തനിച്ചിരിക്കൽ/രശ്മി എൻ.കെ



ഉണർന്നാൽ
പ്രഭാത കൃത്യങ്ങൾ വേഗത്തിൽ തീർത്ത്
ഭക്ഷണം ഒരുക്കണം.
അതിലും വേഗത്തിൽ .
അതൊന്നുകഴിക്കണം.
അലക്കണം, തുടക്കണം’
കുളിക്കണം,
പണി കഴിഞ്ഞാൽ
അടുക്കണം
അതും കഴിഞ്ഞു പറമ്പിലിറങ്ങണം,
കൊത്തണം, കിളച്ചുമറിക്കണം.
പിന്നെ ഒഫീസിൽ പോകണം
വേണ്ട ജോലികൾ തീർക്കണം.
തിരിച്ചു വന്നു വീണ്ടും തുടങ്ങണം
എല്ലാം ഒരിക്കൽ കൂടി .
പിന്നെ എല്ലാം മറന്നുറങ്ങണം’
വെറുതെയിരുന്നാൽ
ഞാൻ വല്ലാതെ
ഒറ്റയ്ക്കായിപ്പോകുമെന്നോടൊപ്പം!
അസഹ്യമാണത്,
തനിച്ചിരിക്കൽ
തന്നോടൊപ്പമിരിക്കലല്ലോ!

You can share this post!

One Reply to “തനിച്ചിരിക്കൽ/രശ്മി എൻ.കെ”

Comments are closed.