നല്ല ആരോഗ്യത്തിന്‌ 100 മന്ത്രം

”ദിവസത്തിൽ രണ്ട്‌ തവണയെങ്കിലും ശരിയായിട്ടൊന്ന്‌ ശ്വാസം പിടിച്ച്‌ വിടണം. വയറിൽ നിന്ന്‌ മുകളിലോട്ട്‌ വായു വലിച്ചെടുത്ത്‌ വിടണം. ഇത്‌ അഞ്ച്‌ മിനിട്ട്‌ വരെ ചെയ്താലും കുഴപ്പമില്ല.’
ആരോഗ്യം ഒരു മാനസികാവസ്ഥയുടെ പ്രതിഫലനവുമാണ്‌. മനസിനും അതിന്റെ സ്വഭാവത്തിനും ആരോഗ്യകാര്യങ്ങളിൽ ചിലത്‌ ചെയ്യാനുണ്ട്‌.
ജീവിതത്തിൽ ഒരാൾ ശരിയായ ആരോഗ്യം നിലനിർത്താൻ പാലിക്കേണ്ട നൂറ്‌ മന്ത്രം ഇവിടെ അവതരിപ്പിക്കുന്നു.
1) മുപ്പത്‌ മിനുട്ട്‌ നടക്കുക
എപ്പോഴും വാഹനം വേണ്ട. അതില്ലാതെയും ജീവിക്കണം. പത്തടി വയ്ക്കാൻ ടൂ വിലർ വേണമെന്ന്‌ പറയുന്നത്‌ ദോഷമേ വരുത്തൂ. അടുത്തൊക്കെ നടന്നുപോകുക.
2)എന്നും ഒരു പഴമെങ്കിലും ആയാൽ മതി. അത്‌ ഒരു മരുന്ന്‌ പോലെ ശരീരത്തിൽ രക്ഷക്കുണ്ടാവും.
3)സംസ്കരിച്ച ഭക്ഷണം മാത്രമേ കഴിക്കൂ എന്ന നിർബന്ധം വേണ്ട. ഒരു ഭക്ഷ്യവസ്തു മുഴുവനായി തന്നെ കഴിക്കുക.
4)അനാവശ്യമധുരവും നിറവും ചേർത്ത വസ്തുക്കൾ കഴിവതും ഒഴിവാക്കുക. കുടലുകൾക്ക്‌ നിറത്തോട്‌ ഒരു കമ്പവുമില്ല.
5) ഉച്ചയൂണിനോ അത്താഴത്തിനോ അൽപം സലാഡ്‌ ആകാം. അത്‌ ഭക്ഷണത്തിന്റെ ഭാഗമാണ്‌.
6)ജോലിക്ക്‌ പോകുന്നതിനു മുമ്പ്‌ വീട്ടിലെ ജീവിതപങ്കാളിക്ക്‌ അൽപം സ്നേഹം പകരാൻ മറക്കരുത്‌. ഒരു കെട്ടിപ്പിടുത്തമോ ചുംബനമോ വലിയ ഫലം ചെയ്യും.
7) ദിവസത്തിൽ രണ്ട്‌ തവണയെങ്കിലും ശരിയായിട്ടൊന്ന്‌ ശ്വാസം പിടിച്ച്‌ വിടണം. വയറിൽ നിന്ന്‌ മുകളിലോട്ട്‌ വായു വലിച്ചെടുത്ത്‌ വിടണം. ഇത്‌ അഞ്ച്‌ മിനിട്ട്‌ വരെ ചെയ്താലും കുഴപ്പമില്ല.
8) ഉറങ്ങുന്നതിന്‌ മുമ്പ്‌ ഒരു പൂവ്‌ മണക്കാൻ കഴിഞ്ഞാൽ മനസ്‌ തണുക്കും.തൊടിയിൽ രാത്രിസുഗന്ധത്തിനായി ഒരു ചെടി നടാൻ മറക്കരുത്‌.
9) രാത്രിയിൽ രണ്ടോ മൂന്നോ അണ്ടിപ്പരിപ്പ്‌ നല്ലതാണ്‌.
10)ധാരാളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിന്റെ അകം ശുദ്ധീകരിക്കാനും കൂടിയുള്ളതാണ്‌.
11)ശുദ്ധവായു കിട്ടുന്നുണ്ടെന്ന്‌ ഉറപ്പാക്കണം. ജോലി പലപ്പോഴും വൃത്തിയുള്ള ഇടങ്ങളിലാകണമെന്നില്ല. എന്നാൽ ദിവസത്തിൽ പതിനഞ്ച്‌ മിനിട്ടെങ്കിലും നല്ല വായു ശ്വസിക്കണം. ശ്വാസകോശം ശുദ്ധമാകാൻ ഇത്‌ നല്ലതാണ്‌.
12)കുറച്ച്‌ നേരം തല ഉയർത്തിപ്പിടിച്ച്‌ നടക്കുന്നത്‌ നല്ലതാണ്‌. ശരീരത്തിന്‌ ഒരു സ്റ്റെഡി ബാലൻസ്‌ കിട്ടും.
13​‍ാമ്രിടത്ത്‌ നിന്നുകൊണ്ട്‌ തന്നെ നടക്കുന്നതുപോലെ കാലുകൾ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുക. ഒരു എക്സർസൈസിന്റെ ഫലം കിട്ടും.
14​‍ാമ്രേതരം ഭക്ഷണം നല്ലതല്ല. രാവിലെ ചോറ്‌, ഉച്ചക്ക്‌ ചോറ്‌, വൈകിട്ട്‌ ചോറ്‌ എന്ന രീതി ഉപേക്ഷിക്കുക. പലവിധത്തിലുള്ള ഭക്ഷണം ശീലമാക്കുക. നമുക്ക്‌ ദോഷമില്ലാത്ത ഏത്‌ തരം ഭക്ഷണവും കുറഞ്ഞ അളവിൽ കഴിച്ചാൽ അപകടമില്ല.
15) വേഗത്തിൽ ഭക്ഷിച്ചിട്ട്‌ കാര്യമില്ല. സമയക്കുറവുള്ളതുകൊണ്ട്‌ വാരിവലിച്ച്‌ തിന്നുന്നവരുണ്ട്‌. ഈ രീതി ശരീരത്തിനു താങ്ങാനാവില്ല. ഭക്ഷണം കഴിക്കാൻ സമയമെടുക്കുന്നത്‌ ആയുസ്സിനുള്ള ഒരു സേവിംഗ്സാണ്‌.
16) ഇടയ്ക്ക്‌ സ്നാക്സ്‌ ദോഷമില്ല. രാവിലെ ടിഫിൻ കഴിഞ്ഞ്‌, ഉച്ചയ്ക്ക്‌ ഊണിന്‌ മുമ്പ്‌ ഒരു ചായ വയറിന്റെ സമനില നിലനിർത്തും. ഗ്യാസ്‌ ഒഴിവാക്കാൻ സഹായിക്കും.
17) ജീവിതത്തിൽ എപ്പോഴും ഗൗരവം വേണ്ട. ഇടയ്ക്ക്‌ ചിരിക്കണം. തമാശ ആസ്വദിക്കണം. ചിരിക്കുന്നത്‌ മുഖത്തെ മാംസപേശികൾക്ക്‌ മാത്രമല്ല, ശരീരത്തിലെ ആകെ അവയവങ്ങൾക്കും നല്ലതാണ്‌.
18) ഒരിക്കലും പ്രഭാത ഭക്ഷണം വേണ്ടെന്ന്‌ വയ്ക്കരുത്‌. രാവിലെ കഴിയുന്നതിന്റെ ഗുണം ദിവസം മുഴുവൻ നീണ്ടു നിൽക്കും.
19) ഉറക്കം എട്ട്‌ മണിക്കൂർ കിട്ടിയില്ലെങ്കിലും ഒരു മണിക്കൂറെങ്കിലും ഉണ്ടായിരിക്കണം. ഉറക്കം ഒരു നല്ല വിശ്രമം കൂടിയാണ്‌. കണ്ണുകൾക്ക്‌ ഇതാവശ്യമാണ്‌.
20) എല്ലാ ദിവസവും ഏതാണ്ട്‌ ഒരേ സമയത്ത്‌ തന്നെ ഉറങ്ങാനും ശീലിക്കുന്നതാണ്‌ ഉത്തമം. രാത്രി പത്ത്‌ മണി പൊതുവേ മാതൃകാപരമായ സമയമാണ്‌.
21) നാരുള്ള ഭക്ഷണം എല്ലാ ദിവസവും വേണം.
22) പഴകിയ ഭക്ഷണം ഒരിക്കലും കഴിക്കരുത്‌. അടുപ്പിൽ നിന്ന്‌ വേവിച്ചെടുക്കുമ്പോഴുള്ള ഒരു നിറം പ്രധാനമാണ്‌.
23) യോഗ ചെയ്യുന്നത്‌ ആത്മസംയമനത്തിനു പ്രയോജനപ്രദമാണ്‌. ഏറ്റവും കുറച്ച്‌ സമയം അതിനു നീക്കിവയ്ക്കുക.
24) വിദ്വേഷം തുപ്പുന്ന ആളുകളുടെ അടുത്ത്‌ കഴിയാതിരിക്കുക. നമ്മെ പൈന്തുണക്കുന്നവരെയാണ്‌ നാം കണ്ടെത്തേണ്ടത്‌.
25) ആരോഗ്യകരമായ ഭക്ഷണരീതിയോട്‌ പ്രിയമുണ്ടായിരിക്കുന്നത്‌, പിൽക്കാലത്ത്‌ വളരെ ഗുണകരമായിത്തീരും.
26) ഗ്രീൻ ടീ രണ്ടു നേരമെങ്കിലും കഴിക്കുക.
27) ആഴ്ചയിൽ ഒരിക്കലെങ്കിലും വിയർക്കുന്നതുവരെ എക്സസൈസ്‌ ചെയ്യണം.
28) സാമ്പത്തിക പരാധീനത ഒരു മാനസിക പീഡനം കൂടിയാണ്‌. അതൊഴിവാക്കാൻ ഒരു വർഷം ജീവിക്കാനാവശ്യമായ പണം കരുതിവയ്ക്കുക.
29) ലൈംഗികദാരിദ്ര്യം ഉണ്ടായിരിക്കരുത്‌. ആഴ്ചയിൽ രണ്ട്‌ തവണ രതിബന്ധം ഉണ്ടാകുന്നത്‌ മനസിനും ശരീരത്തിനും ഉണർവ്വ്‌ പകരും.
30)കമഴ്‌ന്ന്‌ കിടന്ന്‌ ഉയരുകയും താഴുകയും ചെയ്യുന്നത്‌ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ചെയ്യണം. മുപ്പതുമിനിട്ടുവരെയാകാം.
31) ഭക്ഷണത്തിനു അരമണിക്കൂർ മുമ്പ്‌ കുറച്ച്‌ കടലകൊറിക്കുന്നത്‌ ഉന്മേഷമുണ്ടാക്കും.
32) ഒരു ട്രെഡ്മില്ലിൽ കുറച്ച്‌ നേരം നടക്കുന്നത്‌ ശരീരക്ഷമത വർദ്ധിപ്പിക്കും.
33) പാചകം ചെയ്യാൻ പഠിക്കണം. എങ്കിലേ എന്താണ്‌ നിങ്ങൾ ഉള്ളിലേക്ക്‌ വിടുന്നതെന്ന്‌ മനസിലാക്കാനും പണം ലാഭിക്കാനും സാധിക്കൂ.
34)വിറ്റാമിൻ ഡി ഉറപ്പാക്കണം. സൂര്യപ്രകാശം, മത്തി , പാൽ, മുട്ട, കൂൺ തുടങ്ങിയവയിൽ ഇതുണ്ട്‌.
35) നന്നായി ചവച്ച്‌ കഴിക്കണം. വിഴുങ്ങുന്ന ശീലം നല്ലതല്ല.
36) ഊണിനൊപ്പം തണുത്ത വെള്ളം സേവിക്കരുത്‌.
37) ഇഞ്ചി ദിവസവും രുചിക്കണം.
38) പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണം.
39) ആവശ്യത്തിലധികം ഭക്ഷണം ഒരു കാരണവശാലും അകത്താക്കരുത്‌.
40) രാത്രി കിടക്കുന്നതിന്‌ മൂന്ന്‌ മണക്കൂർ മുമ്പ്‌ ഭക്ഷണം വേണ്ട.
41) ഒരു നേരമെങ്കിലും ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നത്‌ ചിലപ്പൊഴെങ്കിലും ആരോഗ്യത്തിനു പ്രയോജനകരമാണ്‌.
42) എത്ര തിരക്കുള്ള ദിവസമായാലും, പത്ത്‌ മിനിട്ട്‌ നേരം നിശ്ശബ്ദമായിരിക്കണം. ഇത്‌ ദിവസേന പരിശീലിക്കണം.
43) കളികളിലേർപ്പെടുന്നത്‌ കുട്ടിത്തം തിരിച്ചുകിട്ടാൻ സഹായകമാണ്‌.
44) നല്ല പുസ്തകങ്ങൾ വായിക്കാൻ സമയം കണ്ടെത്തണം.
45) പ്രാർത്ഥന നിത്യേന വേണം.
46) ധ്യാനം വളരെ നല്ല ഒരു ഒരുക്കമാണ്‌. കൂടുതൽ പ്രവർത്തിക്കാൻ ഇത്‌ ഉണർവ്വ്‌ പകരും.
47) നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്‌.
48) ഏത്‌ ജോലിയാണോ ചെയ്യുന്നത്‌ അതിനോട്‌ ഒരു തീവ്രമായ അഭിനിവേശം ആവശ്യമാണ്‌. ആ രീതിയിലാണ്‌ ജോലി ചെയ്യേണ്ടത്‌.
49) മനസിനു വെറുപ്പുള്ള ജോലിയിൽ തുടരരുത്‌.
50) കുടുംബവുമായുള്ള ബന്ധം എപ്പോഴും ഉണ്ടായിരിക്കണം.
51)ആർക്കെങ്കിലും എന്തെങ്കിലും ഉപകാരം ദിവസേന ചെയ്തു കൊടുക്കണം.
52) ദിവസം രണ്ട്‌ നേരം കാപ്പി കുടിക്കരുത്‌.
53)ക്ഷീണം തോന്നിയാൽ വിശ്രമിക്കണം.
54) സമ്പർദ്ദം തോന്നിയാൽ അതുമായി മുന്നോട്ട്‌ പോകാൻ തുനിയരുത്‌. കുറച്ച്‌ സമയം വെറുതെയിരിക്കുക.
55) ഉച്ചത്തിൽ ചിരിക്കണം. മറ്റുള്ളവർക്ക്‌ ദോഷമാകാതിരുന്നാൽ മതി.
56) പുകവലി ഒട്ടും വേണ്ട. പുകവലി ജീവനെടുക്കുമെന്ന്‌ പഠിക്കണം.
57)നഗ്നപാദനായി ചുറ്റുവട്ടത്ത്‌ നടക്കണം. രാവിലേയാണ്‌ ഇതിനു പറ്റിയത്‌. ചരൽക്കല്ല്‌ ഉള്ളം കാലിൽ പതിയട്ടെ.
58) സുഹൃത്തുക്കളുമായി ചെലവിടാൻ കുറച്ചു സമയം കണ്ടെത്തണം. അത്‌ പുനരുജ്ജീവനത്തിന്‌ ഉപകരിക്കും.
59) ഓരോ ദിവസവും നമുക്ക്‌ കിട്ടുന്ന ദാനമാണ്‌. അതിനോട്‌ നന്ദിയുള്ളവരായിരിക്കുക. ആ നന്ദി കണക്കിൽ സൂക്ഷിക്കണം.
60)ആഴ്ചയിൽ രണ്ട്‌ മൂന്ന്‌ തവണ തമാശയ്ക്കായെങ്കിലും സൈക്കിൾ ചവിട്ടുക, അല്ലെങ്കിൽ ബൈക്ക്‌ ഓടിക്കുക.
61) അമേരിക്കൻ സെലിബ്രിറ്റി ഡോക്ടറായ ഡോ. വെയിലിന്റെ 8 ംലലസ​‍െ ​‍്‌ ​‍ീ​‍ുശോ​‍ൗ​‍ാ വലമഹവേ എന്ന പുസ്തകം വായിക്കണം.
62) ഭക്ഷണത്തിനുമുമ്പ്‌ സോപ്പ്‌ ഉപയോഗിച്ച്‌ കൈകൾ കഴുകണം.
63)സ്ഥിരമായി പുകവലിക്കരുത്‌.
64) എന്തെങ്കിലും ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടായാൽ മറ്റുള്ളവരുടെ സഹായം തേടണം.
65)കാൽസ്യം ധാരാളമുള്ള പാൽ, വെണ്ണ, ഇലക്കറികൾ എന്നിവ ഉപയോഗിക്കണം.
66) ദീർഘനേരം ഇരുന്നുകൊണ്ട്‌ ഒരു ജോലി ചെയ്യരുത്‌. ഇടയ്ക്ക്‌ എഴുന്നേറ്റ്‌ നടക്കണം.
67) ഇടയ്ക്കിടയ്ക്ക്‌ കണ്ണുകളും മുഖവും കഴുകണം.
68) പാടാൻ കഴിവില്ലെങ്കിലും ഒന്ന്‌ പാടിനോക്കണം. ആരും കേട്ടില്ലെങ്കിലും കുഴപ്പമില്ല.
69) ആരുമറിയാതെ ഒന്ന്‌ ചുവടുവയ്ക്കുന്നത്‌ ഒരു താളബോധം നൽകും.
70) തുറന്ന സ്ഥലത്ത്‌ ഒന്ന്‌ നീന്താൻ പറ്റിയാൽ വലിയ കാര്യമായി കാണണം.
71) കോണിപ്പടികൾ കയറുനുള്ളതാണ്‌.കയറണം. എലിവേറ്ററുകൾ പരമാവധി ഉപേക്ഷിക്കുക.
72)എയ്ഡ്സ്‌ പകരാതിരിക്കാൻ ഒരു ലൈംഗിക പങ്കാളി മാത്രമായിരിക്കുന്നതാണ്‌ നല്ലത്‌.
73) മിക്കപ്പോഴും യാത്ര ചെയ്യണം.
74) നല്ല ഷൂസ്‌ ധരിക്കുക.
75) വയറുനിറച്ച്‌ ഭക്ഷണം അകത്താക്കരുത്‌. വയറിൽ ഇരുപത്‌ ശതമാനം ഇടം ഒഴിച്ചിടണം.
76) കറി പൗഡർ ഉപയോഗിച്ച്‌ ഭക്ഷണമുണ്ടാക്കുക.
77) പകൽ പതിനഞ്ച്‌ മിനിട്ട്‌ മയങ്ങുന്നത്‌ നല്ല രീതിയിൽ ഊർജ്ജനിക്ഷേപമുണ്ടാക്കും.
78)കറുത്ത ചോക്കലേറ്റ്‌ ഉപയോഗിക്കുക.
79)കാലാമീൻ (സാൽമൻ) ആഴ്ചയിൽ ഒരിക്കലെങ്കിലും ഉപയോഗിക്കണം.
80) ആരോടെങ്കിലുമൊക്കെ ക്ഷമിക്കുക. എല്ലായ്പോഴും പക കൊണ്ടു നടക്കരുത്‌.
81) ഒരു പഴയ സുഹൃത്തിനെ വിളിക്കണം.
82) ഓറഞ്ച്‌ കഴിക്കണം. നല്ല ദഹനമുണ്ടാക്കും.
83) ആരോഗ്യത്തിന്‌ ദോഷകരമായ ഏത്‌ കാര്യത്തോടും ‘നോ’ പറയണം.
84) പല്ലുകൾ സംരക്ഷിക്കണം. അഴുക്ക്‌ പുരളാൻ അനുവദിക്കരുത്‌. ദിവസം രണ്ട്‌ നേരം ബ്രഷ്‌ ചെയ്യണം.
85) രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തേൻ അവശ്യഘടകമാണ്‌.
86) ഊണു കഴിഞ്ഞ ഉടനെ ഉറങ്ങരുത്‌.
87) വൈകാരികമായി അലട്ടലുള്ളപ്പോൾ ഉറങ്ങരുത്‌.
88) ഒരു പൂന്തോട്ടം വച്ചു പിടിപ്പിക്കണം.
89) ആത്മവിശ്വാസം പതുക്കെ വികസിപ്പിച്ചെടുക്കണം.
90) അനാവശ്യമായി പണം ചെലവഴിച്ച്‌ കളയരുത്‌.
91) നല്ല കാര്യത്തിനു വേണ്ടി പ്രതിഫലം നോക്കാതെ, സേവനം ചെയ്തുകൊടുക്കണം.
92) സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിനാവശ്യമായ പരിശീലനം ആഴ്ചയിൽ രണ്ടു തവണ ചെയ്യണം.
93) മീൻ കൂട്ടിയുള്ള ഊണ്‌ ആഴ്ചയിൽ രണ്ട്‌ തവണയെങ്കിലും വേണം.
94) ജീവിതത്തിൽ നിങ്ങളെ പിടിച്ചു നിർത്തുന്നത്‌, പ്രചോദിപ്പിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കണം.
95) ശരീരത്തിന്‌ മസാജ്‌ ഗുണകരമാണ്‌.
96) മാനസിക പിരിമുറുക്കമുള്ളപ്പോൾ കൂടുതൽ ആഹാരം കഴിച്ചു കൊണ്ടിരിക്കരുത്‌.
97) ദിവസം ഒരു വെളുത്തുള്ളി ഭക്ഷിക്കണം.
98) ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.
99) മനസിനെ നിർവീര്യമാക്കുന്ന ആളുകളെ ഒഴിവാക്കുക.
100) പച്ചക്കറികൾ എപ്പോഴും എപ്പോഴും ശീലമാക്കുക.

You can share this post!