സ്‌പർശം

അനുരാഗത്തിൻ സ്‌പർശം
കൊതിച്ചുഞാൻ
എൻ പ്രണയഭാഷ
ഹൃദയത്തെ നീറ്റി
പ്രകടിപ്പിക്കാനാവാതെ പരവശയായ്
പിടഞ്ഞു
തിരിച്ചുകിട്ടാത്ത
ആ പ്രണയം
മിഴികൾ നനഞ്ഞില്ലാ
എനിക്കും
ഒരു കാലടിയൊച്ചക്കായ്
കാതുകൾ കൂർപ്പിച്ചു
ഞാൻ വിരഹം പൂണ്ടു
മനംനൊന്ത മാനത്തെ
കാർമേഘങ്ങൾ തിങ്ങുന്നു
മുൾച്ചെടിയെപോൽ പിഴുതെറിയേണ്ടിവന്നു
വല്ലാതെ കയച്ചുപോയൊരാദ്യാനുരാഗം 
നിൻമൃദുസ്പർശം
ഞാൻ കൊതിചു
ഞാനറിയാതെ
നീയെന്നേ പുൽകി ലയിക്കവേ
ഗാഢമാം   ആലിംഗനത്തിനായ്
പേക്കിനാവുകൾ കൊതിച്ചപ്പോഴേക്കും
അവഗണന നിറഞ്ഞ ആട്ടായിരുന്നു
പങ്കയ്‌വെക്കാനാരുമില്ല
സ്വപ്നങ്ങൾ ദുഃഖങ്ങൾ പരിഭവങ്ങൾ
ഉറക്കമില്ലാത്ത രാത്രികൾ
നീളം കൂടിയ
പകലുകൾ രാവുകൾ
നിദ്രാവിഹീനങ്ങളായ് ….

You can share this post!