ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /പൊന്നോണ സ്മൃതികൾ/ഡോക്ടർ മേജർ നളിനി ജനാർദനൻ പൂനെ

ഡോക്ടർ മേജർ നളിനി ജനാർദനൻ പൂനെ

ഓണപ്പൂക്കൾ പുഞ്ചിരിതൂകുന്നു ഹൃദയമായ് ചിങ്ങമാസമണഞ്ഞുവോ തേരിലേറി
മാവേലി മന്നനെയെതിരേൽക്കാൻ കേരളം അണിഞ്ഞൊരുങ്ങുമീ പൊന്നോണക്കാലം ബാല്യകാല സ്മൃതികളൊരായിരം തൂവലാൽ തലോടവേ, വീണ്ടുമെന്തിനോ മനമോടിയെത്തി പൂക്കളങ്ങൾ മന്ദഹസിക്കുമാ മുറ്റത്ത് ഓർമ്മതന്നിടനാഴികളിൽ പാദസ്വരങ്ങൾ തൻ മണികിലുക്കം ,സൗഹൃദത്തിന്നാഹ്ലാദം അമ്മതൻ സ്നേഹം , മുത്തശ്ശി നൽകും വാൽസല്യവും ഒരു ദുഃഖ സ്മരണയായ് അച്ഛന്റെ വേർപാടും അനുജത്തിമാരുമായിണങ്ങിയും പിണങ്ങിയും സുഖ ദുഃഖങ്ങൾ പങ്കിട്ട ബാല്യകാലവും
അരിമാവിൻ കോലം വരച്ചമ്മ അരുമായായ് തൃക്കാക്കരപ്പന്റെ രൂപങ്ങൾ മെനഞ്ഞെടുക്കവേ എൻ കുഞ്ഞുമനസ്സിലെ വിസ്മയവും ഭക്തിയും എന്നും മറക്കാനാവാത്ത ഓർമ്മകളും ഉത്രാട ദിനം പൂജനടത്തി മുത്തശ്ശി മുറ്റത്തു തൃക്കാക്കരപ്പനെ പ്രതിഷ്ഠിച്ചീടുന്നതും
പൂവട, പായസം, അവിലും മലരും നൈവേദ്യമായ് നൽകി ഞാനുമെൻ സോദരികളും ദേവനെ പൂജിച്ചതും ഓണക്കോടിയുംസമ്മാണങ്ങളുമെൻ മനസ്സിൽ ആഹ്ലാദം പകർന്നീടുമോർമ്മകളായ്
വയലേലകളിലെഞാറ്റുവേലപ്പാട്ടുംപുലികളിയും തരുണീമണികൾ ചുവടുവയ്ക്കുകയും കൈകൊട്ടിക്കളിയും തുമ്പപ്പൂവിൻ വിശുദ്ധിയും കിളിപ്പാട്ടും കാറ്റിൽ ഒഴുകിയെത്തും
പുഷ്പ ഗന്ധവും യാമിനി മനോഹരിയെ
വെൺ പട്ടുടുപ്പിക്കും ഉത്രാടപ്പൂ നിലാവിൻ മുഗ്ദ്ധസൗന്ദര്യവും എല്ലാം ഈ മനസ്സിലോമനിപ്പൂ ഞാൻ ബാല്യകാല നിധികൾ സൂക്ഷിക്കു മണിച്ചെപ്പു പോൽ
ഈ പ്രവാസി തൻ ഗൃഹാതുരത്വമായ്
വീണ്ടുമെത്തീ മറ്റൊരു ഓണം കൂടി
‘ഇല്ലമ്മേ വരുന്നില്ല ഞാൻ നാട്ടിൽ
ഈ വർഷവും ഓണമിവിടെത്തന്നെ !’

home page

m k onappathipp

You can share this post!