ഫോട്ടോഷോപ്പ്/പി. എൻ. രാജേഷ്കുമാർ

പ്രണയമൊരു ആപ്ലിക്കേഷനാണ്,
വേണമെങ്കിലതിനെ
‘ആപ്പെ’ന്ന് ചുരുക്കിവിളിക്കാം!
അതേറെക്കുറെ
വർക്കുചെയ്യുന്നത്
ഫോട്ടോഷോപ്പ്പോലെയാണ്!
തികച്ചും വെവ്വേറെയുള്ള
രണ്ടോ അതിലധികമോ ചിത്രങ്ങൾ
ആർക്കുമൊരിക്കലും തിരിച്ചറിയാനാവാത്തവിധം
ചേർത്തുവയ്ക്കാം,
യഥേഷ്ടം നിറങ്ങൾ
കൂട്ടുകയോ,കുറയ്ക്കുകയോ
മാറ്റുകയോ ചെയ്യാം!
പ്രണയഫോട്ടോഷോപ്പിൻ്റെയീ അപാരസാദ്ധ്യതകൾ
മനോഹരമായി
വർക്കൗട്ട് ചെയ്യണമെങ്കിൽ
എപ്പോഴും സിസ്റ്റത്തിനുളളിൽ നിന്നതുകൊണ്ട് മാത്രമായില്ല,
ഇടയ്ക്കിടയ്ക്ക്
സ്ക്രീൻ മിനിമൈസ് ചെയ്ത്
പുറത്തേയ്ക്കൊക്കെയൊന്ന്
കണ്ണോടിയ്ക്കുകകൂടി വേണം!

പി. എൻ. രാജേഷ്കുമാർ

You can share this post!