും കാരുണ്യ പ്രവൃത്തികളിലൂടെയും ഈ ചെറുജീവിതത്തെ ദൈവത്തിങ്കലേക്ക്‌ അടുപ്പിച്ചിട്ടും എത്ര ക്രൂരമായാണ്‌ നമ്മൾ അവഗണിക്കപ്പെടുന്നത്‌.”
ശ്വാസംമുട്ടലിന്‌റെ ഭീകരതയില്‌ നിന്ന്‌ അയാള്‌ മോചിക്കപ്പെട്ടിരുന്നു. എത്രനേരത്തേക്ക്‌ എന്ന സന്ദേഹത്തോടെ താത്കാലികമായ ആശ്വാസത്തിൽ സ്വസ്ഥനായികിടന്ന്‌ അയാൾ ചോദിച്ചു ” അച്ചനെന്തു പറഞ്ഞു ? “
അവൾ മറുപടി പറഞ്ഞില്ല. പകരം അയാൾക്കടുത്തെത്തി ശോഷിച്ച തല തന്റെ മടിയിലേക്ക്‌ വച്ച്‌ ചോദിച്ചു  ” ദൈവം എന്തിനാണ്‌ നമ്മളെ ഇങ്ങനെ പരീക്ഷിക്കുന്നത്‌. അവന്‌ അഹിതമായതൊന്നും നമ്മൾ ചെയ്തിട്ടില്ലല്ലോ. “
അയാളുടെ മുഖത്ത്‌ ഒരു വരണ്ട ചിരി പ്രത്യക്ഷപ്പെട്ടു. അവൾ നരച്ച മുടിയിൽ തലോടിക്കൊണ്ടിരുന്നു. അയാൾക്ക്‌ ഏറെ പ്രിയങ്കരമായ പ്രവൃത്തിയായിരുന്നു അത്‌.
മുടിക്കിടയിലൂടെ അവളുടെ നീണ്ടതും മൃദുവായതുമായ വിരലുകൾ മെല്ലെ കയറിയിറങ്ങുന്നതിന്റെ അനുഭൂതിയിൽ അയാൾ ക ണ്ണുകളടച്ചു. ശാന്തമായി ശയിക്കുന്ന പ്രിയനെ പ്രേമപൂർ വം നോക്കി അവൾ.
ഓർമ്മയിൽ ഒരു പുഴ തെളിയുന്നു. ഒട്ടുമേ ആഴമില്ലാത്തതും മിനുസമാർന്ന ചരൽക്കല്ലുകൾ നിറഞ്ഞതുമായ പുഴ. അടിത്തട്ട്‌ കാണാവുന്ന വിധം തെളിമയുള്ള വെള്ളത്തിൽ നിഴൽപരത്തി
ഇരുകളിലും വൃക്ഷങ്ങൾ. ഒരുകരയിൽ അയാളുടെ വീട്‌. ഭിത്തികൾ ഇളകിപ്പൊളിഞ്ഞതും മേൽക്കൂരയിൽ പൊട്ടിയ ഓടുകൾക്ക്‌ മീതെ പ്ലാസ്റ്റിക്‌ ഷീറ്റുകൾ നിരത്തിയതുമായ ഒരു
കൊച്ചുവീട്‌. വീട്ടിൽ നിന്ന്‌ രണ്ടുപേർ ഇറങ്ങിവരുന്നു. അയാളും അവളും. അനാഥാലയത്തിൽ  നിന്ന്‌ അവളെ വിവാഹം ചെയ്തുകൊണ്ടുവന്നതിന്റെ രണ്ടാമത്തെ ദിവസമായിരുന്നു അത്‌.
വിവാഹമെന്ന്‌ പറയാമെന്നേയുള്ളു. ഒരു രജിസ്റ്ററിൽ ഒപ്പിട്ടു. അനാഥാലയത്തിന്റെ സംഘാടകർ
നൽകിയ പൂമാലകൾ പരസ്പരമിട്ടു. പിന്നെ മറ്റ്‌ അന്തേവാസികൾക്കൊപ്പം ചായകുടിച്ചു.
മടങ്ങാൻ നേരം എല്ലാവരും കൈവീശി. അവൾ കരഞ്ഞു. അവരും. അവൾക്ക്‌ ആരുമില്ലായിരുന്നു.
അയാൾക്കും.
പുഴക്കരയിലെ മരച്ചുവട്ടിൽ അവളുടെ മടിയിൽ തലവച്ച്‌ അയാൾ കിടന്നു. അയാളുടെ
മുടിയിഴകളിലൂടെ അവൾ വിരലുകളോടിച്ചു.
” ആരോരുമില്ലാത്ത എനിക്കൊപ്പം നീയും നിനക്കൊപ്പം ഞാനും എന്തിനാണ്‌ ഇറങ്ങിപ്പുറപ്പെട്ടത്‌ ”  അയാൾ ചോദിച്ചു
” ആരോരുമില്ലാത്തവർക്കുകൂടിയുള്ളതല്ലേ ലോകം. അവർക്ക്‌ കാവലായി ദൈവമുണ്ട്‌ ”  അവൾ പറഞ്ഞു.
അനാഥാലയത്തിലെ മറ്റ്‌ അന്തേവാസികളെ അവൾ ഓർത്തു. പിറന്നപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ടതും പട്ടിണിക്ണ്ട്‌ വീട്ടുകാർ ഉപേക്ഷിച്ചതുമായ കുഞ്ഞുങ്ങൾ. അവർ വളർന്നു വലുതാകുന്നു. വിണ്ടുകീറിയ ഭാവിയിലേക്ക്‌ നോക്കി കണ്ണീർ വാർക്കുന്നു. എന്തായിത്തീരുമെന്ന്‌ നിശ്ചയമില്ലാതെ അനാഥാലയത്തിന്റെ മതിൽക്കെട്ടിനുള്ളിൽ ശോകമൂകരായി കഴിയുന്നു. അവർക്കിടയിൽ നിന്നാണ്‌ ഈ മനുഷ്യൻ തന്നെ കൈപിടിച്ചതു.
അനാഥാലയത്തിന്റെ ചുമതലക്കാരി ഒരു ദിവസം ആഹ്ലാദത്തോടെ പറഞ്ഞു. ” ഈ അനാഥാലയത്തിൽ നിന്ന്‌ ഒരുവളെ മണവാട്ടിയാക്കാൻ ആഗ്രഹിച്ച്‌ ഒരാൾ എത്തിയിരിക്കുന്നു. ഞങ്ങൾ അന്വേഷിച്ചിരുന്നു. സത്സ്വഭാവി. ദൈവഭയമുള്ളവൻ. അവനും അനാഥൻ. “
വാവിട്ടുകരഞ്ഞുപോയി. ഇത്ര ഉദാരമോ ലോകം. സ്വപ്നങ്ങൾ നിഷേധിക്കപ്പെട്ടവർക്കായി പുറംലോകം സ്നേഹത്തിന്‌റെ ചഷകം കാത്തുവച്ചിരിക്കുന്നെന്നോ.
എത്രമാത്രം സന്തോഷകരമായിരുന്നു ആ കൊച്ചുവീട്ടിലെ ജീവിതം. ചെറു പറമ്പിൽ അയാൾക്കൊപ്പം കൃഷിയിൽ അവൾ സഹായിയായി കൂടി. അയാൾ പുറംപണിക്ക്‌ പോകുമ്പോൾ ഭക്ഷണമൊരുക്കി മടങ്ങിവരവ്‌ കാത്തിരുന്നു. അയാളുടെ പ്രേമവായ്പുകളെ ഹൃദയപൂർ വം ഏറ്റുവാങ്ങി. നിത്യരോഗിയായി അയാൾ വീണുപോകുംവരെ തുടർന്നു സ്വച്ഛമായ ആ ജീവിതം.
പ്രാണനുവേണ്ടി കണ്ണുകൾ തുറിപ്പിച്ച്‌, വാപിളർന്ന്‌ നിശബ്ദം കേണ്‌ അയാൾ വിലപിച്ചു
” ദൈവം നമ്മളെ കൈവിട്ടെന്നോ…. “
അയാളുടെ ശാന്തമായ ഉറക്കത്തിന്‌ ഏറെനേരത്തെ ആയുസില്ലായിരുന്നു. കഠിനമായ ഒരു
ശ്വാസംമുട്ടലിലേക്ക്‌ അയാൾ കൂപ്പുകുത്തി. അവളുടെ മടിയിൽ തലകുടഞ്ഞ്‌ അയാൾ അവ്യക്തമായി പറഞ്ഞു  ” ഞാൻ മരിക്കാൻ പോകുന്നു….. “
അവൾ പിടഞ്ഞെഴുന്നേറ്റു.
ആരാണ്‌ ഇനി ആശ്രയം…
5
ഫോൺ വച്ച്‌ പുതപ്പിനുള്ളിലേക്ക്‌ നൂണുകയറുമ്പോൾ  ഭാര്യ ഡോക്ടറോട്‌ ചോദിച്ചു   ” ആരായിരുന്നു ? “
ഡോക്ടർ  പറഞ്ഞു   ” ഓ. ഒരു ആസ്മാ രോഗിയുടെ ഭാര്യ. അയാൾ മരിക്കാൻ പോകുന്നെന്ന്‌. ഞാൻ ഒഓടിച്ചെന്ന്‌ അയാളെ രക്ഷിക്കണമെന്ന്‌. “
ഭാര്യ അയാളെ പുണർന്നുകൊണ്ട്‌ ചോദിച്ചു   ” ഈ  കൊലപ്പാതിരയ്ക്കോ. അവൾക്ക്‌
ഭ്രാന്തുണ്ടോ. നിങ്ങളുടെ ഡ്യൂട്ടി സമയം ഇന്ന്‌ വൈകുന്നേരം കൊണ്ടു കഴിഞ്ഞതല്ലേ. ഈ നേരത്തൊക്കെ ശല്യപ്പെടുത്തുകയെന്നു വച്ചാൽ ,,, “
” ഏതുനേരത്ത്‌..  ”  ഡോക്ടർ അവളെ ഇക്കിളികൊള്ളിച്ചു. അവൾചിരിച്ചു.
മഴ, കാറ്റ്‌, തണുപ്പ്‌. ഏതൊക്കെത്തരത്തിലാണ്‌ ദൈവം മനുഷ്യനെ പ്രചോദിപ്പിക്കുന്നത്‌.
ഭാര്യയുടെ ചെയ്തികൾക്ക്‌ സുഖകരമായി വിധേയനാകുമ്പോഴും ഡോക്ടർ ചിന്തിച്ചതു  ആ ഫോൺകോളിനെക്കുറിച്ചായിരുന്നു.
ഒരുവൾ കരഞ്ഞു വിളിക്കുമ്പോൾ  അന്ധനും മൂകനുമായി നടിക്കേണ്ടി വരുന്നത്‌ ഖേദകരമാണ്‌. പക്ഷേ, ഒരു ഡോക്ടറുടെ ജീവിതം എത്രമാത്രം സമ്മർദ്ദങ്ങൾ നിറഞ്ഞതാണ്‌. അതും സർക്കാർ
ആശുപത്രിയിലെ ഡോക്ടർ. തികച്ചും ദയനീയമായ സാഹചര്യങ്ങൾ. അതിലും ദയനീയരായ രോഗികൾ. രാവിലെ മുതൽ  വൈകുന്നേരം വരെ അവർക്കിടയിൽ  വീർപ്പുമുട്ടിക്കഴിഞ്ഞുകൂടിയ
ശേഷം വീട്ടിലെ സ്വകാര്യതയിലേക്കെത്തുമ്പോൾ  അവിടെയും കണ്ണീരും പതംപറച്ചിലുമായി വിടാതെ പിടികൂടുകയെന്നുവച്ചാൽ  കഷ്ടംതന്നെ.
സത്യത്തിൽ സർക്കാർ ആശുപത്രിയിലെ പരിമിതിയിൽ നിന്നുകൊണ്ട്‌  അങ്ങേയറ്റം ചെയ്തുകഴിഞ്ഞു ആ ആസ്മാ രോഗിക്ക്‌. മറ്റെങ്ങോട്ടെങ്കിലും കൊണ്ടുപോകാൻ പറഞ്ഞാൽ  ഇല്ലായ്മയുടെ പാതാളക്കുഴിയിൽ കൈകാലിട്ടടിക്കുന്ന അവളെന്ത്‌ ചെയ്യാൻ. ഒരർത്ഥത്തിൽ  ലോകം ഊഹിക്കാൻ  പോലും കഴിയാത്തത്ര   ക്രൂരമാണ്‌. അതിലും ക്രൂരമാണ്‌ ദൈവത്തിന്റെ  പെരുമാറ്റങ്ങൾ.
മരണത്തിന്‌ തീറെഴുതിക്കഴിഞ്ഞ അയാളുടെ കാര്യം പോട്ടെ. അവളാണ്‌ പ്രധാനം. സുന്ദരിയെന്നൊന്നും പറഞ്ഞാൽ പോരാ. ശരീര സൗഭാഗ്യങ്ങൾ ഇത്രമാത്രം ഒരുവളെ അനുഗ്രഹിക്കുമെന്നത്‌ അത്ഭുതകരമാണ്‌. ഈ  പ്രായത്തിലും ഉടയാതെയും ഉലയാതെയും അതങ്ങനെ വിളഞ്ഞുപടർന്നുകിടക്കുകയാണ്‌. ആ രോഗക്കാരനെക്കൊണ്ട്‌ എന്താവാൻ.
അയാളെകുറ്റംപറഞ്ഞിട്ടുകാര്യമില്ല. ഒന്നായുമ്പോഴേക്കും കിതച്ചുപോകില്ലേ പാവം.
ഡോക്ടർ ഉച്ചത്തില്‌ ചിരിച്ചുപോയി
” എന്താ ചിരിക്കുന്നത്‌ ? ”  ഭാര്യ ചോദിച്ചു.
ഡോക്ടർ ഭയന്നു. പിന്നെ കള്ളത്തരം പറഞ്ഞു  ” നിന്നെ ഓർത്തു തന്നെ.”
നാണത്തോടെ ഭാര്യ അയാളെ നുള്ളി. അന്യയുവതിയെക്കുറിച്ചാണ്‌ താൻ  ഇപ്പോൾ ഓർക്കുന്നതെന്ന്‌ പറയാനോക്കുമോ. ഭാര്യ
അതറിഞ്ഞാലുള്ള പുകിലെന്തായിരിക്കും. എന്നുകരുതി പൊട്ടിത്തുളുമ്പാൻ  പാകത്തിലുള്ള ശരീരവും പേറി നടക്കുന്ന ഒരുവളെ വെറുതേ വിട്ടുകളയാനോ.
ശരീരത്തിന്‌ നൽകാൻ  കഴിയുന്ന സുഖങ്ങളുടെ ചെറിയൊരംശം പോലും ആ പാവം അനുഭവിച്ചു കാണില്ല. എന്നിട്ടും അവൾ പിടിച്ചുനിൽക്കുന്ന ആ നിൽപുണ്ടല്ലോ. അതാണ്‌ സമ്മതിക്കേണ്ടത്‌.
ഡോക്ടർ  എന്ന നിലയിലുള്ള മാന്യതയൊക്കെ അൽപനേരത്തേക്ക്‌ മറന്ന്‌ നോട്ടത്തിലൂടെയും സ്പർശത്തിലൂടെയും കൂട്ടുകൂടാൻ നോക്കിയിട്ടുണ്ട്‌. പക്ഷേ അവൾ വീഴേണ്ടേ. എന്താ ആ വാക്ക്‌.
ങാ, അതുതന്നെ.. പതിവ്രത. നാക്കുളുക്കിപ്പോകുന്ന ആ വാക്കുപോലെ കഠിനമാണ്‌ ആ അവസ്ഥയും.
അത്രയ്ക്കൊന്നും കൂറുകാണിക്കേണ്ടതില്ല മരണാസന്നനായ ഒരുവനോട്‌. അത്‌ ഭർത്താവായാൽക്കൂടി. മൂന്നാമതൊരാൾ അറിയില്ലെങ്കിൽ  വിട്ടുവീഴ്ചകളൊക്കെയാകാം. ജീവിതം എന്നത്‌ ഏതുനേരമാണ്‌ അവസാനിച്ചുപോവുക എന്ന്‌ ആർക്കറിയാം. അത്‌ കെട്ടുപോകും മുമ്പ്‌ ഇതൊക്കെയല്ലേ നേരംകൊല്ലാനുള്ള ഉപായങ്ങൾ.
ഇപ്പോൾ അവൾ എന്തുചെയ്യുകയായിരിക്കും. മരണം കഴുത്തിനു പിടികൂടിയ ഭർത്താവിനരികിലിരുന്ന്‌ വാവിട്ടുകരയുകയായിരിക്കും. വാവിട്ടുകരയുക. ഹായ്‌ വായിലാണല്ലോചുണ്ടുകൾ.  എത്ര സുന്ദരമാണത്‌. ചുവന്ന്‌ മൃദുവായി തക്കാളിപ്പഴത്തിന്റെ  ചേലിൽ. അതോ ചെറിപ്പഴത്തിന്റെയോ.  എന്തിന്റെയായാലും ചുണ്ടുകളാണ്‌ പ്രധാനം.
ഡോക്ടർ സീൽക്കാര ശബ്ദമുയർത്തി. ഭാര്യ ശബ്ദമടക്കിച്ചിരിച്ചു.
ഡോക്ടർ ഭയന്നുപോയി. ദൈവമേ, ഇവിടെ സന്ദർഭം വേറെയാണല്ലോ.
ഡോക്ടർ കളവ്‌ പറഞ്ഞു  ” അതേ.. നിന്നെ ഓർത്തുതന്നെ…. “
6
” ഒരാളെ കൊല്ലുക എന്നത്‌ എത്ര നിസാരമാണ്‌. കൊല്ലപ്പെട്ടവൻ  ഇത്രകാലവും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനായിരുന്നിട്ടും മനസ്‌ വേദനിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ല. ”   തോമസ്‌ പറഞ്ഞു.
കുറ്റാക്കുറ്റിരുട്ടിലൂടെ ശ്രദ്ധാപൂർ വമായ ഡ്രൈവിംഗിലായിരുന്നു അവൻ. കാറിന്റെ മുന്നോട്ടുള്ള പ്രയാണത്തെ മഴയും കാറ്റും വല്ലാതെ തടസ്സപ്പെടുത്തുന്നുണ്ട്‌. വൈപ്പർ പരമാവധി
വേഗതയിൽ ആടിയിട്ടും കാഴ്ചകൾ വേണ്ടത്ര വ്യക്തമാകുന്നില്ല.
” എനിക്കും അങ്ങനെ തന്നെ.”   അടുത്ത സീറ്റിലുണ്ടായിരുന്ന സണ്ണി പറഞ്ഞു  ” വേദനയുടെയോ കുറ്റബോധത്തിന്റെയോ കാര്യമില്ല. കാരണം അവൻ  കൊല്ലപ്പെടേണ്ടവനായിരുന്നു. ഇത്രനാളും ഒപ്പം
നിന്നിട്ട്‌ നമ്മുടെ പ്രവൃത്തികളെ ഒറ്റികൊടുക്കുക എന്നുവച്ചാൽ  പൊറുക്കാവുന്ന തെറ്റല്ല.
കാര്യങ്ങൾ തമ്പിയണ്ണൻ  മുൻകൂട്ടി അറിഞ്ഞില്ലായിരുന്നെങ്കിൽ നമ്മളെല്ലാവരും  കുഴപ്പത്തിലായേനേ.”
തോമസ്‌ മറുപടി പറഞ്ഞില്ല. വർത്തമാനം പറഞ്ഞിരുന്നാൽ ഡ്രൈവിംഗിലെ ശ്രദ്ധപാളും. വൈദ്യുതി നിലച്ചതിനാൽ  വഴിവിളക്കുകൾ പോലുമില്ല. കാറിൽ നിന്നുള്ള വെളിച്ചം മാത്രമാണ്‌
ആശ്രയം. അതാകട്ടെ മഴപ്പെയ്ത്തി?പ്പെട്ട്‌ ചിതറിയും മങ്ങിയുമിരിക്കുന്നു.
അരവിണ്ട്‌ എന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു അവർ. അതീവ രഹസ്യമായ തങ്ങളുടെ ബിസിനസില്ല്  അപ്രതീക്ഷിതമായി ലഭിച്ചവൻലാഭത്തിന്റെ  സന്തോഷം പങ്കുവയ്ക്കാൻ അവർ  മൂവരും ഇത്തവണ യാത്ര പോയത്‌ മനോഹരമായ ഒരു കായലിലേക്കാണ്‌. അവടെ ഹൗസ്‌ ബോട്ടിൽ ഒരു യാത്ര. കായലിലൂടെ സന്ധ്യ വരെ കറങ്ങി നടന്നു. ചരിഞ്ഞ ആകാശം കണ്ടു. അതിനെ തൊട്ടുരുമ്മിപ്പറക്കുന്ന പക്ഷികളെ കണ്ടു, സമാധിയിലെന്നപോലെ വികാര രഹിതമായി കിടക്കുന്ന വെള്ളം ബോട്ടുകളുടെ നീക്കങ്ങളിൽപ്പെട്ട്‌ കുതറിയൊഴിയുന്നതുകണ്ടു. ആഹ്ലാദം  തേടിയെത്തിയ സഞ്ചാരികളെ  കണ്ടു.
സന്തോഷകരമായ ഒരു പകൽ. ഹൗസ്‌ ബോട്ടിൽ തയ്യാറാക്കിയ അതിവിശിഷ്ടമായ ഭക്ഷണം അരവിന്ദിനെ ഊട്ടി. മതിയായെന്ന്‌
പറഞ്ഞിട്ടും സമ്മതിക്കാതെ പിന്നെയും പിന്നെയും നിർബന്ധിച്ചു. കൂട്ടുകാരുടെ സ്നേഹ വായ്പിൽ അവന്റെ  കണ്ണ്‌ നനഞ്ഞപ്പോൾ അരുതെന്ന വിലക്കി. സൗഹൃദമാണ്‌ വലുതെന്ന്‌ പറഞ്ഞ്‌  അവനെ കെട്ടിപ്പുണർന്നു.
രാത്രി മടക്കയാത്രയിൽ  കാറിന്റെ  പിന്നിലിരിക്കാൻ തുടങ്ങിയ അരവിന്ദിനോട്‌  തോമസ്‌ പറഞ്ഞു   ” കൂട്ടുകാരാ.എനിക്കടുത്തിരിക്കൂ. എന്തുകൊണ്ടെന്നറിയില്ല ഇന്നത്തെ ദിവസം നിന്നെ ഞാൻ കൂടുതലായി ആഗ്രഹിക്കുന്നു. “
തോമസ്‌ നിന്റെ  സ്നേഹത്തിന്‌ മുന്നിൽ  പിന്നെയും പിന്നെയും ഞാൻ ചെറുതായിപ്പോകുന്നല്ലോ എന്നുപറഞ്ഞ്‌ അരവിണ്ട്‌ മുൻ സീറ്റിലിരുന്നു.
” അരവിണ്ട്‌ നിനക്ക്‌ മദ്യപിക്കണമെന്നുണ്ടോ ? ”  പിന്നിലിരുന്ന്‌ സണ്ണി ചോദിച്ചു.
” എനിക്ക്‌ മാത്രമായെന്ത്‌ മദ്യപാനം സുഹൃത്തേ ? ”  അരവിണ്ട്‌ ചോദിച്ചു  ” നമ്മുടെ കൂട്ടുകെട്ടുകളിൽ എനിക്കു മാത്രമെന്നോ നിനക്കുമാത്രമെന്നോ എന്തെങ്കിലും വേർതിരിച്ചിട്ടുണ്ടോ. എല്ലാം നമ്മളൊരുമിച്ചല്ലേ പങ്കുവച്ചിരുന്നത്‌. ശരി. മദ്യപിക്കാം. നമുക്കൊരുമിച്ച്‌. “
റിയർ വ്യൂ ഗ്ലാസിലൂടെ തോമസ്‌ സണ്ണിയെ നോക്കി. അവർക്ക്‌ മാത്രം മനസിലാകുന്ന എന്തോ സന്ദേശമുണ്ടായിരുന്നു അതിൽ. ബാഗിൽ നിന്ന്‌ വിലകൂടിയ മദ്യമെടുത്ത്‌ ഗ്ലാസിലേക്ക്‌
പകരുമ്പോൾ സണ്ണി പറഞ്ഞു  ” തീർച്ചയായും. എല്ലാം നമ്മൾ പങ്കുവച്ചവരാണ്‌. സന്തോഷവും ദു:ഖവും വിജയവും പരാജയവും ഒന്നുപോലെ. പക്ഷേ ഈ ദിവസം എന്തുകൊണ്ടാണെന്നറിയില്ല നീ കൂടുതലായി സന്തോഷവാനായിക്കാണാൻ ഞാൻ  ആഗ്രഹിക്കുന്നു. “
ഓ..  നിങ്ങളുടെ ഈ കറളഞ്ഞ സ്നേഹവായ്പിന്‌ ഞാൻ എന്തുപകരം തരുമെന്ന്‌ തൊണ്ടയിടറിപ്പറഞ്ഞ്‌ അരവിണ്ട്‌ മദ്യം വാങ്ങി ഒറ്റവീർപ്പിന്‌ കുടിച്ചു.
” അത്‌ നിനക്കുവേണ്ടി  ” രണ്ടാമത്തേത്‌ ഗ്ലാസിലേക്ക്‌ പകർന്ന്‌ സണ്ണി പറഞ്ഞു  ” ഇത്‌ എനിക്കുവേണ്ടി.”
അരവിണ്ട്‌ അതുവാങ്ങി  കുടിച്ചു.
വീണ്ടും ഗ്ലാസ്‌ നിറച്ച്‌ സണ്ണി പറഞ്ഞു  ” ഇത്‌ തോമസിനുവേണ്ടി. “
അരവിണ്ട്‌ മൂന്നാമത്തേതും കുടിച്ചു.
ഒരിക്കൽ കൂടി മദ്യം പകർന്ന്‌ സണ്ണി പറഞ്ഞു  ” ഇത്‌ തമ്പിയണ്ണനുവേണ്ടി. “
വണ്ടി പൊയ്ക്കൊണ്ടിരുന്നത്‌ വിജനമായ വഴിയിലൂടെയാണ്‌. ഇരുവശവും കാടുമൂടിക്കിടക്കുന്ന ഒരുമൺപാത. കാറിൽനിന്നുള്ള വെളിച്ചം ഒഴിഞ്ഞശേഷം അവിടേക്ക്‌ ചാടീവീഴാനായി ഇരുട്ട്‌
ഇരുവശത്തും പതുങ്ങി നിന്നു.അരവിണ്ട്‌ കുഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പറഞ്ഞു  ” നമ്മുടെ ഈ  ഇടപാട്‌, അതുവഴിയുള്ള കൂട്ടും കുസൃതികളും തുടങ്ങിയിട്ട്‌ കൊല്ലമെത്രയായിക്കാണും. പത്ത്‌, അതോ പന്ത്രണ്ടോ.. അതിനിടയിൽ കൊല്ലും കൊല്ലാക്കൊലയുമായി എത്രയോ സാഹസങ്ങൾ. പെണ്ണും പണവുമായി എത്രയോ വ്യഭിചാരങ്ങൾ. അന്നേരത്തൊന്നും വിട്ടുപിരിയാതെ നമ്മൾ  നാലുപേർ. ഞാനും തോമസും സണ്ണിയും പിന്നെ തമ്പിയണ്ണനും. ഹൊ. ഇന്നത്തെ ദിവസം തമ്പിയണ്ണൻ കൂടി വേണമായിരുന്നു. “
നിലയുറപ്പിക്കാൻ ബുദ്ധിമുട്ടുന്ന തല സീറ്റിലേക്ക്‌ ചായ്ച്ച്‌ അരവിണ്ട്‌ ചോദിച്ചു ” തമ്പിയണ്ണനെന്താ ഇന്ന്‌ വരാതിരുന്നത്‌ ? “
തോമസ്‌ വണ്ടിയുടെ വേഗം കുറച്ചു. അവൻ ചെറുചിരിയോടെ അരവിന്ദിനെ നോക്കിപ്പറഞ്ഞു  ” തമ്പിയണ്ണൻ  വന്നില്ലെങ്കിലെന്ത്‌. അണ്ണൻ  ഒരു കാര്യം ഞങ്ങളെ  ഏൽപിച്ചിട്ടുണ്ട്‌. “
കുഴഞ്ഞു തുടങ്ങിയ കണ്ണുകൾ  നേരെയാക്കി അതെന്താണെന്ന്‌ അരവിണ്ട്‌  ചോദിച്ചു.
തോമസിന്റെ  മുഖം ഇരുണ്ടു. കഠിനമായ കോപത്താൽ അവൻ പല്ലുഞ്ഞെരിച്ച്‌ പിറുപിറുത്തു  “നിന്നെ കൊല്ലാൻ “
അപകടകരമായ ഒരു യാത്രയിലേക്കാണ്‌ താൻ  നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്‌ രണ്ടു നിമിഷം കഴിഞ്ഞേ അരവിന്ദിന്‌ ബോദ്ധ്യമായുള്ളു.  അവൻ ഭീതിയോടെ തോമസിനെ നോക്കി.
തോമസ്‌ അത്‌ ശ്രദ്ധിച്ചതേയില്ല. കാറിന്റെ  വെളിച്ചത്തിനപ്പുറം വീണുകിടക്കുന്ന ഇരുട്ടിലെ അജ്ഞാതമായ ഒരു ബിന്ദുവിലേക്ക്‌ കണ്ണുകൾ  ലക്ഷ്യം വച്ച്‌ അവൻ  പറഞ്ഞു  ” അരവിന്ദേ, കൂട്ടുകാരാ.. നിന്നെ ഞങ്ങൾക്ക്‌ വലിയ ഇഷ്ടമാണ്‌. ഒരുമ്മ

You can share this post!