വിശുദ്ധ/അബൂ ജുമൈല



നിറം മങ്ങിയ ഉടയാടകളിൽ
നീ വിശുദ്ധയാക്കപ്പെട്ടിരിക്കുന്നു.

ചുളിവ് വീണ വിരലുകളാൽ
നീ ഏതു മന്ത്രമാണ് ഉരുക്കഴിക്കുന്നത്?

നിന്റെ സ്വപ്നങ്ങളിൽ നൃത്തം
ചെയ്തിരുന്ന കിന്നരകന്യകൾ
എവിടെയാണ് അപ്രത്യക്ഷമായത്?

രാത്രികളിൽ നക്ഷത്രങ്ങളുദിക്കാത്ത
ആകാശത്തേയ്ക്ക്
കൂടുമാറുന്ന
ഉയിരിനെ
നീ എങ്ങനെയാണ് പ്രഭാതങ്ങളിൽ
ഉടലിലേക്ക്സന്നിവേശിപ്പിക്കുന്നത്?

പ്രഭാതങ്ങളിൽ
ആകാശത്തേക്ക് ചിറകടിച്ചുയരാതെ
കുറുകിക്കൊണ്ടിരിക്കുന്ന വെൺപിറാവുകളെ
നീ എങ്ങനെയാണ് നിശബ്ദമാക്കുന്നത്?

ആത്മ ലിപികളാൽ മുദ്രണം ചെയ്യപ്പെട്ട
ശിരോലിഖിതങ്ങൾ
നീ എങ്ങനെയാണ്
മായ്ച്ചു കളയുന്നത്?

You can share this post!