ഋതുസംക്രമം-22

ഇതു നെടുങ്ങാടി മാഷ് . നമ്മുടെകോച്ചിങ് സെന്ററിലെ .അധ്യാപകനാണ്. ഇവിടെ വന്നിട്ട് അധികം നാളായിട്ടില്ല .ഇവിടെ എന്നോടൊപ്പം ലോഡ്ജിൽ താമസിക്കുന്നു . എന്നെപ്പോലെ എല്ലാവീക്കെന്റിലും ,ഇദ്ദേഹവും വീട്ടിൽ പോയി മടങ്ങി വരാറുണ്ട് . ‘ മനുസാർ ഔപചാരികതയോടെപറഞ്ഞു .

.താൻ കോച്ചിങ് കാസ്സിൽ ചേർന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ .എങ്കിലും പെൺകുട്ടികളുടെ നേർക്കുളള നെടുങ്ങാടി മാഷിന്റെ ആർത്തി പുരണ്ട നോട്ടം കാരണം താനയാളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി ഓർത്തു . . തന്റെ നേർക്കുള്ളനോട്ടം അയാൾ പിൻവലിക്കാതിരുന്നപ്പോൾ വെറുപ്പ് തോന്നി

ഇത് പ്രിയംവദ . സാർ കണ്ടിട്ടുണ്ടാകും . കോച്ചിങ് ക്ലാസ്സിൽ ചേർന്നിട്ട് രണ്ടു ദിവസ്സമേ ആയിട്ടുള്ളൂ .”

മനു സാർ തന്നെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു .

ഉവ്വുവ്വ്‌ .ഞാൻ കണ്ടിട്ടുണ്ട് . സുന്ദരികളെ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് . അവർ എന്റെ ഒരു വീക്നെസ് ആണെന്ന് കൂട്ടിക്കോളൂ ..”’

അയാൾ തുറന്നടിക്കുന്നതു കേട്ടപ്പോൾ വല്ലായ്മ തോന്നി . മനു സാറിനും അയാളുടെ തുറന്നടിച്ചുള്ള പ്രസ്താവന ഇഷ്ടപ്പെട്ടില്ലെന്നു തോന്നി . എങ്കിലും പുറമെ ഒന്നും ഭാവിക്കാതെ ഇരുന്നു . .

ഇറങ്ങുവാൻ നേരം മനുസാറിനോട് അയാൾ സ്ത്രീകളെപ്പറ്റി എന്തോ തമാശ പറഞ്ഞു ചിരിക്കുന്നതു കണ്ടു . അയാൾ ഒരു സ്ത്രീ ലമ്പടനാണെന്നു മനസ്സ് പറഞ്ഞു

. .”താനെന്താ നെടുങ്ങാടി മാഷിനെക്കണ്ടു ഭയന്ന് പോയോ?.”മനുസാർ ഇറങ്ങുമ്പോൾചോദിച്ചു .

അല്ലാ… , അയാളെക്കണ്ടിട്ട് ഒരു വല്ലാത്ത ടൈപ്പ് ആണെന്ന് തോന്നുന്നു . അയാളുടെ നോട്ടം ശരിയല്ല”. താൻ പറഞ്ഞു .

അയാൾക്ക് കുഴപ്പമൊന്നും ഉള്ളതായി തോന്നിയിട്ടില്ല. അയാൾ എല്ലാം ഒരു തമാശയായി പറയുന്നതായിരിക്കും .”മനു സാർ തന്നെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു .

. പിന്നീട് സാർ ആ വിഷയം .മാറ്റി . ഹോസ്റ്റലിൽ ആരതിക്കും തനിക്കും പ്രത്യേകം മുറികൾ കിട്ടിയിട്ടുണ്ടെന്നും,ആ ഹോസ്റ്റലിൽ റൂം കിട്ടിയത് ഭാഗ്യമാണെന്നും പറഞ്ഞു . സാഹചര്യങ്ങൾ എതിരാണെങ്കിലും അതിനെയെല്ലാം അതിജീവിച്ചു പഠിക്കുവാനും , ഉയരുവാനുമുള്ള ആരതിയുടെ മോഹത്തെ മനുസാർ അഭിനന്ദിച്ചു . അതുകേട്ടപ്പോൾ അല്പം അസൂയ തോന്നി അവളുടെ ആരാധകനായി മാറിയോ എന്ന തന്റെ ചോദ്യത്തിന് ആരതിയെ ഒരധ്യാപകന്റെ കണ്ണിലൂടെയാണ് നോക്കികാണുന്നത്. എന്നാൽ തന്നോടുള്ളത് പ്രേമമാണെന്നു അറിയിച്ചു . തങ്ങൾ പരിചിതരായിട്ടു നീണ്ട നാളുകൾ കഴിഞ്ഞിരിക്കുന്നു . ആദ്യമായുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ തനിക്കിഷ്ട്ടപ്പെട്ടു .

അദ്ദേഹത്തിന്റെ പ്രേമാർദ്രമായ നോട്ടം കണ്ടപ്പോൾ , ഇപ്പോൾ തന്നെ വിവാഹം ചെയ്തു കൊണ്ടുപോയേക്കുമെന്നു തോന്നി . വിനു ഹോസ്പിറ്റലിലായ ഏതാനും ദിവസങ്ങൾക്കുള്ളിൽ തങ്ങളുടെ ബന്ധം അതിരുകൾ ലംഘിക്കുകയാണോ എന്ന് താൻ സംശയിച്ചു .

. ” നമ്മൾ രണ്ടു വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതുകൊണ്ടു മനു സാറിന്റെ അമ്മയും മറ്റുംനമ്മുടെ ഈ ബന്ധത്തെഅംഗീകരിക്കുമോ താൻ ചോദിച്ചു .

നാമിരുവരും പ്രായപൂർത്തിയായ അവിവാഹിതരാണ് നമുക്കിഷ്ടമുള്ളവരെ തിരഞ്ഞെടുക്കാൻ നമുക്കിരുവർക്കും സ്വാതന്ത്ര്യമുണ്ട് . .ഇന്ന് ഇന്ത്യയിലും ലോകത്തും നടക്കുന്ന അക്രമ സംഭവങ്ങൾ പലതും ജാതി മത ചിന്തകളുടെ പേരിലുള്ളതാണ്. നമ്മെപ്പോലുള്ള പുതു തലമുറക്കാരെങ്കിലും ഇനിയും ഇതെല്ലാം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട് . ജാതിമത ചിന്തകൾക്കതീതമായി വർത്തിക്കുന്ന ഒരു പുതുതലമുറക്കേ ഇതെല്ലാം ഇല്ലാതാക്കാൻ കഴിയൂ .”

.മനു സാർ പറഞ്ഞു നിർത്തിയപ്പോൾ താൻ കളിയാക്കി

;സാറേ ഇത് കോളേജല്ല പൊതു വഴിയാണ് മനു സാർ ചമ്മലോടെ പറഞ്ഞു

”.ഓ സോറി ഞാനല്പം ആവേശത്തിലായിപ്പോയി . ഏതായാലും താനിത്തരം ചിന്തകൾ ഊട്ടി വളർത്തരുത് . നാളെ ഒരു ജില്ലയുടെ ഭരണാധികാരിയാകേണ്ടവളാണ് താൻ ”. മനു സാർ താക്കീതോടെ പറഞ്ഞു . താൻ ക്ഷമ യാചിച്ചപ്പോൾ തന്റെ കൈ കവർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു

തന്നെ ഞാനിന്നേറെ ഇഷ്ടപ്പെടുന്നു . തന്നെ ഉപേക്ഷിക്കാൻ എനിക്കാവുകയില്ല.പിന്നെ ഇന്ന് മുതൽ തന്റെ ഈ സാർ വിളി നിർത്തിയേക്കണം. നമ്മൾ വിവാഹിതരാകാൻ പോകുന്നവരാണ് എന്നെ മനുവേട്ടാ എന്നോ മനീഷ് എന്നോ വിളിച്ചാൽ മതി.”

അധ്യാപകനായ ആളെ പെട്ടെന്ന് പേര് വിളിക്കാൻ മടി തോന്നിയത് കൊണ്ട് പറഞ്ഞു . ”എങ്കിൽ ഞാൻ മനുവേട്ടാ എന്ന് വിളിച്ചോളാം

അത് മതി അതാണ് എനിക്കിഷ്ടം ” . പിന്നീടുള്ള സംസാരത്തിൽ ഇടക്കെല്ലാം അറിയാതെ താൻ മനുസാർ എന്ന് വിളിച്ചപ്പോഴൊക്കെ അദ്ദേഹം അത് തിരുത്തി . ക്രമേണ ആവിളിയുമായി താൻ പൊരുത്തപ്പെട്ടു .വഴിമിക്കവാറും വിജനമായിരുന്നതിനാൽ വീടെത്തുവോളം അദ്ദേഹം തന്റെ കൈ പിടിച്ചു നടന്നു . പടിക്കലെത്തി തന്റെ കൈ വിടുമ്പോൾ മുത്തശ്ശി അത് കണ്ടു. വീട്ടിലെത്തിയപ്പോൾതനിക്ക് താക്കീതു നൽകി

ആ ചെക്കനുമായിട്ട് അത്ര കൂട്ടൊന്നുംവേണ്ടാട്ടോ അമ്മു . നാട്ടുകാർ അതുമിതും പറഞ്ഞു തുടങ്ങിയിരിക്ക് ണു ”.അത് കേട്ടപ്പോൾ സങ്കടം തോന്നി

എങ്കിലും തലേന്ന് അമ്മിണിയമ്മ, അടുക്കളപ്പുറത്തുനിന്ന് ഇത് പറഞ്ഞപ്പോൾ അതിനെ നിഷേധിച്ചുകൊണ്ട്

എന്റെ അമ്മുവിനെ എനിക്കറിയാം . നാട്ടുകാർ എന്തും പറഞ്ഞുകൊള്ളട്ടെ എന്നാണല്ലോമുത്തശ്ശിപറഞ്ഞതെന്ന് ഓർത്തു .

ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ മുത്തശ്ശി വിനുവിന്റെ കാര്യം പറഞ്ഞ് സങ്കടപ്പെട്ടു . .” അവൻ ഇത്തവണ പോയിട്ട് അവനെന്തോ ആപത്തു പറ്റിയതായി വിഷമം തോന്നുന്നു . ഞാൻ അങ്ങിനെ സ്വപ്നം കാണുകയും ചെയ്‌തൂലോ

മുത്തശ്ശിയുടെ ആശങ്ക ആസ്ഥാനത്തല്ലല്ലോഎന്നോർത്തു . മരണമെന്ന കഴുകൻ ആഴത്തിലിറക്കിയ കൂർത്തു മൂർത്ത നഖമുനകളിൽ നിന്നും അവൻ മോചിതനായിക്കൊണ്ടിരിക്കുന്നതേയുള്ളുവെന്ന് പാവം മുത്തശ്ശിക്കറിയില്ലല്ലോ എന്നും ചിന്തിച്ചു . അറിയാതെ കണ്ണുകൾ നനഞ്ഞു തുടങ്ങിയപ്പോൾ സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു

അവൻ വരും മുത്തശ്ശി . ഗിരിജ ആന്റി അവനെ നിർബന്ധിച്ചവിടെ പിടിച്ചു നിർത്തിയിരിക്കയാണ് ”.

അഞ്ചാറു വർഷമായിട്ട് അവൻ ഇവിടെത്തന്നെയാണ് . അതുകൊണ്ടുള്ള വിഷമമാണെനിക്ക് . ങാ അത് മാറിക്കോളും . ദൈവം സഹായിച്ചു എന്റെ കുട്ട്യോൾക്ക് ഒരാപത്തും ഉണ്ടാകാതിരുന്നാൽ മതി”. മുത്തശ്ശി കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു .

. ”എനിക്ക് മതി മുത്തശ്ശി

നിർബന്ധിച്ചിട്ടും മുഴുവൻ കഴിക്കാതെ, നനഞ്ഞ കണ്ണുകൾ മുത്തശി കാണാതെ തുടച്ചുകൊണ്ട് കിടക്ക മുറിയിലേക്ക് നടന്നു . സുഷുപ്തിയിലേക്കു ആഴും മുമ്പ് , മുത്തശ്ശിയെ എല്ലാമറിയിക്കുന്ന ആ പ്രപഞ്ച ശക്തിയെ മനസ്സാൽ വന്ദിച്ചു.

ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഏതോ പേക്കിനാവുകൾ ഉള്ളിൽ ഉണർന്നു . ഉയർന്ന മലനിരകളും പുല്മേടുകളും പൂഞ്ചോലകളും നിറഞ്ഞ സ്ഥലത്തു , താനും മനു വേട്ടനും തങ്ങളുടെ രണ്ടു കണ്മണികളും ആടിപ്പാടി നടക്കുന്നു …….. പെട്ടെന്ന് വനഗഹ്വരതയിൽ നിന്നും ഇറങ്ങിവന്നപുള്ളിപ്പുലി തങ്ങളെ നോക്കിഗർജിക്കുന്നു……. . അലറിവിളിച്ചുകൊണ്ടു താൻ ഞെട്ടി ഉണർന്നു . വിയർത്തുകുളിച്ചു കിടക്കയിൽ എഴുന്നേറ്റിരിക്കുമ്പോൾ ആലോചിച്ചു . ഒരു പക്ഷെ തന്റെയും മനുവേട്ടന്റെയും വിവാഹജീവിതത്തിന് വിഘാതമായി നിലകൊള്ളുന്ന ഏതോ ദുഷ്ട ശക്തിയുണ്ടെന്നല്ലേ ഇതിനർത്ഥം. .അങ്ങിനെയുണ്ടെങ്കിൽ കാലം ആ ദുഷ്ടശക്തിയെ തന്റെ മുമ്പിൽ കൊണ്ടുവന്നു കാണിച്ചുതരുമായിരിക്കും . അന്ന് അതിനെ നേരിടുവാനുള്ള ശക്തി തരണമേ എന്ന് പ്രാർത്ഥിച്ചു . ഭയത്തെ അകറ്റുവാനായി മുത്തശ്ശി ചൊല്ലിത്തരാറുള്ള ഹനുമദ്‌ ശ്ലോകം ഉരുവിട്ടു കൊണ്ട് കിടന്നുറങ്ങി . . പിറ്റേന്ന് ഹോസ്പിറ്റലിലേക്കിറങ്ങുമ്പോൾ ഗിരിജ ചിറ്റയുടെ ഫോൺകാൾ വന്നു.

വിനുവിനു ബോധംതെളിഞ്ഞു ” .

ഹോസ്പിറ്റലിലെത്തി , ഐ സി യു വിൽ ചെന്ന് വിനുവിനെക്കണ്ടു. അവശതയുണ്ടെങ്കിലും അവൻ ആഹ്ലാദവാനായിരുന്നു . പ്രിയ ചേച്ചിയുടെയും അമ്മയുടെയും അച്ഛന്റേയുമൊക്കെ പ്രാർത്ഥനയാണ് തന്നെ രക്ഷിച്ചതെന്ന് അവൻ പറഞ്ഞു . .

രാഷ്ട്രീയമൊക്കെ നിർത്തി ഇനി പഠിച്ചാൽ മാത്രം മതി തന്റെ ഉപദേശത്തിന് മറുപടിയായി അവൻ പറഞ്ഞു

ഞാൻ ഇനിയും ഇത്തരം അപകടങ്ങളിൽ ചെന്ന് ചാടുകയില്ല ചേച്ചി . അടുത്തുതന്നെ നടക്കുവാൻപോകുന്ന ഫൈനൽ പരീക്ഷ നല്ല മാർക്കോടെ പാസ്സാകുക മാത്രമാണ്ഇനിയെന്റെ ലക്‌ഷ്യംഅവൻ ഉറപ്പോടെ പറയുന്നത് കേട്ടപ്പോൾ ,അനുഭവങ്ങളിൽ നിന്നും ആർജിച്ച മനക്കരുത്തും ദൃഢനിശ്ചയവും ഇനി അവനെ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നു തോന്നി .

ഉച്ചയ്ക്കു മുത്തശ്ശി തന്നയച്ച ആഹാരം ഗിരിജചിറ്റയും,താനും പങ്കിട്ടു കഴിച്ചു . അന്ന് വൈകുന്നേരം മനുവേട്ടന്റെ ഫോൺവന്നു. എത്രയും പെട്ടെന്ന് ഹോസ്റ്റലിൽ എത്താൻ നോക്കിയില്ലെങ്കിൽ റൂം നഷ്ടമാകുമെന്നു പറഞ്ഞ് . പിറ്റേന്ന് തന്നെ താൻ ഹോസ്റ്റലിൽ എത്തിക്കോളാമെന്നു വാക്കു കൊടുത്തു . അല്പം കഴിഞ്ഞ് ഗിരിജ ചിറ്റയോട് യാത്ര പറഞ്ഞിറങ്ങി . വഴിയിൽവച്ച് ഫോണിൽ മനുവേട്ടനോട് തലേന്ന് കണ്ട സ്വപ്നത്തെപ്പറ്റി പറഞ്ഞു . ”കൊള്ളാമല്ലോ . താൻ വിവാഹത്തിന് മുമ്പേ നമ്മുടെ മക്കളെ സ്വപ്നം കണ്ടു തുടങ്ങിയോ ? ”

അങ്ങനെ കളിയാക്കിയെങ്കിലും താൻ പരിഭവിച്ചപ്പോൾ പറഞ്ഞു . ”ശുഭാപ്‌തി വിശ്വാസിയായിരിക്കു . എതിർപ്പുകളെ നാം ഒരുമിച്ചു നിന്ന് എതിരിട്ടു തോൽപ്പിക്കും . അങ്ങിനെയല്ലേ പ്രിയാ ?”

അതെ താൻ ഉറച്ച ശബ്ദത്തിൽ മറുപടി നൽകി . അപ്പോഴേക്കും തന്റെ മനസ്സിൽ ഉറഞ്ഞു കൂടിയ ദുശ്ചിന്തകളെല്ലാം ഓടിയകന്ന് പുതിയൊരു ആത്മ വിശ്വാസ്സം ഉടലെടുത്തു . ”നഷ്ടപ്പെട്ടദിനങ്ങൾ വീണ്ടെടുത്ത് ഇനി കൂടുതൽ ജാഗ്രതയോടെ പഠിച്ചാൽ മാത്രമേ വിജയലക്ഷ്യത്തിലേക്കെത്താൻ തനിക്കു കഴിയുകയുള്ളൂ .” ” മനുവേട്ടൻ ഓർമിപ്പിച്ചു

ശരി . നാളെത്തന്നെ ഞാൻ കോച്ചിങ് ക്‌ളാസ്സിലെത്താം

.വിനുവിന്റെ കാര്യം ഓർത്തു കൊണ്ട് പറഞ്ഞു .”വിനു ഇപ്പോൾ നല്ല ബെറ്റർ ആയിട്ടുണ്ടെന്നാണ് ഡോക്ടർ ദിനേശ് പറഞ്ഞത് . . ഇനി ഒരാഴ്ച കഴിഞ്ഞാൽ വിനുവിന് ഹോസ്പിറ്റൽ വിടാനാകും . ദിനേശ് വിനുവിനെ നല്ലവണ്ണം കെയർ ചെയ്യുന്നുണ്ട് .”

”. മനുവേട്ടൻ .വിനുവിന്റെ കാര്യത്തിൽ ചെയ്തു തന്നതു വലിയൊരു സഹായമാണ് അല്ളെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വിനുവിനെ നഷ്ടപ്പെടുമായിരുന്നു

പക്ഷെ തന്റെ നന്ദി വാക്കുകൾ മനുവേട്ടനെ വേദനിപ്പിച്ചു എന്ന് തോന്നി . ”തനിക്കു വേണ്ടി ഞാൻ ചെയ്യുന്നഎല്ലാക്കാര്യങ്ങളും ഞാൻ എന്റെ സ്വന്തം കാര്യമായിട്ടാണ് കരുതിയിട്ടുള്ളത് .ഇതിനെല്ലാം താനിങ്ങനെ നന്ദി പറയാൻ തുടങ്ങിയാൽഅതെന്നെ വേദനിപ്പിക്കുകയെ ഉളളൂ . ” മനുവേട്ടൻ വേദനയോടെ പറഞ്ഞുനിർത്തിയപ്പോൾ താൻ സോറി പറഞ്ഞു . ..അപ്പോൾ അല്പം അകലെ നിന്നും ബസ്സുവരുന്നതുകണ്ടു. നാളെ കാണാം എന്ന് പറഞ്ഞു താനാ കോൾ കട്ട് ചെയ്തു. ബസ്സിനുള്ളിൽകയറി ഇരുപ്പുറപ്പിച്ച ശേഷവും മനുവേട്ടന്റെ സ്വരമായിരുന്നു മനസ്സിൽ .

ആ മനസ്സിൽതാനെത്രത്തോളം സ്ഥാനമുറപ്പിച്ചു കഴിഞ്ഞുവെന്ന് അപ്പോൾ സ്വയമറിയുകയായിരുന്നു.

അന്ന് തറവാട്ടിൽ തിരിച്ചെത്തി കുളിയും ഭക്ഷണവും കഴിഞ്ഞ് പഠിക്കാനിരുന്ന പ്പോഴാണ് അച്ഛന്റെ കാൾ വന്നത് .

വിനു സുഖം പ്രാപിച്ചു വരുന്നതായി അച്ഛനെ അറിയിച്ചു . പിറ്റേന്ന്ഹോസ്റ്റലിൽ ചേരുന്ന കാര്യം അറിയിച്ചപ്പോൾ മുത്തശ്ശനെയും മുത്തശ്ശിയെയും വിഷമിപ്പിച്ചു കൊണ്ടാകരുത് അതെന്ന് പറഞ്ഞു . അപ്പോൾ എല്ലാ വെള്ളിയാഴ്ചയും താനിവിടെ ഓടിയെത്തുമെന്ന് പറഞ്ഞുഅച്ഛനെ സമാധാനിപ്പിച്ചു . പിന്നീട് അമ്മയോടും രഞ്ജുവിനോടും സംസാരിച്ചു . വിനു രക്ഷപ്പെട്ടതറിഞ്ഞു ,അവരും സന്തോഷിച്ചു . ഹോസ്റ്റലിൽ താമസ്സിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളെപ്പറ്റി അമ്മ നീണ്ട ഉപദേശങ്ങൾ നൽകി

എല്ലാറ്റിനുംമനീഷ് സഹായിക്കാനുണ്ടാകുമെന്നുപറഞ്ഞത് അമ്മയെ ചൊടിപ്പിച്ചു .”എന്തു പറഞ്ഞാലും ഒരു മനീഷ് … .അവൻ നിന്നെ കെട്ടുമെന്നോ മറ്റോ നീ കരുതുന്നുണ്ടോ ”’അമ്മ ദേഷ്യത്തിൽ ചോദിച്ചു..

അതെ അമ്മെ ഞങ്ങൾ വിവാഹം കഴിക്കാൻതീരുമാനിച്ചു ”. താൻസ്വയമറിയാതെ യാണ് ആ വാക്കുകൾ പുറത്തേക്കു വന്നത് .അത് കേട്ട് അമ്മക്ക് വല്ലാതെ ക്ഷോഭംവന്നു

”.നീ എല്ലാം സ്വയമങ്ങു തീരുമാനിച്ചു കഴിഞ്ഞോ .അപ്പോൾ പിന്നെ ഞങ്ങൾ നിന്റെ അച്ഛനുമമ്മയുമാണെന്നു പറഞ്ഞിരിക്കുന്നതെന്തിനാണ്?.”

പറഞ്ഞത് അബദ്ധമാണെന്ന് തോന്നിയത് കൊണ്ട് അമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു . ”അയ്യോ ഞാൻ വെറുതെ പറഞ്ഞതല്ലേ അമ്മെ . അദ്ദേഹം എന്റെ ഒരു നല്ല ഫ്രണ്ട് മാത്രമാണ്. അല്ലെങ്കിലും ഇപ്പോൾ ഐ എ എസ് നേടുക എന്നതല്ലാതെ ഒരു വിവാഹമൊന്നും എന്റെ സ്വപ്നത്തിലില്ല .”

താൻ പറഞ്ഞതിൽ വിശ്വാസ്സം തോന്നിയത് കൊണ്ടാകാം അമ്മ പിന്നെ ഒന്നും മിണ്ടിയില്ല . താൻ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വച്ചു . എന്ത് കാര്യത്തിലും എടുത്തുചാടി പ്രതികരിക്കുന്ന അമ്മയോട് തർക്കിക്കാൻ നിന്നാൽ കുഴപ്പമാകുമെന്നു തോന്നി . അച്ഛൻ വിചാരിച്ചാൽ മാത്രമേ അമ്മയെ മയപ്പെടുത്തുവാനാവുകയുള്ളൂ . ഇക്കാര്യത്തിൽ അച്ഛനെ കൂട്ടു പിടിക്കാൻ തന്നെ തീരുമാ നിച്ചു ..

വൈകുന്നേരം മനുവേട്ടൻ നൽകിയ ആത്മവിശ്വാസ്സം , സുഖ സുഷുപ്തിയെ സഹായിച്ചു. പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ്ഹോസ്റ്റലിൽപോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി . മനുവേട്ടനെ വിളിച്ചു ഒരു ടാക്സി ഏർപ്പാട് ചെയ്യണമെന്നറിയിച്ചു. മനുവേട്ടൻഉടൻ തന്നെ തനിക്കു പരിചയമുള്ളഒരു ടാക്സിഡ്രൈവറെ വിളിച്ചു. എട്ടു മണിയാകുമ്പോൾ പ്രിയയുടെ വീട്ടുപടിക്കലെത്തണമെന്നുപറഞ്ഞു . പറഞ്ഞ സമയത്തു തന്നെ തന്നെ ടാക്സി വീട്ടുപടിക്കലെത്തി

താൻ പോകുന്നത് ഹോസ്റ്റലിലേക്കാണെന്നറിഞ്ഞപ്പോൾ മുത്തശ്ശി കുറെ പലഹാരങ്ങളും, കാച്ചിയ എണ്ണയും മറ്റും എടുത്തു കൊണ്ട് വന്നു .

ഇതൊന്നും വേണ്ടായിരുന്നു മുത്തശ്ശി .”താൻ പറഞ്ഞു

മുത്തശ്ശിയുടെ സന്തോഷം ഇതൊക്കെയല്ലേ കുട്ടി . ഇനി എത്ര കാലം നിങ്ങളെയൊക്കെ കണ്ട് മുത്തശിക്ക്‌ ജീവിക്കാൻ പറ്റൂന്ന് അറിയില്ലല്ലോ

മുത്തശ്ശിയുടെനനഞ്ഞ കണ്ണുകൾ കണ്ട് ”.എന്റെ മുത്തശ്ശി നൂറുവയസ്സുവരെ ജീവിച്ചിരിക്കും എന്ന് പറഞ്ഞു താൻ കെട്ടിപ്പിടിച്ചു, ഉമ്മ നൽകി . പിന്നെ മുത്തശ്ശന്റെ അടുത്തെത്തി അനുഗ്രഹാശിസ്സുകൾ വാങ്ങി

‘ . എവിടെയായിരുന്നാലും നീ ഞങ്ങളെ മറക്കാതിരുന്നാൽ മതി

മുത്തശ്ശനെയും മുത്തശ്ശിയെയും മറന്നാൽ പിന്നെ അമ്മുക്കുട്ടി ഈ ലോകത്തുണ്ടാവില്ല

താൻ വിതുമ്പലോടെ മറുപടി നൽകി .

യാത്രപുറപ്പെടുമ്പോൾ ഇത്തരം അശുഭവർത്തമാനംപറയരുത് അമ്മൂ . ”’മുത്തശ്ശി നേരിയ ശാസനയോടെ പറഞ്ഞു . തന്റെ നെറ്റിയിൽ മുത്തം നൽകിക്കൊണ്ട് വല്യമ്മ പരിതപിച്ചു .

അമ്മുക്കുട്ടിയും കൂടി ഇവിടന്നു പോയാൽ പിന്നെ ഈ വീടുറങ്ങിയത് പോലെയാകും. വിനുവാണെങ്കിൽ ഇങ്ങോട്ട് വരുന്നതുമില്ല” .

വിനു അടുത്തുതന്നെ എത്തുമെന്നും ,താൻ വെള്ളിയാഴ്ച തോറും ഇങ്ങോട്ടു വരുമെന്നും പറഞ്ഞു അവരെ സമാധാനിപ്പിച്ചു . പിന്നെ അയ്യപ്പനമ്മാവനുൾപ്പെടെ എല്ലാവരോടും ഒരിക്കൽ കൂടി യാത്രപറഞ്ഞു, പടിക്കലെത്തി . അവിടെ കാത്തുകിടന്നിരുന്ന കാറിൽ കയറി . മുത്തശ്ശി നിറകണ്ണുകളോടെ കൈകൾ വീശി . അവരെ സംബന്ധിച്ചിടത്തോളം അവരുടെ വാർദ്ധക്യത്തെ സന്തോഷപൂരിതമാക്കാനെത്തിയ മാലാഖക്കുട്ടിയായിരുന്നു താൻ . അല്പദിവസത്തേക്കാണെങ്കിലും തൻറെ വേർപാട് അവർക്കസ്സഹനീയമായിരുന്നു .അതുകൊണ്ടുതന്നെ അവരുടെ പ്രിയപ്പെട്ട അമ്മുക്കുട്ടിവന്നണയുന്ന വെള്ളിയാഴ്ചകളുടെ പ്രകാശമാനമായ അന്ത്യയാമങ്ങൾക്കായി അവർ വേപഥുവോടെ കാത്തിരുന്നു . ..

You can share this post!