ഉത്തരാസ്വയംവരം/ ശ്രുതി പ്രകാശ്

കൈവിരൽ തുമ്പിൽ പിടിച്ച് പിച്ചവെച്ച,
ഓരോ സ്ത്രീയെന്ന ജന്മവും,
ഒരു ചെറു സസ്യമാകുന്നു, വെറും പുൽകൊടി.
പറിച്ച് നടലെന്ന മംഗള കർമം,
വിജയിഭവിക്കുന്നു എത്ര പേർക്ക്?.
സുപരിചിതനല്ലാത്ത ഏതോ ഒരാൾക്കൊപ്പം,
എന്തു ധൈര്യത്തിലാണ ച്ഛാ… ഈ മംഗല്യം.
എന്റെ കൈകളെ കോർത്ത് എന്ത് ധൈര്യമാണച്ഛാ.
ഇരുണ്ട പൈശാചിക ശക്തിയെ തിരിച്ചറിയാൻ,
വൈകിപോയി… എൻ.. പിതൃത്വമേ..
ലോഹവും പണവും മാത്രമാണോ സ്നേഹം?
അതീ മിണ്ടപ്രാണിയോടല്ല.. ഈ പാപം.
നിങ്ങളോർക്കണം ഓരോ നിമിഷവും നേരവും
വിൽക്കല്ലേ.. മാതാപിതാക്കളെ നിൻ പൈതങ്ങളെ,
ഒരു ബാധ്യതപാത്രമായി കുടുമ്പിനിയായി.
മനസ്സെന്ന ധനത്തെ സ്നേഹിക്കും പുരുഷനെ,
തേടിപിടിക്കൂ… കൈമാറൂ… ഭദ്രമായി…

You can share this post!