ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഫ്രൊഗോണ /ഇരവി 

ഇരവി

കൊച്ചി യിലെതിരക്കിൽ നിന്നൊഴിഞ്ഞ കോണിലെ വലിയ കെട്ടിടമായ വെങ്കിട്ടരാമൻ ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് സ്പെയ്സ് റിസർച് ആൻറ് ഏലിയൻ സ്റ്റഡീസിലെ പരീക്ഷണണ ശാല വിശാലമായിരുന്നു. അന്യഗ്രഹ ജീവികളെയും കൊറോണയെയും പറ്റിയുള്ള ഒരു പ്രത്യേക പഠനഗവേഷണമാണിവിടെ നടക്കുന്നത്. ഈ രണ്ടു വിഭാഗത്തിലുംപെട്ട വിദഗ്ദ്ധ ശാസ്ത്രജ്ഞ സംഘമാണിവിടെ പ്രവൃത്തി എടുക്കുന്നത്.വെളുത്ത നീണ്ട കോട്ടും പൈജാമയുമിട്ട് മാസ്കും കണ്ണടയും ധരി
ച്ച് പരീക്ഷണങ്ങളിൽ മുഴുകി ഇരിക്കയാണ് ശാസ്ത്രജ്ഞർ..അവരുടെ മുന്നിൽ റേഡിയോ റിസീവറുകളും ടെസ്റ്റ്ട്യൂബ് റാക്കുകളും റോബോട്ടുകളും കമ്പ്യൂട്ടറൂകളുമൊക്കെയാണ്.

             ഇൻസ്റ്റിട്യൂട്ടിലെ കാർ പോർച്ചിൽ കാറിട്ടിട്ട് ലാബിലേയ്ക്ക് കയറിപോയ സോമനാഥൻ ആച്ഛനെക്കുറിച്ചായിരുന്നു ചിന്തിച്ചത്.കഴിഞ്ഞ രാത്രി സംസാരിച്ചപ്പോൾ  മനുഷ്യരാശിയെ ഇരുട്ടുപോലെ വന്നു പൊതിയുന്ന മഹാമാരിയിൽ അച്ഛൻ വല്ലാതെ അസ്വസ്ഥനായിരുന്നു.

അമേരിക്കൻ ശാസ്ത്രജ്ഞ കരോലിനക്കാരി അതിസുന്ദരിയായ സോഫിയ സീറ്റിൽ നിന്ന് എഴുന്നേറ്റ് ചൈനീസ് ശാസ്ത്രജ്ഞൻ ഴാംഗ് യോംഗിൻറെ അടുത്തേക്കു ചെല്ലുന്നു.മേശയിൽ കൈകുത്തി നിന്നുകൊണ്ടു സംസാരിക്കുന്നു.അവളുടെ ശ്രദ്ധ മുഴുവൻ അയാളുടെ മുന്നിലെ റേഡിയോ റിസീവറിലാണ്.അവളുടെ നോട്ടം അതിക്രമിച്ചപ്പോൾ സ്ക്രീനിൽ ഇരുട്ടു വ്യാപിക്കുന്നു.അവളിൽ നിന്ന് അയാൾ എന്തോ മറയ്ക്കുന്നുവെന്നു മനസ്സിലാക്കിയ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമക്കുന്നു. കഴിയുന്നത്ര പതിഞ്ഞ ശബ്ദത്തിൽ പറയുന്നു: "Doctor, don't cheat us!  നിങ്ങൾ ആർക്കു വേണ്ടിയാപണിഎടുക്കുന്നെ ?ഏതു പ്ലാനറ്റിനു വേണ്ടി.?നിങ്ങളെന്തോ മറയ്ക്കുന്നു."

“നീ ആരാ ഇതൊക്കെ ചോദിക്കാൻ!”
അവൾ യോംഗിനെ വിരൽ ചൂണ്ടിക്കൊണ്ട് ഒച്ച താഴ്ത്തിയെങ്കിലും ശക്തമായി:
“Don’t be a traitor!”
പറഞ്ഞിട്ട് കലി അടക്കി .

“ഈ ഴാംഗ് യോംഗ് കിഴവനെപ്പറ്റി ആർക്കെന്തറിയാം.? ഒരു ദിവസം നാം വന്നപ്പോഴുണ്ട് ആളിവിടെ ഇരിക്കുന്നു.ടീം ചീഫിനെ ഡയറക്ടർ വിളിച്ചു പറഞ്ഞപ്പോഴല്ലെ അറിയുന്നത് ചൈനയിലെ സീനിയർ മോസ്റ്റ് സയന്റിസ്റ്റാണെന്ന്.”
” കിഴവൻ ഏലിയൻ സ്പെഷ്യലിസ്റ്റാണ്.അല്ലെങ്കിൽ ഹീ ആക്ട്സ് സൊ. ചില ഗ്രഹങ്ങളുണ്ട്.അന്യഗ്രഹങ്ങളിലെ ഭാഷപോലുമറിയാം.ഈ കിഴവൻ കണ്ടില്ലെ നാടൻ മലയാളത്തിലൊക്കെ സംസാരിക്കുന്നു.”
” ഏലിയനും വൈറസും തമ്മിലുള്ള ബന്ധം …എവിടെത്തി?” സോഫിയ ചോദിച്ചു.
“വല്ലബന്ധവും ഉണ്ടൊ എന്നറിയാനുള്ള ശ്രമമാണ്.ഇനിയും ചിലരൊക്കെ ഇവിടെ എത്തിച്ചേരും. .ഇത് അതീവരഹസ്യമാണ്.അന്യഗ്രഹസ്ഥർ അറിയാൻ പാടില്ല. ഇവിടെ എവിടെയും അവരുണ്ടെന്ന് നാസയുടെ ഒരു സ്റ്റഡീ റിപ്പോർട്ടുണ്ടല്ലൊ”
ചായകഴിച്ച്അവർ പുറത്തിറങ്ങി.കോമ്പൗണ്ടിൽകുന്നിക്കുരുകൾ കിടക്കുന്നതു കാണുന്നു. ആ കാഴ്ച കണ്ട് അവർ പരസ്പരം നോക്കി.
സോമനാഥൻ പറഞ്ഞു:
പലടത്തും ഇതു കാണുന്നു.
What do you call it?
കുന്നിക്കുരു.

ലാബിനകത്തേക്ക് കയറി സോഫിയ യോംഗിൻറെ അടുത്തേക്കു നടന്നു.സ്ക്രീനിൽ നോക്കിക്കൊണ്ടു പറഞ്ഞു:Hallo Doctor, don't yo want a tea?   യോംഗ് ക്ഷുഭിതനായി.:   "നീ എന്താ കൂടെ കൂടെ എൻറെ അടുത്ത്വരുന്നത്?"
  സോഫിയ പല്ലു ഞെരിച്ചു കൊണ്ടു പറഞ്ഞു: "l will crack your secrets, old  gentle man" 
        " you ,get lost! അമേരിക്കക്കാരിക്ക് ഇൻഡ്യയോടെന്ത് രാജ്യസ്നേഹം!"യോംഗ് പിറു പിറുത്തു.
        അവിവാഹിതനായ സോമനാഥൻ ഒറ്റയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ അയാൾ സോഫിയയുമായെത്തി, പതിവുപോലെ.അവിടെ കുറേ നേരം കഴിച്ചു കൂട്ടിയിട്ടേ അവൾ സാധാരണ Y.W.C.A യിലേക്ക് പോകാറുള്ളു.അവൾ പെട്ടെന്നുണ്ടാക്കാവുന്ന അമേരിക്കൻസാൻറ് വിച്ചും സൂപ്പും ഉണ്ടാക്കി, ഇരുവരും  കഴിച്ചു.രണ്ടു പേരും ബീർ കുടിച്ചു.
 അന്ന് അധികം സംസാരിക്കാതിരുന്ന സോമ നാഥനോടവൾ ചോദിച്ചു:   "എന്താ മിണ്ടാതിരിക്കുന്നത്?"

“ഞാനനെൻറെ അച്ഛനെ കുറിച്ചാണ് ചിന്തിക്കുന്നത്.”
“എന്തു പറ്റി?”
“അച്ഛൻ ക്വാറൻറൈനിലാണ്.ടെസ്റ്റ് റിസൽറ്റ് നെഗറ്റീവായിട്ടും”
“ദെൻ?”
“മറ്റൊരസുഖവുംകാണുന്നില്ല.കൊറോണയുടെ എല്ലാ ലക്ഷണവും കാണുന്നുമുണ്ട്.”
“കൊറോണ ഴാംഗിനെപ്പോലെ ഒളിച്ചു കളിയുള്ള വൈറസല്ലേ!
എങ്കിലും ഒരുമാസമായി പൂട്ടിയിട്ടിട്ടും….” “അച്ഛനിപ്പോൾ തലയ്ക്കു വെളിവില്ലാത്തതു പോലൊക്കെ കാണിക്കുന്നുവെന്ന്!”
“മൈ ഗോഡ്!”
“ആ സൂപ്പർ എർത്തിൽ നിന്നാവും. ഇതൊക്കെ അതിൻറെ അറ്റാക്കാകും.യുദ്ധം പ്രഖ്യാപിച്ചിരിക്കയാണവൻമാർ”
സോഫിയ യുടെ മുഖം ഭയം കൊണ്ടു വല്ലാതായി.സോമനാഥൻ അവളുടെ അടുത്തു ചെന്ന് അവ ളുടെ ഇരു കവിളുകളിലും ചുണ്ടിലും ഉമ്മവച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
പെട്ടെന്നവൾ കുഴഞ്ഞു വീണു.പുറത്ത് വലിയൊരു മുഴക്കം കേട്ടു.
സോമനാഥൻ വാരിയെടുത്ത് അവളെ ആശുപത്രിയിലെത്തിച്ചു.ടെസ്റ്റുകളിൽ ഒന്നും കാണാനായില്ല. YMCAയിൽ അവളെ കൊണ്ടു വിട്ടിട്ട് സോമനാഫൻ ഫ്ലാറ്റിലെത്തി.
വിശ്രമിച്ചിട്ട് ഫ്ലാറ്റിൽ നിന്നിറങ്ങി വെറുതേ കറങ്ങി നടന്നു.നഗരത്തിൻറെ മുക്കിലും മൂലയിലുമൊക്കെ കുന്നിക്കുരുകൾ! മരങ്ങളുടെ ഇലകളിൽ മഴതുള്ളികൾ.അതോ രക്തതുള്ളികളൊ? . മഞ്ഞു കാലമല്ലല്ലൊ. .ആയിടയ്ക്കൊന്നും മഴ പെയ്തിട്ടില്ല.തവള മതിലിലിരുന്ന് നോക്കുന്നു.
മതിലിൽ ഒറ്റപ്പെട്ട കീരിപ്പന്ന ചെടി.മുൻപ് ഇവിടെ കണ്ടിട്ടില്ലാത്ത ഇതൊന്നും ഇവിടെയുള്ളതല്ലെന്നയാൾക്കു തോന്നി.എവിടെ നിന്നോ വന്ന് നമ്മെ നിരീക്ഷിക്കുന്നു.അതിൻറെ പ്രത്യേക ഭാഷ ഏതാണ്ടയാൾക്കു മനസ്സിലാകും. ശബ്ദം വളരെ കുറച്ചുപയോഗിക്കുന്നവരാണിവൻമാർ. .ശബ്ദമലീനീകരണം ഭയന്നൊ പ്രതിരോധത്തിനു വേണ്ടി രഹസ്യസ്വഭാവം സൂക്ഷിക്കാനൊ.? ശൂന്യാകാശത്തു നിന്നു വരുന്ന സിഗ്നലുകൾ ,നമ്മുടെ ഗണിതത്തിനു നിരക്കാത്ത മാനങ്ങളുള്ള രൂപങ്ങൾ.അതു പഠിക്കാൻ നിഘണ്ടുവുണ്ടാക്കിയിരിക്കുന്നു സോമനാഥൻ.
ഇന്ന് രാത്രി യോംഗിനെ പൊളിക്കും ഞാൻ. .അയാൾ പ്രതിജ്ഞ എടുത്തു.
‌ സോമനാഥൻ രാത്രി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.വെള്ള യൂണിഫോറമിട്ടു നിന്ന വെമ്പായത്തുകാരൻ വാച്ച്മാൻ ശേഖരൻ സല്യൂട്ട് ചെയ്തു.അയാൾ ചോദിച്ചു:”ഇന്ന് നൈറ്റാ സാർ ?”
സോമനാഥൻ ചിരിച്ചുകൊണ്ട് തല കുലുക്കി അകത്തേയ്ക്ക് കയറി.പിന്നെ തിരിച്ചു വന്നിട്ടു പറഞ്ഞു: എനിക്കൊരു ചായ കൊണ്ടുവരണം.തട്ടുകടയിലെ പാണ്ടിച്ചീടെ ചായ.അവൾക്കെൻറെ ടേസ്റ്ററിയാം.ഫെയർലീ ഗുഡ് ടീ.”
“ശരി സാർ.”


സോമനാഥൻ അകത്തു കയറി കുറേ നേരം കണ്ണടച്ചു നിശ്ചലനായി നിന്നു.അയാൾ പതുക്കെ പതുക്കെ ശരീരം മറന്നു.അന്തർ നിദ്രയിലാണ്ടു കിടന്ന മഹാശക്തി ഉണർന്നു.അയാൾ യോംഗിൻറെ സെക്ഷനിലേയ്ക്ക് നടന്നു.
എങ്കിലും എന്തോ ഒരസ്വസ്തത അയാളുടെമനസാന്നിധ്യം കെടുത്തിക്കൊണ്ടിരുന്നു.മനസ്സിനെ അതി സൂക്ഷ്മമായ ഏകാന്ത തലത്തിലേയ്ക്കു കൊണ്ടു പോകുമ്പോഴാണ് പെട്ടെന്ന് പിടച്ചടിച്ച് താഴെ വീഴുന്നത്.മല മറിച്ചു കളയാനാണ് വന്നത്.ഭൂമി ശത്രു വലയത്തിലാണ്.അത് ചെറുക്കാൻ തൻറേതായ റോളുകളുണ്ട് .അതു ചെയ്യാതിരിക്കാനാവില്ല.ആ മഹാ മാരി ശരീരത്തെ മാത്രമല്ല മനസ്സിനെയും ആക്രമിക്കുന്നു.


അയാൾമൊബൈൽകയ്യിലെടുത്തു.അച്ഛനെ വിളിച്ചു.അച്ഛൻറെ ഞരക്കങ്ങൾ അയാളെ സങ്കടപ്പെടുത്തി.കഠിനമായ ഒരു രോഗശയ്യയിൽ കിടക്കുന്നതുപോലെ.അറുപത്തഞ്ചു വയസു കഴിഞ്ഞ അച്ഛനെ ചെറുപ്പക്കാരാ, ചെറുപ്പക്കാരാ എന്ന് വിളിച്ചു സ്നേഹിതൻമാർ കളിയാക്കാറുണ്ട്.അത്ര ചുറു ചുറുക്കാണ്.ഏജീസിൽ നിന്ന് പിരിഞ്ഞ ഗോപിനാഥൻ അംഗിളും വ്യവസായ വകുപ്പിൽ നിന്നു പിരിഞ്ഞ സോമശേഖരനങ്കിളും സെക്രട്ടേറിയറ്റിൽ നിന്നു പിരിഞ്ഞ പ്രഭാകരനങ്കിളും എം ജി കോളജിൽ നിന്നു പിരിഞ്ഞ വിഷ്ണു പോറ്റിസാറുമൊക്കെ അച്ഛൻറെ ആത്മ സുഹൃത്തുക്കളാണ്.അവർ ഒരുമിച്ച് നടക്കാൻ പോവുകയും ഒരുമിച്ചു ലൈബ്രറിയിൽ കൂടുകയും വായന ശാലയിലെ പ്രതിമാസ ചർച്ചകളിൽ പങ്കെടുക്കുകയും വല്ലപ്പോഴുമൊന്നു മിനുങ്ങുകയുമൊക്കെ ചെയ്ത് പെൻഷൻ മറന്ന് വാർദ്ധക്യം മറന്ന് ജീവിക്കുകയാണ്.ഇപ്പോൾ തമ്മിൽ കണ്ടിട്ട് മാസം ഒന്നായി.
“അച്ഛനെന്ത് പറ്റി?”
അയാളുടെ ചോദ്യത്തിൻറെ മറുപടി കഫത്തിൽകുരുങ്ങിവീർപ്പുമുട്ടുന്നതറിഞ്ഞ് അയാൾ വല്ലാതെ അസ്വസ്ഥനായി.
ഒടുവിൽ “ഒന്നുമില്ല” എന്ന ഒരു ശബ്ദം എങ്ങനെയോ പുറത്തു വന്നു.
“വായന നടക്കുന്നുണ്ടല്ലൊ അല്ലേ?”
അച്ഛൻ ഏറെ സമയമെടുത്തു പറഞ്ഞു:”ഇ…ല്ല”
“വീക്കിലിയിൽ ഖണ്ഡശ വന്നപ്പോൾ വായിക്കാൻ വിട്ടു പോയ അച്ഛൻറെ ഫേവറിറ്റ് എം മുകുന്ദൻറെ നൃത്തം ചെയ്യുന്നകുടകൾ ബുക്കായല്ലൊ.വാങ്ങീല്ലെ?”
“വായിച്ചു”
“എങ്ങനുണ്ട്?”
“പോര”
“അതെന്താ അങ്ങനെ?”
“കുട നന്നാക്കുന്ന ചോയിയോളം വരൂല്ല.”

     അച്ചൻറെ ശബ്ദം ക്രമേണ കഫത്തിൽ നിന്ന് സ്വതന്ത്രമായി വരുന്നതിൽ അയാൾ ആശ്വസിച്ചു.പുസ്തകങ്ങളെ പറ്റി പറയുമ്പോൾ എപ്പോഴും അച്ഛൻ അങ്ങനെയാണ്.

അയാൾ അച്ഛനെ ആ വഴിയേ കൊണ്ടു വരാനുള്ള ശ്രമം തുടങ്ങി.
“നൃത്തം ചെയ്യുന്ന കുടകൾക്കെന്തു പറ്റി?
“വൃധാ സ്ഥൂലത.പക്ഷെ മുകൂന്ദൻ മേജിക്ക് അതിലുമുണ്ട്.”
“കുട നന്നാക്കുന്ന ചോയിക്കെന്താ മെച്ചം.?”
“As sweet as lirics.കാച്ചിക്കുറുക്കിയുള്ള ഗ്രാമീണ ഭംഗി”
“കേശവൻറെ വിലാപവുമായി തട്ടിച്ചു നോക്കുമ്പോൾ?”
“ഒന്നുകൂടി മുന്നിൽ.”
“അച്ഛാ ശ്രീനാരായണായ എങ്ങനുണ്ട്?”
“ഓരോ വരികൾ പിന്നിടുമ്പോഴും ദൈവം തെളിഞ്ഞു തെളിഞ്ഞു വരും.പ്രതിഭയുടെ ദിവ്യ വെളിപാട്.”
“സ്നേഹിതൻമാരൊന്നും വിളിക്കാറില്ലേ അച്ഛാ?”
“ഇല്ലെടാ.പരസ്പരം വിളിച്ച് സംഘടിച്ച് വെളീൽച്ചാടുമോന്ന് വീട്ടുകാർക്കു പേടി.മൊബൈലൊക്കെ അവർ കസ്റ്റടീലെടുത്തിരിക്യാ.”
“പാട്ടൊന്നും കേൾക്കുന്നില്ലേ?”
“മടുത്തു.ചെമ്പൈ,ശെമ്മാങ്കുടി,എംഡി രാമനാഥൻ,യേശുദാസ്,ജയച്ചന്ദ്രൻ,ജാനകി,ലീല ചിത്ര..എല്ലാരോടും വിരക്തി.സ്വാതന്ത്രൃമാണെല്ലാറ്റിനും വേണ്ടത്.”
“അച്ഛനും വൈക്കം മുഹമ്മദ് ബഷീറിനും ഇഷ്ടമുള്ള ആ പാട്ടുണ്ടല്ലൊ ഒന്നു പാടുമൊ അച്ഛാ?”
“സോജാ രാജ……….”
തുടർന്ന് നീണ്ട ചുമ,കഫം ഇളകിപ്പറിയുന്ന ദയനീയമായ വികല ശബ്ദം.അത് നീണ്ടു നീണ്ടു പോയി ……
“അയ്യൊ അച്ഛാ! “
സോമനാഥൻ പിന്നെ അമ്മയുടെ ഫോണിൽവിളിച്ചു.:
“എന്താ അമ്മേ അഛന്?”
അമ്മകരഞ്ഞുകൊണ്ട്പറയുന്നു.”ഒന്നുമില്ല,ഒന്നുമില്ല..”
“ഞാൻ വരാമമ്മേ”
“വേണ്ട ഇവിടെ ഒന്നുമില്ല.നീ ചെയ്യുന്നത് വലിയ കാര്യങ്ങളാണ്.ഞങ്ങളെപ്പറ്റിയല്ല നീ ചിന്തിക്കേണ്ടത്.ലൊകത്തെ പറ്റിയാണ്.”
അമ്മ ഫോൺ വച്ചു. സോമനാഥന് മറ്റൊന്നും ചെയ്യാനായില്ല.ഏല്ലാത്തിലും വലുത് അച്ഛനാണെന്ന്തോന്നി.അച്ഛനാഗ്രഹിക്കുന്ന സ്വാതന്ത്ര്യം.അതാണിപ്പോൾ തൻറെ ഏറ്റവും വലിയ ചിന്താവിഷയം.
ഈ രാത്രി അലസ്സിപ്പോയി.സോമനാഥൻ വെളിയിലിറങ്ങി.മുന്നിൽ കുന്നിക്കുരുകൾ അയാളെ തുറിച്ചു നോക്കുന്നു. ലോകം മുഴുവൻ പൂട്ടിക്കിടക്കുമ്പോൾ വിജനതയിൽ ശൂന്യതയിൽ കുന്നിക്കുരുകൾ, കീരിപ്പന്നകൾ, തവളകൾ…..
പിടിക്കാൻ തുടങ്ങിയപ്പോൾ തവള ചാടിപ്പോയി പിന്നെകണ്ടില്ല,കീരിപ്പന്ന പിഴാൻ കഴിഞ്ഞില്ല,കുന്നിക്കുരു വഴുതി വീണു.ആയുധങ്ങളുമായി അവർ നിലയുറപ്പിച്ചിരിക്കയാണൊ?അരണ്ട നിലാവാണ്..ഇടക്കിടെ മേഘങ്ങൾ മൂഖം മൂടിയിട്ടു മറയ്ക്കുന്നു.
അയാൾ ഇൻസ്റ്റിട്യൂട് കോമ്പൗണ്ടിലെ മരങ്ങൾക്കിടയിലൂടെ നടന്നു.ആകാശത്ത് നക്ഷത്രങ്ങളെ നോക്കി.അവയ്ക്കിടയിൽ കാണുമവൻ.സൂപ്പർ എർത്ത്.അവിടുത്തെ ശാസ്ത്ര ജ്ഞൻമാർ സോമനാഥനെ ഉറ്റു നോക്കുന്നുണ്ടാകും.അവരുടെ വില്ലൻ.അവരുടെ ഭാഷയ്ക്കും ഒളിപ്പോരിനും വ്യാഖ്യാനം കണ്ടു പിടിച്ചവൻ.
പെട്ടെന്ന് അച്ഛൻ മനസ്സിലേയ്ക്ക് കടന്നു വന്നു.ഒപ്പം ഒറ്റശേഖര മംഗലത്തെ പാടങ്ങളും.ടൗണിലാണ് താമസിക്കുന്നതെങ്കിലും നാട്ടിലെ പുരയിടവുംവയലുംഅതുപോലുണ്ട്.ആധുനികരെപ്പോലെ അത് നശിപ്പിച്ചിട്ടില്ല.അവിടെപ്പോയി ഒരു മാസം താമസിക്കണമെന്ന് അച്ഛൻ എപ്പോഴും പറയും.പി.ഡബ്ല്യു.ഡി.എഞ്ചിനിയറായിരുന്ന അച്ഛൻ പാന്റ്സും ഷൂസും ടീഷർട്ടും ട്രാക്സ്യൂട്ടുമൊക്കെ ഇട്ടു നടക്കുമ്പോഴും മൺവെട്ടിയിൽ ചെളി കോരി തേച്ച ഒരു വരമ്പിൽ മുണ്ടു മടക്കി കുത്തി തലേക്കെട്ടുമായി നടക്കുന്ന
ഒരു മനസ്സ് അച്ഛനിൽ മായായാതെ കിടപ്പുണ്ട്. പെരു മഴ വരുമ്പോൾ പണ്ട്അപ്പൂപ്പൻ രാത്രിയിൽ തൊപ്പിക്കുടയിട്ടു ടോർചുമെടുത്തുകൊണ്ട് മടവ അടയ്ക്കാൻ പോകുമത്രെ.മഴയുടെയും തവളകളുടെയും ശബ്ദം ഒരുമിച്ച് കേൾക്കുന്നത് അച്ഛനിഷ്ടമാണ്. മഴയത്ത് പൊൻപാറയാറ്റിൽ വെള്ളം പെരുകുന്നത് കുടയും പിടിച്ചു നോക്കി നിൽക്കാനിഷ്ടമാണ്. വയലിൽ വെള്ളം കേറുമ്പോൾ വെള്ളത്തിലിറങ്ങി ആളുകൾ മീൻ വെട്ടിപിടി ക്കുന്നതു കാണാൻ രസമാണ്.
വിശാലമായ പാടത്തിൻറെ അരുകിൽ തോടും തോടിനക്കരെ കുറ്റിക്കാടും കുറ്റിക്കാടിനക്കരെ കുന്നും മലയുമാണ്. രാത്രി എല്ലാ പക്ഷികളും ഉറങ്ങുമ്പോൾ ചില പക്ഷികൾ അവിടെ ഒറ്റക്കിരുന്ന് പാടാറുണ്ട്.അതുകേട്ട് ദൂരെ നിന്നു മറ്റൊരു പക്ഷി തിരിച്ചു പാടും.അവർ പ്രണയത്തിലായിരിക്കും.അച്ഛൻ പറയാറുണ്ട്.

      മനസ്സ് നിറച്ചും വീടുംവയലും പുരയിടവും ആറും തോടും. നിസ്സഹായനായ അച്ഛൻ!   .

വെളുപ്പാൻ കാലത്ത് സോമനാഥൻ ഫ്ലാറ്റിലെത്തി.രാവിലെയുള്ള ചായയ്ക്കു പകരം മദ്യം തന്നെ അകത്താക്കി.
ഡോർബെൽ കേട്ടു വാതിൽ തുറന്നപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂ പോലെ സോഫിയ.അവൾ തിടുക്കത്തോടെ ചോദിച്ചു:”any good news? യോംഗിനെ പിടിച്ചൊ?എന്താണ് കുന്നിക്കുരു ,എന്താണ് ഫ്രോഗ് ,ഏന്താണ് കീരിപ്പന്ന?”
“ഉണ്ട!പോടീ ആവിടുന്ന്!ഞാനാ മൂഡിലല്ല.ഞാൻ ഒറ്റശേഖരമംഗലം മൂഡിലാണ്.”
“ഓഹൊ”
“ക്ഷമിക്കൂ,ഞാനൊന്നുകണ്ണടച്ച്കിടക്കട്ടെ,എൻറെച്ഛനെകാണാൻ.നീയാകമ്പ്യൂട്ടറിൽ എൻറെ ഏലിയൻ തീസിസ് വായിക്ക്”.
അല്പനേരത്തിനകം അയാൾ കൂർക്കം വലി തുടങ്ങി. ജനാലയിലൂടെനോക്കിയപ്പോൾറോഡിൽ ആംബുലൻസുകൾ പായുന്നു. അവ പതിവിനു വിപരീതമായി നിര നിരയായി റോഡിലൂടെ നീങ്ങുന്നു.
അവൾ മൗസ് ക്ലിക്കു ചെയ്ത് സോമനാഥൻറെ തീസിസ് വായിച്ചു തുടങ്ങി:

    ഏതോ ഗ്രഹം ഭൂമിയെ ഉറ്റു നോക്കുന്നു. ഏതു സമയത്തും ഭൂമി ആക്രമിക്കപ്പെടാം .അതൊ ആക്രമിച്ചു തുടങ്ങിയൊ?.ഈ കുന്നിക്കുരുകൾ യഥാർഥത്തിൽഅവരുടെആയുധമാണ്. .ആയുധങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പമല്ല അവരുടേത്.അവ സ്വയം പ്രവർത്തിക്കുന്നതാണ്.മാത്രവുമല്ല അതി സൂക്ഷ്മവും.
                                അവർഭൂമിയിൽനിന്ന്മനുഷ്യസാമ്പിളുകൾ ശേഖരിക്കുന്നു.മനുഷ്യരെപഠിക്കാൻ.അവരുടെ തലച്ചോറെടുത്ത് ശേഖരിച്ച് പഠിച്ച് അതിൻറെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ. ബുദ്ധി അവരുടെ ഒരു അസംസ്കൃത വസ്തുവാണ്. 

.യഥാർത്ഥത്തിൽ മറ്റു ഗ്രഹങ്ങളിലെ ബുദ്ധിയാണവർശേഖരിക്കുന്നത്.ലോകത്തു നിന്ന് ആളുകൾ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു.
. കുന്നിക്കുരുകൾ നാം സംശയിക്കുന്ന ഗ്രഹത്തിൻറെ റോബോട്ടുകളാണ് .ഇലക്ട്രോണിക്ക് മൈക്രോസ്കോപ്പിലൂടെ കുന്നി മണികളിലേയ്ക്ക് നോക്കിയാൽ അതി സൂക്ഷ്മമായ റോബോടുകൾ കാണാം. .തവളരൂപികളായ സൂക്ഷ്മജീവികൾ .ഫ്രൊഗോണകൾ എന്ന് നമുക്ക് പേരിടാം. അവ മുനുഷ്യൻറെ ഉള്ളിലേയ്ക്ക് പ്രവേശിച്ച് മനുഷ്യ ശരീരത്തെക്കുറിച്ച് കൃത്യമായി പഠിച്ചിട്ടിറങ്ങിവരും. ശ്വാസം മുട്ടലിനും തുമ്മലിനും ചുമയ്ക്കും പനിക്കുമൊക്കെയുള്ള കാരണംആന്തരികാവയവങ്ങളിലൂടെയുള്ള ഈ സൂക്ഷ്മ ജീവികളുടെ പര്യവേഷണ മാണ്.

       ആ പ്രശ്നകാരിയായ ഗ്രഹ വാസ്സികളുടെ ബുദ്ധി വളർച്ചയുടെ പൂർണ്ണതയിലെത്തിക്കഴിഞ്ഞു.അവരെക്കാളും ബുദ്ധി യുള്ളവർ ഈപ്രപഞ്ചത്തിലുണ്ടൊ  എന്ന ആന്വഷണവും അവർക്കുണ്ട്. 
         രതി എന്ന മാരകശേഷിയുള്ള ആയുധം നമ്മുടെ കയ്യിലുള്ളതിനെ അവർ സംശയ ദൃഷ്ടിയൊടെ വീക്ഷിക്കുന്നു.
           . .
നാം സംശയിക്കുന്ന ഗ്രഹത്തിൽ നിന്ന് വന്ന് മനുഷ്യരൂപം പൂണ്ട് ഇവിടെചാര വൃത്തി ചെയ്യുകയാണ് ഴാംഗ് യോംഗ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തട്ടുകട നടത്തുന്ന കറുത്തു ആനത്തടിയുള്ള പാണ്ടിച്ചിയും മനുഷ്യ സ്ത്രീയല്ല.നമ്മൾ ഇവിടെയൊക്കെ വച്ചു കാണുന്ന പലരും ഈ ഗ്രഹ വാസികളല്ല.അവളുടെ ചായ രാസ പരിശോധന നടത്തിയപ്പോൾ നമ്മുടെ തേയിലയും പഞ്ചസാരയുമല്ല ആ ചായയിൽ.അവൾ എവിടെ താമസിക്കുന്നൂവെന്ന് ആർക്കുമറിയില്ല.
            യോംഗിന് വരുന്നസിഗ്നലുകളിൽ മിക്കതും ടാപ്പു ചെയ്യാൻ കഴിഞ്ഞു.

അന്യഗ്രഹവാസികൾ ഇന്നോളം അറിഞ്ഞിട്ടില്ലാത്ത ഒരു സ്വർഗ്ഗീയ സുഖംസോഫിയായിൽ അടങ്ങിയിട്ടുണ്ട് എന്നവർ വിചാരിക്കുന്നു. ആ മേഖലയിലാണ് ഈ ഗ്രഹവാസികൾക്ക് വേണ്ടത്ര അറിവു ലഭിച്ചിട്ടില്ലാത്തത്.
അവളറിയാതെ അവരവളെ ഒരുപാട് പഠിച്ചിരിക്കുന്നു.അത് മിക്കവാറും യോംഗിലൂടെയായിരിക്കും. ഈ കാര്യത്തിൽ മാത്രമാണ് മനുഷ്യൻ ആ ഗ്രഹത്തെക്കാൾ മുന്നിട്ടു നിൽക്കുന്നത്.അതുകൊണ്ട്അവർക്ക് സോഫിയയെ കൊണ്ടുപോണം.
) ഈ ഗ്രഹവാസികൾ ഫ്രഗോണിയർ എന്ന ജീവിവർഗ്ഗത്തിൽപെട്ടവരാണ്.തവളയാണവരുടെ പൂർവികരെന്ന് അവരുടെ ഉൽപ്പത്തി പുസ്തകം പറയുന്നു. ചിരം ജീവികളാകാൻ ഗവേഷണങ്ങൾ നടത്തിയിരുന്നുഅവർ .ടൈം മെഷീനിലുടെ ഭൂതകാലത്തിലേയ്ക്ക് സഞ്ചരിച്ചപ്പോൾ യുഗങ്ങൾക്കു മുൻപ് അവരിലുണ്ടായപരിവർത്തനത്തെക്കുറിച്ച് അറിവ് ലഭിച്ചു.
അന്ന് അനശ്വരരാകാൻ തടസ്സം ശരീരമാണെന്ന് മസ്സിലായി ..അങ്ങന ശരീരം.ഉപേക്ഷിച്ചു.ജീവിക്കാൻബുദ്ധിമാത്രംമതിയെന്നു തീരുമാനിച്ചവരാണവർ.(നമ്മുടെ സൈബോർഗ്യൻ എന്ന പുതിയ മനുഷ്യൻ പോകുന്നതും അങ്ങോട്ടാണ്.)അതോടെ ലിംഗവ്യത്യാസം ഇല്ലാതായി.സ്ത്രീ പുരുഷ ശരീരങ്ങളുടെ സംയോഗസുഖം ശരീരമില്ലാത്തതിനാൽ നഷ്ടപ്പെട്ട തുകൊണ്ട് രണ്ടുമല്ലാത്ത ഒരു പൊതുബുദ്ധി യായി അവർ പരിണമിച്ചു.ആണും പെണ്ണും ചേർന്ന നപുംസകമല്ല.ആണും പെണ്ണുമല്ലാത്ത പുതിയൊരു ലിംഗം.

          യുഗങ്ങൾ കഴിഞ്ഞപ്പോൾ അതായത് ഇപ്പോൾ സോഫിയയിൽ നടത്തിയ പരീക്ഷണമാണ് മനുഷ്യശരീരത്തിൻറെ സാധ്യതകൾ അവർക്കു  നസ്സിലാക്കിക്കൊടുത്തത്. സോഫിയയിലവർ രഹസ്യപരീക്ഷണങ്ങൾ നടത്തുകയാണ്.ഇടയ്ക്കിടയ്ക്കവൾ കുഴഞ്ഞു വീഴുന്നതതു കൊണ്ടാണ്.
           ആവശ്യം വരുമ്പോൾ കൃത്രിമ ശരീരമാണ്അവർഅണിയാറ്.കൃത്രിമശരീരമിടുമ്പോൾ അതിന് തലച്ചോറുമായി ബന്ധം വരുകയും മനുഷ്യൻ ചെയ്യുന്ന എല്ലാപ്രവൃത്തിയും ചെയ്യാനാവകയും ചെയ്യും.നമ്മുടെ റോബോട്ടുകളെപ്പോലെ.
     എല്ലാം തികഞ്ഞപ്പോൾ വന്ന അരക്ഷിതാവസ്തയുടെ കാരണവും അവർക്കു പിടികിട്ടി തുടങ്ങി.രതി അഭാവം.ലിംഗഭേദമില്ലാത്തതിനാൽ അതിന് സധ്യമല്ല.കൃത്രിമമായി ലിംഗവ്യത്യാസമുള്ള ശരീരമുണ്ടാക്കാം.പക്ഷെ ബുദ്ധി യിൽ ലിംഗസ്വഭാവമുണ്ടാക്കാനാവില്ല. അതുകൊണ്ട് രതി നിർവഹണവും അസാധ്യം..

നമ്മുടെ ആയുധങ്ങൾക്ക് യോംഗിനെ കൊല്ലാനാവില്ല.കാരണം അവന് ശരീരമില്ല.നമ്മൾ കാണുന്നത് കൃത്രിമ ശരീരമാണ്.എന്നാൽ അവൻ ആരെന്ന് നമ്മളറിഞ്ഞാൽഅവൻഅപ്രത്യക്ഷനാവും .കാരണം അവനിലൂടെ നമ്മളവൻറെ ഗ്രഹത്തിലെത്തിയേക്കുമെന്നും ആക്രമിച്ചേക്കുമെന്നും അവനും അവൻറഗ്രഹവും സംശയിക്കുന്നു.എന്തെന്നാൽ അവനറിഞ്ഞുകൂടാത്ത രതി എന്ന ശക്തമായ ആയുധം നമുക്കുണ്ട്.ഇതിൽ നിന്നാണ് തലമുറകളുണ്ടാകുന്നതെന്നവർ പഠിച്ചപ്പോഴാണീ ശക്തി അവരെ അത്ഭുതപ്പെടുത്തിയത്.അവരാണെങ്കിൽ ബുദ്ധി യെ യന്ത്രങ്ങളിൽ അടവച്ച് മുട്ട വിരിയിക്കുമമ്പോലാണ് തലമുറകളെ സൃഷ്ടിക്കുന്നത്.നമ്മുടെ ശക്തി ദൗർബ്ബല്യങ്ങൾ അവരുടെ പഠന വഴിയിലാണ്.പൂർണ്ണമായി പഠിച്ചിട്ടില്ല.അതാണ് നമ്മുക്കുള്ള ആനുകൂല്യം.

സംഗ്രഹം.
അവർക്കു ശരീരമെന്ന മഹാത്ഭുതം സ്വന്തമാക്കണം.. അതിന് ശരീരവൈവിധ്യങ്ങളുടെ ഘടനയറിയണം.വിവിധശീതോഷ്ണസ്ഥിതിയനുസരിച്ചുള്ളശരീരത്തിൻറെക്രമീകരണമറിയണം .കൃത്രിമ ശരീരം ഉപേക്ഷിക്കണം.ജൈവ ശരീരത്തിലെ രഹസ്യ സ്വർഗ്ഗംകണ്ടെത്തണം.ബുദ്ധിയിൽ അതിൻറെ പരിവർത്തനമുണ്ടാക്കണം. അന്യ ഗ്രഹങ്ങളെഫ്രൊഗോണ എന്ന ആയുധം കൊണ്ടാക്രമിക്കയാണവർ. അന്യ ഗ്രഹങ്ങൾ അവർക്ക് തട്ടിക്കളിക്കാനുള്ള പന്തുകൾ മാത്രമാണ്.

      വായിച്ചപ്പോൾ  സോഫിയ വല്ലാതെ ഭയന്ന് തളർന്നവശയായി.അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്തു. ഈ വിവരങ്ങൾ സോമനാഥൻ മുൻപ് സൂചിപ്പിച്ചിരുന്നു.അവൾക്കു ഒന്നുംസംഭവിക്കില്ലെന്നുറപ്പും കൊടുത്തിരുന്നു.സോമനാഥൻറ ബുദ്ധി യിൽ അവൾ അതീവ തൃപ്തയാണെങ്കിലും  ഭയം അവളെ പിടികൂടിയിരുന്നു.
          സോമനാഥൻ ഉറക്കമാണ്.അവൾ അയാളുടെ നെറ്റിയിൽ കൈ വച്ചു നോക്കി.വല്ലാതെ പനിക്കുന്നു.
       അവൾ കബോഡ് തുറന്ന് മദ്യമെടുത്ത് കുടിച്ചു.അപ്പോൾ തോന്നിയ പ്രചോദനത്തിൽ അടുക്കളയിൽ കയറി പാചകംചെയ്തു.പാചകംകഴിഞ്ഞപ്പോൾ മണി രണ്ടായി കഴിഞ്ഞിരുന്നു.സോമനാഥൻ പതുക്കെ കണ്ണു തുറന്നു.

പനി വരുമ്പോൾ കേരളീയർ കഴിക്കുന്ന കഞ്ഞിയും ഇഞ്ചി ചമ്മന്തി യും പയറു തോരനും പപ്പടം കാച്ചിയതുമാണ് അവൾ തയ്യാക്കിയത്.കഞ്ഞി കുടിച്ചു കൊണ്ടിരുന്നപ്പോൾ സോമനാഥൻ ചോദിച്ചു”:നീയിതെങ്ങനെ പഠിച്ചു?”
“ഹോസ്റ്റലിലെ കുറ്റീച്ചക്കാരി പ്രേമ പറഞ്ഞു തന്നു.”
“നോട് കുറ്റീച്ച,ബട് കുറ്റിച്ച.അപ്പോൾ നീ മലയാളിയുടെ ഭാര്യയാകാൻ യൊഗ്യ”
“Absolutely”
കഞ്ഞി കുടിച്ചു കഴിഞ്ഞ് അവർയേശു ദാസിൻറെ ഇന്ദ്രനീല യവനിക ഞൊറിഞ്ഞു ,ചന്ദ്ര ലേഖാ മണിയറ തുറന്നൂ,കൃഷ്ണപക്ഷ കിളീ ചിലച്ചു, റൊണാൻ കേറ്റിംഗ്സിൻറെ യു സേ ദ ബെസ്റ്റ് വെൻ യു സേ നത്തിംഗ് അറ്റാൾ എന്നീ പാട്ടുകൾ കേട്ടു.
പാട്ടുകേട്ട് വിശ്രമിച്ചുകൊണ്ടിരുന്നപ്പോൾ സോമനാഥന് അമ്മയുടെ ഫോൺ വന്നു.അമ്മയുമായി അയാൾ ഫോണിൽ കുറേ നേരം സംസാരിച്ചു.അതിനുശേഷം
അയാൾഅസ്വസ്തതയൊടെസോഫിയയോടു പറഞ്ഞു:
“എനിക്കുടനേ പോണം.”
“എന്താ ഇത്ര……”
“അച്ഛൻ സംസാരിക്കുന്നില്ല.”
” മൈ ഗോഡ്!”

      സോമനാഥൻ സുഹൃത്തായ മനഃശാസ്ത്ര ജ്ഞൻ പോൾസൺ മിറാൻറയുമായി അച്ഛനെക്കുറിച്ച് സംസാരിച്ചു.പോൾസൺ പറയുന്നു:മനുഷ്യനെ അടച്ചിട്ടിട്ട് പ്രകൃതിയെ തുറന്നു വിട്ടിരിക്കയല്ലേ.പ്രകൃതിയുടെ പ്രലോഭനം അവനെഅലോസരപ്പെടുത്തുന്നു.പ്രകൃയിൽ നിന്നും അകറ്റി നിർത്തുന്നതവൻറെ ഉൺമയെ താറുമാറാക്കുന്നു..........
       പട്ടണറോഡിലെ കഠിന വിജനതയിൽ ഒറ്റപ്പെട്ട കീരിപ്പന്നകൾ,ഒറ്റപ്പെട്ട തവളകൾ,കുന്നിമണികൾ,കറൻറ് കമ്പികളിൽ പേടിപ്പെടുത്തുന്ന നിശബ്ദ മൂങ്ങകൾ.സോമനാഥൻറെ കാർ അതിവേഗത്തിലോടി.    
           കാർ നഗരത്തിൽ നിന്നും ഒറ്റശേഖര മംഗലം കയറി.
                 വേലിപ്പൂക്കൾകാറ്റിലാടുന്നു.വാകകളിലും നീർ മരുതുകളിലും നിന്ന് തുരുതുരെ പൂമഴപെയ്യുന്നു.കൊന്നകൾ സ്വർണ്ണലോലാക്കി ട്ടാട്ടുന്നു.വയലേലകളിലും വാഴത്തോപ്പുകളിലും പനം തത്തകൾ പറക്കുന്നു.കുയിൽനാദങ്ങൾക്കൊപ്പംചേർന്ന്കുഞ്ഞരുവികൾ പൊന്നോളപ്പാട്ടു പാടുന്നു.പ്രാവുകൾ നിർഭയരായി കാറിൻറെ ബോണറ്റിലും സൈഡ് മിററിലുമൊക്കെ പറന്നു വന്നിരിക്കുന്നു.മനുഷ്യൻറെ ചെത്തവും ചൂരുമില്ല.കടകൾ അടഞ്ഞു കിടക്കുന്നു,വീടുകൾ അടഞ്ഞു കിടക്കുന്നു,വിദ്യാലയങ്ങളും പണിശാലകളോം അടഞ്ഞു കിടക്കുന്നു.

      വീട്ടിലെത്തിയപ്പോൾ ഗേറ്റ് തുറന്നു വച്ച് അമ്മ കാത്തു നിൽക്കുന്നു.കാർ കയറ്റിയിട്ടിട്ട് അമ്മയുമായി അകത്തു കയറി.കരയുന്ന അമ്മയെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.അച്ഛൻറെ മുറിയിൽക്കയറി.അച്ഛൻറെ കിടപ്പു കണ്ട് പൊട്ടിക്കരഞ്ഞു പോയി.അതോടെ അമ്മയുടെകരച്ചിൽവർധിച്ചു.സോമനാഥൻ സ്വയം നിയന്ത്രിച്ചു.

HOME PAGE

M K ONAPPATHIPP

You can share this post!