മാവേലിയുടെ ദു :ഖം

തിരുവോണനാൾ. ഉറക്കത്തിൽ നിന്ന് ഉണർവിലേക്കുള്ള ദൂരം പകുതിയിൽ കൂടുതൽ താണ്ടിയിരുന്നു. മുറ്റത്തുനിന്നൊരു കൂവൽ കേട്ടു. ഈ ദിവസം, ഈ സമയം മാവേലിയെ ക്ഷണിച്ചു കൊണ്ടുള്ള കൂവൽ വീടുകളിൽ നിന്ന് കേൾക്കുക സാധാരണം. അതു വീട്ടുകാരാണ് ചെയ്യുന്നത്. പൂക്കളവും പൂവടയുമില്ലാത്ത എന്റെ വീട്ടിൽമാവേലിയെ ക്ഷണിച്ചുകൊണ്ട് കൂവലയരേണ്ട കാര്യമില്ല തോന്നിയതാവാം. ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു.
വീണ്ടും കൂവൽ കേട്ടു. ജനൽകർട്ടൻ മാറ്റി നോക്കി. മുറ്റത്ത്‌ ആരോ നിൽക്കുന്നുണ്ടായിരുന്നു. തിരിച്ചറിയാൻ വേണ്ട വെളിച്ചം ഉണ്ടായിരുന്നില്ല. ആരാ? ഞാൻ ചോദിച്ചു.
അദ്ദേഹം മുൻപോട്ടു
കയറി നിന്നു.
അദ്ദേഹം പറഞ്ഞു, ഞാൻ

മഹാബലി. ഒരത്യാവശ്യമുണ്ടായിരുന്നു കതകൊന്നു തുറക്കാമോ. ഞാൻ കതകു തുറന്നു.

അല്പം വെള്ളം വേണമായിരുന്നു. ഞാൻ tap ചൂണ്ടി കാണിച്ച ഞാൻ മാറി നിന്നു.
.
കുറച്ചുകഴിഞ്ഞു അദ്ദേഹം വന്നു. ആദ്യമുണ്ടായിരുന്ന അവശത ഒഴിഞ്ഞു. മുഖത്ത് ശോകഭാവം നിറഞ്ഞു നിന്നു മഹാബലി പറഞ്ഞു തുടങ്ങി.
:പതിവുപോലെ വാർഷിക സന്ദര്ശനത്തിനിറങ്ങിയതാണ്. ആദ്യത്തെ വീട്ടിൽ നിന്ന് ഒരു പൂവട തിന്നു. അപ്പോൾ തുടങ്ങി വയറ്റിലൊരിരമ്പൽ. ‘രണ്ടിനുള്ള ‘മുട്ടുമുറുകി. നിയന്ത്രണം വിടുമെന്നായപ്പോൾ ഇരുട്ടു മറയാക്കി കാര്യം സാധിച്ചു. മൂടുവൃത്തിയാക്കാനാണ് വെള്ളമന്വേഷിച്ചിറങ്ങിയത്. സർക്കാരിന്റെ ഓണക്കിറ്റിലെ സർക്കരയെ പറ്റി മോശം അഭിപ്രായം അറിഞ്ഞിരുന്നു. വിശ്വസിച്ചില്ല. അതു ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചില്ല. മതിയായി.
ഒരിക്കൽ വന്നപ്പോൾ toll plaza യിൽ പിടിച്ചു നിർത്തി. കയ്യിൽ പണമില്ലാതിരുന്നതിനാൽ കുണ്ഡലം ഒരെണ്ണം അവന്മാർ കൊണ്ടുപോയി. അടുത്ത പ്രാവശ്യം പാലാരിവട്ടം പാലത്തിൽ രഥ ചക്രം കുടുങ്ങി. യാത്ര മുടങ്ങി. ഇപ്പോൾ ദാ, ഇങ്ങനെയും.
ഇവിടം, ഇപ്പോൾ, എന്റെ സാമ്രാജ്യത്തിന്റെ അസ്ഥികൂടമാണ്. നന്നാവുമെന്നു പ്രതീക്ഷയില്ല. എന്റെ പ്രജകളുടെ ദുരിതം കാണാൻ എനിക്കാവില്ല.
നിറകണ്ണുകളോടെ മഹാബലി തിരിഞ്ഞു നടന്നു. പടി കടന്നപ്പോഴും ആ ധര്മിഷ്ഠന്റെ തേങ്ങൽ അടങ്ങിയിരുന്നില്ല

You can share this post!