വസന്തമായിരുന്നു ചുറ്റും
നിലാവ് പങ്കുവച്ചവൾക്ക്
ആനന്ദത്തിൽ ആകാശം
മേൽക്കൂര കെട്ടി മറച്ചു
ഇന്ദ്രിയങ്ങളിൽ വഴിവിളക്കുകൾ
വെളിച്ചമേകി
നടന്നിറങ്ങിയിടങ്ങളിലൊക്കെയും
ആരോ പിന്തുടരുന്നതുപ്പോ ലെ
പറഞ്ഞു തീരാത്ത വാക്കുകളെ
കേട്ടിരിക്കുന്നത് പോലെ
എന്നിട്ടും ഒറ്റപ്പെടലിന്റെ
ഉൾച്ചുഴികളിൽ അകപ്പെടുന്ന നേരം
ഞാനെന്നെ മറന്നു
വക്കുന്നു