താരങ്ങളുടെ സ്രഷ്ടാവ്‌

രാജൻ തുവ്വാര
”സംവിധാനത്തിന്റെ തിന്മകളും ഭീകരതകളും നേരിട്ടനുഭവിച്ചയാളായിരുന്നു ഞാൻ. ഒരു മികച്ച സംവിധായകൻ ആരായിരിക്കുമെന്ന്‌ എനിക്കറിയാം. അയാൾക്ക്‌ ഒരു നടിയെ എങ്ങനെ അഭിനയിപ്പിക്കണമെന്നറിയാം. അയാളുടെ വിട്ടുവീഴ്ചയില്ലാത്ത പരുഷമായ സമീപനത്തിനോട്‌ എന്നും നന്ദിയുള്ളവളായിരിക്കും ഞാൻ.” ബെറ്റി ഡേവിസ്‌ വൈലരുടെ സംവിധാനമികവ്‌ ഓർത്തെടുക്കുന്നു”
ക്ലാസ്സിക്ക്‌ നോവലുകളുടെ അഭ്രാവിഷ്കാരം നടത്തുവാനും അഭിനേതാക്കളെ താരങ്ങളാക്കുവാനുള്ള അസാമാന്യമായ ശേഷിയായിരുന്നു വില്യം വൈലർ എന്ന എന്ന മഹാസംവിധായകന്റെ അത്ഭുതസിദ്ധി. അഭിനേതാക്കളെ കണ്ടുപിടിച്ച്‌ ഉചിതമായ വേഷങ്ങളിലൂടെ അവരെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുന്നതിനുള്ള വൈലറുടെ കഴിവ്‌ ഏക്കാളത്തെയും സിനിമാനിർമ്മാതാക്കൾക്കു മുന്നിലെ ഉദാത്ത മാതൃകയാണ്‌. 1953-ലെ റോമൻ ഹോളിഡേ എന്ന വൈലർ ചിത്രത്തിലൂടെയാണ്‌ ഓഡ്രി ഹെപ്ബേൺ സിനിമയിലെത്തുന്നത്‌. ഓഡ്രിയുടെ ലോക ചലച്ചിത്രമേഖലയിലെ സ്ഥാനം എന്താണെന്ന്‌ നമുക്കേവർക്കുമറിയാം. 1968-ൽ വൈലർ സംവിധാനം ചെയ്ത ഫണ്ണി ഗേൾ (എ​‍ൗ​‍ി​‍ി​‍്യ ഏശൃഹ) എന്ന ചിത്രത്തിലൂടെയാണ്‌ ബാർബറാ സ്ട്രെയ്സാന്റ്‌ (ആമൃയമൃമ ട​‍്ലശമ്ര) സിനിമാലോകത്തെത്തിയത്‌. 1949-ൽ വൈലർ നിർമ്മിച്ച ദി ഹെയ്‌റസ്‌ (ഠവള ഒലശൃല​‍ൈ) എന്ന ചിത്രത്തിലഭിനയിച്ച ഒളിമ്പിയ ഡി ഹലിന്റിന്‌ രണ്ടാമത്തെ ഓസ്കാർ ലഭിച്ചു. വുതറിങ്ങ്‌ ഹൈറ്റ്സ്‌ എന്ന ക്ലാസിക്ക്‌ നോവൽ വൈലർ സിനിമയാക്കിയപ്പോൾ അതിൽ പ്രധാനവേഷത്തിൽ പ്രത്യക്ഷപ്പെട്ട ലോറൻസ്‌ ഒളിവിയർ എന്ന മഹാനടന്‌ ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചു. ബെറ്റി ഡേവിസി എന്ന അനുഗൃഹീത അഭിനേത്രിക്ക്‌ വൈലറുടെ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ മൂന്നുതവണ ഓസ്കാർ നോമിനേഷൻ ലഭിച്ചു. 1938-ൽ നിർമ്മിച്ച ജേശിബെൽ (ഖല്വലയലഹ) എന്ന ചിത്രത്തിൽ ബെറ്റിക്ക്‌ ഓസ്കാർ പുരസ്കാരം തന്നെ ലഭിച്ചു. വൈലർ തന്നെ ഒരു മികച്ച, വളരെ മികച്ച, നടിയാക്കിയെന്നാണ്‌ ബെറ്റി ഒരഭിമുഖത്തിൽ  പറഞ്ഞത്‌.
മികച്ച തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ വൈലർ 1959-ൽ നിർമ്മിച്ച ബെൻഹർ ലോക സിനിമയിലെ ഏക്കാളത്തെയും മികച്ച ക്ലാസിക്ക്‌ ചിത്രങ്ങളിലൊന്നാണ്‌. താൻ ചെയ്യുന്ന ജോലി പൂർണ്ണതയാർജ്ജിക്കണമെന്ന ശാഠ്യമുള്ളയാളാണ്‌ വൈലർ. പൂർണ്ണത കൈവരിക്കുപവാൻ എത്ര റീ ടേക്കുകൾ എടുക്കുവാനും വൈലർ സന്നദ്ധനായിരുന്നു. ഏറ്റവും ചെറിയ സാധ്യതകൾ പോലും വിട്ടുകളയുവാൻ വൈലർ ഒരുക്കമായിരുന്നില്ല. ഹോളിവുഡിന്റെ ഏറ്റവും വിശ്വസ്തനായ ‘ഗ്യാരണ്ടി’യുള്ള സിനിമാസംവിധായകനായാണ്‌ വൈലർ വിലയിരുത്തപ്പെട്ടിരുന്നത്‌.
ജർമ്മനിയിലെ അൽസേസിലുള്ള മുൾഹൗസ്‌ എന്ന ഗ്രാമത്തിൽ 1902 ജൂലായ്‌ ഒന്നിനായിരുന്നു വൈലറുടെ ജനനം. വൈലർ ജനിക്കുമ്പോൾ അൽസേസ്‌ ജർമ്മൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. വൈലറുടെ അമ്മ മെലാനി ജർമ്മൻ വംശജയായിരുന്നു. മെലാനിയുടെ അർദ്ധ സഹോദരനായിരുന്നു യൂണിവേഴ്സൽ പിക്ചേഴ്സിന്റെ സ്ഥാപകനായ കാൽ ലെമ്മൽ (ഇമൃഹ ഘമലാ​‍ാഹല). വൈലറുടെ പിതാവ്‌ ലിയോപോൾഡ്‌ സ്വിറ്റ്സർലണ്ടുകാരനായിരുന്നു. നാട്ടിൻ പുറങ്ങളിൽ നടന്നു കച്ചവടം ചെയ്തിരുന്ന ലിയോപോൾഡ്‌ ക്രമേണ അഭിവൃദ്ധിയിലേക്ക്‌ നീങ്ങുകയും സാമാന്യം ഭേദപ്പെട്ട ഒരു വ്യാപാര സംരഭത്തിന്റെ അധിപനാവുകയും ചെയ്തു.
വൈലറുടെ സ്കൂൾ വിദ്യാഭ്യാസം സംഭവബഹുലമായിരുന്നു. സ്വഭാവഗുണം മൂലം നിരവധി സ്കൂളുകളിൽ പഠിക്കുവാനുള്ള ഭാഗ്യം വൈലർക്കു ലഭിച്ചു. സ്വഭാവഗുണത്തിന്റെ പേരിൽ സ്കൂളുകളിൽനിന്നു പല തവണ പുറത്താക്കപ്പെട്ടു. വികൃതിപ്പയ്യനായിരുന്നുവേങ്കിലും സംഗീതത്തോടും ഓപ്പെറായോടും വില്യമിന്‌ താൽപര്യമുണ്ടായിരുന്നു. വില്യമിന്റെ ജ്യേഷ്ഠൻ റോബർട്ടും അമ്മ മെലാനിയും അവനെ സംഗീത സഭകളിലേക്കും സിനിമ കാണുവാനും ഇടയ്ക്കിടെ കൊണ്ടുപോകുമായിരുന്നു. ചില ഒഴിവുദിവസങ്ങളിൽ വില്യം വൈലറും കൂട്ടുകാരും വീട്ടിലെ സ്വീകരണ മുറിയിൽ ചെറുവക നാടകങ്ങൾ അവതരിപ്പിക്കുക പതിവായിരുന്നു.
മുൾഹൗസിലെ കച്ചവടസ്ഥാപനത്തിന്റെ നടത്തിപ്പു ചുമതല വില്യം വൈലറിൽ വന്നുചേർന്നു. കച്ചവടത്തോടു വലിയ പ്രതിപത്തി ഇല്ലാതിരുന്നിട്ടുപോലും വില്യമിന്‌ ആ ചുമതല ഏറ്റെടുക്കേണ്ടിവന്നു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം പാരീസിലെ തെരുവീഥികളിൽ ഷർട്ടുകളും ഷിമ്മീസുകളും ടൈകളും വിൽപന നടത്തുവാൻ ശ്രമിച്ച വൈലർ അതിൽ പരാജയമനുഭവിച്ചു. വില്യമിന്‌ ഈ ജോലി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയില്ലെന്ന്‌ മനസ്സിലാക്കിയ മെലാനി മകനെ തന്റെ കസിൻ ആയ കാൾ ലെയ്മ്മലിനെ ഏൽപിക്കാമെന്നു നിശ്ചയിച്ചു. യൂണിവേഴ്സൽ സ്റ്റുഡിയോയിൽ അവന്‌ എന്തെങ്കിലും ജോലി ശരിയാക്കിക്കൊടുക്കുവാൻ കാൾ ലെയ്മ്മൽ വിചാരിച്ചാൽ സാധിക്കുമെന്ന്‌ മെലാനിക്ക്‌ ബോധ്യമുണ്ടായിരുന്നു. ലെയ്മ്മലാകട്ടെ വർഷത്തിൽ രണ്ടു തവണയെങ്കിലും യൂറോപ്പ്‌ സന്ദർശിക്കുക പതിവായിരുന്നു. യൂറോപ്പിൽനിന്നുള്ള ചെറുപ്പക്കാരിൽ സർഗ്ഗശേഷിയുള്ളവരെ, അമേരിക്കയിൽ ജോലി ചെയ്യുവാൻ തയ്യാറുള്ളവരെ കണ്ടെത്തുകയായിരുന്നു ആ സന്ദർശനങ്ങളുടെ ഉദ്ദേശ്യം.
1921-ൽ സ്വിറ്റ്സർലണ്ടിൽവച്ച്‌ വൈലർ ലെമ്മലിനെ കണ്ടുമുട്ടി. അപ്പോൾ വൈലർക്ക്‌ സ്വിറ്റ്സർലണ്ട്‌ പൗരത്വം ലഭിച്ചിരുന്നതിനാൽ അവിടെ ഒരു സഞ്ചരിക്കുന്ന കച്ചവടസ്ഥാപനം നടത്തുകയായിരുന്നു അയാൾ. ലെമ്മർ വൈലറെ ന്യൂയോർക്കിലേക്കു കൊണ്ടുപോകാൻ തയ്യാറായി. ചന്ദ്രനിലേക്കു പോകുന്നതുപോലെയാണ്‌ അമേരിക്കയിലേക്കുള്ള യാത്ര, അത്ര ദൂരെയാണത്‌ എന്നായിരുന്നു വൈലർ പറഞ്ഞത്‌.
ലെമ്മൽ ന്യൂയോർക്കിലേക്കു മടങ്ങിപ്പോകുന്ന കപ്പലിൽതന്നെ വൈലർക്ക്‌ ഒരു ടിക്കറ്റ്‌ ഏർപ്പാടാക്കി. കപ്പലിൽവെച്ച്‌ വൈലർ ചെക്കോസ്ലോവാക്യക്കാരനായ പോൾ കോനർ നെ കണ്ടുമുട്ടി. ആദ്യത്തെ കപ്പൽയാത്ര ആ രണ്ടു ചെറുപ്പക്കാരും ശരിക്കാസ്വദിച്ചു. എന്നാൽ ഈ ആഹ്ലാദം അധികം നീണ്ടുനിന്നില്ല. യൂണിവേഴ്സൽ പിക്ചേഴ്സിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ആഴ്ചശമ്പളമായ ഇരുപത്തിയഞ്ച്‌ ഡോളറിൽനിന്ന്‌ ഈ കപ്പൽ കൂലി ഈടാക്കുമെന്ന്‌ കണ്ടതോടെ ആഹ്ലാദം സങ്കടത്തിനു വഴിമാറി.
ന്യൂയോർക്കിൽ വർഷങ്ങളോളം ജോലി ചെയ്ത വൈലർ കുറച്ചുകാലം ന്യൂയോർക്ക്‌ ആർമി നാഷണൽ ഗ്വാർഡിലും ജോലി ചെയ്തു. അതിനു ശേഷമാണ്‌ ഹോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചുനോക്കുവാൻ വൈലർ തീരുമാനിച്ചതു .
1923-ന്റെ അവസാനം ലോസ്‌ ഏഞ്ചൽസിലെത്തിയ വൈലർ യൂണിവേഴ്സൽ സ്റ്റുഡിയോയിൽ പലതരത്തിലുള്ള പണികളിലുമേർപ്പെട്ടു. സ്റ്റേജുകൾ വൃത്തിയാക്കുക, സെറ്റുകൾ ഇളക്കിമാറ്റി മറ്റൊരിടത്ത്‌ സ്ഥാപിക്കുക എന്നീ ജോലികളാണ്‌ ആദ്യം വൈലറെ തേടിയെത്തിയത്‌. കുറച്ചുകാലം ഇത്തരത്തിലുള്ള പടുപണികൾ ചെയ്ത വൈലർക്ക്‌ അൽപംകൂടി മേൽവിലാസമുള്ള ജോലി ലഭിച്ചു: സെക്കന്റ്‌ അസിസ്റ്റന്റ്‌ എഡിറ്റർ. എന്നാൽ ജോലിയിൽ അത്രക്ക്‌ ആത്മാർത്ഥത കാണിക്കുവാനൊന്നും വൈലർ തയ്യാറായില്ല. ഇടയ്ക്ക്‌ ജോലിയിൽ നിന്ന്‌ മുങ്ങി തെരുവിന്റെ മറുഭാഗത്തുള്ള പൂൾ ഹാളിൽ (ജീ​‍ീഹ ഒമഹഹ) പൊങ്ങിയ വൈലർ അവിടെ ബില്യാർഡ്സ്‌ കളിയിലേർപ്പെട്ടു. അല്ലെങ്കിൽ ചീട്ടുകളിച്ചു. പലപ്പോഴും ജോലിയിൽനിന്ന്‌ പുറത്താക്കപ്പെട്ട വൈലർ മനസ്സിൽ സൂക്ഷിച്ചിരുന്ന മോഹമായിരുന്നു ഒരു ചലച്ചിത്ര സംവിധായകനാവുക എന്നത്‌.
മൂന്നാം സഹസംവിധായകനായി പല സിനിമകളുടെ അണിയറകളിലും പ്രത്യക്ഷപ്പെട്ട വൈലർ 1925-ൽ യൂണിവേഴ്സൽ സ്റ്റുഡിയോകളിലെ ‘വെസ്റ്റേൺ’ എന്നറിയപ്പെട്ടിരുന്ന ലഘു ചിത്രങ്ങൾ സംവിധാനം ചെയ്തു. അക്കാലത്ത്‌ യൂണിവേഴ്സൽ സ്റ്റുഡിയോ ചെയ്തിരുന്ന നിർമ്മാണ പദ്ധതിയായിരുന്നു അത്‌. അത്തരം ജോലി ചെയ്യുന്നതിനിടെ ഒരാൾക്ക്‌ ഏതൊക്കെ വിധത്തിൽ കുതിരപ്പുറത്ത്‌ ചാടിക്കയറുവാൻ കഴിയും എന്ന്‌ സങ്കൽപിച്ചുകൊണ്ടുനടക്കുന്നതും വൈലറുടെ ശൈലിയായിരുന്നു. ഒറ്റ റീൽ സിനിമകളിൽ ‘ചീത്ത മനുഷ്യനെ’ പൈന്തുടരുന്ന അനിവാര്യമായ ഓട്ടപ്പന്തയത്തിൽ വൈലർ പങ്കെടുക്കുമായിരുന്നു.
നിരവധി വെസ്റ്റേണുകൾ ചെയ്ത ശേഷം വൈലർ ആദ്യത്തെ വെസ്റ്റേണല്ലാത്ത ചിത്രം എനിബഡി ഹിയർ സീൻ കെല്ലി (അ​‍ി​‍്യയീറിയ വലൃല ലെലി ഗലഹഹ്യ?) നിർമ്മിച്ചു. 1928-ൽ നിർമ്മിക്കപ്പെട്ട ആ ചിത്രം ഇപ്പോൾ ശേഷിപ്പില്ല. തുടർന്ന്‌ ആദ്യത്തെ ഭാഗിക ശബ്ദസസിനിമയായ ദി ഷേക്ക്‌ ഡൗൺ നിർമ്മിച്ചു. ഇതിനു തൊട്ടുപിന്നാലെ നിർമ്മിച്ച ദി ലവ്‌ ട്രാപ്‌ (ഠവള ഹീ​‍്ല ​‍്മു) ഉം ഭാഗിക ശബ്ദ ചിത്രമാണ്‌. മികച്ച ‘ക്രാഫ്റ്റ്മാൻ’ ആണ്‌ താനെന്ന്‌ വൈലർ ഈ ചെറു ചിത്രങ്ങളിലൂടെ തെളിയിച്ചു. 1928-ൽ വൈലർക്ക്‌ അമേരിക്കൻ പൗരത്വം ലഭിച്ചു.
1930-കളിൽ വൈലർ സംവിധായകനെന്ന നിലയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു. ഹെൽസ്‌ ഹീറോസ്‌ (ഒലഹഹ​‍െ ഒലൃ​‍ീല​‍െ), ഡെഡ്‌ എൻഡ്‌ (ഉലമറ ലിറ), ദി ഗുഡ്‌ ഫെയറി (ഠവള ഴീ​‍ീറ ളമശൃ​‍്യ) എന്നിവ ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ശ്രദ്ധേയമായ ചിത്രങ്ങളാണ്‌. ഈ ചിത്രങ്ങളോരോന്നും നിർമ്മിക്കുവാൻ വൈലർ വിനിയോഗിച്ച സമയവും അദ്ധ്വാനവും പ്രസിദ്ധമാണ്‌. ഓരോ ഷോട്ടുകളും നിരവധി ടെയ്ക്കുകളിലൂടെ മികവുറ്റതാക്കുകയെന്നതായിരുന്നു വൈലർ ശൈലി. ഈ ശൈലികൊണ്ട്‌ ഏറ്റവുമധികം പ്രയോജനം ലഭിച്ചതു അഭിനേതാക്കൾക്കാണ്‌. അവരുടെ അഭിനയശേഷി അതിന്റെ പാരമ്യത്തിൽ ക്യാമറയിൽ പ്രത്യക്ഷമായി. ഓഡ്രി ഹെബ്ബേണിനും ലോറൻസ്‌ ഒളിവിയർക്കും അവരുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങൾ അവതരിപ്പിക്കാനായത്‌ വൈലറുടെ ചിത്രങ്ങളിലൂടെയാണ്‌.
1935-ൽ യൂണിവേഴ്സൽ സ്റ്റുഡിയോ വിട്ട വൈലർ നിർമ്മാതാവായ സാമുവൽ ഗോൾഡ്‌വിനുമായി ചേർന്ന്‌ പ്രവർത്തിച്ചു. 1936-ൽ നിർമ്മിച്ച ഡോഡ്സ്‌ വാർത്ത്‌ (ഉ​‍ീറ​‍െം​‍ീ​‍ൃവേ), ദീസ്‌ ട്രീ (ഠവളലെ ഠൃലല) എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. 1939-ൽ എമിലി ബ്രോണ്ടിയുടെ നോവലായ വുതറിങ്ങ്‌ ഹൈറ്റ്സ്‌ (ണൗവേലൃശിഴ ഒലശഴവ​‍േ​‍െ) ന്റെ സിനിമാവിഷ്കാരം നടത്തിക്കൊണ്ട്‌ വൈലർ ലോകസിനിമാചരിത്രത്തിലെ അനിവാര്യഘടകമായി.
1940കളിൽ വൈലർ നിർമ്മിച്ച ചിത്രങ്ങളിൽ ഏറ്റവും എടുത്തു പറയേണ്ടത്‌ ദി ബെസ്റ്റ്‌ ഇയേഴ്സ്‌ ഓഫ്‌ അവർ ലൈവ്സ്‌ (ഠവള യല​‍െ​‍േ ​‍്യലമൃ​‍െ ​‍ീള ​‍ീ​‍ൗ​‍ൃ ഹശ്ല​‍െ) ആണ്‌. ദി വെസ്റ്റേണർ (1940), ദി ലിറ്റിൽ ഫോക്സസ്‌ (1941), എന്നിവ അതിനെ പിൻപറ്റുന്ന ചിത്രങ്ങളാണ്‌. ഗ്രേഗ്‌ ടോളണ്ട്‌ എന്ന ഛായാഗ്രാഹകനുമൊത്തുള്ള സഹകരണം ആരംഭിക്കുന്നത്‌ 1940കളുടെ തുടക്കത്തിലാണ്‌. ടോളണ്ടും വൈലറും ഒത്തുചേർന്ന്‌ ‘ഡീപ്‌ ഫോക്കസ്‌’ ശൈലി ചിത്രീകരണത്തിൽ സ്ഥാപിച്ചു. ഒരൊറ്റ സീനിൽതന്നെ വിവിധ കഥാപാത്രങ്ങളുടെയോ സംഭവങ്ങളുടെയോ ദൃശ്യങ്ങൾ നിരവധി പാളികളിലായി പ്രത്യക്ഷപ്പെടുന്നതായിരുന്നു ഈ ശൈലി.
ഈ ശൈലി ഏറ്റവുമധികം പ്രകടമാകുന്നത്‌ ദി ബെസ്റ്റ്‌ ഇയേഴ്സ്‌ ഓഫ്‌ അവർ ലൈവ്സ്‌ എന്ന ചിത്രത്തിലാണ്‌. ഈ ഡീപ്‌ ഫോക്കസ്‌ ശൈലി ടോളണ്ട്‌ മറ്റൊരു സംവിധായകന്റെ മറ്റൊരു ചിത്രത്തിലുപയോഗിച്ചു: ഓർസൺ വെൽസിന്റെ സിറ്റിസൻ കീൻ എന്ന വിഖ്യാത ചിത്രത്തിൽ.
പ്രശസ്ത നടി ബെറ്റി ഡേവിഡ്‌ വൈലറെക്കുറിച്ചു പറയുമ്പോൾ വാചാലയാകും. വൈലറുടെ മൾട്ടിപ്പിൾ ടേയ്ക്കുകളും റീ ടേയ്ക്കുകളുമാണ്‌ ബെറ്റിയെ തന്റെ കഴിവുകൾ പൂർണ്ണമായും പുറത്തെടുക്കുവാൻ സഹായിച്ചതു. “സംവിധാനത്തിന്റെ തിന്മകളും ഭീകരതകളും നേരിട്ടനുഭവിച്ചയാളായിരുന്നു ഞാൻ. ഒരു മികച്ച സംവിധായകൻ ആരായിരിക്കുമെന്ന്‌ എനിക്കറിയാം. അയാൾക്ക്‌ ഒരു നടിയെ എങ്ങനെ അഭിനയിപ്പിക്കണമെന്നറിയാം. അയാളുടെ വിട്ടുവീഴ്ചയില്ലാത്ത പരുഷമായ സമീപനത്തിനോട്‌ എന്നും നന്ദിയുള്ളവളായിരിക്കും ഞാൻ.” ബെറ്റി ഡേവിസ്‌ വൈലരുടെ സംവിധാനമികവ്‌ ഓർത്തെടുക്കുന്നു. വൈലറുടെ കീഴിൽ മൂന്ന്‌ ഓസ്കാർ നോമിനേഷനുകളാണ്‌ ബെറ്റിക്കു ലഭിച്ചതു. വൈലറുടെ ജേശിബെൽ (ഖല്വലയലഹ) എന്ന സിനിമയിൽ അഭിനയിച്ച വേഷത്തിനാണ്‌ ബെറ്റിക്ക്‌ രണ്ടാമത്തെ ഓസ്കാർ പുരസ്കാരം ലഭിച്ചതു. വൈലർ തന്നെ മികച്ച അഭിനയശേഷിയുള്ള നടിയാക്കി മാറ്റിയെന്ന്‌ മെർവ്വ്‌ ഗ്രഫിനോട്‌ ബെറ്റി പറയുകയുണ്ടായി. 1977-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ട്‌ നൽകുന്ന ലൈഫ്‌ അച്ചീവ്‌മന്റ്‌ അവാർഡ്‌ സ്വീകരിക്കുന്ന വേളയിൽ ബെറ്റി നന്ദി പറഞ്ഞത്‌ വില്യം വൈലറുടെ സംവിധാന മികവിനോടായിരുന്നു.
1939-ൽ നിർമ്മിച്ച വുതറിങ്ങ്‌ ഹൈറ്റ്സ്‌ ശ്രദ്ധിക്കപ്പെടുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്‌ ലോറൻസ്‌ ഒളിവിയറുടെ അഭിനയമികവായിരുന്നു. ഒളിവിയറിന്‌ ഈ ചിത്രത്തിലെ അഭിനയത്തിന്റെ പേരിൽ ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചു. ഈ ബഹുമതി തനിക്ക്‌ ലഭിക്കുന്നതിനുള്ള കാരണഭൂതൻ വില്യം വൈലറാണെന്ന്‌ ഒളിവിയർ ഒരഭിമുഖത്തിൽ പറഞ്ഞു. ആവർത്തിച്ചുള്ള ടെയ്ക്കുകളുടെ കാര്യം വന്നപ്പോൾ വൈലറുമായി പലവട്ടം ഒളിവിയർ കലഹിച്ചു. ഒമ്പതുതവണയാണ്‌ അതിനുശേഷം ഒളിവിയർക്ക്‌ ഓസ്കാർ നോമിനേഷൻ ലഭിച്ചതു. ആ വർഷമിറങ്ങിയ ഏറ്റവും നല്ല ചിത്രമായിരുന്നു വുതറിങ്ങ്‌ ഹൈറ്റ്സ്‌.
അഞ്ചുവർഷത്തിനുശേഷം 1944-ൽ വൈലർ ലണ്ടൻ സന്ദർശിച്ചു. ലണ്ടനിൽവെച്ച്‌ വൈലർ ഒളിവിയറെയും അദ്ദേഹത്തിന്റെ ഭാര്യയും അഭിനേത്രിയുമായ വിവിയൻ ലീ (ഢശ്ശലി ഘശലഴവ)യേയും കണ്ടു. ഡോക്ടേഴ്സ്‌ ഡെയിലമ എന്ന ചിത്രത്തിലെ അഭിനയം നേരിട്ടു കാണുവാൻ വിവിയൻ വൈലറെ ക്ഷണിച്ചു. താൻ ഹൈന്റിവ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നും വൈലർ അത്‌ സംവിധാനം ചെയ്താൽ നന്നായിരിക്കുമെന്നും ഒളിവിയർ നിർദ്ദേശിച്ചുവേങ്കിലും വൈലർ ആ നിർദ്ദേശം നിരസിച്ചു. “ഞാനൊരു ഷേക്സ്പിയർ അല്ല” എന്നാണ്‌ വൈലർ നൽകിയ മറുപടി. അക്കാലത്ത്‌ ഹോളിവുഡിൽ പറഞ്ഞുകേട്ടിരുന്ന കൗതുകകരമായ ഒരു പ്രാർത്ഥനയുണ്ട്‌. ഏതെങ്കിലുമൊരു അഭിനേതാവിനോ നടിക്കോ തൊഴിൽപരമായി മുന്നോട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ വില്യം വൈലറെ കണ്ടുമുട്ടുവാൻ കഴിഞ്ഞാൽ, അദ്ദേഹത്തിന്റെ കീഴിൽ അഭിനയിക്കുവാൻ കഴിഞ്ഞാൽ അതിനൊരു പരിഹാരമുണ്ടാകുമെന്ന്‌. ഈ രസകരമായ സംഭവം ഉദ്ധരിക്കപ്പെടുന്നത്‌ ലോറൻസ്‌ ഒളിവിയറുടെ അനുഭവ വചനമായിട്ടാണ്‌.
1950-ൽ ഒളിവിയർ വൈലർ സംയുക്തം കാരി (ഇമൃ​‍ൃശല) എന്ന സിനിമ നിർമ്മിച്ചു. വാണിജ്യവിജയമായിത്തീർന്നില്ലെങ്കിലും ഒളിവിയറുടെ ഏറ്റവും മികച്ച അഭിനയത്തിന്റെ പേരിൽ കാരി ശ്രദ്ധിക്കപ്പെടുമെന്നായിരുന്നു നിരൂപകരുടെ കണ്ടെത്തൽ. പഴഞ്ചൻ ശൈലിയിലുള്ള കഥയാണ്‌ ചിത്രത്തെ വാണിജ്യപരമായി പുറകോട്ടു തള്ളിയത്‌. ഈ ലോകത്ത്‌ ഇപ്പോഴും ന്യായം നിലവിലുണ്ടെങ്കിൽ കാരിയിലെ അഭിനയത്തിന്റെ പേരിൽ ലോറൻസ്‌ ഒളിവിയറിന്‌ മികച്ച നടനുള്ള ഓസ്കാർ ലഭിച്ചേ മതിയാകുവേന്നാണ്‌ മൈക്കേൽ ബില്ലിങ്ങ്ടൺ എന്ന ചലച്ചിത്ര പണ്ഡിതൻ അഭിപ്രായപ്പെട്ടത്‌.
വൈലറുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു തിരക്കഥാകൃത്തായിരുന്ന ജോൺ ഹുസ്റ്റൺ. ജോലിയൊന്നുമില്ലാതെ ലണ്ടനിലെ പാർക്കുകളിലും തെരുവുകളിലും അന്തിയുറങ്ങി നടന്നിരുന്ന കാലത്ത്‌ ഒരു ജീവിതമാർഗ്ഗമന്വേഷിച്ച്‌ ഹൂസ്റ്റൺ ഹോളവുഡിലെത്തി. നാലുവയസ്സിന്‌ ഹൂസ്റ്റണേക്കാൾ മുതിർന്ന വൈലർ അപ്പോൾ ജോണിന്റെ പിതാവായ വാൾട്ടൺ ഹൂസ്റ്റണെ എ ഹൗസ്‌ ഡിവൈഡഡ്‌ (അ ഒ​‍ീ​‍ൗലെ റൽശറലറ) എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പന്‌ ജോൺ ചില സംഭാഷണ നിർദ്ദേശങ്ങൾ നൽകുന്നത്‌ വൈലറുടെ ശ്രദ്ധയിൽപ്പെട്ടു. ആ ഡയലോഗുകൾ വൈലറുടെ മനസ്സിനെ വല്ലാതെ ആകർഷിച്ചു. തുടർന്ന്‌ ജോൺ ഹൂസ്റ്റണെ വൈലർ സംഭാഷണമെഴുത്തിനുള്ള ജോലിയിൽ നിയമിച്ചു. കുറച്ചു കാലത്തിനുശേഷം ജോൺ ഹൂസ്റ്റണെ സംവിധാനരംഗത്തേക്കു ക്ഷണിച്ചതും അതിനു പ്രചോദനം നൽകിയതും വൈലറായിരുന്നു.
1941-ൽ മിസിസ്‌ മിനിവർ എന്ന നോവലിന്‌ വൈലർ ചലച്ചിത്രഭാഷ്യം നൽകി. രണ്ടാം ലോക മഹായുദ്ധത്തിലെ കെടുതികളുമായി പൊരുത്തപ്പെട്ട്‌ ജീവിതം മുന്നോട്ടു നീക്കുന്ന ലണ്ടനിലെ ഒരു കുടുംബത്തിന്റെ കഥയായിരുന്നു അത്‌. ഗ്രീർ ഗാർസണും വാൾട്ടർ പിഡ്ജിയണുമാണ്‌ ആ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്‌. ആ വേഷം ചെയ്യുന്ന കാര്യത്തിൽ പിഡ്ജിയൺചില സംശയങ്ങളുണ്ടായിരുന്നുവേങ്കിലും സഹപ്രവർത്തകനായ പോൽ ലൂക്കാസ്‌ ആ സന്ദേഹത്തിന്‌ വിരാമമിട്ടു. വൈലറുമായി പ്രവർത്തിക്കുന്നത്‌ ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ  അനുഭവമാണ്‌ എന്നായിരുന്നു ലൂക്കാസിന്റെ ഉപദേശം. മിസിസ്‌ മിനിവറിൽ അഭിനയിക്കാതിരുന്നുവേങ്കിൽ അത്‌ വലിയ ദുഃഖത്തിനു കാരണമായേനെയെന്നായിരുന്നു പിന്നീട്‌ പിഡ്ജിയൺ പ്രതികരിച്ചതു. മിസ്‌ മിനിവറിലെ അഭിനയത്തിന്‌ പിഡ്ജിയണ്‌ തന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ ഓസ്കാർ നോമിനേഷൻ ലഭിച്ചു. ചിത്രത്തിലെ നായികാവേഷത്തിലഭിനയിച്ച ഗ്രീർ ഗാർസന്‌ അവരുടെ അഭിനയജീവിതത്തിലെ ആദ്യത്തേതും അവസാനത്തേതുമായ അക്കാദമി അവാർച്ച്‌ ലഭിച്ചു.
1941-ൽ യുദ്ധത്തിലേർപ്പെടുന്നതിനു മുൻപ്‌ അമേരിക്ക ഇത്തരം ചിത്രങ്ങൾ നിരോധിച്ചിരുന്നു. നാസി വിരുദ്ധ ചിത്രങ്ങൾക്ക്‌ ഹെയ്സ്‌ ഓഫിസ്‌ വിലക്കേർപ്പെടുത്തി. ലണ്ടനിലെ അമേരിക്കൻ  അംബാസഡറായിരുന്ന ജോസഫ്‌ കെന്നഡി ബ്രിട്ടീഷ്‌ അനുകൂല ചിത്രങ്ങളും നാസി വിരുദ്ധ ചിത്രങ്ങളും നിർമ്മിക്കരുതെന്ന്‌ ഹോളിവുഡിലെ സ്റ്റുഡിയോകൾക്ക്‌ നിർദ്ദേശം നൽകി. ബ്രിട്ടന്റെ പരാജയം ആസന്നമാണെന്ന്‌ കെന്നഡിക്ക്‌ തോന്നിയിരുന്നു.
കെന്നഡിയുടെ നിർദ്ദേശത്തെ എം.ജി.എം. സ്റ്റുഡിയോയിൽ ഈ ചിത്രത്തിന്റെ നിർമ്മാണമേറ്റെടുത്തിരുന്ന എഡ്ഡി മത്തിക്സ്‌ എതിർത്തു . ഒരു ലക്ഷം ഡോളർ പാഴായിപ്പോയാൽപോലും ഈ ചിത്രം പൂർത്തിയാക്കുമെന്ന്‌ മത്തിക്സ്‌ പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ താൻ ബ്രിട്ടീഷുകാരെ നമിക്കുന്നുവേന്നായിരുന്നു മത്തിക്സ്‌ ഒരു പടികൂടി കടന്ന്‌ അഭിപ്രായപ്പെട്ടത്‌.
മിസിസ്‌ മിനിവറിന്‌ ആറ്‌ അക്കാദമി അവാർഡുകൾ ലഭിച്ചതോടൊപ്പം വമ്പൻ വാണിജ്യ വിജയവും ലഭിച്ചു. അക്കാദമി അവാർഡുകളിൽ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്കാരവും വില്യം വൈലർക്ക്‌ ഉൾപ്പെട്ടിരുന്നു. “പ്രിയപ്പെട്ട കിറുക്കൻ വില്ലി, ഞാനിന്നലെ രാത്രി മിസിസ്‌ മിനിവർ കണ്ടു. അത്‌ തികച്ചും അതിശയകരമായ ചിത്രമാണ്‌ പുതിയ പുതിയ ഉദാഹരണങ്ങളിലൂടെ നീ ആവർത്തിച്ചാവർത്തിച്ച്‌ എന്നെ അത്ഭുതപ്പെടുത്തുന്നു” വേന്നാണ്‌ പ്രശസ്ത നിർമ്മാതാവായ ഡേവിഡ്‌ സെൽസ്നിക്ക്‌ അഭിപ്രായപ്പെട്ടത്‌. പ്രസിഡന്റ്‌ റൂസ്‌വെൽറ്റും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന ചർച്ചിലും ഈ ചിത്രത്തെ ഇഷ്ടപ്പെട്ടു. രാജ്യം മുഴുവനും ഈ ചിത്രം പ്രദർശിപ്പിക്കണമെന്ന അഭിപ്രായമായിരുന്നു റൂസ്‌വെൽറ്റിനുണ്ടായിരുന്നത്‌. വോയ്സ്‌ ഓഫ്‌ അമേരിക്ക പ്രസിഡന്റ്‌ റൂസ്‌വെൽറ്റിന്റെ പ്രഭാഷണം പ്രക്ഷേപണം ചെയ്തു. ആനുകാലികങ്ങളിൽ ഇത്‌ അച്ചടിച്ചുവന്നു. ജർമ്മൻ അധിനിവേശ പ്രദേശങ്ങളിൽ ഇവ വിമാനംവഴി വിതറേണ്ടതാണെന്ന നിർദ്ദേശവുമുണ്ടായി. നൂറു യുദ്ധക്കപ്പലുകൾക്ക്‌ തുല്യം നിൽക്കുന്ന പ്രചാരണായുധമാണീ ചിത്രമെന്നാണ്‌ ചർച്ചിൽ എം.ജി.എം. മേധാവിയായ ലൂയിസ്‌ ബി മെയർക്കയച്ച കമ്പിസന്ദേശത്തിൽ അഭിപ്രായപ്പെട്ടത്‌. യുദ്ധത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച സിനിമയെന്നാണ്‌ ന്യൂയോർക്ക്‌ ടൈംസിൽ ബോസ്ലി ക്രൗതർ എന്ന നിരൂപകൻ എഴുതിയത്‌.
യുദ്ധം കഴിഞ്ഞുള്ള വർഷങ്ങളിൽ വൈലർ വിമർശകരുടെ അംഗീകാരം നേടിയ ചിത്രങ്ങൾ നിർമ്മിച്ചു. 1953-ൽ പുറത്തുവന്ന റോമൻ ഹോളിഡെ ) എന്ന ചിത്രത്തിലാണ്‌ ഓഡ്രി ഹെപ്ബേൺ അഭിനയജീവിതമാരംഭിക്കുന്നത്‌. ഈ ചിത്രത്തിലെ അഭിനയത്തിന്‌ അവർക്ക്‌ ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി അവാർഡ്‌ ലഭിച്ചു. ഹെപ്ബേണിന്റെ അഭിനയശേഷിയെ വൈലർ വിലമതിച്ചിരുന്നു. ഗ്രെറ്റാ ഗാർബോക്കും ഇൻഗ്രിഡ്‌ ബെർഗ്മാനുമൊപ്പമാണ്‌ ഹെപ്ബോണിനെ വൈലർ പരിഗണിച്ചതു. റോമൻ ഹോളിഡെ ജനപ്രീതി നേടിയതോടൊപ്പം വസ്ത്രാലങ്കാരത്തിനും (എഡിത്ത്‌ പീജിനായിരുന്നു ചിത്രത്തിന്റെ വസ്ത്രാലങ്കാര ചുമതല) തിരക്കഥക്കും അക്കാദമി അവാർഡുകൾ ലഭിച്ചു. പ്രശസ്ത തിരക്കഥാകൃത്തായിരുന്ന ഡാൾട്ടൺ ട്രുംബോ ആയിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്‌. വൈലറുടെ സംവിധാനത്തിൻകീഴിൽ മൂന്ന്‌ മികച്ച ചിത്രങ്ങളിൽക്കൂടി ഓഡ്രി ഹെപ്ബേൺ അഭിനയിക്കുകയുണ്ടായി. 1956-ൽ പുറത്തുവന്ന ഫ്രെണ്ട്ലി പെർസ്വേഷൻ കാൻ ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്കാരം നേടി.
1959ലാണ്‌ വൈലർ ചരിത്രപ്രസിദ്ധമായ ബെൻഹർ (ആലിഔ​‍ാർ) നിർമ്മിച്ചതു. പതിനൊന്ന്‌ ഓസ്കാറുകൾ നേടിയ ഈ ചിത്രം ഇക്കാര്യത്തിൽ ഒരു റെക്കോർഡ്‌ സ്ഥാപിച്ചെങ്കിലും 1997-ൽ ജെയിംസ്‌ കാമറൂൺ നിർമ്മിച്ച ടൈറ്റാനിക്ക്‌ ഈ റെക്കോർഡിനൊപ്പമെത്തി. ബെൻഹറിലെ പ്രധാനകഥാപാത്രമായി (ബെൻഹർ) വേഷമിട്ട ചാൾട്ടൺ ഹെസ്റ്റൺ ഉം വൈലറും സാഹചര്യം മനസ്സിലാക്കി കഠിനാദ്ധ്വാനം ചെയ്തുവേന്നു പറയുന്നതായിരിക്കും ഉചിതം. ഈ ചിത്രത്തിന്‌ ഏഴു ദശലക്ഷം ഡോളറാണ്‌ ബജറ്റ്‌ നിശ്ചയിച്ചിരുന്നതെങ്കിലും അത്‌ പതിനഞ്ച്‌ ദശലക്ഷം ഡോളറായി ഉയർന്നു. ഈ ചിത്രത്തിന്റെ നിർമ്മാണം നടക്കുമ്പോൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ടു കഴിഞ്ഞിരുന്നു എം.ജി.എം. ബെൻഹർ പരാജയപ്പെട്ടാൽ എം.ജി.എം. പാപ്പരാകുമെന്ന്‌ വൈലർക്ക്‌ ഉറപ്പുണ്ടായിരുന്നു.
മറ്റേതു പുരാണകഥകളുടെയും സിനിമാവിഷ്കാരം പോലെ ദുഷ്കരമായിരുന്നു ബെൻഹറിന്റെയും നിർമ്മാണം. ഈ ചിത്രത്തിലെ അഭിനയം എത്രകണ്ട്‌ ആസ്വദിച്ചു, ഏത്‌ രംഗമാണ്‌ ഏറ്റവും ആസ്വാദ്യകരം എന്നൊക്കെയുള്ള ചോദ്യത്തിന്‌ ഹെസ്റ്റൺ പറഞ്ഞ മറുപടി കൗതുകകരമായിരുന്നു. “എനിക്കത്‌ ഒട്ടും ആസ്വദിക്കാനായില്ല. അത്രക്ക്‌ കഠിനമായിരുന്നു ആ ചിത്രീകരണത്തിന്റെ അന്തരീക്ഷം.” ആ സിനിമ ഏതുവിധേനയും ജനപ്രിയമാക്കുക എന്നത്‌ ഹെസ്റ്റണിനും വൈലർക്കും മേൽ ചുമത്തപ്പെട്ട ഭാരിച്ച ബാധ്യതയായിരുന്നു. പതിനയ്യായിരം എക്സ്ട്രാകളാണ്‌ ആ ചിത്രത്തിൽ അഭിനയിച്ചിരുന്നത്‌. സ്റ്റീരിയോഫോണിക്‌ ട്രാക്കുള്ള എഴുപത്‌ എം.എം. ഫിലിംവെച്ച്‌ ചിത്രീകരിച്ച ആ ചിത്രം ആയിടെ ചിത്രീകരിക്കപ്പെട്ടവയിൽ ഏറ്റവും ചെലവു വന്ന ചിത്രമായിരുന്നു. ഒമ്പതു മിനിറ്റ്‌ നീളുന്ന അതിപ്രശസ്തമായ ഒരു തേരോട്ട ദൃശ്യമുണ്ടാ ചിത്രത്തിൽ; ആ ദൃശ്യം ചിത്രീകരിക്കുവാൻ വൈലർക്ക്‌ ആറുമാസം വേണ്ടിവന്നു.
അക്കാലത്തെ മികച്ച ബോക്സോഫീസ്‌ വിജയം നേടിയ ചിത്രമായിത്തീർന്നു ബെൻഹർ. വൈലർക്ക്‌ മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ്‌ (മൂന്നാംതവണ) ലഭിച്ചു.
ഈ ചിത്രത്തിൽ അഭിനയിക്കേണ്ട എന്നായിരുന്നു ചാൾട്ടൺ ഹെസ്റ്റൺ ആദ്യം കരുത്തിയത്‌. എന്നാൽ ഹെസ്റ്റണിന്റെ ഏജന്റ്‌ വൈലറുടെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം പാഴാക്കരുതെന്ന്‌ അയാളോടു പറഞ്ഞു. അതിന്റെ ഫലം ഹെസ്റ്റണ്‌ അക്കാദമി അവാർഡിന്റെ രൂപത്തിൽ ലഭിക്കുകയും ചെയ്തു. കിർക്ക്‌ ഡഗ്ലസ്‌ ഈ ചിത്രത്തിലെ നായകവേഷത്തിലഭിനയിക്കുവാൻ അവസരം നൽകണമെന്ന്‌ വൈലറോട്‌ അഭ്യർത്ഥിച്ചുവേങ്കിലും ഹെസ്റ്റണിന്‌ അവസരം ഉറപ്പിച്ചിരുന്നതിനാൽ അത്‌ നടന്നില്ല. ആ ചിത്രത്തിലെ മറ്റൊരു വേഷം നൽകാമെന്ന്‌ വൈലർ പറഞ്ഞുവേങ്കിലും ഡഗ്ലസ്‌ അത്‌ സ്വീകരിക്കുവാൻ കൂട്ടാക്കിയില്ല. പതിനഞ്ച്‌ ദശലക്ഷം ഡോളർ ചെലവിട്ട്‌ നിർമ്മിച്ച ബെൻഹറിന്‌ 1961 അവസാനമായപ്പോഴേക്കും 47 ദശലക്ഷം ഡോളർ വരുമാനം ലഭിച്ചു. ഈ ചിത്രത്തിനോടുള്ള ജനങ്ങളുടെ പ്രതികരണം ആവേശകരമായിരുന്നുവേന്നതിനുള്ള തെളിവായിരുന്നു ഈ സാമ്പത്തികവിജയം.
1968-ൽ വൈലർ ഫണ്ണി ഗേൾ (എ​‍ൗ​‍ി​‍ി​‍്യ ഏശൃഹ) എന്ന ചിത്രം സംവിധാനം ചെയ്തു. ബാർബറാ സ്ടെയ്സാന്റ്‌ നായികയുടെ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഒമർഷെരീഫ്‌ മറ്റൊരു പ്രധാന വേഷത്തിലഭിനയിച്ചു. ഈ ചിത്രം വൻ സാമ്പത്തിക വിജയം നേടിയെന്നതിനൊപ്പം എട്ട്‌ അക്കാദമി അവാർഡുകൾക്ക്‌ നാമനിർദ്ദേശം ചെയ്യപ്പെട്ടു. സ്ട്രെയ്സാന്റിന്‌ മികച്ച നടിക്കുള്ള അക്കാദമി അവാർഡ്‌ ലഭിച്ചു. വൈലറുടെ സംവിധാനത്തിൻകീഴിൽ അക്കാദമി അവാർഡ്‌ ലഭിക്കുന്ന പതിമൂന്നാമത്തെ അഭിനേത്രിയായിരുന്നു സ്ട്രെയ്സാന്റ്‌.
പ്രശസ്ത സിനിമാഛായാഗ്രാഹകനായിരുന്ന ഗ്രേഗ്‌ ടോളണ്ട്‌ ആയിരുന്നു വൈലറുടെ പ്രധാന ഛായാഗ്രാഹകൻ.  ഡീപ്‌ ഫോക്കസ്‌ ഛായാഗ്രാഹണ വിദ്യയാണ്‌ ടോളണ്ട്‌ ചിത്രത്തിലുടനീളം ഉപയോഗിച്ചതു. ഈ ശൈലിയിലുള്ള ഓരോ രംഗത്തിനും കൂടുതൽ ജീവൻ പകരുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.
പെർഫെക്ഷനിസ്റ്റ്‌ (​‍ുലൃളലരശ്​‍ിശ​‍െ​‍ി) ആയിരുന്ന വൈലർ റീടെയ്ക്കുകളുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ഹെൻറ്റി ഫോണ്ട ജേശിബൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന വേളയിൽ ഏതോ ഒരു രംഗത്ത്‌ നാൽപതു ടേയ്ക്കുകൾ എടുക്കേണ്ടി വന്നു. ഓരോ ടേയ്ക്കു കഴിയുമ്പോഴും ഏഗെയ്ൻ (മഴമശി) എന്ന്‌ വൈലർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ബെൻഹറിന്റെ ചിത്രീകരണ വേളയിൽ ചാൾട്ടൺ ഹെസ്റ്റണും ഏതാണ്ട്‌ ഇതേ അനുഭവം തന്നെയുണ്ടായി. പതിനാല്‌ നടീനടന്മാർക്ക്‌ വൈലറുടെ സംവിധാനത്തിൻകീഴിൽ ഓസ്കാർ ലഭിച്ചു. ബെറ്റി ഡേവിസ്‌, ഓഡ്രി ഹെപ്ബേൺ, ഒളിവിയ ഡി ഹവില്ലണ്ട്‌, ചാൾട്ടൺ ഹെസ്റ്റൺ, ബാർബറാ സ്ട്രെയ്സാന്റ്‌ എന്നിവർ അതിലുൾപ്പെടുന്നു. ഹോളിവുഡ്‌ സിനിമയുടെ ചരിത്രത്തിൽ അഭിനേതാക്കളും അല്ലാത്തവരുമായ (സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും) വ്യക്തികൾക്ക്‌ ഏറ്റവുമധികം പുരസ്കാരങ്ങൾ ലഭിച്ചതിന്റെ റെക്കോർഡ്‌ വൈലർ ചിത്രങ്ങൾക്കാണ്‌. ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷനുകൾ 12 തവണയാണ്‌ വൈലറെ തേടി വന്നത്‌. 1965-ൽ വൈലർക്ക്‌ ഇർവിങ്ങ്‌ ജി താൽബർഗ്‌ മെമ്മോറിയൽ അവാർഡ്‌ ലഭിച്ചു. വൈലറുടെ പതിമൂന്ന്‌ ചിത്രങ്ങൾ ഓസ്കാർ നോമിനേഷനുകൾക്ക്‌ അർഹമായി. 1961-ൽ നിർമ്മിച്ച ചിൽഡ്രൻസ്‌ അവർ (ഇവശഹറൃലി​‍െ ഒ​‍ീ​‍ൗ​‍ാർ) എന്ന ചിത്രത്തിന്‌ അഞ്ച്‌ അക്കാദമി അവാർഡ്‌ നോമിനേഷനുകൾ ലഭിച്ചു. ദി കളക്ടർ (1963), ദി ലിബറേഷൻ ഓഫ്‌ എൽ.ബി ജോൺസ്‌ (1970) എന്നിവയാണ്‌ വൈലറുടെ അവസാനചിത്രങ്ങൾ.
വൈലറുടെ വൈവാഹിക ജീവിതം അനായാസകരമായിരുന്നില്ല.  അഭിനേത്രിയായ മാർഗരറ്റ്‌ സള്ളിഗനെ 1934 നവമ്പറിൽ വിവാഹം ചെയ്ത വൈലർ 1936-ൽ അവരുമായുള്ള ബന്ധം പിരിഞ്ഞു. തുടർന്ന്‌ 1938-ലാണ്‌ മാർഗരറ്റ്‌ താല്ലിഷെറ്റ്‌ എന്ന നടിയെ അദ്ദേഹം വിവാഹം ചെയ്തത്‌. താല്ലിഷെറ്റുമായുള്ള വിവാഹബന്ധം മരിക്കുംവരെ വൈലർ തുടർന്നു. ഈ ബന്ധത്തിൽ വൈലർക്ക്‌ അഞ്ച്‌ കുട്ടികളുണ്ടായി. വൈലർക്കു ലഭിച്ചിരുന്ന തിരക്കഥകളിൽ പലതും ഭാര്യ മാർഗരറ്റ്‌ താല്ലിഷെറ്റ്‌ ആണ്‌ വായിച്ച്‌ വിലയിരുത്തിയശേഷം വൈലർക്ക്‌ കൈമാറിയിരുന്നത്‌.
1981 ജൂലായ്‌ 24-ന്‌ വൈലർ മകൾ കാതറീനുമൊത്ത്‌ ഒരഭിമുഖം നടത്തി. ഡയറക്റ്റഡ്‌ ബൈ വില്യം വൈലർ എന്നായിരുന്നു ആ ഡോക്യുമന്ററി ഇന്റർവ്യൂവിന്റെ ശീർഷകം. ഈ അഭിമുഖം നടത്തി മൂന്നുദിവസം പിന്നിട്ടപ്പോൾ വൈലർ ഹൃദയാഘാതത്തെത്തുടർന്ന്‌ അന്തരിച്ചു. ലോകസിനിമയിലെ അപൂർവ്വജനുസ്സിൽപ്പെട്ട ധിഷണാശാലിയായ വില്യം വൈലറുടെ ചിത്രങ്ങൾ പുതുതലമുറയിലെ സിനിമാകുതുകികൾ പോലും ആദരവോടെ നോക്കിക്കാണുന്ന അത്ഭുതകരമായ ഉദാഹരണങ്ങളാണ്‌.

You can share this post!