ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /കല്യാണം/അശ്വിനി വിൻജിത്ത്

അശ്വിനി വിൻജിത്ത്

ചാടിപ്പിടഞ്ഞവൾ എണീറ്റിരുന്നു ജനലൊരത്തു വച്ച ഫോൺ എടുത്ത് സമയം നോക്കിയതും ദൃതി പിടിച്ചായിരുന്നു. സമയം 5.30 , ഓ സമയമായിട്ടില്ല, 5:30 വെളുപ്പിന് എണീക്കുന്ന ഒരു പതിവുണ്ടായിരുന്നു. എണീറ്റ് കുളിച്ച് തലേന്ന് ഇട്ടതു മാറി ശരീരം വൃത്തിയാക്കിയതിനു ശേഷം മാത്രമേ അടുക്കളയിൽ കേറാൻ പാടുള്ളത്രെ. നേരം 5:30 തെറ്റി 5:35 ആയാൽ നിറം മാറുന്ന ഒരു പ്രേത്യേകതരം ജീവി ഉണ്ടാവും ചില വീടുകളിൽ. വിരിഞ്ഞ മുറ്റമടിക്കണ്ടു മാർക്ക് ഇടാൻ പിന്നാലെ ഉണ്ടാകും. ഉണ്ടാക്കി വയ്ക്കുന്ന ഒന്നിനും സ്വന്തം മോള് വയ്ക്കുന്നത്ര പോരാ എന്ന് ‘വയ്ക്കാൻ ‘അവർക്കല്ലാതെ മാറ്റാർക്കാണ് കഴിയുക. ജീവിതത്തിൽ 5:30 വെളുപ്പിന് എണീറ്റിട്ടില്ലാത്ത ഞാൻ ഭർത്താവിന്റെ വീട്ടിൽ അത് കാണുന്നുടെങ്കിൽ അവിടം സ്വർഗം ആണോ അല്ലയോ എന്ന് നിസംശയം പറയാം . ഞാൻ ഒന്നു തിരിഞ്ഞു നോക്കി അച്ഛനും മക്കളും നല്ല ഉറക്കം. ആണായി പിറന്നല് ഉള്ള ഗുണം .. മക്കളെ നിങ്ങൾ ഉറങ്ങു അമ്മയും ഈ സമയം ഉറങ്ങി തീർത്തതാണ് . ഒരു ചെറു ചിരിയോടെ ഓർത്തു. .. കട്ടിലിൽ നിന്നും എണീറ്റ് ജനലരികിൽ ഇരുന്നു, മെല്ലെ ജനാലകൾ തുറന്നു . ജനൽ പാളികളിലൂടെ വിദൂരത നോക്കി നിന്നു ഇരുട്ടിൽ പലതും അവ്യക്തം ചിലരുടെ മനസ്സ് പോലെ. അമ്മയെ ഓർത്തു പോകുന്നുവോ മനസ്സ്, ഏറെ നാളായി അമ്മയെ കണ്ടിട്ട്, വീഡിയോ കാൾ ഉള്ളത് കൊണ്ട് ഇടക്കെങ്കിലും കാണാൻ കഴിയുന്നു എന്നത് തന്നെ ഭാഗ്യം ആണ്. പലപ്പോഴും ഞാൻ വീട്ടിൽ പോകുന്നത് അദ്ദേഹതിന്റെ അമ്മയ്ക്ക് ഇഷ്ടം അല്ലാത്തത് പോലെ. കാര്യം മറ്റൊന്നുമല്ല കുട്ടികൾ അവരുമായി അടുത്താൽ ഇവുടുള്ളോരോട് സ്നേഹം കുറയുമത്രേ, അച്ഛൻ വീട്ടുകാർ കഴിഞ്ഞേ ഉള്ളത്രെ അമ്മ വീട്ടുകാർ .
” അല്ല കാർത്തു ഈ പിള്ളേർ ആരുടെ പോലെയാ ഓന്റെ പെണ്ണിന്റെ അമ്മ യുടെ പോലെ അല്ലേ? ” ദാക്ഷായണി ചേച്ചി പറഞ്ഞ് തീരും മുന്നേ ഒരു ആട്ട്
” ഭാ നീ എന്ത് വർത്താന പറയണേ പിള്ളേരും രണ്ടും ന്റെ മോൾ കല്യാണി ട പോലെ ആണ്. പിന്നെ ഇവിടത്തെ അച്ഛൻ ഇണ്ടല്ലോ അതങ്ങനെ തന്നെ “
കേട്ടത് എന്തും ആകട്ടെ എന്ന് വച്ചു വെറ്റിലയും മുറിക്കി ദാക്ഷായണി ഏട്ടത്തി പറഞ്ഞ് ശെരിയാട്ട . അടക്കുളപ്പുറത്തു ഇരിന്നു പറഞ്ഞത് അങ്ങനെ അടുക്കളയിൽ ഇരുന്നു കേട്ട എനിക്ക് ഓടി വന്നു ചോദിക്കണം ന്ന്‌ ഇണ്ടായി. ” അതെന്താ തള്ളേ പിള്ളേരപ്പോ എന്റല്ലേ?
ചോദിക്കാൻ വന്നത് അപ്പാടെ വിഴുങ്ങി എല്ലും ഇറച്ചിയും വിറച്ചതോർക്കുമ്പോൾ ഇപ്പൊ ചിരിച്ചു വരുന്നു . വൈകീട്ട് ഇത്തിരി കിട്ടുന്ന അവസരത്തിൽ ഏട്ടനോട് ചെരിന്നിരുന്നു പരിഭവം പറഞ്ഞപ്പോൾ ” എന്റെ ലക്ഷ്‌മിയേ നീ എന്തിനാ ഡിഗ്രി വരെ പഠിച്ചേ, അവരൊക്കെ പ്രായായ ആൾക്കാരല്ലേ നീ അത് മൈൻഡ് ആക്കണ്ട.

ഭർത്താവ് അല്പം new gen ഒക്കെ ആണെങ്കിലും അമ്മയെയും ഭാര്യയെയും ഒരു ത്രാസിന്റെ അപ്പുറം ഇപ്പുറവും ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ കൊണ്ട് പോകണമല്ലോ മിടുക്കൻ
മോന്റെ ഉറക്ക തിരിവിൽ അനങ്ങിയപ്പോ ചിന്തകളെ ജനാലരുകിൽ നിർത്തി കൊണ്ട് കുഞ്ഞിതുടയിൽ ചെറുതായി ഒന്നും തട്ടി കൊടുത്ത് വീണ്ടുമുറക്കി. വീണ്ടും ജനലാരികിൽ എത്തി സ്ട്രീറ്റ് light കൾ അണഞ്ഞിട്ടില്ല, അല്ല എന്തുകൊണ്ട്‌ 5:30 ആയിട്ടും മുറി വിട്ടു ഇറങ്ങുന്നില്ല, അടുക്കളയിലേക്ക്. മനസ്സ് എന്നോട് ചോദിക്കുന്ന പോലെ, ഇല്ല ഹേയ് സൗകര്യപ്പെടുന്നില്ല ഞാൻ എന്തായാലും ഇന്ന് നേരത്തെ അടക്കളയിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ല.

സ്വന്തമായി അദ്വാനിക്കുകയും അടുക്കള ഭരിക്കുകയും കുട്ടികളെ നോക്കുകയും ചെയ്യുന്ന എനിക്ക് എന്തുകൊണ്ട് സ്വന്തമായി ഒരു തീരുമാനം എടുത്തു കൂടാ. ” ലക്ഷ്മി ഇതൊക്കെ പണ്ട് കാലത്ത് നടക്കുന്ന കാര്യങ്ങൾ ആണ്. നീ ആരെ ആണ് പേടിക്കുന്നത്? കല്യാണ പിറ്റേന്ന് മുതൽ നിന്റെ തന്ന സ്വർണം കുറഞ്ഞ് പോയി എന്ന് പരാതി പറയുന്ന നിന്റെ അമ്മായിഅമ്മയെ യോ? ഒരു വേലക്കാരി യെ പോലെ പണിയെടുക്കുമ്പോളും സൂപ്പർവൈസർ ആയി വന്നു നിൽക്കുന്ന ഓ സ്ത്രീ യെയോ, മകന്റെ ജോലി വച്ചു ഇതിലും നല്ല ആലോചന വന്നേനെ എന്ന്‌ നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന അമ്മായി അമ്മയെയോ? മകന്റെ കുട്ടികളെ നീ കെട്ടി കേറി വന്നപ്പോൾ കൊണ്ട് വന്നപോലെ ചിന്ദിക്കുന്ന അഹ് അമ്മായിഅമ്മയെയോ? മാസമുറ തുടങ്ങിയാൽ തൊടുന്നത് എല്ലാം അശുദ്ധിആകും എന്ന് പറയുന്ന അമ്മായി അമ്മയെയോ?

നടു വിട്ടു പൊളിയുന്ന വേദനയിലും കിടക്കുന്ന പെണ്ണിനെ അസഭ്യം പറയുന്ന അമ്മായി അമ്മയെയോ? ഭർത്താവിന്റെ കൂടെ ഒന്ന് പുറത്ത് പോയാൽ ഭൂമി തിരിച്ചു വയ്ക്കുന്ന അമ്മായിഅമ്മയെയോ? മതി ലക്ഷ്മി നീ ഒരു പെണ്ണാണ്, നിനക്ക് താങ്ങായി ഭർത്താവുണ്ട് കൂട്ടുകാർ ഉണ്ട് വീട്ടുകാർ ഉണ്ട്. കല്യാണം എന്നൊരു ആചാരം നമ്മുടെ ഇഷ്ടങ്ങളെ നമ്മുടെ അഭിപ്രായങ്ങളെ പറിച്ചു ദൂരെ എറിയുക എന്നതല്ല. നീ നീ ആയി ജീവിക്കു നിനക്കും നിന്റെ കുടുബത്തിനും വേണ്ടി അല്ലാതെ “അവൾ മുഴുവപ്പിക്കാതെ പറഞ്ഞ അഹ് വാക്കുകൾ ആണ് ഇന്നിങ്ങുനെ ജനലഴികളിൽ പിടിച്ചു നിർത്തുന്നത്.

ശരിയാണ് കല്യാണം എന്നെന്നേക്കുമായി വ്യെക്തിത്വത്തെ മാറ്റിമറിക്കൽ അല്ല. മറിച്ചു ഒരു പെണ്ണ് താൻ ജനിച്ച മണ്ണിൽ നിന്ന് മാറ്റി നടപ്പെടുമ്പോൾ അവളെ അറിയാൻ ഭർത്താവിനെപോലെ തന്നെ അവിടത്തെ ഒരു നല്ല അമ്മയ്ക്കും സാധിക്കണം. ഒരുനാൾ ഒരു വീട്ടിലെ രാജകുമാരി ആയിരുന്നിരിക്കണം ന്റെ വീട്ടിൽ വന്നതെന്ന് ഓർക്കണം.

home page

m k onappathipp

You can share this post!