ഋതുസംക്രമം -25

 

നീണ്ടകാലത്തെ കഷ്ടപ്പാടും പട്ടിണിയും ആ ഉടലിൽ തെളിഞ്ഞു കാണാമായിരുന്നു. നിറം കെട്ട ആമിഴികളിൽ സ്ഥിരവാസ്സമാക്കിയിട്ടെന്നോണം വിഷാദം തളം കെട്ടി നിന്നു . സഹതാപത്തോടെ നോക്കിക്കൊണ്ട് താൻ അവളോട്‌ ചോദിച്ചു ശ്രീകല വീട്ടിൽ പോകാറില്ലേ ?”

ഇല്ല ചേച്ചി. അവിടെ ചെന്നാൽ സഹോദരങ്ങളും അമ്മയും എന്നെ വിടുകയില്ല. പട്ടിണിയാണെങ്കിലും സ്നേഹത്തിന്റ കാര്യത്തിൽ ഞങ്ങൾ സമ്പന്നരാണ് ചേച്ചി. ചോർന്നൊലിക്കുന്ന വീട്ടിൽ പുതക്കാനും ഉടുക്കാനും ഒന്നുമില്ലാതെ അവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ ഞാനിവിടെ എത്ര സുഖത്തിലാണ് കഴിയുന്നതെന്ന കുറ്റബോധം എന്നെ അലട്ടും . പിന്നെയോർക്കും ഞാൻപഠിച്ചു ഒരു ജോലി വാങ്ങിയിട്ടു വേണമല്ലോ അവരുടെ ഈ കഷ്ട്ടപ്പാട് തീർക്കാനെന്നു. പാവം എന്റെ അമ്മ . എന്നെ പഠിപ്പിക്കാൻ വേണ്ടി പലവിധ ജോലികൾ ചെയ്തു കഷ്ടപ്പെടുന്നു  . എപ്പോഴാണ് അമ്മ തളർന്നു വീഴുന്നതെന്നറിയില്ല . അമ്മ പോയാൽ പിന്നെ ഞങ്ങൾക്കാരുമില്ല ചേച്ചി.. …”

മോൾക്ക് എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറയാം. എന്ത് സഹായം വേണമെങ്കിലും ചോദിക്കാംഒരനുജത്തിയെപ്പോലെ അവളെ ചേർത്തുപിടിച്ചു.അവളെ ആശ്വസിപ്പിച്ചുകൊണ്ടു താൻ പറഞ്ഞു. ”ഈ ഓണക്കാലത്തുനിനക്കും സഹോദരങ്ങൾക്കും അമ്മയ്ക്കും ഉടുപ്പുകൾ എന്റെ വകയായിരിക്കും

എന്റെ മനസ്സു പറയുന്നു പ്രിയേച്ചിയെ കണ്ടത് എന്റെ ഭാഗ്യമാണെന്ന് . ഞാനിനി കരയുകയില്ല ചേച്ചി. നല്ലവണ്ണം പഠിക്കാൻ നോക്കും അത് .പറയുമ്പോൾ പ്രതീക്ഷയുടെ പൊന്പുലരിവെട്ടം ആമുഖത്തുണ്ടായിരുന്നു .റിൻസി ഉണർന്നു കിടന്നു എല്ലാം കേൾ ക്കുകയായിരുന്നു .

എന്താ പ്രിയ,  പരോപകാരാർത്ഥമിദം ശരീരം എന്നാണെന്നു തോന്നുന്നു പ്രിയയുടെമതം . രാവിലെ തന്നെ അതിനുള്ള പുറപ്പാടാണോ .”

വേഗം ഡ്രസ്സ് ചെയ്തു എ ടി എമ്മിലേക്ക് പുറപ്പെടുമ്പോൾറിൻസി ഫലിത രൂപേണ ചോദിക്കുന്നതുകേട്ടു

അവനവനാല്മ സുഖത്തിനായചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം എന്നാണെന്റെ അച്ഛന്റെ മതം ആ അച്ഛന്റെ മകളായ ഞാനും അതുതന്നെയല്ലേ വേണ്ടത്താൻ ചോദിച്ചു

ശരി ശരി എന്നാ അച്ഛന്റെ മോള് ചെന്നാട്ടെ ഞാനല്പനേരം കൂടി മൂടിപ്പുതച്ചു കിടക്കട്ടെ” . ‘അങ്ങിനെ പറഞ്ഞുവെങ്കിലും പെട്ടെന്ന് റിൻസി ക്ലോക്കിലേക്കു നോക്കി ചാടിയെഴുനേറ്റു

ങേ . എട്ടുമണി . അത്രയുമായോ. അയ്യോ എനിക്കിന്ന് നേരത്തെ കോളേജിലെത്തേണ്ട ആവശ്യമുണ്ട് . . ആമിഎടീ ആമീ എണീറ്റേ നിനക്കിന്നു കോളേജിൽ പോകണ്ടേ .”കിടക്കയിൽ നിന്നും ചാടി ഏഴുന്നേറ്റു ആമിയെ കുലുക്കി വിളിച്ചു.അതിനുശേഷം റിൻസി ബാത്റൂമിലേക്കോടി . ആ പോക്ക് നോക്കി താനും ശ്രീകലയും ഉറക്കെ ചിരിച്ചു . പിന്നീട് ശ്രീകലയെ നോക്കി താൻ പറഞ്ഞു

ഞാൻ പോയിട്ട് വരാം . മോളുടെ വീട്ടിലുള്ള എല്ലാവർക്കും ഓണത്തിന് ധരിക്കാനുള്ള ഡ്രെസ്സുമായി വൈകുന്നേരം എത്താംയാത്ര പറയുമ്പോൾ അവളുടെ മിഴികൾ പ്രതീക്ഷാനിർഭരമായിരുന്നു

 എ ടി എമ്മിലേക്ക് നടക്കുമ്പോഴാണ് എതിരെ മനുവേട്ടൻ വരുന്നത് കണ്ടത് . ഒപ്പം നടക്കുമ്പോൾ മനുവേട്ടൻ ചോദിച്ചു 

.”താനിന്നലെ എനിക്കയച്ചിരുന്ന മെസ്സേജ് കണ്ടു . എന്തായിരുന്നു ഇന്നലെ അത്ര സന്തോഷത്തിനു കാരണം ”.

ഓ അതോ ഇന്നലെ അച്ഛൻ വിളിച്ച്‌, അവർ ഓണത്തിന് എന്റെ ബർത് ഡേക്കു മുമ്പായി എത്തുന്ന കാര്യം പറഞ്ഞു. ഇത്തവണത്തെ ഓണവും ബർത്ത് ഡേയും തറവാട്ടിൽ എല്ലാവരുടെയും ഒപ്പം ആഘോഷിക്കാമല്ലോ എന്നാലോചിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി .അത് മനുവേട്ടനുമായി പങ്കു വെക്കണമെന്നും തോന്നി ”.

താൻ കൊള്ളാമല്ലോ .പലകാര്യങ്ങളിലും തനിക്കൊരു കൊച്ചുകുട്ടിയുടെ മനസ്സാണുള്ളതെന്നു ചിലപ്പോൾ തോന്നാറുണ്ട് .ചെറിയ കാര്യങ്ങൾക്കു സന്തോഷിക്കുക അതുപോലെ ചെറിയ കാര്യങ്ങൾക്കു ദുഖിക്കുകമനുവേട്ടൻ അല്പം അതിശയോക്തിയോടെ പറയുന്നത് കേട്ട് താൻ പറഞ്ഞു

ശരിയാണ് മനുവേട്ടൻ പറഞ്ഞത് എന്റെ മനസ്സ് പലപ്പോഴും അങ്ങിനെ ഒക്കെയാണ്. എനിക്ക് എന്ത് ചെയ്യാൻ പറ്റും . ”

എന്ത് പറഞ്ഞാലും താനൊരു പ്രത്യേക സൃഷ്ടിയാണ്. പക്ഷെ തന്റെ ഈ മനസ്സാണ് എനിക്കിഷ്ടം . ”

അങ്ങിനെ പറഞ്ഞു പ്രേമ വായ്‌പോടെതന്നെ നോക്കിക്കൊണ്ടു മനുവേട്ടൻ പറഞ്ഞു .

 ”ഇപ്പോൾ ഈ പബ്ലിക് റോഡിൽ വച്ച് തന്നെ ഒന്ന് ചേർത്തുപിടിച്ചു ആശ്ലേഷിക്കുവാൻ തോന്നുന്നുണ്ട് .ഇപ്പോൾനമ്മൾ ഏതെങ്കിലും വിദേശ രാജ്യത്ത് ആയിരുന്നെങ്കിൽ എന്നറിയാതെ ആഗ്രഹിച്ചു പോകുന്നു

അതൊക്കെ നമ്മുടെ കല്യാണം കഴിഞ്ഞു മതി മനുവേട്ടാ. യൂകെയിലെപ്പോലൊരു ജീവിതമൊന്നും നമുക്ക് വേണ്ട . നമുക്ക് നമ്മുടെ ഭാരതീയ സംസ്കാരം തന്നെ മതി ”.താൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

ഓ അപ്പോൾ ഞാൻ സ്വയം നിയന്ത്രിക്കണം അല്ലെ ?”

അതെ അതെ. ഇപ്പോൾ നമ്മുടെ സംസ്കാരം അനുസ്സരിച്ച് സ്വയം നിയന്ത്രിച്ചു നല്ല കുട്ടിയായി നടന്നാൽ മതി

അടിയൻ പാലിച്ചുകൊള്ളാമേ അത് കേട്ട്താൻ പൊട്ടിചിരിച്ചപ്പോൾ മനുവേട്ടനും ആ ചിരിയിൽ പങ്കു ചേർന്നു . അടുത്തുള്ള എ ടി എമ്മിൽ നിന്നും പണമെടുത്തുകഴിഞ്ഞപ്പോൾ മനുവേട്ടൻ ചോദിച്ചു താൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടാണോ ഇറങ്ങിയത് ”.

അല്ലഎന്ന് താൻ പറഞ്ഞു . അടുത്തുള്ള ഒരു ഹോട്ടലിലേക്ക് കാപ്പികുടിക്കാനായി കയറുമ്പോൾ മനുവേട്ടൻ പറഞ്ഞു ,

തന്റെ മുഖത്തിന്നു നല്ല സന്തോഷം കാണാനുണ്ട് . പുതിയ ഹോസ്റ്റലും അതിലെ അന്തേവാസികളും തനിക്കു പിടിച്ചുവെന്നു തോന്നുന്നു

ശരിയാണ് മനുവേട്ടാ . ഹോസ്റ്റലിലെ .അന്തേവാസികളെ എനിക്കിഷ്ടമായി . പക്ഷെ അതിലേറെ ഇന്നെന്നെ സന്തോഷിപ്പിക്കുന്നത് ഞാനൊരു നല്ല കാര്യം ചെയ്യാൻ തീരുമാനിച്ചത് കൊണ്ടാണ് . ആരതിയെക്കൂടാതെ ശ്രീകല എന്ന മറ്റൊരു പെൺകുട്ടിയെക്കൂടി ഞാനിന്നു സഹായിക്കാൻ തീരുമാനിച്ചു , ആരതിയെക്കാൾ പാവപ്പെട്ടവൾ . അവളെ സഹായിക്കാൻ കഴിഞ്ഞാൽ അതൊരു പുണ്യമായിരിക്കും . ”

നല്ല കാര്യമാണ് പ്രിയ. ഞാനും തന്നോടോപ്പമുണ്ട് . എനിക്കാവുന്ന സഹായങ്ങൾ ഞാനും ചെയ്യാംമനുവേട്ടൻ തന്നെ പ്രോത്സാഹിപ്പിച്ചു . പിന്നീട് അടുത്തു വന്ന വെയിറ്റർക്കു തങ്ങൾക്കു വേണ്ടആഹാരത്തിനുള്ള ഓർഡർ നൽകി .

ആഹാരംകഴിച്ചു കൊണ്ടിരുന്നപ്പോൾ കൗണ്ടറിനടുത്തു നിന്ന് ഒരാൾ തങ്ങളെ ശ്രദ്ധിക്കുന്നതായി തോന്നി. മനുവേട്ടനും അത് കണ്ടു . അതാരാണെന്ന തന്റെ ചോദ്യത്തിന് അതേതെങ്കിലും വഴിപോക്കനായിരിക്കുമെന്നു പറഞ്ഞു . പക്ഷെ അപ്പറഞ്ഞതു കള്ളമാണെന്ന് തനിക്കു തോന്നി . അയാൾ മിത്രന്റെ ശിങ്കിടികളിൽ ഒരാളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അല്പം ഭയം തോന്നാതെ ഇരുന്നില്ല എങ്കിലും മനുവേട്ടൻ എന്റെ ഭയത്തെ നിസ്സാരമായി തള്ളി .അദ്ദേഹം മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു . നാളെ അയാൾ നാട്ടിൽ എന്തൊക്കെ കൊട്ടി ഘോഷിക്കുമെന്ന ആശങ്കയോടെ ഞാനും നടന്നു 

You can share this post!