“ഉപ്പച്ചി ഉണ്ണിക്കുട്ടന്റെ വീട്ടില് മാവേലി വരൂത്രെ…അത്തക്കളം ഇട്ടിരിക്കുന്നതും മണ്ണുകൊണ്ടുണ്ടാക്കിയ ട്രയാൻങ്കിൾ പോലുള്ള ഒരു സാധനം മുറ്റത്ത് വെച്ചിരിക്കുന്നതുമക്കെ മാവേലിയെ വരവേൽക്കാനാണത്രേ, അങ്ങനെയൊക്കെ ചെയ്താല് നമ്മുടെ വീട്ടിലും മാവേലി വരൂല്ല്യേ.. “
രണ്ടാം ക്ലാസുകാരനായ മോനങ്ങനെ ചോദിച്ചപ്പോൾ ഞാനാകെ കുഴങ്ങി.
പിന്നെ കള്ളവും ചതിയും ഒന്നും ചെയ്യാത്ത പൊളി വചനങ്ങൾ തീരെ പറയാത്ത മാവേലിയെ മനസ്സിലോർത്ത് ഒരു കാച്ചിങ് കാച്ചി.
” മാവേലി വീട്ടിലേക്ക് വരണമെങ്കിൽ എല്ലാവരും കൊറോണ വാക്സിൻ എടുക്കണം. ദീദിയും ഇക്കാക്കയുമൊക്കെ സൂചി വെക്കും എന്നുപറഞ്ഞ് വാക്സിൻ എടുക്കാൻ പേടിച്ചു നടക്കുകയല്ലേ? എല്ലാവരും വാക്സിൻ എടുത്ത വീട്ടിലെ മാവേലി വരൂ…”
എന്റെ വാക്കുകൾ അവൻ വിശ്വസിച്ചു എന്ന് തോന്നുന്നു. പിന്നെ അതെക്കുറിച്ചൊന്നും ചോദിച്ചില്ല.