നമ്മെ അത്രമേൽ സ്നേഹിച്ച ആ നീളൻ ഇലകളിലും
ബാർലിക്കറ്റകൾക്കിടയിൽ വിലസിയിരുന്ന എലിക്കുഞ്ഞുങ്ങളിലും
ശരത്ക്കാലം മെല്ലെ പതുങ്ങിയെത്തിയിരിക്കുന്നു.
നമുക്ക് തണലേകിയിരുന്ന റൊവാൻ വൃക്ഷത്തിന്റെ ഇലകളെയും
ഈറനണിഞ്ഞിരുന്ന കാട്ടുസ്ട്രോബറി ഇലകളെയും
അത് മഞ്ഞച്ചതാക്കിതത്തീർത്തിരിക്കു
പ്രണയാസ്തമയത്തിന്റേതായ ഈ വേള നമ്മെ ഞെരുക്കുന്നു
വിഷാദം കൂട്ടുകൂട്ടിയ നമ്മുടെ ആത്മാക്കൾ
ഏറെ ക്ലാന്തവും വിവശവുമാണിപ്പോൾ .
നമുക്ക് പിരിയാം ,പ്രണയോജ്വലതയുടെ ഋതുകാലം
നമ്മെ വിസ്മരിക്കുന്നതിനു മുൻപേ ,നമുക്ക് പിരിയാം .
നിന്റെ തളർന്ന നെറ്റിത്തടത്തിലൊരു ചുംബനവും
കണ്ണുനീർത്തുള്ളിയും മാത്രമേകാം ഞാൻ .