പരിപൂർണ്ണത ഭയാനകമാണ്
ഗർഭം ധരിക്കാന്‍ പോലുമാകാതെ
തണുത്തുറഞ്ഞ മഞ്ഞായി,
അവരുടെ
ഗർഭപാത്രത്തെയത് കുത്തിനിറയ്ക്കും
ജലസർപ്പങ്ങളെപ്പോലെ ‘യൂ’മരങ്ങള്‍ പത്തിവിരുത്തിയാടുന്നിടത്താണ്
ജീവിതവൃക്ഷം,ആ ജീവിതവൃക്ഷം!
മാസം തോറുമുള്ള അവരുടെ ചാന്ദ്രചക്രങ്ങളുടെ
കെട്ടുകളഴിച്ചുവിടുമ്പോള്‍
ഒഴുകുന്ന രക്തപ്രളയം തന്നെ
സ്നേഹത്തിന്റെ കുത്തൊഴുക്കാണ്
കേവലമായ ത്യാഗമെന്നാല്‍
ഞാനല്ലാതെ മറ്റൊരു വിഗ്രഹമല്ല,
ഞാനും നീയുമതിന്റെ
പീതലാവണ്യത്തില്‍
നറുപുഞ്ചിരിയുമായെപ്പോഴും…
ഈ പാവക,ളീരാവില്‍
മ്യുണിക്കിലെ
പാരീസിനും റോമിനുമിടയ്ക്കുള്ള
ശവപ്പുരകളില്‍
ചാഞ്ഞുചെരിഞ്ഞുനില്പാണ്
അവരുടെ രോമക്കുപ്പായത്തിലെ
നഗ്നതയുമതിനുമേല്‍ കഷണ്ടിയും
വെള്ളിക്കോലുകൾക്കറ്റത്ത്
ലോളിപ്പോപ്പുകളെന്ന പോലെ
അസഹനീയമാണത്, മനസ്സിന്റെ ശൂന്യതയില്‍
മഞ്ഞ്, ഇരുട്ടിന്റെ തുണ്ടുകള്‍
അതിനുമേല്‍ വീഴ്ത്തുമ്പോള്‍…
ആരുമില്ലെങ്ങും, ഭോജനശാലകളില്‍
കൈകള്‍ പലതും
വാതിലുകള്‍ തുറന്നൊതുക്കുന്നുണ്ടാകും
നാളെ, വലിയ കാൽവിരലുകള്‍ ഉള്ളിലേക്ക്
കടത്താനുള്ള പാദരക്ഷകള്‍
താഴെ കരിമിനുക്കാന്‍ കിടപ്പുണ്ട്
ഓ! ഈ ഗൃഹജമായ വാതായനങ്ങള്‍…
കുട്ടികൾക്കുള്ള ചിത്രക്കസവുകള്‍,
പച്ചിലരൂപങ്ങളിലലങ്കരിച്ച
മധുരപലഹാരങ്ങള്‍…
അനാർദ്രചിത്തരായ ജർമ്മൻകാര്‍
അപ്പോഴെല്ലാം
നിരർത്ഥകമായ ധാർഷ്ട്യ ത്തില്‍ മയങ്ങുന്നു…
തൂങ്ങിനിൽക്കുന്നു കൊളുത്തുകളില്‍,
കറുത്തഫോണുകള്‍
ജ്വലിച്ചുജ്വലിച്ച്
സ്വയം ദഹിപ്പിച്ചും
നിസ്വയും മൌനിയുമായ
മഞ്ഞിന് ശബ്ദം നഷ്ടമാകുന്നു.
………………………… ……………………
THE MUNICH MANIQUINS/ Sylvia Plath
Perfection is terrible, it cannot have children.
Cold as snow breath, it tamps the womb
Where the yew trees blow like hydras,
The tree of life and the tree of life
Unloosing their moons, month after month, to no purpose.
The blood flood is the flood of love,
The absolute sacrifice.
It means: no more idols but me,
Me and you.
So, in their sulfur loveliness, in their smiles
These mannequins lean tonight
In Munich, morgue between Paris and Rome,
Naked and bald in their furs,
Orange lollies on silver sticks,
Intolerable, without minds.
The snow drops its pieces of darkness,
Nobody’s about. In the hotels
Hands will be opening doors and setting
Down shoes for a polish of carbon
Into which broad toes will go tomorrow.
O the domesticity of these windows,
The baby lace, the green-leaved confectionery,
The thick Germans slumbering in their bottomless Stolz.
And the black phones on hooks
Glittering
Glittering and digesting
Voicelessness. The snow has no voice