*കാറ്റിൽ…./റെജില ഷെറിൻ


ഇലകൾമുഴുവനായും നഷ്ടപ്പെട്ട ആ വലിയ മരത്തിന്റെ ചില്ലകൾ ആകാശത്ത് സദാ “ജീവിതം”എന്ന്
കോറി വരച്ചുകൊണ്ടിരുന്നു

താഴെ വിടർന്നു നിന്ന
വെളുത്ത ഡാഫോഡ്ഡിലുകൾ
അപ്പോൾ ഭൂമിയുടെ മടിത്തട്ടിലേക്കുള്ള
ദൂരം അളക്കുകയായിരുന്നു

അവയുടെ തൊട്ടരികിലായി നിന്ന
‘ചുവന്നതുളിപ്പുകൾ ‘
ഡാഫോഡ്ഡിലുകളോട്
വിപ്ലവത്തെക്കുറിച്ച്
നിറുത്താതെ
സംസാരിച്ചുകൊണ്ടേയിരുന്നു

ചിത്രം എടുത്തത്:
ഗോപകുമാർ ,അമേരിക്ക,
ഒക്ലാഹോമ

ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ഒരു മനുഷ്യൻ
വായുമണ്ഡലത്തിൽ
‘വിശപ്പെ’ന്നും ‘പ്രണയ’മെന്നുള്ള
രണ്ട് വാക്കുകളാൽ
അയാളെ സ്വയം രേഖപ്പെടുത്തിക്കൊണ്ട്
പടിഞ്ഞാറേ
ചക്രവാളത്തിനും അപ്പുറത്തുള്ള
രഹസ്യത്തിൽനിന്നും
ഒരു ‘സ്നാപ് ‘ഒപ്പിയെടുത്തു

*(ഡാഫ്ഫോഡ്ഡിൽ,തുളിപ്പ്_
പൂക്കൾ)

You can share this post!