നീലകണ്ഠന്മാർ/എം.കെ. ഹരികുമാർ

ചില മരങ്ങൾ തെയ്യമാടുകയാണ്.
കുറ്റകൃത്യങ്ങളും വഞ്ചനയും
സ്നേഹരാഹിത്യവും കണ്ട്
അവ ചിലപ്പോഴൊക്കെ കണ്ണുകളടയ്ക്കുന്നു ,
ബുദ്ധനെ തേടുന്നു.
ചുറ്റുപാടും പാപവും തിന്മയും പരക്കുകയാണ് .
ഒരു നഗരം തുപ്പിയ പുകപോലെയാണത്.
ആ പാപക്കറയും മുറിവുകളും മരങ്ങൾ സ്വീകരിക്കുന്നു.
അമ്പേറ്റു വിങ്ങി അവ
സ്വയം തീർത്ത മൗനങ്ങളിൽ
മുടിയഴിച്ചാടുന്നു , കരയുന്നത്
ആരും കാണാതിരിക്കാൻ .
മനോഹാരിതകൾ പുറത്തേക്ക് സംക്രമിപ്പിച്ചു
ആ മരങ്ങൾ വിഷം കുടിച്ച്
നീലകണ്ഠന്മാരായി നില്ക്കുന്നു

home link

m k harikumar malayalam day special

You can share this post!