ശബ്ദം

ഞാൻ പറയുന്നത് കാഞ്ഞിരവേരിന്റെ രുചിയെക്കുറിച്ചാണെന്ന് ആർക്കാണു പറയുവാൻ കഴിയുക ?
ചക്രവർത്തിയും അമാലന്മാരും മറ്റുള്ള ശബ്ദങ്ങൾ കേൾക്കുന്നത് കാതുകളിലൂടെയാണ് :
സ്വന്തം ശബ്ദം
തൊണ്ട കൊണ്ടും !

അടക്കപ്പെട്ട മുറിയുടെ
വാതിൽ തുറന്നപ്പോൾ – കൃഷ്ണനും രാധയും ഒന്ന്
ഗണികയും സാവിത്രിയും ഒന്ന്
ശരീരവും ശാരീരവും ഒന്ന്
വേട്ടക്കാരനും ഇരയും ഒന്ന്
വേദനിക്കുന്നവനും വേദനിപ്പിക്കുന്നവനും ഒന്ന്
ഗണേശനും ഗഫൂറും ഗബ്രിയേലും ഒന്ന്
തുഞ്ചനും ചാർവാകനും ഒന്ന്
അക്ബറും ബീർബലും ഒന്ന് തെരയുന്നവനും

തെരഞ്ഞെടുക്കപ്പെടുന്നവനും ഒന്ന്
സ്വർണ്ണഖനികളേ
എന്നിട്ടുമെന്തേ മർത്ത്യൻ
ഹൊ!
കൽക്കരി ഖനികളാകുന്നത് ?

You can share this post!