പുറപ്പാട്

തിരശ്ശീലയ്ക്കപ്പുറമൊരുചെറു-
മയിൽപ്പീലികണ്ടു ഞാനോർത്തുപോയി
നീ തന്നെയീനടനവേദിയിൽ,കണ്ണാ
ആടിത്തിമിർക്കുവതെന്തത്ഭുതം !

കഥകൾ പലതാവാം വേഷങ്ങളും മാറാം
ഭാവങ്ങളും മനോധർമ്മങ്ങളുമാടാം
കളിവിളക്കിൻ മുന്നിലെത്തുന്ന പാത്രങ്ങൾ
പദങ്ങൾക്കൊപ്പിച്ചു ചുവടുവയ്ക്കാം…

എങ്കിലും വിശ്വമാം തിരുവരങ്ങിൻ
മുന്നിലീരാവിൽ കളിയാട്ടം കാണാനിരിക്കെ
എൻ മനഃതിരശ്ശീല തെല്ലൊന്നുമാറ്റവേ
ആദ്യമായ് കാണ്മൂ നിൻ പുറപ്പാടു ഞാൻ….

 

 

You can share this post!