ഷഡ്ഭുജങ്ങൾ/ സുധാകരൻ ചന്തവിള

  1. അടുപ്പം

അടുത്തില്ലായിരുന്നിട്ടും
അന്തരാത്മാവിൽ നിത്യവും
കത്തുന്ന സൗഹൃദദീപം

2 . ദൂരം

അടുത്തുണ്ടായിരുന്നിട്ടും
അടുത്തറിയാത്ത കൂട്ട്

3 . പ്രേമം

ചോദിക്കാതെയും പറയാതെയും
കയറി വരുന്ന അപരിചിതൻ

  1. ആഴം

മിണ്ടാതിരിക്കുമ്പോൾ
ഉണ്ടാകുന്ന മൗനം

  1. സാന്ത്വനം

കാണാൻ കഴിയില്ലെങ്കിലും
മനസ്സുകൊണ്ടു തൊടുന്ന സുഖം.

  1. വിശ്വാസം

ഉണ്ടായിരുന്നു എന്ന
ഉണ്മയുടെ നന്മ

, or

You can share this post!