എവിടെയോ ?/സുരേഷ് കുമാർ ജി

ഗഗനചാരികൾ
ക്കിടയിലല്ലെന്റെ
മിഴിയിൽ, ഓർമ്മയിൽ
ചിന്തയിലങ്ങനെ

ഇമകൾ ചേർത്തട –
യ്ക്കുമ്പൊഴുമെപ്പൊഴോ
ഇരുളിലേയ്ക്കെന്റെ
ദൃഷ്ടി പായുമ്പൊഴും

എവിടെയോ മുദ്ര
ചാർത്തി നീ നിൽക്കയാ –
ണെവിടെ ? എൻ ചിദാ –
കാശത്തിലായിടാം..

ചിതയിലോളം വ-
ന്നെത്തുന്നൊരോർമ്മയായ്
വെറുതെ വന്നൊന്നു
ചുംബിച്ചു പോയിടാം..!

You can share this post!