കോവിഡ്- 19

 

എങ്ങും
ആൾക്കൂട്ടമില്ല.
ആർപ്പില്ല
വിളിയില്ല
അഹങ്കാരവും
ഹുങ്കുമില്ല.
ഒരു പനി
ഒത്തിരി ചുമ
ശ്വാസത്തിന്
ബുദ്ധിമുട്ട്.
ആണോ..
കൊറോണയാണോ..
തൂവാലയായി
മുഖംമൂടിയായി
കൈ കഴുകലായി
നിരീക്ഷണമായി
ചാനലായ
ചാനലിലെല്ലാം
വാർത്ത വൈറലായി.
അനൃോനൃം
തൊട്ടു കൂടാ.
വിസ്തരിച്ചൊരു
ഹസ്തദാനമോ
ഹഗ്ഗോ പോലും
ഹറാം.
വീട്ടിനുള്ളിലിരുന്നാൽ
വിജയം.
പുറംകാഴ്ചയെങ്കിൽ
പോലീസിൻെറ
കണ്ണുരുട്ടൽ.
പള്ളിയില്ല
പള്ളിക്കൂടമില്ല
കോവിലും
ദേവനുമില്ല
ആളനക്കമില്ലാത്ത
വൻ നിരത്തുകൾ
കടയില്ല
കംബോളമില്ല
ബസ്സില്ല
കാറില്ല
ഒാട്ടോയില്ല
ട്രൈയിനില്ല
വിമാനമില്ല.
വീടണയാൻ
ബംഗാളിയുടെ
ബഹളം.
അടുക്കളപോയി
സമൂഹഅടുക്കളയായി.
എത്രയെത്ര
സ്വപ്നങ്ങൾ..
ആഗ്രഹങ്ങൾ..
കണക്കുകൂട്ടലുകൾ..
ഗ്രഹാതുരത
വിതുമ്പിയാലും
ഉററവരെ കാണാതെ
നാട് കാണാതെ
പ്രവാസികൾ…
വെൻറിലേറററുകൾ
പുറന്തള്ളുന്നവർ
പത്തടിമണ്ണിനു താഴെ.
പനിച്ചവർ എത്ര
പകർന്നവരെത്ര
മരിച്ചവരെത്ര
അതിജീവിച്ചവർ എത്ര.
മനുഷൃൻ
എത്ര ദയനീയമായ
പദം.
ഭയപ്പെടേണ്ട
വീട്ടിലിരിക്കാം
അകലം നോക്കാം

You can share this post!