പങ്കവീട്

‘മലകളും അരുവിയും മാവും  മഞ്ഞും പട്ടണവും എല്ലാം ചേർന്നൊരു സ്ഥലമാണു ബംഗളുരു വിലെ ഈ കൊച്ചു പങ്കവീട് ”

നഗരജീവിതത്തിലെ ഭ്രാന്തമായ ഓട്ടത്തിനിടെമനസ്സിനാനന്ദവും കണ്ണിനു കുളിർമയും പകർന്ന  കാഴ്ച തന്ന സ്ഥലമാണ് ചിക്കഗുബ്ബി ഗ്രാമത്തിലെ ഓറ കളരി ! ഇതുമറ്റെങ്ങുമല്ല ഗാർഡൻ സിറ്റി യെന്നോ സിലിക്കൺ സിറ്റി ഓഫ് ഇന്ത്യ എന്ന ഇരട്ടപ്പേരുള്ള നമ്മുടെ സ്വന്തം …ബംഗളുരു വിലാണ് ഈ പ്രകൃതിരമണീയമായ പങ്കവീട് !!!!ഹെന്നൂർ ജംഗ്ഷനിൽ നിന്ന് ഏതാണ്ട് മുപ്പതുമിനുട്ട് യാത്രചെയ്‌തയാൽ ഇവിടെ എത്തിപ്പെടാം. ഇരുവശവും മാങ്ങാമരവും മറ്റുവൃക്ഷങ്ങളുമായി പച്ചപ്പിന്റെ തിളക്കം . മണ്ണുകൊണ്ടുണ്ടാക്കിയ ഈ സുഖവാസകേന്ദ്രത്തിൽ  പ്രകൃതിസൗന്ദര്യം ആസ്വദിച്ചു  ഒഴിവുദിനങ്ങൾ ചിലവഴിക്കാൻ പറ്റിയ ഒരിടം .പ്രകൃതിയുടെ സംഗീതം കേട്ട് വൃക്ഷങ്ങളുടെ ശോചന സമ്പാദത്തെ ശ്രദ്ദിച്ച് കണ്ണുകളടച്ചു ആ നിർവാണത്തെ സ്വയം ആസ്വദിക്കാം !

ആറുപേർക്കു സഞ്ചരിക്കാവുന്ന ഒരു ഇന്നോവ കാറിൽ ഞങ്ങൾ നാട്ടിൽ നിന്ന് ബങ്കളുരു വിലേക്ക് യാത്രതിരിച്ചു കാറിൽ .വൈകിട്ട് എട്ടുമണിക്ക് യാത്ര പുറപ്പെട്ട ഞങ്ങൾ പുലർച്ചെ ഏഴു മണിയോടെ ബങ്കളുരു വിൽ എത്തിപ്പെട്ടു. തണുപ്പുകാലമായതിനാൽ വഴിനീളെ മഞ്ഞുവന്നുമൂടിയിരുന്നു. ഡ്രൈവർ സുരേന്ദ്രൻ അക്കാരണത്താൽ തന്നെ വളരെ സൂക്ഷിച്ചുതന്നെയേ  വണ്ടി ഓടിച്ചിരുന്നുള്ളു . സിറ്റിയിൽ നിന്ന് ഏതാണ്ട് നാല്പതുമിനുറ്റോളം സഞ്ചരിച്ച ഞങ്ങൾ ഔറകളരി എത്തുംബോഴേക്കും രാവിലെ ഒൻപതു കഴിഞ്ഞിരുന്നു . ഞങ്ങൾ അവിടെ റൂംസ് നേരത്തെകൂട്ടി ബുക്ചെയ്തതിനാൽ ബ്രേക്ക് ഫാസ്റ്റിനു ഞങ്ങളെയും കാത്തു നില്പുണ്ടായിരുന്നു അവിടത്തെ ഷെഫ് ആയ രമേശൻ !!! മണ്ണുകൊണ്ടുണ്ടാക്കിയ ഈ ഔറകളരിയിലെ ഓരോ മുറികൾക്കും അതിന്റെതായ സവിശേഷതകളാണ് . ബ്രേക്ഫാസ്റ് കഴിക്കാനായി രമേശൻ ഞങ്ങളെ മരമുകളിലുള്ള ഡൈനിങ്ങ് ഹാൾ ളിലേക്കു കൊണ്ടുപോയി !!!രമേശൻ കണ്ണൂരു കാരനായതുകൊണ്ടു വടക്കൻ കേരളത്തിലെ സ്പെഷ്യൽ വിഭവങ്ങളായ നെയ്പത്തലും  കോഴിക്കറിയുമായിരുന്നു ഉണ്ടാക്കിവെച്ചിരുന്നത്‌   .
തീരെ മാലിന്യം ചേർക്കാത്ത ഹോം മെഡ ഫുഡ് എന്നുതന്നെ വിശേഷിപ്പിക്കാം . ഡൈനിങ്ങ് ഹാളിനു മുകളിലായി മാങ്ങാമര കൊമ്പിനോട് ചേർന്ന് ഉണ്ടാക്കിയ കിടപ്പുമുറി !!! അതിമനോഹരമെന്നു പറയട്ടെ …..ഈ കെട്ടിടത്തിന്റെ ഇടതേവശത്തു കളരി പഠിപ്പിക്കുന്ന സ്ഥലമുണ്ട്….. വിദേശികൾ കളരി പഠിക്കാനായി ഇവിടെ മാസങ്ങളോളം വന്നു പാർക്കാറുണ്ട് ….ഈ സ്ഥലത്തിന്റെ പ്രത്യേകത നിശബ്ദദ നിറഞ്ഞ അന്തരീക്ഷത്തിൽ നമുക്ക് മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന ഒരുകുളിർമ്മ തന്നെയാണ് ! ഞങ്ങൾ കുറച്ചുനേരം അവിടത്തെ കളരിഗുരുക്കളുടെ കൂടെ സംസാരിച്ചിരുന്നു .. നേരം ഉച്ചയായപ്പോഴേക്കും രമേശൻ ഞങ്ങൾക്ക് മുളകിട്ട  മീൻ കറിയുമായി ചോറുവിളമ്പി !ഉച്ചമയക്കം കഴിഞ്‍ ഞങ്ങൾ എഴുനേൽക്കുമ്പോൾ  മണി ഏതാണ്ട് അഞ്ചര കഴിഞ്ഞിരുന്നു .
ഞങ്ങൾ അവിടത്തെ സ്പെഷ്യൽ മസാലകട്ടനും കുടിച്ച്  അവിടെ അടുത്തുള്ളൊരു അരുവിയിലേക്ക് നടക്കാൻതുടങ്ങി . വലിയ ആഴം ഇല്ലാത്തതിനാൽ കുട്ടികളെലാം സ്വിമ് സ്യൂട്ട് ഇട്ട് വെള്ളത്തിൽ കുളിക്കാനിറങ്ങി . വയലാർ രചിച്ച പൂന്തേനരുവി പാട്ടു പോലെ നിറഞ്ഞുകവിഞ്ഞൊഴുകുന്ന ആ നീല യരു വി …..ശരിക്കും മനസ്സിനും ശരീരത്തിനും ഒരുപാട് കുളിർമയേകി …..! തെളിഞ്ഞു നിറഞ്ഞൊഴുകുന്ന അരുവിയുടെ കാഴ്ചതന്നെ മനസ്സിനു കൗതുകവും കുളിർമയും ഏകി !!! വീശുന്ന കാറ്റിൽ അടിക്കുന്ന മഴച്ചാറ്റൽ ഞങ്ങലുടെ ക്യാമെറയും ലെൻസും ചെറുതായി നനച്ചുകൊണ്ടിരുന്നു !!എങ്കിലും ഉത്സാഹിച്ചുള്ള ഫോട്ടോഗ്രാഫി ക്കു ഒരു കുറവും വന്നില്ല . അരുവിയുടെ ഇരുകരകളിലും ഉയർന്നുനിൽക്കുന്ന ഉരുളൻ കുന്നുകൾക്കു നടുവിലൂടെ ഒഴുകുന്ന നീലയരുവി ……….  ആ കാഴ്ച്ച അതിമനോഹരം തന്നെ !!! ഞങ്ങൾ ഫോട്ടോയെടുത്ത ശേഷം അരുവിയുടെ തീരത്തിരുന്നു വറുത്ത മീനും ചോളവും ഉണ്ടാക്കി കഴിച്ചു…. രമേശനും ഞങ്ങളെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്നു . നേരം ഇരുട്ടിയപ്പോൾ ഞങ്ങൾ തിരിച്ചു മുറിയിലേക്ക് പോയി . ഒത്തമുകളിലെ മാങ്ങാമരക്കൊമ്പിൽ ഉള്ള കിടപ്പുമുറികയിരുന്നു എല്ലാവരുടെയും നോട്ടം !! തമ്മിൽ ഒരു കലഹം വേണ്ടെന്നു വെച് ഞങ്ങൾ എല്ലാവരുടെയും പേരെഴുതി നറുക്കെടുത്തു . ഒടുക്കം നറുക്കുവീണതു കൂട്ടത്തിലുള്ള ഹരിക്കും കുടുംബത്തിനും ആയിരുന്നു .ഡൈനിങ്ങ് ഹാളിൽ നിന്നും മാങ്ങാമരക്കൊമ്പിലെ കിടപ്പുമുറിയിലേക്കു വളഞ്ഞും പുളഞ്ഞും പണിചെയ്ത വർണപ്പകിട്ടാർന്ന ഗോവണിപ്പടി !! എന്തായാലും ഹരിയും കുടുംബവും അന്നു രാത്രി ആ മാങ്ങാമരക്കൊമ്പിലെ മുറിയിൽ കിടക്കുന്നതിന്റെ ഒരുത്സാഹത്തിലായിരുന്നു .
ബാക്കിയുള്ളവർക്ക് താഴെ നിലയിലുള്ള കിടപ്പുമുറിയിലായിരുന്നു കിടക്കാൻ ഒരുക്കികൊടുത്തിരുന്നത് .രാത്രിയിൽ ആ നിശബ്ദദ നിറഞ്ഞ അന്തരീക്ഷവും , അടുത്തുള്ള അരുവിയുടെ നേർന്ന ശബ്ദവും എല്ലാംകൊണ്ടും അന്നു ഞങ്ങളെല്ലാവരും സുഖമായി ഉറങ്ങി!!!  പകൽ വെളിച്ചത്തിൽ മാത്രമേ ചുറ്റുമുള്ളപ്രകൃതിയെ വിലയിരുത്താൻ സാദിച്ചിരുന്നുള്ളു .ഈ മൺവീട് ചെളിയും പുളിവെള്ളവും , വൈക്കോലും ഉപയോഗിച്ചാണ് പണിചെയ്തിരിക്കുന്നത് .മുൻവശത്തു നിറയെ നീലക്കുറിഞ്ഞിയും മത്തനും ആ മൺവീടിന്റെ ഒരു പ്രകൃതിദത്തമായ വേലിയെന്നപോലെ വളർന്നു പന്തലിച് നില്പുണ്ടായിരുന്നു . ചൂടുകൂടുതലുള്ള ദിവസങ്ങൾ സ്വാഭാവികമായി തണുപ്പും തണുപ്പ് കൂടുതലുള്ള രാത്രികളിൽ ചൂടും അനുഭവപ്പെടും വിധം നിർമ്മിതമാണ് ഈ മൺകുടിൽ .നിങ്ങൾക്കിഷ്ടമുള്ള ഒരു പുസ്തകവും വായിച്ഛ് മണിക്കൂറൂകളോളം ഇതിൽ സന്തോഷമായി ചിലവഴിക്കാം .
നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളും മറ്റുമാനസിക സംഘർഷങ്ങളും എല്ലാം മറന്നുള്ള ആ യാത്രയും താമസവും എത്ര വർണിച്ചാലും  മതിവരില്ല  ! .  പിറ്റേദിവസം രാവിലെ തന്നെ ഞങ്ങൾ അവിടുന്നു യാത്ര പുറപ്പെട്ടു . മലകളും അരുവിയും മാവും   മഞ്ഞും പട്ടണവും എല്ലാം ചേർന്നൊരു സ്ഥലമാണു ബംഗളുരു വിലെ ഈ കൊച്ചു പങ്കവീട് !!പ്രകൃതിയുടെ സൗന്ദര്യം ഇഷ്ട്ടപെടുന്ന ഇതൊരു സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും വന്നുകണ്ടനുഭവിക്കേണ്ട ഒരു നിർവാണ കേന്ദ്രമാണ് ഓറ കളരി !!!

You can share this post!