നാലു നുറുങ്ങുകൾ/മനോമോഹൻ

അടി
പടികടക്കുമ്പോൾ
പറഞ്ഞു പതുക്കെ നീ
അടി വെയ്ക്കുവാനില്ല
ഞാനീ വഴിക്കിനി…

അതു കേട്ടു നിന്ന – വരടക്കിച്ചിരിച്ചു പോയ്…
മധു മോഹ നിദ്രയി- ലടി പിഴച്ചോ സഖേ..?

ഉമ്മറപ്രമാണി

വൈകുന്നേരം ഞാനയ്യാ
കയ്യും കെട്ടിയിരിപ്പാണേ!
നെയ്യും ചോറും സാമ്പാറും
നെയ്യും കനവുകൾ
ജോറാണേ!

മഴയും വഴിയും

വഴി കുഴയുന്നൂ
മഴ വഴിയുമ്പോൾ
കുഴിയും മുഴയും
വഴുതുന്നൂ….

മിഴി നിറയുമ്പോൾ
കിഴി തിരയുന്നൂ
കുടയിൽ കൂടിയ ചങ്ങാതി !

വിഷുക്കണി

പൂ പൊഴിയും കൊന്നച്ചോട്ടിൽ
പുലരിക്കാറ്റേറ്റു കുളിർക്കെ

പൂത്തിരിയാ യാച്ചിരി നിറയും
പൂ മുഖമെൻ നെഞ്ചിൽ പൂത്തൂ!

!

You can share this post!