സമൂഹ പ്രതിരോധംഎന്താണ്?

പ്രതിരോധമാർഗങ്ങൾ ആയ മാസ്ക്, സാമൂഹിക അകലം, വ്യക്തിശുചിത്വം എല്ലാം ഒരു പരിധിവരെ കൊറോണ വ്യാപനത്തെ തടുക്കും. എന്നാൽ പൂർണമായ സുരക്ഷിതത്വം ലഭിക്കുവാൻ എന്ത് വേണം എന്ന് നോക്കാം. ഇപ്പോൾ ഹെർഡ് ഇമ്മ്യൂണിറ്റി( HERD IMMUNITY) യെ കുറിച്ചും കൊറോണവാക്സിനെ ( CORONA VACCINE) കുറിച്ചും മാധ്യമങ്ങളിൽ വളരെയധികം ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണല്ലോ.
HERD IMMUNITY അല്ലെങ്കിൽ സമൂഹ പ്രതിരോധംഎന്താണ്?
സമൂഹത്തില് കുറഞ്ഞത് 80 ശതമാനത്തോളം ആൾക്കാരിലങ്കിലും രോഗപ്രതിരോധശക്തി ഉണ്ടാവുമ്പോൾ സമൂഹത്തിനു മുഴുവൻ ആ രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാവും.
എങ്ങനെ നേടാം?
പ്രധാനമായും രണ്ടു രീതിയിൽ

1. കൊറോണ രോഗം ബാധിക്കുന്ന ആൾക്കാരിൽ ( രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുള്ള വരുംഅല്ലാത്തവരും) സ്വമേധയാ പ്രതിരോധശക്തി ക്കുള്ള ആൻറിബോഡി ( ANTIBODY എന്നുപറഞ്ഞാൽ അന്യവസ്തുക്കൾ – ANTIGEN- ശരീരത്തിൽ കടക്കുമ്പോൾ അവർക്കെതിരായി രക്തത്തിൽ ഉല്പാദിക്കപ്പെടുന്ന ജൈവവസ്തു – പ്രോട്ടീൻ ) ശരീരം സ്വയം ഉണ്ടാക്കും. ചുരുക്കത്തിൽ ചെറിയ രീതിയിലുള്ള കൊറോണ വൈറസ് അണുബാധ പോലും ആവശ്യത്തിനുള്ള ആൻറിബോഡി ഉണ്ടാക്കുവാൻ കഴിയും. ഡൽഹിയിൽ സാധാരണ ജനങ്ങളുടെ ഇടയിൽ നടത്തിയ പരിശോധനയിൽ 20% ആൾക്കാരിൽ രോഗപ്രതിരോധ ശക്തി കൊടുക്കുവാനുള്ള ആൻറിബോഡി ഉള്ളതായി കണ്ടെത്തി. എന്നാൽ കുറഞ്ഞത് 80 ശതമാനത്തോളം ആൾക്കാരിലെങ്കിലും
കൊറോണോ വൈറസ് നുള്ള ആൻറിബോഡി ഉണ്ടായെങ്കിൽ മാത്രമേ പൂർണ്ണമായ സമൂഹ പരിരക്ഷ നമുക്ക് ലഭിക്കുകയുള്ളൂ എന്ന് ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ബ്രിട്ടണിലും മറ്റും ആദ്യം രോഗം പടർന്നു പിടിക്കാൻ അനുവദിച്ചത് കൂടുതൽ മരണങ്ങൾ ക്കു കാരണം ആയി. അതിനാൽ, ഈ മാർഗ്ഗത്തെ മാത്രം അവലംബിക്കുന്നത് ചിലപ്പോൾ ബുദ്ധിപൂർവ്വം ആവണമെന്നില്ല., 2. പിന്നെ,
നമ്മുടെ മുന്നിൽ ഉള്ള മറ്റൊരു വഴി VACCINATION ആണ്.
എന്താണ് വാക്സിൻ?
രോഗപ്രതിരോധത്തിനായി മൃതം ആയതോ വീര്യം കുറഞ്ഞതോ ആയ രോഗാണുവിനെ കൊണ്ട് ഗവേഷണശാലകളിൽ ഉണ്ടാക്കിയെടുക്കുന്ന ജൈവപദാർഥമാണ്. ഇതിന് ആരോഗ്യത്തെ മോശം ആക്കാവുന്ന രീതിയിലുള്ള രോഗാണുബാധ ഉണ്ടാക്കുവാൻ കഴിയുകയില്ല. എന്നാൽ രോഗം പ്രതിരോധിക്കാൻ കഴിവുള്ള ആൻറിബോഡി ശരീരത്തിൽ ഉണ്ടാക്കുവാൻ കഴിയുകയും ചെയ്യും.
ഉദാഹരണത്തിന് ലോകമെമ്പാടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പോളിയോ വാക്സിൻ ആ രോഗം വരാതിരിക്കുവാൻ 100% സുരക്ഷിതത്വം ആണല്ലോ നൽകുന്നത്. കോവി ഡ് 19 ന്റ് കാര്യത്തിലും ഈ രീതിയിലുള്ള സുരക്ഷിതത്വം നമുക്ക് നേടിയെടുക്കാൻ പ്രയാസമുണ്ടാവില്ല.
വാക്സിൻ കാര്യത്തിൽ നാം എവിടം വരെ എത്തി?
ആഗോളതലത്തിൽ ഇരുന്നൂറോളം ഗവേഷണ ശാലകളിൽ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും കൊറോണയ്ക്ക് എതിരായിട്ടുള്ള വാക്സിൻ കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇരുപതോളം പരീക്ഷണങ്ങൾ പല ഘട്ടങ്ങളിലും ആണ് .. ഇപ്പോൾ ഇന്ത്യയിലും വാക്സിൻ , പരീക്ഷണ അടിസ്ഥാനത്തിൽ മനുഷ്യരിൽ ഉപയോഗിച്ചുതുടങ്ങി. ഫലപ്രാപ്തിയെ കുറിച്ചുള്ളവിവരങ്ങൾക്കായി ലോകമെല്ലാം കാത്തിരിക്കുകയാണ്. മനുഷ്യരിൽ സുരക്ഷിതമാണെന്ന് കണ്ടാൽ മാത്രമേ വാക്സിൻ ഉപയോഗിക്കുവാനുള്ള അനുമതി ലഭിക്കുകയുള്ളൂ.
അതുവരെ നാം ഇപ്പോൾ അവലംബിച്ചു പോരുന്ന പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യമായി പാലിക്കേണ്ടത് നമ്മുടെയും സമൂഹത്തിന്റയും സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്

*NAIR. Sr.Consultant Oncologist. Kochi. Medical Adviser to Cancure foundation. Log on to: drmohanannair.com കൂടുതൽ വിവരങ്ങൾക്ക് ഫേസ് ബുക്ക് പേജ് ൽ നോക്കാം.

You can share this post!