നാടിനു തീ കൊളുത്താൻ എളുപ്പമാണ് എല്ലാവർക്കും. നാട് കത്തുന്നതു കണ്ടുനിൽക്കാനും സുഖമാണ്. തീ അണച്ചാലും അന്തരീക്ഷം വിഷപ്പുക കരുതിവയ്ക്കും. അത് സമൂഹത്തെ നിത്യരോഗിയാക്കും. ഒരു നേതാവും ജനനന്മ ലക്ഷ്യംവച്ചല്ല ജീവിക്കുന്നത്. കീറക്കുപ്പായമിട്ടു നടന്നവൻ MP ആയി ഡൽഹിയിലെത്തിയാൽ കാൽ ലക്ഷം രൂപയുടെ കോട്ടണ് കുപ്പായത്തിനു മുകളിലിടുന്നത്. ജനങ്ങൾക്കിപ്പോഴും കീറപ്പായ തന്നെ ശരണം. വിശപ്പടക്കാൻ മനുഷ്യൻ മണ്ണുവാരി തിന്നുന്നു. സോമാലിയയിലും ഗുജറാത്തിലുമല്ല . തെരുവിലിറങ്ങുന്ന കുട്ടികളോടൊരുവാക്ക് — നിങ്ങൾ നല്ല പുസ്തകത്തിലേക്ക് മടങ്ങൂ. ജന്മം നൽകിയവരുടെ പ്രതീക്ഷയാണ് നിങ്ങൾ. നിങ്ങളെ വഞ്ചിക്കാൻ ആരെയും അനുവദിക്കരുത്. നിങ്ങളുടെ യൗവ്വനം കള്ള രാഷ്ട്രീയക്കാർക്ക് ബലി നൽകരുത്. ഗീത – ബൈബിൾ – ഖുർ ആൻ : സത്ത മനുഷ്യ നന്മയാണ്. വ്യത്യസ്ത രാഷ്ട്രീയക്കാരുടെ സത്ത അവനവന്റെ നന്മയാണ്. നല്ല പുസ്തകം കയ്യിലെടുക്കൂ — നല്ല മനുഷ്യനാകാൻ ശീലിക്കൂ……. !