പ്രശാന്തിയുടെ ഒരു ലോകമുണ്ട്.
സാന്ദ്രമായ പച്ചപ്പിന് പിന്നില്‍
ഒരു ദേവാലയം.
ഗാഢമായ ശാന്തത.
അകളങ്കിതമായ ഒരു സാമ്രാജ്യം.
അതിന്‍റെ നിശ്ശബ്ദത.
മറ്റൊരു ലോകത്തിന്‍റെ
പ്രവഹിക്കുന്ന കാഴ്ചയില്‍ നിന്ന്
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്‍റെ ചിതറിയ ശബ്ദങ്ങളില്‍ നിന്ന്,
മറ്റൊരു കാലത്തില്‍ നിന്ന്
വലയില്‍ കുടുക്കി
വിളിയ്ക്കുകയാണവരെന്നെ.
മുരളി ആര്‍