കാറ്റില്‍ പതിയിരുന്ന കഴുകന്‍
ചാടിയത് ഒരു സൂചിയും നുലുമായി.
കണ്ണില്‍ കണ്ടവരെയെല്ലാം കോര്‍ത്തെടുത്തു.
ഒരു തീജ്വാല അത് അരയില്‍ തിരുകിയിട്ടുണ്ടായിരുന്നു.
ഇഷ്ടപ്പെട്ടവരെയെല്ലാം ആ കഴുകന്‍ തീയില്‍ മുക്കി തുന്നി.
സ്വപ്നത്തിലും ജീവിതത്തിലും അദൃശ്യനായി വരാന്‍ അവന് കഴിഞ്ഞു.
എല്ലാ ഭംഗികളെയുമവന്‍ സ്പര്‍ശിച്ചു,അവന്‍റെ രീതിയില്‍.
അവന് സ്പര്‍ശനം ഒരു ഉണര്‍വ്വായിരുന്നു.
വറ്റി വരണ്ട മനസ്സുകളെ അവന്‍ അവ അറിയാതെ ,
പ്രതിമയിലെന്നപോലെ
തീ സ്പര്‍ശങ്ങള്‍ നല്‍കി ആദരിച്ചു,
പ്രേമിച്ചു.