കൃഷ്ണരാജി പടർന്നുമേഘങ്ങളിൽ ഉൾബോധം ഉണർന്നപോൽതണുത്തുറഞ്ഞ ജലകണങ്ങൾ അടർന്ന് വീഴാൻ വെമ്പൽകൊണ്ട പോൽ
നിലംപറ്റിപറക്കുന്ന തുമ്പികൾകാറ്റിനെകാത്തിരിക്കുന്നചില്ലകൾആഹ്ളാദതിമിർപ്പിൽ ഇരട്ടവാലന്റെ ചിറകടികൾഅണ്ണാറകണ്ണന്റെ ചിലചിലപ്പ്
കാതുകളിലൂടെ അരിച്ചരിച്ച്ആത്മാവിലേക്കൊഴുകുന്നനിന്റെ ശബ്ദംനെഞ്ചിലെ താളങ്ങൾക്കിടയിലേക്ക്അമർന്ന്പോയ നിന്റെ ചുംബനം
മിഴിപ്പൊയ്കയിൽ വിരുന്ന് വന്നപൂർണ്ണചന്ദ്രൻതിരികെപോകാൻ മടിച്ച പുലർവേളകൾ
അനർഘനിമിഷങ്ങൾ……..ഇപ്പോൾ ചോരയുടെ നനവ് പടർത്തുന്നു ആ മുറിവുകൾ
ഇവിടെ ഞാൻമാത്രമിങ്ങനെചലിച്ച്കൊണ്ടേ ഇരിക്കുന്നുഒരുമുറിയിൽ നിന്നും മറ്റൊന്നിലേക്കും തിരിച്ചുംചുറ്റും നിശ്ചലം
ഇന്ന് എന്തിനാണീപകൽ നിശ്ശബ്ദമായ് നിന്ന് കൊണ്ടെന്നെയിങ്ങനെ ചുട്ട്പൊള്ളിക്കുന്നത്
കൂട്ടിനുണ്ടായിരുന്നഎന്റെ പൂച്ചയിപ്പോൾ എവിടെയാണെന്ന്കൂടിഎനിക്കറിയിയില്ല
ഈയിടെയായിഞാനിങ്ങനെയാണ്എല്ലാം എവിടെയെങ്കിലും ഒക്കെ മറന്ന് വെച്ച്……
പലപ്പോഴും ശരീരത്തിൽപൊടുന്നനെ ഉരുണ്ട്കൂടുന്ന വിയർപ്പിനേയുംകണ്ണിൽപ്പടരുന്ന ഇരുട്ടിനേയും ശരീരം തുളയുന്ന വേദനകളേയുംഭീതിദം പുണർന്ന്കണ്ണട തിരഞ്ഞ് തിരഞ്ഞ്വിവർണ്ണമായ അധരങ്ങളാൽപൊടിമരുന്ന് നുണഞ്ഞ്ഞാൻ ശാന്തത തേടുന്നു
ഓ! പിന്നേയുമുണ്ട്
ഗുലാംഅലിയുടെ ഗാനശാലയിൽ ചിരാതുകളുടെ മിഴികൾക്കൊപ്പം കണ്ണുനീർ പൊഴിച്ച് പാടി പാടി പലപ്പോഴുംഎന്റെ ഉച്ചയുറക്കവും നീ അപഹരിക്കുന്നു
നോക്കൂ,സുഷുപ്തിയിൽഞാനും നീയുംഅനർഘ നിമിഷങ്ങളുമെല്ലാംമുഗ്ദമായ അനശ്വരതമാത്രം
പ്രിയപ്പെട്ട സ്നേഹമേ എന്നെയിങ്ങനെ ഞെരിക്കല്ലേ ;പകൽചായും മുമ്പേധൂപക്കൂട് ഒരുക്കട്ടെ
വന്യമായ ഏകാന്തതയുടേയുംമനംമടുപ്പിക്കുന്നമരുന്നുകളുടേയുംഗന്ധം മറയ്ക്കുവാൻഈ വൃദ്ധക്ക്സുഗന്ധവസ്തുക്കൾപുകക്കേണ്ടതുണ്ട്
റെജില ഷെറിൻ