ഫാസ്സിസം/ശിവൻ തലപ്പുലത്ത്‌

നട്ടുനനച്ചു വളർത്തിയ
ബോൻസായി ക്കൂട്ടങ്ങൾക്ക് വശം
കെട്ടിരിക്കുന്നു
അകത്തളങ്ങളിൽ ഏമ്പക്കമിടുന്നുണ്ട്
സ്പ്രിംഗ് ജീവികൾ

വെളിച്ചം പരക്കുന്നതിന്റെ
ഭയാനകതയിൽ
ഉറഞ്ഞു തുള്ളുന്നുണ്ട്
ആസ്ഥാന കവി

ഇരുകാലി ജന്തുക്കൾ
പരക്കം പാഞ്ഞു നടക്കുന്നുണ്ട്
ദിശ നഷ്ട്ടപ്പെട്ട വരെ പോലെ

വിയർത്തൊലിക്കുന്നു
കുഴലൂത്തു ക്കാർ
മൂക്കത്തു വിരൽ വെക്കുന്നുണ്ട്
ഒളിക്കണ്ണൻ രാജാവ്

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇതിഹാസ മെഴുതാൻ അക്കിത്തം
ഇനിയും പുനർജനിക്കുമോ

രാജാകിങ്കരൻ മാർക്ക്
ഉറക്കംനഷ്ടപെടുന്നുണ്ട്
കവടി നിരതുക്കാർ
പ്രശ്നം വക്കുന്നു
വിറക്കുന്നു ഒളിയമ്പുകൾ
ഞെട്ടുന്നു അഭിനവ രാജാവ്

You can share this post!