വാസന്തരൂപദർശനം


പരിഭാഷ: രുപശ്രീ എം പി
ഞാൻ വാസന്തഗീതമാലപിക്കുന്നു
അമേരിക്കൻ ആകാശത്തിന്റെ ഐന്ദ്രജാലകൻ
‘വാർബർ പക്ഷിയായിരുന്നു അത്
വസന്തം എത്ര സന്തോഷപ്രദവും സുന്ദരവുമാണ്!
ഇൻഗ്ലണ്ടിലെ മേഘങ്ങൾക്ക് മീതെ സ്‌കൈലാർക്ക്
പറന്നുല്ലസിക്കുന്നു
ദൈവമേ എന്റെ മധുപാത്രം നിറഞ്ഞല്ലോ.
എന്തൊരു അനുപമ സൗന്ദര്യമാണിത്!
പ്രണയികൾ രമിക്കുന്ന  സെഡാർമരത്തിനു കീഴെ
‘യൂറോപ്യൻ കുക്കു’ നേരംപോക്ക് പറയുന്നു
കാമികളെ ഒന്നാകു ,കാമദേവനല്ലോ അരികത്ത്.
ഇന്ത്യൻ കോകിലം വികാരോജ്വലമായി പാടുന്നു
ഈ വസുന്ധരയുടെ ചലനവീഥിയിൽ
പ്രപഞ്ചത്തെ വലംവച്ചൊഴുകുന്ന
വാസന്തഗീതമല്ലോ ജീവിതമധുരം

You can share this post!