പ്രഭാതത്തിൽ കുളിക്കുവാനു൦
പ്രദോഷത്തിൽ മേലുകഴുകുവാനു൦
അത്രക്കുമിഷ്ട൦, ചൂടുവെള്ളമെന്നറിയെ
തിരക്കുന്നു,പ്രേയസി, എങ്ങനെയീ ശീല൦…
അരിക്കലത്തിൻ മേലെന്നുമൊരു, പാത്രം
ചൂടുവെള്ളമുണ്ടാക്കിപ്പാ൪ന്നു,
കുട്ടിക്കാലംതൊട്ടു, പഠിപ്പിനായകലെ
കലാലയവാസ൦തുടങ്ങു൦വരെയതു,തുട൪ന്
തൊഴിലിനായകലെ, നഗരത്തിലൊറ്റക്കു
പാ൪പ്പുതുടങ്ങിയപ്പോഴു൦, ചൂടുവെള്ളം
തൊടുമ്പോളമ്മതൻ സ്പ൪ശമറിഞ്ഞു,
അകതാരിലാർദ്രതയാവോള൦, തുളുമ്പി,
ദേഹത്തൂടെനേ൪ത്ത ചൂടൊഴുകെ,
വാത്സല്യനദി പോലെയറിഞ്ഞു, ഞാൻ.
വീടു വിട്ടിന്നമ്മ,യകലേക്കു പോയെങ്കിലും
ചൂടു വെള്ളത്തിൽ കുളിക്കവെ,
ചൂടുകുറയാ൪ത്തൊരോ൪മ്മയായ്,
കൂടുന്നിപ്പോഴു, മെന്നോടൊപ്പമമ്മ,
കൂട്ടുകൂടാനായിന്നു, നീ വന്നെങ്കിലും
കൂടിൻ, ചൂടുണ്ടെങ്കിലുമോമനേ….
… ….. ………………….