മഹറോൻ/സണ്ണി തായങ്കരി

സണ്ണി തായങ്കരി


  “ഈന്തപ്പനപോലെ പ്രൗഢിയുള്ളവ   ളാണ് നീ; നിന്റെ സ്തനങ്ങൾ               അതിന്റെ പൂങ്കുലപോലെയും.   ഞാൻ ആ ഈന്തപ്പനയിൽ കയറും;   അതിന്റെ കൈകളിൽ പിടിക്കും   നിന്റെ സ്തനങ്ങൾ മുന്തിരിക്കുല   പോലെയും…”   (ഉത്തമഗീതം)
     പതിറ്റാണ്ടുകൾക്കുശേഷം അതിരൂപ  തയിൽ നടക്കുന്ന മഹറോൻ ചൊല്ലൽ കർമത്തിന് കുന്നിരിക്കൽ ഫൊറോന പള്ളിയൊരുങ്ങി. വാസ്തുവിദ്യയും ശില്പ ചാരുതയും ഉൾച്ചേർന്ന ദേവാലയ ത്തിലെ ഗോഥിക് നിർമിതിയിലുള്ള വാതിലുകളും ജനാലകളും ആകാശത്തേയ്ക്ക് കൈകൂപ്പിനിന്നു. മൈക്കിൾ  അഞ്ജലോ ടച്ചിൽ തിളങ്ങുന്ന ഗ്ലാസിൽ പതിഞ്ഞ ക്രിസ്തു-ശിഷ്യ ത്രിഡി ചിത്ര ങ്ങൾ  ഇരുത്തംവന്ന റോമൻ ഗതകാല പ്രൗഢിയുടെ തിരുശേഷിപ്പായി.   അന്നത്തെ പകലിറക്കത്തിൽ ദേവാല യത്തിന് നിസംഗതയുടെ ആരുംകാണാ ത്ത നിറമായിരുന്നു. അശുഭമാതെന്തി നോ സാക്ഷിയാകുന്നതിലെ തെളിച്ചമി ല്ലായ്മ പരുപരുത്ത കല്ലിലും മണ്ണിലും നിന്ന് മിനുസവും മനോഹരവുമായമായ പ്രതലങ്ങളിലെ കൊത്തുപണികളിലേ ക്ക് നുരച്ചിറങ്ങി ഉൾതടത്തിന്റെ ശോഭ കെടുത്തി.      സാത്താനെ കൂട്ടുപിടിച്ച് സഭയെ ദ്രോഹിച്ച പാപിയെ ദൈവത്തിൽനിന്ന് അടർത്തി ചെകുത്താനും അവന്റെ കിങ്കരന്മാർക്കും ഏല്പിച്ചുകൊടുക്കുന്ന ഭീതിദമായ കർമമാണത്.     മഹറോനിൽ ബിഷപ്പ് മുഖ്യകാർമി കനാണ്. തലമുതിർന്ന പന്ത്രണ്ട് വൈദി കർ സഹകാർമികരാകും.     അറുപത് പിന്നിട്ട വൈദികനായഫൊറോന വികാരി ഫാദർ സൈമൺ കുരിശിങ്കൽ പന്ത്രണ്ടുപേരിൽ ഒരുവ നായി എണ്ണപ്പെട്ടു.      മെത്രാസനത്തിൽനിന്ന് അറിയിപ്പ് കിട്ടിയതുമുതൽ സൈമണച്ചൻ വല്ലാത്ത പിരിമുറുക്കത്തിലായി. കാര്യമായ ദേഹാസ്വാസ്ഥ്യവും ഉണ്ടായി. വിശപ്പും ദാഹവും കെട്ടു. രാവിലെ കുർബാന യുടെ ഭാഗമായി ഇത്തിരിയോളമുള്ള ഒരു ഓസ്തിക്കഷണവും അരത്തുടം മുന്തിരിനീരും മാത്രമാണ് ഇതുവരെ അകത്ത് ചെന്നത്. അതാകട്ടെ ആത്മാ വിന്റെ ഭക്ഷണമാണ്. എന്നിട്ടും ഉള്ളിൽ ദൈ�[03/08, 9:52 pm] Thayankari: ദൈവവും ചെകുത്താനും തമ്മിൽ പൊരിഞ്ഞ നിഴൽയുദ്ധം തുടരുന്നു. ഇതിനിടയിൽ നല്ല നിലത്ത് വീണ് മുളപൊട്ടിയ വിശ്വാസസ്ഥിരതയെന്ന വിത്തുകളിലേറെയും ചെകുത്താൻ അയച്ച കിളി വന്ന് കുറേശ്ശെ കുറേ ശ്ശെയായി കൊത്തിക്കൊണ്ടു പോയി.    ക്രിസ്തുവിന്റെ മണവാട്ടിയായ ഒരു പാവം കന്യാസ്ത്രീയെ ചെകുത്താനും അവന്റെ നിയമത്തിനും വിട്ടുകൊടു ക്കാൻ സൈമണച്ചൻ പങ്കുകാരനാവ ണം.     പക്ഷേ, ഇത് കളി വേറെയാണ്. ദൈവത്തിന്റെ ഛായയിലും പ്രകൃതി യിലുമുള്ള മനുഷ്യനെ അവനിൽനിന്ന് അറുത്തുമാറ്റി അവന്റെ നിതാന്ത ശത്രു വായ ചെകുത്താന് വിട്ടുകൊടുക്കുന്ന ഭയാനകമായ കളി.     അനുസരണയാണ് പൗരോഹിത്യത്തി ന്റെ ഉരകല്ലെന്നിരിക്കെ, പ്രതിവാക്കിന് സ്വരം നഷ്ടപ്പെടും. പ്രതിവാക്കിന്റെയും  പ്രതിപ്രവർത്തനത്തിന്റെയും പ്രതിഫല മാണ് അറ്റകൈ പ്രയോഗമെന്ന മഹറോൻ.     ഒരു പുരോഹിതന് മനുഷ്യനീതി യേക്കാൾ വിലപ്പെട്ടത് ദൈവനീതി യാണ്. അവന്റെ നീതിയും അവന്റെ രാജ്യവും അന്വേഷിക്കലാണ് അവന്റെ കടമ.പിന്നെ താനെന്തിന് മനമുരു ക്കണം? സൈമണച്ചൻ മനസ്സിനെ അടക്കാൻ  ശ്രമിച്ചു.    എന്തിനും ഒരു തയ്യാറെടുപ്പ് നല്ലതാ ണല്ലോ. ആദ്യമായി ചെയ്യുന്നതാകു മ്പോൾ പ്രത്യേകിച്ചും.    നൂറ്റാണ്ടുകൾക്കുമുമ്പ് മഹറോൻ വാക്യങ്ങൾ എഴുതി ചേർക്കപ്പെട്ട താളു കൾ ദ്രവിച്ചു തുടങ്ങിയ പുസ്തകം കപ്യാർ കൊച്ചൂട്ടിച്ചേട്ടന്റെ സഹായ ത്തോടെ എവിടെനിന്നോ സൈമണ ച്ചൻ തപ്പിയെടുത്തു. അതിലെ മങ്ങിയ അക്ഷരങ്ങൾ ഇങ്ങനെ കണ്ടു.    ‘സൂര്യൻ[03/08, 9:55 pm] Thayankari: ഉദിക്കുംമുമ്പ് മഹറോൻ ചൊല്ലുന്ന ദേവാലയത്തിലെ വിളക്കു കൾ ഒന്നൊഴിയാതെ തെളിയണം. മരണമണി നിർത്താതെ മുഴങ്ങണം. മെത്രാന്റെ നേതൃത്വത്തിൽ പന്ത്രണ്ട് പുരോഹിതർ മദ്ബഹായ്ക്കു മുമ്പിൽ തിരുവസ്ത്രങ്ങളണിഞ്ഞ് നിൽക്കണം. മെത്രാൻ അധികാരചിഹ്നമായ അംശ വടിയും കിരീടവും കാപ്പയും ധരി ക്കണം. കാർമികരുടെ കൈകളിൽ കത്തിയ മെഴുകുതിരികൾ ഉണ്ടാവണം.മുഖ്യകാർമികൻ: ”കർത്താവിന്റെ തിരുശരീരത്തിന്റെയുംതിരുരക്തത്തിന്റെയും കൈക്കൊള്ളലിൽനിന്നും സകല ക്രിസ്ത്യാനികളുടെ കൂട്ടായ്മകളിൽനിന്നും ഇയാളെ വേർതിരിച്ചുകൊണ്ടും മഹറോൻ ഏറ്റവൻആകുന്നുവെന്ന് നാം തീർച്ചയാക്കി നിശ്ചയിച്ചുകൊണ്ടും വിശുദ്ധ പള്ളിക ളുടെ അതിർത്തികളിൽനിന്നും ആകാ ശത്തിലും ഭൂമിയിലും ഇയാളെ പുറ ത്തുകളഞ്ഞിരിക്കുന്നു. തിരിച്ചുവരിക യും ഇയാൾ ദ്രോഹിച്ച ദൈവത്തിന്റെ പള്ളിയോട് പരിഹാരം ചെയ്ത് ഉദ്ധരി ക്കുകയും ചെയ്യുന്നതുവരെ പിശാചി നോട് കൂടെയും നരകവാസികളായ എല്ലാവരോടും കൂടെയും എന്നേയ്ക്കു മുള്ള അഗ്നിക്ക് നാം ഇയാളെ വിധിച്ച് കല്പിക്കുകയും ചെയ്യുന്നു.” അതിനുശേഷം കാർമികർ മെഴുകു തിരികൾ ഊതിക്കെടുത്തി നിലത്തിട്ട്  ചവിട്ടണം. ഉയർന്നുവരുന്ന പുക ദേവാ ലയത്തിൽ നിന്നിറങ്ങി നരകത്തിലേക്ക് പ്രയാണം ചെയ്യണം.’   കാർമികർ തല്ലിക്കെടുത്തിയ മെഴുകു തിരികളിൽനിന്ന് പുറപ്പെട്ട പാപത്തിന്റെ പുക നരകത്തിലേക്ക് പതിക്കുംപോലെസൈമണച്ചന്റെ വിറയാർന്ന കൈക ളിൽനിന്ന് മഹറോൻ പുസ്തകം താഴെ വീണ് പേജുകൾ വേർപെട്ടു.      സൈമണച്ചൻ മുപ്പത്തഞ്ച് വർഷം മുമ്പ് കുന്നിരിക്കൽപള്ളിയിൽ വികാരി യായി ആദ്യവട്ടമെത്തുമ്പോൾ അതത്ര വലിയ ഇടവകയൊന്നുമായിരുന്നില്ല. മുന്നൂറ്റമ്പതോളം കുടുംബങ്ങൾ മാത്ര മായിരുന്നു അന്നിവിടെ. പൗരോഹത്യം സ്വീകരിച്ചതിന്റെ പത്താം വർഷം. എല്ലാം പഠിച്ചുവരുന്നതേയുള്ളു.      വലിയ പ്രതീക്ഷയും ആത്മീയനിറവു മായാണ് ഓരോ ഇടവകയുടെയും പടി കൾ കയറുക. അതേ പടികൾ തിരിച്ചിറ ങ്ങുമ്പോൾ താൻമൂലം ഹൃദയത്തിൽ മുറിവേറ്റ ഒരു കറുത്ത മുഖവും കാണ രുതേയെന്ന നിശബ്ദപ്രാർഥന അന്നു മുണ്ടായി.    എല്ലാവരെയും സ്നേഹിക്കണം. ഇടവക ജനത്തെ ആത്മീയപാതയി ലൂടെ നയിക്കണം. ഇല്ലാത്തവന് കൈത്താങ്ങാവണം.നീതി ബോധം ഉൾവിള ക്കാവണം. ഇതൊക്കെയാണ്‌ ആഗ്രഹി ച്ചത്.    പ്രബലമായ ഒരു ധനിക കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ഇടവകഭരണമെന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ മനസ്സിലായി. പണവും പ്രതാപ വും രാഷ്ട്രീയ പിൻബലവുമുള്ളതി നാൽ ട്രസ്റ്റിയായ കുര്യൻ അന്ത്രപ്പേറി ന്റെയും സംഘത്തിന്റെയും തീരുമാനങ്ങളെ അനുസരിക്കുക മാത്രമേ ഇട വക കമ്മിറ്റിക്ക് ചെയ്യാനുള്ളു. അന്ത്ര പ്പേറിന്റെ മനോഗുണംമൂലം കാലാവധി തികച്ച വികാരിമാർ ചുരുങ്ങും. പുതിയ വികാരിയെ നിയമിക്കുമ്പോൾ മെത്രാ സന’ ത്തിൽനിന്ന് വിളിവരും, ‘പ്രശ്ന മൊന്നുമുണ്ടാക്കരുതെ’യെന്ന അപേ ക്ഷയുമായി. ‘പിതാവ് ധൈര്യമായിരിക്ക്… ഞാനേ റ്റന്നേ…’  എന്ന മറുപടിയോടെ പുതിയ അച്ചനെ വീഴ്ത്താനുള്ള തന്ത്രങ്ങൾക്ക് അന്ത്രപ്പേർ ശുഭാരംഭം കുറി ക്കും.    ഒഴുക്കിനെതിരെ നീന്തണമെന്ന് ആഗ്രഹിച്ചെങ്കിലും വൈകാതെതന്നെസൈമണച്ചന് കാലിടറി. അന്ത്രപ്പേർ ഒരുക്കിയ ബ്രഹ്മചര്യക്കെണിയിൽ സൈമണച്ചൻ വീണു.    പള്ളിയിലെ ഗായകസംഘം അത്ര സജീവമായിരുന്നില്ല. സംഗീതത്തെ ആത്മീയതയുടെ ഭാഗമായി കണ്ട അച്ചന് ഗായകസംഘമൊന്ന് ഉടച്ചു വാർക്കണമെന്ന് തോന്നി.                           ഗായകസംഘത്തിന്റെ നേതൃത്വം  സൂസന്നയ്ക്കാണ്. സംഘത്തിന്റെ  ആകർഷണവും അവൾതന്നെ. ഗായ കസംഘത്തെ സജീവമാക്കുന്നതിന് അച്ചൻ ചില നിർദേശങ്ങൾ മുന്നോട്ടു വച്ചു. എല്ലാ ദിവസവും പ്രാക്ടീസ് നടത്താനും പുതിയ ഇൻസ്ട്രമെന്റ്സ്  വാങ്ങാനും തീരുമാനിച്ചു. ചുമതല സൂസന്നയ്ക്ക്.    ആദ്യ കാഴ്ചയിൽതന്നെ ആദത്തെ വിലക്കപ്പെട്ട കനി ഭക്ഷിപ്പിക്കുന്ന ഹവ്വാ യായി സൂസന്ന സ്വയം സങ്കൽപ്പിച്ചു നോക്കി. ഒരു പുരുഷനും അവസരം കിട്ടിയാൽ തട്ടിമാറ്റാൻ പറ്റുന്ന കനിയല്ല താനെന്ന് അവൾക്ക് നല്ല വിശ്വാസ മുണ്ട്. യഹോവ ഭക്ഷിക്കരുതെന്ന് വില ക്കിയ അസാധാരണ നിറമുള്ള വിള ഞ്ഞു മുറ്റിയ പഴമാണ് താനെന്ന് അവൾ ക്കറിയാം.     സംഗീത വിഷയത്തിൽ അച്ചനെ ഏത് സമയത്തും സന്ദർശിക്കാനുള്ള അനു മതി വാങ്ങിയതോടെ ളോഹയ്ക്കു ള്ളിലെ പച്ചമനുഷ്യനെ കുരുക്കാനുള്ള സ്ത്രൈണ വല അവൾ നെയ്തു തുടങ്ങി.     മാന്യമായി വസ്ത്രധാരണം ചെയ്ത്എത്തി സംഗീതത്തെയും ആവശ്യമുള്ള മ്യൂസിക്കൽ ഇൻസ്ട്രമെന്റ്സിനെയും വരുത്തേണ്ട മാറ്റങ്ങളെയും കുറിച്ചവൾ സംസാരിച്ചു. ഒഴിവാക്കേണ്ട പാട്ടുകരെ ക്കുറിച്ച് സൂചിപ്പിച്ചു.     ചർച്ച ദിവസങ്ങളിലേക്ക് നീണ്ടപ്പോൾ അവൾ പതുക്കെ വിഷയം മാറ്റി വർത്ത മാനം ഇടവകയെക്കുറിച്ചായി, ഇടവക യിലെ പാപികളെക്കുറിച്ചായി, പാപ ത്തെക്കുറിച്ചായി, പിന്നെ ലൈംഗികത, ബ്രഹ്മചര്യത്തിന്റെ പരാജയം, അതിന്റെ കാരണങ്ങൾ അങ്ങനെ…അങ്ങനെ…    സംശയങ്ങൾ മാറ്റു[03/08, 9:57 pm] Thayankari: മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് കൂട്ടിച്ചേർക്കാനും സൂസന്നമറന്നില്ല.    സംശയങ്ങൾക്ക് ഒരു പുരോഹിതന്റെപരിധിയിൽനിന്ന് സൈമണച്ചൻ മറുപടി പറയുമ്പോഴും വേണ്ടാത്തത് അവഗണിക്കാനും അച്ചന് അറിയാമായിരുന്നു.     സൂസന്നയിൽ അഭിലഷണീയമല്ലാ ത്ത ചിലതൊക്കെ കണ്ടുതുടങ്ങിയപ്പോൾ ആരുമില്ലാത്ത സമയത്ത് മേട സന്ദർശിക്കുന്നതിൽ അച്ചൻ അതൃപ്തി പ്രകടിപ്പിച്ചു. “സ്ത്രീയെ അറിയാത്ത പുരുഷനായതു കൊണ്ടും പുരോഹിതന് സ്ത്രീ വിലക്ക പ്പെട്ട കനിയാണ് എന്ന ധാരണകൊണ്ടു മാണ് അച്ചന് ഭയം. ഞാനിതുവരെ പുരു ഷനെ അറിയാത്ത സ്ത്രീയാ.എന്നിട്ടും എനിക്കച്ചനെ ഭയമില്ലല്ലോ. ഇവിടെ എന്ത് നടന്നു, നടന്നില്ല എന്നതിന്റെ അന്തിമ വിധികർത്താവ് ആരാ?””ദൈവം.””അല്ലച്ചോ. ഞാനാ. ഇപ്പോൾ നമ്മുടെനിയമം അങ്ങനാ. സ്ത്രീ പറയുന്നതേ സമൂഹം കേൾക്കു. ഇപ്പത്തന്നെ ഇവി ടൊന്നും നടന്നിട്ടില്ലെന്ന് എനിക്കും അച്ചനും അറിയാം. പക്ഷേ, എന്തെ ങ്കിലും നടന്നെന്ന് ഞാൻ പറഞ്ഞാൽ തൊടങ്ങത്തില്ലേ ഇടവകേലും പുറത്തും പൂരം. നമ്മുടെ പൈങ്കിളി മാധ്യമങ്ങൾഎന്തൊക്കെ കഥകളാവും മെനയുക?”    അതൊരു മുന്നറിയിപ്പായി തോന്നി യെങ്കിലും സൈമണച്ചൻ മറുപടി പറഞ്ഞത് ഇങ്ങനെ. “നമുക്കിടയിൽ സാക്ഷിയായി ദൈവ മൊന്നാരാൾ ഉണ്ട്.””ദൈവം ഇത്തരം കാര്യങ്ങളിലൊന്നും തലയിടുകേല. എന്ന് മാത്രമല്ല, ചെല കാര്യങ്ങളൊക്കെ അങ്ങേര് കണ്ണട യ്ക്കും.”അച്ചൻ മറുപടി പറഞ്ഞില്ല. സൂസന്ന തുടർന്നു. “മനുഷ്യൻ ഏകനായി ഇരിക്കുന്നത് നന്നല്ല എന്നു പറഞ്ഞത് സാക്ഷാൽ യെഹോവയാ. പറുദീസയിൽ ആദം അനുഭവിച്ച ഏകാന്തത ദൈവത്തെപ്പോലും അസ്വസ്ഥനാക്കിയെന്നല്ലേഉൽപ്പത്തി പുസ്തകത്തിൽ പറയുന്നത്? ഒരു പുരുഷനും സ്ത്രീയും തമ്മിൽ എന്തെങ്കിലുമൊക്കെ മിണ്ടീം പറഞ്ഞുമിരിക്കുന്നതുതന്നെ ഒരാശ്വാ സമല്ലേ അച്ചോ? പരസ്പരം ഹൃദയ വികാരങ്ങൾ പങ്കുവയ്ക്കാം.””എന്റെ പങ്കുവെയ്ക്കൽ ദൈവത്തോടാണ്. “”അത് ശരിയല്ല. മനുഷ്യൻ മനുഷ്യനോട്പങ്കുവയ്ക്കേണ്ടത് ദൈവത്തോടെ ങ്ങനാ? ആദത്തിന് വികാരവിചാരങ്ങൾ പങ്കുവെയ്ക്കാനല്ലേ ദൈവം ഹവ്വായെ കൊടുത്തത്? അപ്പോൾ ദൈവം ഹവ്വാ യെ സൃഷ്ടിച്ചത് തെറ്റാണെന്നാണോ അച്ചൻ പറയുന്നത്?”    ആ ചർച്ച നീട്ടിക്കൊണ്ടുപോകാൻ അച്ചൻ ആഗ്രഹിച്ചില്ല.”‘ശരി. ഇനി സൂസന്ന സംഗീതത്തെപ്പറ്റി മാത്രം സംശയങ്ങൾ ചോദിച്ചാൽ മതി.”അച്ചൻ നിർദേശിച്ചു.”മതി. അതെങ്കിലും അച്ചൻ സമ്മതി ച്ചല്ലോ. ഭാഗ്യം.”     അടുത്ത രണ്ടു ദിവസങ്ങളിൽ സൂസന്ന മേടയിൽ എത്തിയില്ല. സൈ മണച്ചന് അതൊരാശ്വാസമായിരുന്നു. പ്രലോഭനങ്ങളെ അതിജീവിച്ചതിൽ അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു.    വസ്ത്രധാരണത്തിൽ ചില പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടാണ് പിറ്റേന്ന് സൂസന്ന എത്തിയത്. സാമാന്യ ത്തിലേറെ ശരീരമുഴുപ്പുള്ള അവളുടെ അവയവങ്ങൾ അല്പവസ്ത്രത്തിൽ ഒളി ച്ചുകളി നടത്തി.    അനുവാദം കൂടാതെ അകത്ത് കടന്ന അവൾ അച്ചനെ അന്വേഷിച്ച് ഉൾമുറി യിലേക്ക് നടന്നു.കുളികഴിഞ്ഞ് വസ്ത്രം മാറുന്ന അച്ചനെ അവൾ മറഞ്ഞുനിന്ന് കണ്ടു.    സൈമണച്ചൻ ളോഹ ധരിച്ചെത്തു മ്പോൾ സൂസന്ന വിസിറ്റേഴ്സ് റൂമിൽ മൊബൈലിൽ ഏതോ വീഡിയോ അലക്ഷ്യമായി കണ്ടുകൊണ്ടിരിക്കുന്നു. “സൂസന്ന ഒരു മുന്നറിയിപ്പുമില്ലാതെ…”ഇഷ്ടക്കേട് അച്ചൻ മറച്ചുവച്ചില്ല.”ഞാൻ സ്വാതന്ത്ര്യം മിസ് യൂസ് ചെയ് തെന്നാണോ അച്ചൻ ഉദ്ദേശിച്ചത്?” അച്ചൻ അതിന് മറുപടി പറഞ്ഞില്ല. വിഷയം മാ‌റ്റാനായി അവൾ ചോദിച്ചു.”അച്ചന്റെ ഈ ആരോഗ്യത്തിന്റെ രഹസ്യമെന്താ?””ദൈവകൃപ.” സൈമണച്ചൻ ധൃതിയിൽ തുടർന്നു.”സൂസന്നേ എനിക്കൊരു മീറ്റിംഗുണ്ട്.””അത് കള്ളം. അച്ചന്റെ ഇന്നത്തെ പരിപാടികൾ എല്ലാം എനിക്കറിയാം. അഞ്ചരയ്ക്കുള്ള കുർബാനവരെ അച്ചൻ ഫ്രീയാ. അല്ലെങ്കിൽ ആരെ ങ്കിലും ഒടുവിലത്തെ ഒപ്രിശമയ്ക്ക് വരണം. അതിന് ഈ ഇടവകയിൽ  മേലോട്ടെടുക്കാൻ പരുവത്തിന് ആരു മില്ലതാനും. ഞാൻ പറഞ്ഞത് ശരി യല്ലേ?”     അച്ചൻ പരുങ്ങുന്നത് കണ്ടപ്പോൾ സൂസന്ന പറഞ്ഞു.”അച്ചനിരിക്ക്.”അച്ചൻ ഒരു കുറ്റവാളിയെപ്പോലെ ഇരുന്നു.”പിന്നെ… ചോദിക്കാൻ വന്നത്… ങാ… ദൈവം എന്തിനാ കായ് ഫലങ്ങൾ തരുന്നത്?””മനുഷ്യന് ഭക്ഷിക്കാൻ.”ഒന്നു നിർത്തി, എന്തോ ആലോചിച്ച ശേഷം അച്ചൻ പറഞ്ഞു.”എന്നു കരുതി എല്ലാ കനികളും എല്ലാവർക്കും ഭക്ഷിക്കാനാവില്ല.””ആന്നേ. ആരോഗ്യം തരുന്നതോ?””ദൈവഹിതത്തിനായി ജീവി

ജീവിക്കാൻ.””അതും ശരിയാ. പക്ഷേ, അച്ചൻ ശരിക്കും ജീവിക്കുന്നുണ്ടോ? ഇല്ലെന്ന്ഞാൻ പറയും.””ഞാൻ ശരിക്കും ജീവിക്കുകയാ. ദൈവ ത്തിനുവേണ്ടി.” അച്ചൻ ന്യായീകരിച്ചു.”വെറുതെ.” അവൾ മനോഹരമായി ചിരിച്ചു. “വിശന്നിരിക്കുന്ന ഒരാൾ നല്ല ചൊമന്ന് തുടുത്ത പഴം കൈയെത്തും ദൂരത്ത് ഞാണ് കിടക്കുന്നത് കണ്ടാൽ മുൻപിൻ നോക്കാതെ പറിച്ച് തിന്നില്ലേ?”     സൈമണച്ചൻ മിണ്ടിയില്ല.  താഴേ യ്ക്ക് ഞാന്ന് പാതി കാണായ തുടുത്ത മാംസപ്പഴത്തിൽ നിന്ന് രക്ഷനേടാനായി അച്ചൻ തന്റെ കണ്ണുകളെ അസ്ഥിരതയിൽ ഒളിപ്പിച്ചു.”വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതുവരെ ആദത്തിനും ഹവ്വായ്ക്കും വികാരമില്ലാ യിരുന്നു അല്ലേ അച്ചോ.””ഇല്ലായിരിക്കാം.”  “അതുവരെ ആദം തന്റെ ആരോഗ്യവും കർമങ്ങളും തിരിച്ചറിഞ്ഞില്ല.””ദൈവത്തെ സ്നേഹിക്കുക മാത്രമായിരുന്നല്ലോ ആദത്തിന്റെ കർമം.””നമ്മളെല്ലാം വിലക്കപ്പെട്ട കനി ഭക്ഷിച്ച വന്റെ പിൻതലമുറക്കാരാ.””അതേ.” “മെത്രാനായാലും അച്ചനായാലും കന്യാ സ്ത്രീ ആയാലും അൽമായനായാലും വികാരമുണ്ട്. കാരണം അവൻ ആദ ത്തിന്റെ വർഗമാണ്. അത് ദൈവഹിത മാണുതാനും.””ആണെങ്കിൽ…?”     ഇതിനിടയിൽ ചെകുത്താൻ അച്ചന്റെ കണ്ണുകൾ ബലമായി പറിച്ചെടുത്ത്അമ്മാനമാട്ടി.പിന്നെയത് ഒരുവട്ടം അരു തിടത്തിൽ കൊണ്ടിടുന്നത് സൂസന്ന കണ്ടു. അതോടെ അവൾ കൂടുതൽ തുറവിയായി.     സൈമണച്ചൻ ജപമാല മണികൾ ഉരുട്ടിക്കൊണ്ടിരുന്നു. അവൾ ചെകു ത്താൻ മണികളും.”ദൈവഹിതമെങ്കിൽ നാമെന്തിന് നമ്മുടെ ആഗ്രഹങ്ങളെ, ശരീരത്തിന്റെ ആവശ്യങ്ങളെ, മനസ്സിന്റെ ചോദനകളെ അടക്കിവയ്ക്കണം?””സൂസന്ന വഴി തെറ്റുന്നു. നമുക്കിത് ഇവിടെവെച്ച് നിർത്താം.” ദുർബലമായിരുന്നു ആ നിർദേശം. സൂസന്ന അത് കേട്ടതായി ഭാവിച്ചില്ല.”സ്ത്രീയെ അറിയാത്ത പുരുഷൻ അപൂർണനാണ്. മനുഷ്യനുവേണ്ടി യാണ് ദൈവം എല്ലാം ക്രമീകരിച്ചതെന്ന്പറയുന്ന അച്ചൻ സ്ത്രീയെ തള്ളിപ്പറയു ന്നത് ദൈവനീതിയല്ല.”    അച്ചൻ വാക്കുകളുടെ അരികുതീരങ്ങൾ തേടി.”ഉത്തമഗീതത്തിലെ ഈ വാക്യങ്ങൾ അച്ചൻ വായിച്ചിട്ടുണ്ടോ?” 
‘ഈന്തപ്പനപോലെ പ്രൗഢിയുള്ള വളാണ് നീനിന്റെ സ്തനങ്ങൾ അതിന്റെ കുലപോലെയാണ്ഞാൻ ഈന്തപ്പനയിൽ കയറുംഅതിന്റെ കൈകളിൽ പിടിക്കുംനിന്റെ സ്തനങ്ങൾ മുന്തിരിക്കുലപോലെയുംനിന്റെ ശ്വാസം ആപ്പിളിന്റേതുപോലെസുഗന്ധമുള്ളതുമായിരിക്കട്ടെഅധരങ്ങളിലൂടെയും ദന്തങ്ങളിലൂ ടെയുംമൃദുവായി ഒഴുകിയിറങ്ങുന്ന ഉത്തമമായ വീഞ്ഞുപോലെയാവട്ടെനിന്റെ ചുംബനങ്ങൾ…’ (ഉത്തമഗീതം 7: 7-9)        സൂസന്ന ദൗർബല്യത്തിന്റെ പാതാള ത്തിലേക്ക് പുരോഹിതനെ വലിച്ചു കൊണ്ടുപോയി.

നിത്യബ്രഹ്മചര്യതയ് ക്കു  മേലിടുന്ന വട്ടക്കാലിടൽ പ്രയോഗ മായി പിന്നീട്. സ്ത്രീയുടെ രതിപാദ ങ്ങൾ മേശയ്ക്കടിയിലൂടെ സ്വർണനാഗ മായി ഇഴഞ്ഞു. ഷോക്കേറ്റപോലെ അച്ചൻ കാലുകൾ പിൻവലിച്ചെങ്കിലും സർപ്പം പകയോടെ പത്തിവിടർത്തി. ഉറയുരിഞ്ഞ കാലുകൾ വീണ്ടും ഇഴ ഞ്ഞുകയറുമ്പോൾ ‘സാത്താനെ നീ അകന്നുപോകു’ വെന്ന് ജപമാലയിലെ കുരിശിൽതൊട്ട് അച്ചൻ മന്ത്രിച്ചു. പെട്ടെന്ന് സൂസന്ന സൈമണച്ചന്റെ ഇരു കൈകളും ബലമായി കവർന്ന് മാറിട ത്തിന്റെ ഉയർച്ചതാഴ്ചകളിൽവച്ച് അമർത്തുമ്പോഴാണ് ഒരു ചെറിയഫ്ലാഷ് മിന്നൽപ്പിണർപോലെ പാഞ്ഞുവന്ന് സൈമണച്ചന്റെ ആത്മാവിൽ കടുത്ത മുറിവേൽപ്പിച്ചത്. ചതിയുടെ പ്രഖ്യാപനം പോലെ കതകിനു പുറത്ത് കുര്യൻ അന്ത്രപ്പേർ നിറഞ്ഞു ചിരിച്ചു. ആ ചിരി യിൽ ആയിരം വാക്കുകളുടെ ഉൾത്തീ യുണ്ടായിരുന്നു. ‘നടക്കട്ടെ’ യെന്ന് തല കുലുക്കി തുറന്നു കിടന്ന വാതിൽ വളരെ സാവധാനം വലിച്ചടച്ച് അയാൾ നടന്നു.   

സൂസന്ന ഒരക്ഷരം ഉരിയാടാതെ, തലതാഴ്ത്തി കൈയിലൊരു അദൃശ്യമരണ ക്കയറുമായി യൂദാസിന്റെ അക്കൽ ദാമയിലെ സൂര്യാസ്തമനത്തിന്റെ ഉദയശൂന്യതയിലേയ്ക്ക് നടന്നുപോയി.     അന്നത്തെ യാമപ്രാർഥനയിൽ[03/08, 10:01 pm] Thayankari: സൂസ ന്നയുടെ പാപമുറിവുകളിൽ സ്വന്തം ഹൃദയരക്തം പുരട്ടി സുഖപ്പെടുത്താൻ സൈമണച്ചൻ ശ്രമിച്ചെങ്കിലും  ദൈവ ത്തിനത് സ്വീകാര്യമായില്ല. പിറ്റേന്ന് ഒരു കാർ അപകടത്തിൽപ്പെട്ട് റോഡിൽ ചതഞ്ഞരഞ്ഞ് അവൾ….     അരേഖിയ നിയമങ്ങൾക്ക് സാധ്യത കൂടുതലാണ്. കാരണം അതിന് പിൻ തുടർച്ചയുടെ സാധുതയുണ്ട്.  പിന്നീ ടുള്ള സൈമണച്ചന്റെ ഓരോ പ്രവൃത്തി യിലും അന്ത്രപ്പേറിന്റെ കൈയൊപ്പ് നിർബന്ധമായും പതിഞ്ഞു തുടങ്ങി. ഇടവക ജനത്തിനുവേണ്ടി എന്ത്  ചെയ്യാൻ ആഗ്രഹിച്ചോ അതുമാത്രം നടന്നില്ല. അയാളുടെ താത്പര്യത്തിന് വിരുദ്ധമായ നിലപാടെടുത്തപ്പോഴൊ ക്കെ കവറിൽ ആ ദൃശ്യം ഒരു ആജ്ഞാ പത്രമായെത്തി. ദൈവത്തോടും മനുഷ്യ നോടും നീതി പുലർത്താനാവാതെ എത്രയോവട്ടം ക്രൂശിതരൂപത്തിന്റെ കാൽപാദം പുണർന്ന് മാപ്പിരന്നു.     തന്റെ മകളെ ഒരു പാവപ്പെട്ട യുവാവ് സ്നേഹിച്ചതിന് അയാളെ ചതിയിലൂടെ കൊന്ന് അന്ത്രപ്പേർ ആറ്റിൽ തള്ളി. പണവും രാഷ്ട്രീയ പിൻബലവും ഒത്തു ചേർന്നപ്പോൾ കൊലപാതകം ആത്മ ഹത്യയായി. എന്നിട്ടും അയാളുടെ കലി യൊടുങ്ങിയില്ല. ശവം ഇടവക സെമി ത്തേരിയിൽ അടക്കാൻ സമ്മതിക്കാ തെ മതിൽക്കെട്ടിന്റെ പുറത്ത് തെമ്മാടി ക്കുഴിയിലടക്കണമെന്ന് അയാൾ പള്ളി ക്കമ്മറ്റിയിൽ നിലപാടെടുത്തപ്പോൾ എതിർക്കാതിരിക്കാനായില്ല.     ഒരു കവർ പ്രതീക്ഷിച്ചതാണെങ്കിലുംഅപ്പോൾതന്നെ അത് കൈയിലെത്തുമെന്ന് കരുതിയില്ല.      പാഴ്ച്ചെടികൾ കഴുത്തറ്റം വളർന്ന മതിൽക്കെട്ടിന് പുറത്ത് കുഴിവെട്ടി കഴിഞ്ഞപ്പോൾ ഏകനായി ചെന്ന് കുഴിവെഞ്ചരിച്ചപ്പോൾ കുറ്റബോധംകൊണ്ട്തല കുനിഞ്ഞു.     മൂന്നര പതിറ്റാണ്ടുകൾക്കുശേഷം വളർന്ന് വികസിച്ച് ഫൊറോനയായി മാറിയ പുതിയ ദേവാലയത്തിൽ വീണ്ടു മെത്തുമ്പോൾ പഴയ തലമുറയിലെ പലരും യാത്രയായിരിക്കുന്നു. മെത്രാന്റെ കല്പനയാൽ പല്ലും മുടിയും വളർന്ന കുര്യൻ അന്ത്രപ്പേറിന്റെ അഴുകാത്ത ശരീരം വർഷങ്ങൾക്കു മുമ്പ് ചെകുത്താനെ പിടിക്കുന്ന ഒരു വൈദികന്റെ കാർമികത്വത്തിൽ കടലിൽ കല്ലുകെട്ടി താഴ്ത്തിയത്രേ.      സന്ദർശകമണി ഇരുവട്ടം മുഴങ്ങി. സൈമണച്ചൻ നെഞ്ചത്ത് കമഴ്ത്തിവച്ച പുസ്തമെടുത്തു മാറ്റി എഴുന്നേറ്റു. വാതിൽ തുറന്നെങ്കിലും ആരെയുംകണ്ടില്ല. വരാന്തയിലിറങ്ങി നോക്കു മ്പോൾ ഒരു സ്ത്രീയും പുരുഷനും കൈ കോർത്ത് നടന്നു പോകുന്നു. മുറിയിൽ താനില്ലെന്ന് അവർ കരുതിയിരിക്കും. തിരികെ വിളിച്ചെങ്കിലും അവർ കേട്ടി ല്ലെന്ന് തോന്നുന്നു. 

സെമിത്തേരി ഭാഗ ത്തേയ്ക്കാണ് അവർ പോകുന്നത്‌. ബന്ധുക്കളാരെങ്കിലും അവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ടാവും. അവരുടെ തിരിച്ചുവരാനായി മുറിയിൽ കാത്തി രുന്നു.     വീണ്ടും മണിയടി കേട്ടു. കതക് തുറ ന്നെങ്കിലും അപ്പോഴും ആരേയുംകണ്ടില്ല. സൈമണച്ചന് സംശയമായി.സെമിത്തേരിയിലേയ്ക്ക് പോയവർ എവിടെ?    സൈമണച്ചൻ നടന്നു. സെമിത്തേരിയിലേക്ക്. അവിടെ, ഗേറ്റിന് മുമ്പിൽ പൂത്തുലഞ്ഞ്  നിൽക്കുന്ന വാകമരത്തിന്റെ താഴ്ന്ന ശിഖരത്തിൽ  ഇണ ക്കുരുവികളെപ്പോലെ അവർ കൊക്കു രുമ്മി ഇരിക്കുന്നത് അച്ചൻ കണ്ടു.     അടുത്തെത്തിയപ്പോൾ അവരെ കണ്ടില്ല. തന്നെ കാണാനെത്തിയതെ ങ്കിൽ  ഇവരെന്തിന് ഒളിച്ചുകളിക്കുന്നു വെന്ന് അച്ചൻ ചിന്തിച്ചു.     ഇപ്പോൾ അവർ ഇരിക്കുന്നത് സെമി ത്തേരിയിലെ ഏറ്റവും ഉയർന്ന കല്ലറ യ്ക്ക് മുകളിൽ. സൈമണച്ചന് അതിശ യമായി.പ്രേമസല്ലാപത്തിന് കണ്ടുപിടിച്ച സ്ഥലം കൊള്ളാം. ഇത് അനുവദിക്കാ നാവില്ല. സെമിത്തേരി മരിച്ചവർക്കുള്ള വിശ്രമസ്ഥാനമാണ്. അവരുടെ വിശ്രാ ന്തിയിൽ ജീവിക്കുന്നവർക്ക് ഇടമില്ല. താക്കീത് ചെയ്ത് പറഞ്ഞയയ്ക്കണം.      സൈമണച്ചൻ അടുത്ത് ചെന്നിട്ടുംഅവർ കണ്ടതായി ഭാവിച്ചില്ല. ഇരുവരുടെയും മുഖം വ്യക്തമല്ല.    “നിങ്ങളാരാ? എന്താ ഇവിടെ?”         അച്ചന്റെ സ്വരത്തിൽ അതൃപ്തി പ്രകട മായി. മറുപടി ഉണ്ടായില്ല.”ചോദിച്ചത് കേട്ടില്ലേ?” അച്ചന്റെ സ്വരം അല്പം കനത്തു.”ശ് ശ്… ഇത് മരിച്ചവരുടെ വിശ്രമമിട മാണ്. അവരെ ശല്യപ്പെടുത്തരുത്. നമുക്ക് പതുക്കെ സംസാരിക്കാം.” വല്ലാത്ത മുഴക്കമുണ്ടായിരുന്നു ആ ശബ്ദത്തിന്.    അച്ചന് വാക്കുകൾ നഷ്ടമായി.      “അച്ചൻ ഇവിടെ ഇരിക്കു.”അടുത്തുള്ള കല്ലറ ചൂണ്ടി അയാൾ പറഞ്ഞു. അച്ചൻ കല്ലറയുടെ മുകളിലെ സ്ലാബിൽ അറിയാതെ ഇരുന്നുപോയി.     “നിങ്ങൾ… നിങ്ങളാരാണ്…?     ”മരിച്ചവർ…”     “ങേ… മരിച്ചവരോ…?” അച്ചന്റെ ശബ്ദം മാത്രമല്ല, ശരീരവും വിറച്ചു.     “അതേ. ഞങ്ങൾ മരിച്ചവരാണ്.”       അച്ചനൊന്നു പതറി.      “നിങ്ങൾക്ക്… എന്തുവേണം?”     ശബ്ദം തൊണ്ടയിൽവെച്ച് ആരോ ഞെക്കിയുടച്ചതുപോലെ. “അച്ചൻ ഭയപ്പെടാതിരിക്കു. ഞങ്ങൾദ്രോഹിക്കില്ല. ഭയം തോന്നുന്നെങ്കിൽ ആ കുരിശിലൊന്നു പിടിച്ചോളു.”   

മറന്നുപോയത് പെട്ടെന്ന് ഓർമ വന്ന തുപോലെ അച്ചൻ കൊന്തയിലെ കുരി ശിൽ മുറുകെ പിടിച്ചു.     “നിങ്ങൾക്കെന്തുവേണം…?”     “ഞങ്ങളെ അച്ചന് മനസ്സിലായോ?”     “ഇല്ല…”     “ഞാൻ മാത്യു ജോസഫ്. തെമ്മാടി ക്കുഴിയിൽ ഒടുങ്ങിയവൻ. ഇവൾ ലൂസി. ഇവിടുത്തെ ഏറ്റവും വലിയ കുടുംബ ക്കല്ലറയിൽ അടക്കപ്പെട്ടവൾ.”[03/08, 10:02 pm] Thayankari: സൈമണച്ചന്റെ പേടിച്ചരണ്ട കണ്ണു കൾ അവർ ഇരിക്കുന്ന കല്ലറയുടെലംബമായിനിന്ന മാർബിൾ സ്ലാബിൽ പതിച്ചു. സ്വർണനിറത്തിൽ കൊത്തിയി രുന്ന പേരുകൾ കണ്ട് അച്ചന്റെ ഉള്ളൊ ന്ന് കാളി.ഒരു വെലക്കം നെഞ്ചിൽ മർദ്ദം ഏൽപ്പിച്ചു.വിയർപ്പിൽ ളോഹ നനഞ്ഞു. പെട്ടെന്ന് എഴുന്നേൽക്കാനൊരു ശ്രമം നടത്തിയെങ്കിലും കാലുകൾ വഴങ്ങി യില്ല. ജപമാലയിലെ കുരിശിൽ തെരു പ്പിടിച്ചുകൊണ്ട് ‘യൂദന്മാരുടെരാജാവായ നസ്രായനായ യേശുവേ’ എന്ന പ്രാർഥന അച്ചന്റെ ചുണ്ടുകളിൽ വിറച്ചുനിന്നു.”അച്ചൻ പേടിക്കണ്ട. ഞങ്ങൾ അച്ചനെ ദ്രോഹിക്കാൻ വന്നതല്ല.” മാത്യു ജോസ ഫ് സൗമ്യനായി അറിയിച്ചു.    ”ജീവിതത്തിലെന്നപോലെ മരണ ത്തിലും സെമിത്തേരിയുടെ മതിൽ ഒരു കാലത്ത് ഞങ്ങളെ വേർപെടുത്തിയി രുന്നു. ഈ മതിൽ മാറ്റി തെമ്മാടിക്കുഴിസെമിത്തേരിയുടെ ഭാഗമാക്കി ഞങ്ങ ളെ ഒന്നിപ്പിച്ചത് അച്ചനാണ്.” ലൂസിയാ ണത് പറഞ്ഞത്.    ”മക്കളേ… എല്ലാം കുര്യൻ അന്ത്രപ്പേർഎന്നെക്കൊണ്ട്…”    “സാരമില്ലച്ചോ. അച്ചനന്ന് ഞങ്ങളെ സഹായിക്കുവാനാകുമായിരുന്നില്ല.  പക്ഷേ ഇന്ന്…”    സൈമണച്ചൻ മൃതരുടെ വാക്കുകൾ ക്കായി ചെവിയോർത്തു.    “എന്റെ മരണശേഷം എന്റെ പെങ്ങൾ ദാരിദ്ര്യംമൂലം മഠത്തിൽ ചേർന്നു. കന്യാസ്ത്രീയായി. ക്രിസ്തുവിന്റെ മണവാട്ടിയായി.

പക്ഷേ, അവൾ കന്യാസ്ത്രീ മഠത്തിൽ അനുഭവിച്ച പീഡനങ്ങൾ അനവധിയാണ്. ക്രിസ്തുവിന്റെ മണവാട്ടിയെന്ന പദവിപോലും അവൾക്ക് നഷ്ടമായി. സഭാ അധികാരികളോട് പരാതിപ്പെട്ടതിന്റെ പേരിൽ അവൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. സഹനം അസഹ്യമായപ്പോൾ ആത്മഹത്യയ്ക്കു ശ്രമിച്ചു.സഭാധികാരികൾക്ക് കൊടുത്ത പരാതികളൊന്നും പരിഗണിച്ചില്ല.എനിക്ക് നിഷേധിക്കപ്പെട്ട നീതി അവൾ ക്കും ലഭിച്ചില്ല. പക്ഷേ, അവൾ പരാജ യപ്പെടാൻ തയ്യാറല്ലായിരുന്നു. നീതിക്കു വേണ്ടി അവൾ സമൂഹത്തിലേക്കി റങ്ങി. അതോടെ സന്യാസിസമൂഹ ത്തിൽനിന്ന് പുറത്താക്കി. മഠത്തിൽനിന്ന് ബലമായി പിടിച്ചിറക്കി. ക്രിസ്തു വിനുവേണ്ടിയാണ് അവൾ എല്ലാം സഹി ച്ചത്. പക്ഷേ, ഇപ്പോൾ… മഹറോൻ ചൊല്ലി അവളെ സഭയിൽനിന്ന് തന്നെ പുറത്താക്കുന്നു.””അതേ. നാളെയാണ് ആ കർമം.”സൈമണച്ചന്റെ സ്വരം പതറി.”പാടില്ല. തെറ്റുചെയ്യാത്ത എനിക്ക്അച്ചൻ തെമ്മാടിക്കുഴിയൊരുക്കി. പക്ഷേ, എന്റെ നാൻസിയെ മഹറോൻ ചൊല്ലാൻ അച്ചൻ കൂട്ടുനിൽക്കരുത്.””പക്ഷേ… ഞാൻ…””ഒരു കന്യാസ്ത്രീയെ സഭയിൽനിന്ന്‌പുറത്താക്കുമ്പോൾ അവളെ സമൂഹ ത്തിൽനിന്നും ഈ ലോകത്തിൽനിന്നുതന്നെയുമാണ് പുറത്താക്കുന്നത്. പിന്നീടവൾക്ക് ജീവിക്കാനാവില്ല. ക്രിസ്തുവിന്റെ സഭയ്ക്ക് പുറത്ത് ക്രിസ്തുവിന്റെ മണവാട്ടിക്ക് ജീവിത മില്ല. മരിച്ചാൽ അവളെയും നിങ്ങൾ തെമ്മാടിക്കുഴിയിലടക്കും. അതെനിക്ക്താങ്ങാനാവില്ല.””ഇത് സഭയുടെ കല്പനയാണ്. ഒരു പുരോഹിതന് അത് മറുതലിക്കാനാ വില്ല… അനുസരണം…””ആ അനുസരണത്തിന്റെ ഇരയാണ ച്ചോ എന്റെ നാൻസി.””ആയിരിക്കാം. പക്ഷേ ഒരു പുരോഹിത നായ ഞാൻ ദൈനീതിയാൽ ബന്ധിക്ക പ്പെട്ടവനാണ്.””മനുഷ്യനീതിക്കപ്പുറം ഒരു ദൈവനീതി യുമില്ല. ‘നീതിക്കുവേണ്ടി വിശക്കു കയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; എന്തുകൊണ്ടെന്നാൽഅവർക്ക് സംതൃപ്തി ലഭിക്കു’മെന്ന് പറഞ്ഞ ആ മഹാപുരോഹിതനെഅച്ചൻ മറക്കരുത്.”    സൈമണച്ചന്റെ പ്രതിരോധത്തിന്റെ അവസാന ആയുധവും ജീവനറ്റു.”ഈ മഹറോൻ അച്ചൻ തടയണം.തട ഞ്ഞേ പറ്റു. ഇത് മരിച്ചവന്റെ കല്പന യാണ്.”     കല്ലറയുടെ മേൽക്കല്ല് ശൂന്യമായി.    

 ഉച്ചയായി… സന്ധ്യയായി…                                                 കറുത്തിരുണ്ട ആകാശം പെയ്തി റങ്ങി. ആ രാപ്പെയ്ത്തിൽ സൈമണണച്ചൻ ജലച്ഛായയായി.      ആകാശക്കൈകൾ ആയിരം മിന്നൽ പ്പാളികളായി ഭൂമിയിലേക്ക് നീണ്ടു. അവ ഭൂമിയ്ക്കുമേൽ നഖമാഴ്ത്തി. പൊട്ടി യൊലിച്ചത് കറുത്തരക്തം. അത് ദേവാ ലയത്തിലും ദേവാലയത്തിന്റെ മുകൾ പ്പരപ്പിൽ ഇരുകൈകളും ഉയർത്തി നിന്ന ഭീമൻ ക്രിസ്തു രൂപത്തിനുമേലും കാളിമ പരത്തി.     രാവിറക്കം അകലെയല്ല. ഉറങ്ങിക്കിടന്നിരുന്ന ദേവാലയത്തിലെ വൈദ്യുത ദീപങ്ങൾ ഒന്നൊഴിയാതെ ഉണർന്നു. ജീവിക്കുന്നവനെ മരിച്ചവനായി പ്രഖ്യാ പിച്ചുകൊണ്ട് അതുവരെ മരവിച്ചിരുന്ന മരണമണിയുടെ തൊണ്ട ഭീതിദമായി അലറിത്തുടങ്ങി. അതിന്റെ മുഴക്ക ത്തിൽ പ്രാവുകൾ കുറുകലോടെ ചിറ കടിച്ച് പറന്നു.     പ്രധാന അൾത്താരയോട് ചേർന്ന് കിഴക്കുഭാഗത്തുള്ള ചെറിയ മദ്ബഹാ യുടെ മധ്യത്തിൽ ഉറപ്പിച്ചിരിക്കുന്ന വലിയ ക്രൂശിതരൂപത്തിന്റെ കാൽപ്പാ ദങ്ങളെ മുക്കി താഴേയ്ക്ക് ഒഴുകിയ രക്തം ദേവാലയ മധ്യത്തിൽ പുതി യൊരു ചുവപ്പൻ കാർപ്പെറ്റ് വിരിച്ചു.      ക്രൂശിതന്റെ കാൽപ്പാദം പുണർന്ന് കിടന്നവന്റെ മുഖം വ്യക്തമായിരുന്നില്ല. അവന്റെ ശുഭ്രവസ്ത്രത്തിൽ ദൈവ ശാസ്ത്ര വിപ്ലവത്തിന്റെ പുതിയൊരു അടയാളം ചുവപ്പൻ നക്ഷത്രമായി പതിഞ്ഞു കിടന്നു.     ദേവാലയത്തിന്റെ ആനവാതിൽ കടന്ന് അംശവടിയേന്തിയ മെത്രാനും സഹകാർമികരും പുതിയ കാർപ്പെറ്റി ലേക്ക് പാദങ്ങൾ വച്ചു. കാർപ്പെറ്റിൽപതിച്ച അംശവടി വിറകൊണ്ടു.

HOME PAGE

M K ONAPPATHIPP

You can share this post!