
എൻ ഹൃദയം കരയുന്നു
എൻ മിഴികൾ നിറയുന്നു
നിലാവാൽ എന്നിൽ പെയ്തിറങ്ങിയയെൻ സ്നേഹിതനെ,
എന്നെ തനിച്ചാക്കി അകലരുതെ, നീ പോവരുതെ!
ഹൃദയത്തിൻ താളം പോലെ പനിനീർ പൂക്കളെല്ലാം സ്നേഹിതനായി നൽകിടാം, എല്ലാം നൽകിടാം.
ഏറെയിഷ്ടമായയെൻ ഓർമ്മയിൽ വാഴുന്ന തിരിനാളമേ നീയകലരുതെ,
യാത്രചെയ്യുന്ന പാതയിലെല്ലാം ഇന്നു ഞാൻ നിന്നെ തേടുന്നു.
ജീവിതത്തിലെൻ ഇരുണ്ട പാതയിൽ കൂട്ടായിരുന്ന സ്നേഹിതാ
എനിക്കെന്നും നീ തണലായിടേണം
ഇന്നെൻ ജന്മം നഷ്ട സ്വപ്നം പോലെ
വെറും മണ്ണോടു ചേരാൻ മോഹമേറെ.
എന്നെ പിൻതുടരുന്ന നിഴലായ് സ്നേഹിതാ,
നിൻ വരവിനായ് കാത്തിരിക്കുന്നു,
മിഴിനട്ട് കാത്തിരിക്കുന്നു.