ഋതുസംക്രമം -38

 

ഇനിയും ഇതുപോലൊരു അവസരം എനിക്ക് വീണു കിട്ടുമോന്നറിയില്ലല്ലോ ചേച്ചി . ഇപ്പോൾ നിങ്ങൾ കൂടെയുള്ളത് കൊണ്ട് സാമ്പത്തിക പ്രയാസങ്ങൾ ഒന്നും ഞാനറിഞ്ഞില്ല .എന്നാൽ എപ്പോഴും അത് ശരിയല്ലല്ലോ . എന്നെപ്പോലെ ഒരു പാവപ്പെട്ടവൾ അതും നിർഭാഗ്യയായവൾ ഇതും കൂടി അഭിലഷിക്കാൻ പാടുള്ളതല്ല .”

.” അരുത് കുട്ടി . ഭാഗ്യവും നിർഭാഗ്യവും നിശ്ചയിക്കേണ്ടത് നമ്മളല്ല . അത് ദൈവത്തിന്റെ ഡ്യൂട്ടിയാണ്. നമ്മൾ വെറും ഇരകളായി നിന്ന് കൊടുക്കയെ വേണ്ടൂ . ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ നമ്മുടെ ഏതാഗ്രഹവും നടക്കും .ഇപ്പോൾ തന്നെ നീ വിചാരിക്കാത്ത ഉയരങ്ങളിലേക്ക് കുതിക്കാൻ തുടങ്ങുകയാണ് . ഇത്രയും വരെ കാര്യങ്ങൾ എത്തിക്കാൻ ദൈവത്തിനാകുമെങ്കിൽ ബാക്കി കാര്യങ്ങളും നിന്റെ ജീവിതത്തിൽആ കരുണാമയൻ നടത്തിത്തരും മോളെ . ..അതിനായി പ്രാർത്ഥിച്ചാൽ മാത്രം മതി. മറ്റൊന്നും നീയിപ്പോൾ ചിന്തിക്കേണ്ട. .”

തന്റെ വാക്കുകൾ അവളുടെ കണ്ണുനീരിനെ തുടച്ചു നീക്കി . അവൾ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു

സോറി .ചേച്ചി ഒരുനിമിഷത്തേക്കു ഞാൻ എന്റെ കഷ്ടപ്പാടുകൾ ഓർത്തുപോയി . മറ്റാർക്കും ഉണ്ടാകാത്ത ചില നിർഭാഗ്യങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായല്ലോ . എല്ലാം കൂടി ഓർത്തപ്പോൾ അറിയാതെ വിചാരിച്ചുപോയി ഞാനൊരു നിർഭാഗ്യവതിയാണെന്നു .പക്ഷെ ചേച്ചിയുടെ വാക്കുകൾ ഒരിക്കൽക്കൂടിദൈവത്തിലുള്ള എന്റെ വിശ്വാസ്സം ഊട്ടി ഉറപ്പിക്കുന്നു . ആ കരുണാമയൻ എന്റെ ആഗ്രഹങ്ങളെല്ലാം നടത്തിത്തരും അല്ലെ ചേച്ചി” . അവൾ ഒടുങ്ങാത്ത ഇച്ഛയോടെ എന്നെ നോക്കി .

അപ്പോൾ മനുവേട്ടൻ അവളുടെ അടുത്തെത്തി പറഞ്ഞു .

അതെ ആരതി. ഈശ്വരൻ നമുക്കോരോരുത്തർക്കും ഓരോ ദൗത്യം നൽകിയിട്ടുണ്ട് .അത് തിരിച്ചറിഞ്ഞു അതനുസരിച്ചു പ്രവർത്തിക്കുകയാണ് നാമാദ്യം ചെയ്യേണ്ടത് അല്ലാതെ ഭാഗ്യനിർഭാഗ്യ ങ്ങളെക്കുറിച്ചോർത്തു വ്യസനിക്കുകയല്ല . ”

അതെ സർ. ഇപ്പോൾഎനിക്കെല്ലാം മനസ്സിലാകുന്നുണ്ട് . ഞാനെന്റെ കർത്തവ്യം ഭംഗിയായി നിർവഹിക്കാൻ എല്ലായ്പ്പോഴും ശ്രമിക്കും . അതിന്റെ ഫലം ഈശ്വരൻ നല്കാതിരിക്കില്ല” . ആരതിയുടെ മുഖത്ത് പൂർവാധികം ആത്മ വിശ്വാസ്സം പ്രകടമായി .

ജീവിതത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടുവാനുള്ള ഒരു കരുത്ത് അവളിൽ പ്രത്യക്ഷപ്പെടുന്നത് ഞങ്ങൾ കണ്ടറിഞ്ഞു ..ഇനിയും അവളെക്കുറിച്ചോർത്തു വ്യാകുലപ്പെടേണ്ടതില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു .

അപ്പോഴേക്ക് ഫ്ലൈറ്റ് വന്നെത്തി . ഞങ്ങൾ ഫ്ലൈറ്റിൽ കയറാനുള്ള ക്യൂവിൽ ചെന്ന് നിന്നു . അല്പസമയത്തിനുള്ളിൽ ഫ്ലൈറ്റ് ഞങ്ങളെയും കൊണ്ട് പറന്നു .

അന്ന് ഉച്ചയോട് കൂടി കോഴിക്കോട് എയർ പോർട്ടിലിറങ്ങി . എയർപോർട്ടിലെ പാർക്കിംഗ് സ്ഥലത്തു കിടന്നിരുന്ന മനുവേട്ടന്റെ കാറെടുത്തു ഞങ്ങൾ .പാലക്കാട്ടേക്ക് യാത്ര തിരിച്ചു . ആരതിയെ അവളുടെ വീട്ടിൽ ക്കൊണ്ടുപോയി ആക്കാമെന്നു ഞങ്ങൾ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല.”

അതുവേണ്ട പ്രിയേച്ചി ഞാൻ അച്ഛന്റെ കൂടെ പൊക്കോളാം .അച്ഛൻ ജംക്ഷനിൽ കാത്തു നിൽക്കാമെന്നു പറഞ്ഞിട്ടുണ്ട് . . ”

ഏതായാലും നിന്നെ യഥാസ്ഥാനത്തു എത്തിക്കേണ്ടത് ഇപ്പോൾ ഞങ്ങളുടെ കടമയാണല്ലോ . ശിവൻകുട്ടി അമ്മാവനെ കണ്ടില്ലെങ്കിൽ നിന്നെ ഞങ്ങൾ വീട്ടിൽ എത്തിച്ചോളാം .”

എനിക്ക് ഹോസ്റ്റലിൽ വേണമെങ്കിൽ നിൽക്കാമായിരുന്നു ചേച്ചി. പക്ഷെ രണ്ടു ദിവസ്സമെങ്കിൽ രണ്ടു ദിവസം അച്ഛന്റ്റെ അടുത്തു നിൽക്കുന്നതിൽഇപ്പോൾ ഒരു പ്രത്യേക സന്തോഷം തോന്നുന്നു . മാത്രമല്ല പരീക്ഷ കഴിഞ്ഞതുകൊണ്ടു ഈ മാസം കൂടിയേ എനിക്ക് ഹോസ്റ്റലിൽ നിൽക്കാനാവുകയുള്ളൂ. അത് കഴിഞ്ഞാലൊഴിഞ്ഞു കൊടുക്കണം” 

ദുരനുഭവത്തിനു ശേഷം , ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കു പോകാൻ ഭയപ്പെട്ടിരുന്ന ആരതിക്കുണ്ടായ മാറ്റം ഞങ്ങൾ ശ്രദ്ധിച്ചു . ആരതി പറഞ്ഞത് കേട്ട് താൻ പറഞ്ഞു .

ഹോസ്റ്റലിൽ നിന്ന് എനിക്കും ഒഴിഞ്ഞു കൊടുക്കണം . പക്ഷേ കുറച്ചു നാൾ കൂടി ഹോസ്റ്റലിൽ തുടരാൻ ഞാൻ ആലോചിക്കുന്നുണ്ട് . കാരണം ഒരു കരാട്ടെ ക്‌ളാസിൽ ചേരാൻ ഞാൻ ആലോചിക്കുന്നു . ഇതുവരെ അതിനു കഴിഞ്ഞില്ല . പിന്നെ ഐ എ എസ് ട്രെയിനിങ്ങിനു പോകുന്നതുവരെ ഒരു ചെറിയ ജോലിയും സംഘടിപ്പിക്കണം . വെറുതെ ഇരിക്കാൻ എനിക്ക് വയ്യ . ആരതിക്കും ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം ചേരാം . ”

അങ്ങിനെയെങ്കിൽ നമ്മുടെ കോച്ചിങ്‌ ക്ലാസ്സിൽ തന്നെ നിങ്ങൾക്ക് ക്ലാസ്സ് എടുക്കാമല്ലോ .ഞാൻ അത് ഏർപ്പാടാക്കി തരാം ”.ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന മനുവേട്ടൻ പറഞ്ഞു.

അതോടെ ജോലിക്കാര്യം ശരിയായതായി ഞങ്ങളുറപ്പിച്ചു . ആരതിക്കായിരുന്നു അത് കേട്ടപ്പോൾ ഏറ്റവും സന്തോഷം . നെടുങ്ങാടി മാഷിനെപ്പോലുള്ളവരെ നേരിടാൻ കരാട്ടെ ക്‌ളാസിൽ ചേരുന്നതിനെപ്പറ്റി ഞങ്ങൾ നേരത്തെ ആലോചിച്ചിരുന്നതാണ് . എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല . ആരതി അതോർത്തു പറഞ്ഞു .

 ”അയാളതിനു മുന്നേ എന്നെ ആക്രമിച്ചു കീഴ്‌പ്പെടുത്തി  ക്കളഞ്ഞില്ലേ ചേച്ചി” . ആരതിയുടെ കണ്ണുകളിൽ നനവൂറുന്നതു കണ്ടു മനുവേട്ടൻ പറഞ്ഞു

. ”ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ ഇനിയുമുണ്ടാകാം . കാരണം നമ്മുടെ ജീവിത സാഹചര്യങ്ങളും, ചുറ്റുമുള്ളവരും ഇന്ന് അത്തരത്തിലുള്ളതാണ് . സമൂഹത്തിൽ പെണ്ണിന്റെ സുരക്ഷിതത്വം ഇന്ന് അവളുടെ മാത്രം കൈകളിലാണ് . തന്നെ ആക്രമിക്കുന്ന ആണിനെ പ്രതിരോധിക്കാനുള്ള ശക്തി ഇന്നവൾ തന്നെ നേടിയെടുക്കണം . നേരത്തെ അത് പഠിച്ചിരുന്നെങ്കിൽ ആരതിക്കു തന്നെ ആക്രമിച്ചവരെ നേരിടാൻ കഴിയുമായിരുന്നു . ”.അത് കേട്ട് താൻ പറഞ്ഞു .

ശരിയാണ് മനുവേട്ടാ . ഇനിയിപ്പോൾ അതാലോചിച്ചിട്ട് കാര്യമില്ലല്ലോ . ഏതായാലും ഇനിയും വൈകിക്കേണ്ട . നമുക്കിന്നു തന്നെ അത്തരം ഒരു ക്ലാസ്സിൽ പോയി ചേർന്നാലോ

ശരി നമുക്കതെപ്പറ്റി ആലോചിക്കാം പ്രിയ . നേരത്തെ എത്തുമെങ്കിൽ പാലക്കാട്ടു ടൗണിലുള്ള എതെങ്കിലും കരാട്ടെ ക്ലാസിൽ പോയി ചേരുകയും ചെയ്യാം ” . അങ്ങിനെ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു . .

. ഇടക്കുവച്ചു, ഏതാനും ഡ്രസ്സ് പുതിയത് എടുക്കുവാൻ താൻ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചു മനുവേട്ടൻ ഒരു ടെക്സ് റ്റൈൽ ഷോ റൂമിൽ ഞങ്ങളെ എത്തിച്ചു . അവിടെ നിന്നും തനിക്കൊപ്പം ആരതിക്കും ഏതാനും ഡ്രെസ്സുകൾ താൻ തിരഞ്ഞെടുത്തു . അത് കണ്ടു ആരതിയുടെ കണ്ണുകൾ നിറഞ്ഞു

അവൾ പറഞ്ഞു ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക എന്നറിയില്ല,ഈ കടങ്ങൾ ഞാനെങ്ങനെ വീട്ടുമെന്നും . ”

അത് കേട്ട് താൻ പറഞ്ഞു . ”ഞാൻ പറഞ്ഞുവല്ലൊ നീ ഈ കടങ്ങൾ വീട്ടേണ്ടത് നിന്റെ ജീവിതം കൊണ്ടാണെന്ന് . നീ ഉയരങ്ങൾ കീഴടക്കുന്നത് കണ്ടു വേണം എനിക്ക് സംതൃപ്തിയടയാൻ . ”

ആരതിക്ക്ആ   കാലുകളിൽ വീണു നമസ്ക്കരിക്കണമെന്നു തോന്നി . എങ്ങും ഗതി കിട്ടാതെ അലയേണ്ടിയിരുന്നവളാണ് താൻ . ഏതെങ്കിലും .ചാണകക്കുഴിയിൽ വീണു ചീഞ്ഞു നാറുമായിരുന്ന തനിക്കു വെള്ളവും വളവും നൽകി പരിപോഷിപിച്ച് ഉയർത്തിക്കൊണ്ടു വന്നിരിക്കുന്നു . ഏതു ജന്മം കൊണ്ടാണ് തനിക്കിതിന് പ്രതിഫലം നല്കാനാവുക !…….”ഇത്രയും നല്ല മനസ്സുള്ള പ്രിയേച്ചിക്ക് നല്ലതുമാത്രം വരുത്തേണമേ ദൈവമെ അവൾ നിഷ്കളങ്കതയോടെ മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു .

പാലക്കാട് ജംക്ഷനിൽ കാർ നിർത്തി ശിവൻകുട്ടി അമ്മാവനെ തിരഞ്ഞു വെങ്കിലും കണ്ടില്ല

.” അച്ഛന് ചിലപ്പോൾ ഓട്ടം കിട്ടിക്കാണും ചേച്ചി .”. ആരതിയുടെ കണ്ണുകളിൽ നിരാശ പടരുന്നത് താൻ കണ്ടു . ഹോസ്റ്റലിൽ പൊക്കോളാമെന്നു പറഞ്ഞുവെങ്കിലും ആരതിയെയും കൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലേക്കു തിരിച്ചു .

വീട്ടിൽ പോകാൻ ആരതി മോഹിച്ചതാണല്ലോ .നമുക്കങ്ങോട്ടേക്കു തന്നെ പോകാം

അങ്ങിനെ പറഞ്ഞു മനുവേട്ടൻ കാർ അങ്ങോട്ടേക്ക് ഓടിച്ചു തുടങ്ങി . ആരതി തന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു . ഒരു വനപ്രദേശത്തുള്ള ആദിവാസി ഗ്രാമത്തിലാണ് ആവഴി ചെന്ന് നിന്നത് . വനമധ്യത്തിലൂടെ , ഞങ്ങളുടെ കാർ ഓടിത്തുടങ്ങി .

ഇനിയങ്ങോട്ട് കാർ പോവുകയില്ല സാർ . ഇറങ്ങി നടക്കണം ”.

ആരതി പറഞ്ഞതു കേട്ട് ഞങ്ങൾ കാറിൽ നിന്നുമിറങ്ങി . തീർത്തും വിജനമായ ഒരു വനപ്രദേശത്തിലാണ് ഞങ്ങൾ എത്തിപ്പെട്ടിരിക്കുന്നതെന്നു മനസ്സിലായി .ആരതിചൂണ്ടിക്കാണിച്ചവഴിയേ വനമധ്യത്തിലൂടെ ഞങ്ങൾ നടന്നു . ഇത്ര ദുർഘട സാഹചര്യങ്ങളിൽ നിന്നുമാണ് അവൾ വന്നെത്തുന്നതെന്ന ചിന്ത ഞങ്ങളെ അതിശയിപ്പിച്ചു . ചെറിയ ചോലകൾ നീന്തിക്കടന്നും കുന്നുകൾ കയറിയിറങ്ങിയും ഞങ്ങളൊടുവിൽ ആരതിയുടെ വീട്ടിൽ എത്തിച്ചേർന്നു . അവൾ ഒരു ആദിവാസി പെണ്കുട്ടിയാണെന്നു ഞങ്ങൾ ആദ്യമായി അറിഞ്ഞു . ഒരു കുടിലിനുമുന്നിൽ എത്തിയപ്പോൾ അവൾ പറഞ്ഞു

”.ഇതാണെന്റെ വീട് ചേച്ചി . ആ ഇരിക്കുന്നത് എന്റെ മുത്തിയാണ് . അമ്മയുടെ അമ്മ .” കാതുകൾ നീട്ടി വളർത്തിയ എകദേശം എൺപതിനടുത്ത ഒരു വൃദ്ധ ഇരുന്നു കുട്ടകൾ നെയ്യുന്നതു ഞങ്ങൾ കണ്ടു

എന്റെ മുത്തശ്ശിയും അമ്മയും അവരാണ് ചേച്ചി . കുട്ടനെയ്യാനും കളിമൺ പാത്രങ്ങൾ നിർമ്മിക്കാനും മുത്തിക്കറിയാം . അച്ഛൻ ഓട്ടോയിൽ വച്ച് അവ നഗരത്തിലെ കടകളിൽ കൊണ്ടുപോയി വിൽക്കും .ആ വരുമാനവും കൂടി ചേർത്താണ് അച്ഛൻ എന്നെ ഡിഗ്രി വരെ പഠിപ്പിച്ചത് . ”

അവൾ അല്പംനിർത്തി തുടർന്നു . ”എന്റെ അച്ഛൻ ആദിവാസിയല്ല ചേച്ചി . നാട്ടിൽ നിന്നുംഎന്തോആവശ്യത്തിനു ഇവിടെയെത്തിയ അച്ഛൻ ,അമ്മയെ ഈ കാട്ടിൽ വച്ച് കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ് . അതിൽപ്പിന്നെ അച്ഛൻ ഇവിടെത്തന്നെ സ്ഥിര താമസമാക്കി . അച്ഛന് പ്രത്യേകിച്ച് വേറെ ബന്ധുക്കളാരുമില്ല . ”

അവർ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ശിവൻ കുട്ടിയമ്മാവൻ അവിടെ വന്നെത്തി .

അച്ഛൻ നല്ല ആളാണ് . എന്നെ കാത്തു ജങ്ക്ഷനിൽ നിൽക്കാമെന്ന് പറഞ്ഞിട്ട് മറന്നുപോയി അല്ലെ ?” . ആരതി അച്ഛനോട് പരിഭവിച്ചു .

..ക്ഷമിക്കെടീ മോളെ . അച്ഛൻ മറന്നു പോയി . ഒരു ഓട്ടം കിട്ടിയപ്പോ ഞാനങ്ങു പോയി . പിന്നെ തിരിച്ചുവന്നപ്പോഴാണ് നിന്നെ ഓർത്തത് .ജംക്ഷനിൽ നിന്നെ കാണാഞ്ഞപ്പോൾ നീ ബസ്സിൽ കയറിപ്പോയിക്കാണുമെന്നു ഞാൻ കരുതി .. ”

അച്ഛന്റെ മറവി എനിക്കറിഞ്ഞൂകൂടെ . ഞാൻ ഇവരുടെ കൂടെ ഇങ്ങു പോന്നു” .

ഏതായാലും സന്ധ്യക്ക്‌ മുൻപ് നീ ഇങ്ങെത്തിയല്ലോ. അതുമതി

പിന്നെ അമ്മാവൻ മനുവേട്ടനോടും എന്നോടുമായി പറഞ്ഞു .

അന്നത്തെ സംഭവത്തിനു ശേഷം എനിക്കിവളെ എങ്ങും ഒറ്റക്ക് വിടുന്നത് ഇഷ്ടമില്ല . പക്ഷേ ഇവിടെ എത്തിയാൽ എത്ര ഇരുട്ടിയാലും അവൾ സുരക്ഷിതയാണെന്നു എനിക്കറിയാം. കാരണം നാട്ടിലുള്ളവരേക്കാൾ കാട്ടിലുള്ളവരെ വിശ്വസിക്കാം സാറെ . ”.

ആ വാക്കുകൾ ഞങ്ങളുടെ ഹൃദയത്തിൽ തറച്ചു . ശരിയാണ് . പലപ്പോഴും കാട്ടുവാസികളെ , പ്രത്യേകിച്ച് പെണ്ണുങ്ങളെ ചതിക്കുന്നത് നാട്ടുവാസികളാണല്ലോ എന്ന് താനോർത്തു . അപ്പോഴാണ് ശിവൻ കുട്ടിയമ്മാവൻ ഞങ്ങൾ വന്നകാലെ നിൽക്കുകയാണല്ലോ എന്നോർത്തത് .ആതിഥ്യ മര്യാദയോടെ അകത്തുനിന്നും രണ്ടു സ്ടൂളെടുത്തുകൊണ്ടു വന്നു അമ്മാവൻ പറഞ്ഞു

സാറും , പ്രിയക്കുഞ്ഞും ഇരിക്കണം . ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം” .   ശിവൻകുട്ടിഅമ്മാവൻ അകത്തേക്ക് പോയി. അപ്പോൾ, കാഴ്ച മങ്ങിയതിനാൽ കണ്ണുകൾക്ക് മുകളിൽ തന്റെ കൈകൾ ചേർത്ത് വച്ച് മുത്തിയമ്മ ഞങ്ങളെ സൂക്ഷിച്ചു നോക്കി

മുത്തി , ഇത് പ്രീയേച്ചിയും മനീഷ് സാറുമാണ് . ഞാൻ പറയാറില്ലേ കോച്ചിങ് സെന്ററിലെ ….”’ആരതി ഞങ്ങളെ അവർക്കു പരിചയപ്പെടുത്തി . അവർ പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ടിരുന്നു . പിന്നെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളമലയാള ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു. ആരതി അവരുടെ ഭാഷയെ പരിഭാഷപ്പെടുത്തിക്കൊണ്ടു പറഞ്ഞു .

”.നിങ്ങൾ ഒരു ദിവസം ഇവിടെ വരുമെന്ന് മുത്തിക്കു തോന്നിയിരുന്നു . കാരണം നിങ്ങളാണല്ലോഎന്നെ രക്ഷിച്ചു ഇവിടം വരെ എത്തിച്ചത് . മുത്തി നിങ്ങളെ കാണാനും വളരെയധികം ആഗ്രഹിച്ചിരുന്നു . ”

ഇത്തരമൊരു വീട്ടിൽ നിന്നാണ് ഒരു ഐ എ എസ്‌കാരി വരുന്നതെന്ന് പറഞ്ഞാൽ അതുതന്നെ നാളെ ഒരു വാർത്തയാകുമല്ലോ . ആരതിക്കതിൽ അഭിമാനിക്കാം” .താൻ പറഞ്ഞത് കേട്ട് ആരതി പറഞ്ഞു

അതിനു ഞാൻ എക്സാം എഴുതിയിട്ടല്ലേ ഉള്ളൂ ചേച്ചി. പാസ്സാകുമോന്നാർക്കറിയാം

”.അതിനു വേണ്ടിയുള്ള ആരതിയുടെ പരിശ്രമം എത്രത്തോളമെന്നു ഞാൻ കണ്ടറിഞ്ഞതാണല്ലോ . അത് കൊണ്ട് തന്നെ ആരതിക്കു ഐ എ എസ് കിട്ടുമെന്നെനിക്ക് ഉറപ്പുണ്ട് . ”

ശരിയാണ് പ്രിയ പറഞ്ഞതു . ആരതിക്കു തീർച്ചയായും ഐ എ സ് ലഭിക്കും . ചെളിക്കുണ്ടിലെ താമരയായി ആരതിക്കുയരാൻ കഴിയും”        മനുവേട്ടനും തന്നെ പിന്താങ്ങി . ഇതിനിടയിൽ മുത്തിയമ്മ വീണ്ടും ഞങ്ങൾക്ക് മനസ്സിലാകാത്ത ഭാഷ പറഞ്ഞു . എങ്കിലുംകൂടുതൽ ശ്രദ്ധിച്ചപ്പോൾ അവർ പറയുന്നതെന്താണെന്നു മനസ്സിലായി

എന്റെ കു ട്ടിക്കു ഐ എ എസ കിട്ടുമോ സാറമ്മാരെ .എന്റെ കുട്ടി എത്ര ഉറക്കമൊഴിഞ്ഞു പഠിച്ചതാണെന്നൊ . ആ ദുഷ്ട സാറ് കാരണം അവളുടെ ജീവിതം പോയി എന്ന് ഞങ്ങളുറപ്പിച്ചതാണ് . പക്ഷെ നിങ്ങളവളെ കൈ പിടിച്ചു കേറ്റിയില്ലേ . നിങ്ങള്ക്ക് നൂറു പുണ്യം കിട്ടും

ഗദ് ഗദം തൊണ്ടയിൽ തടഞ്ഞു വാക്കുകൾ കിട്ടാതെ അവർ വിഷമിക്കുന്നത് കണ്ടു താനടുത്തെത്തി, ആ കൈകളിൽ പിടിച്ചു പറഞ്ഞു

 ”മുത്തിയുടെ ആഗ്രഹം നടക്കും. . കൊച്ചു മോള് ഒരു വലിയ കളക്ടറായി മുത്തിയുടെ മുന്നിലെത്തും . അവള് നല്ല മിടുക്കിയാണ് . അത് കൊണ്ടാണ് ഞങ്ങളവളെ പ്രോത്സാഹിപ്പിച്ചത് . ”

തന്റെ വാക്കുകൾ കുണ്ടിലാണ്ട ആ കണ്ണുകളിൽ പ്രകാശം പരത്തുന്നത് കണ്ടു . .

 

You can share this post!