ഛെ

 

 

pho: 9446852482
“തിരുപാദൻ ” ചുറ്റിനും നോക്കി പരിചയമുള്ളൊരു മുഖം പോലുമില്ല ‘…..അല്ലെങ്കിൽ താൻ തന്നെ തനിക്ക് അപരിചിതനായി മാറിപ്പോയല്ലോ? മുഖം നഷ്ടപ്പെട്ട മനുഷ്യർ അപരിചിതരാണ്……! എത്ര വേഗമാണ് ചിരപരിചിതത്തിന്റെ ആഹ്ലാദങ്ങൾക്കു മുകളിൽ അപരിചിതത്വത്തിന്റെ അന്ധകാരം വന്നു പടരുന്നത് :- “തിങ്കൾ ” ഇനി ഒരിക്കലും തിരിച്ചു വരില്ല!: എന്ത് കൊണ്ട് അവൾക്ക് കാലത്തിന്റെ സ്പന്ദനം മനസ്സിലാക്കാൻ കഴിഞ്ഞില്ല ….. തിരു പാദൻ നടക്കുകയായിരുന്നു എന്തിനെന്നറിയാതെ….. വെറുതേ…. മഴ, മണൽത്തരികളെ മെല്ലേ വന്നു തൊടുന്നു ചെവിയോരത്തിലൂടെ എന്തോ രഹസ്യം മന്ത്രിച്ചു കൊണ്ട് ഒലിച്ചിറങ്ങുന്നു…… “ഹേയ് :..തിരുപാദൻ ”’… ഓർമ്മയിൽ നിന്നും ആരോ വിളിക്കുന്നു
“ഏയ്….. പനിക്കൊതിയാ”…. നീ എത്ര നനഞ്ഞാലും നീയുദ്ദേശിക്കുന്ന പനി പിടിക്കില്ല’….. പുതച്ചുമൂടി കിടക്കാമെന്ന നിന്റെ പൂതി നടക്കില്ല” ” തിങ്കൾ” ”… നീയിവിടെ!?……. തിരുപാദൻ അമ്പരന്നു പോയി, …. മഴനൂലിഴകൾക്കിടയിലൂടെ കാണുന്ന തിളങ്ങുന്ന കണ്ണുകൾ !… “തിങ്കൾ” ”നീ ….. ഞാനാടാ മഴക്കൊതിയാ” തിരുപാദൻ അപ്പോൾ മഴയുടെ താളങ്ങൾക്കിടയിൽ നിന്നും ഏതോ ഒരു സിനിമാപ്പാട്ട് ഓർത്തെടുക്കാൻ ശ്രമിക്കയായിരുന്നു’….
തിങ്കൾ :…നീയെന്തിന് മഴ നനയുന്നു നിനക്ക് വട്ടാണോ? അതു കൊണ്ടല്ലേ ഞാൻ നിന്റെ കൂട്ടുകാരി ആയത് ഹ’…. ഹാ…. ഹാ……
” കിറുക്കീ ‘…. അല്ല വട്ടീ’…’ പോടാ മഴപ്പോക്കിരീ’……” എടീ നിന്നെ ഞാൻ ‘….. “അയ്യേ എന്താദ് ‘… ‘ഞാൻ പറയൂ ട്ടോ…… “നീ ആരോട് പറയും ‘…. ഉം…..പറ.:… ” നിന്നോട് ‘….. ഹാ…. ഹാ…. ഹാ….. “ഏയ് തിങ്കൾ ‘…..ഓടാതെ….. നില്ല്’….. ഒരു കാര്യം പറയട്ടേ’….. ” പോടാ കള്ളാ …… കാര്യം എനിക്കറിയാം”…… ” ഛെ “….. മഴ….. മഴ മാത്രം നനഞ്ഞ ദൃശ്യങ്ങളുടെ മന:സ്ഥുരണം
ഇപ്പോൾ മഴയില്ല’…. ചൂട് ‘… വിയർത്തൊഴുകുന്നു….. അയാൾ ചുറ്റും നോക്കി ‘…. ഇത് ഏത് സ്ഥലമാണ് താൻ മുമ്പിവിടെ വന്നിട്ടേയില്ലല്ലോ പക്ഷെ….. ഈ വീട് -….. ഈ ഉമ്മറം:…ഈ അകത്തളം: …’ ഈ …… “നിങ്ങൾ ഇന്നും …….. ? ഓ..: തിങ്കൾ ‘….. അയാം സോറി തിങ്കൾ ഇന്നൊരു കോൺഫ്രൻസ് ഉണ്ടായിരുന്നു” ” വെരി:…ഇംപോർട്ടന്റ് നാളെ മുതൽ ഞാൻ….. ” വേണ്ട”.. നാളത്തെ ദിവസം ഇന്നേ ചീത്തയാക്കേണ്ട’…… തിങ്കൾ അയാം റിയലി സോറി:..നീ ഉറങ്ങിക്കോ’.’.’….. എനിക്ക് കുറച്ചു ഫയലുകൾ ‘…. വെരി ഇംപോ’……… ഏയ് ‘…. തിങ്കൾ……. ഏയ് ” ഛെ “……
ഇടി മുഴക്കത്തിന്റെ അനുരണങ്ങൾ:… അപ്പോൾ ഒരു മഴ പെയ്തു തീർന്നിട്ടേയുണ്ടായിരുന്നുള്ളു .. തവളകൾ കരയുന്നു’.. മിന്നാമിനുങ്ങുകൾ നനഞ്ഞ ചിറകുണക്കാൻ തെന്നിപ്പറക്കത്ത ഇരുട്ട്: ‘.. നേരിയ നാട്ടു വെളിച്ചം പരിചിതമായ നാട്ടുവഴികൾ:……. ഒന്നും പേടിക്കേണ്ട തിങ്കൾ ലോകത്തിലെ ഒരു ശക്തിക്കും നമ്മേ:… “വേണ്ട: അങ്ങിനെ ഒന്നും പറയേണ്ട: ,,,’ നിനക്ക് വിഷമമുണ്ടോ ” “ഇല്ല ” “ശരി ‘…. പുറപ്പെടാം…. രാത്രി വണ്ടിക്ക് രണ്ടു സീറ്റ് റിസർവ്വ് ചെയ്തിട്ടുണ്ട് ” “ഉം ” എഴുത്തൊക്കെ എഴുതി വച്ചോ ?” ” ഉം ” അതു നന്നായി’… കാര്യമറിയാതെ അവർ കിണറ്റിലും, കുളത്തിലുമൊന്നും തപ്പണ്ടല്ലോ? ഒരിക്കൽ നമ്മൾ തിരിച്ചു വരും തിങ്കൾ ‘….. ഒരു പാട് ‘…. ഒരു പാട് ‘….. നേടിക്കൊണ്ട് ‘……
“നീ എന്താ ഒന്നും മിണ്ടാത്തെ…? ഇപ്പോൾ മഴ പെയ്യും ഇങ്ങോട്ടു ചേർന്നു നടന്നോ’…’ അയ്യട കള്ളാ …..ഹ…ഹാ ഹാ…. ചിരിക്കല്ലേ പെണ്ണേ ആരെങ്കിലും ‘….. ന്നാലും അപാരസാധനം തന്നെ ഞാനോർത്തു ദുഃഖം കൊണ്ട് ””””…… പോടാ കൊരങ്ങാ ‘… “കൊരങ്ങനാരാന്നു ഞാൻ കാണിച്ചു തരാം’.’… യേയ് ””’വിടുവിട്:…അതാ ആരാണ്ട് വരുന്നു…. ഏ…. എവിടെ.. :i? ” ഹൊ ”.. എന്തൊരു ധൈര്യശാലി ‘….. ഹാ…. ഹാ ഹോ … ” മിണ്ടാതിരി” ചായ കുടിച്ചു കൊണ്ടിരുന്നയാൾ തിരിഞ്ഞു നോക്കി “അതിനു് ഞാൻ തന്നോട് മിണ്ടിയില്ലല്ലോ? ” ഹാ… ഹാ ”. ഹാ… ആരോ ഉറക്കെചിരിച്ചു “സോറി ” തണുത്തു തുടങ്ങിയ ചായയും കൂടിച്ച് തിരുപാദൻ ചായക്കടയിൽ നിന്നിറങ്ങി ” ” ഛെ “
അയാൾ വീണ്ടും നടന്നു അപ്പോൾ മഴയും, വെയിലും ഇല്ലായിരുന്നു .ചൂടും, തണുപ്പും ഇല്ലായിരുന്നു ഒരു തരം നിശബ്ദത:…… “തിങ്കൾi…….. അതൊന്നും അവിവേകമല്ല.” നമുക്ക് നേടണം തിങ്കൾ എന്നിട്ട് വേണം നാട്ടിലേക്ക് …. അതിനു് നീ ഒന്നു മനസ്സു വച്ചാൽ മതി….. ഒരു ചെറിയ അസ്ജസ്റ്റ്മെന്റ്: വെറുതേ അല്പനേരം” ”.. എം ഡി നല്ല ആളാണ് ‘…… എന്താണ് നീ ഒന്നും ‘….. ഇതൊക്കെ വലിയ …’ ” വേണ്ട”””’… ഇനി ഒന്നും നിങ്ങൾ പറയേണ്ട…….. കൊണ്ടുപോകാനായി എനിക്ക് കൊണ്ടുവന്നതൊന്നും ഇല്ല….. കൊണ്ടുവരാനായി നിങ്ങൾക്കു് ഇനിയും ഏറെയുണ്ട്’……. തിങ്കൾ :ii…… നീ എന്തൊക്കെയാണ് ‘…… വേണ്ടങ്കിൽ ‘…. വേണ്ട’… ഞാൻ നിർബന്ധിക്കില്ല: .. ഇത് ഹൈസൊസൈറ്റിയാണ് ഇങ്ങനെയൊക്കെത്തന്നെയാണ് എല്ലാവരും ഉന്നതിയിൽ -……. ” ഷട്ട് യുവർ ബ്ലഡി മൗത്ത് ”…… ഹൈ സൊസൈറ്റി ഷിറ്റ്’…… ” തിങ്കൾ ” ‘.’.’ ” ഇല്ല” ഇനി നിങ്ങൾ ആ പേര് ഉച്ചരിക്കരുത് ‘…. നിങ്ങളോടൊപ്പം ” തിങ്കൾ ” എന്ന എന്റെ പേരും ഞാൻ ഉപേക്ഷിക്കുന്നു ”… എന്നെന്നേക്കുമായി ‘…… ” തിങ്കൾ പ്ലീസ്….. പ്ലീസ്….. പോകരുത് ‘…. ഞാൻ എല്ലാത്തിനും ക്ഷമ ചോദിക്കുന്നു ‘.’.’ പ്ലീസ്…… പ്ലീസ്……. തിങ്കൾ ‘……. ” ” ഛെ ” ഇനി മഴയില്ല വേനൽ മാത്രം

You can share this post!