ഇണചേരാനും മുട്ടയിടാനുമായി ഞണ്ടുകൾ കടലിലേക്ക് യാത്രചെയ്യുന്നു, കൂട്ടത്തോടെ വെറും കൂട്ടമല്ല, ദശലക്ഷക്കണക്കിന് അമേരിക്കയിലെ സെന്റ് ജോൺ ദ്വീപിൽ കടൽ കടന്ന് എത്തുന്നത് കോടിക്കണക്കിന് സന്യാസി ഞണ്ടുകളാണെങ്കിൽ, ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ചുവന്ന ഞണ്ടുകളാണ് പ്രാർത്ഥനാപൂർവ്വം പ്രജനനത്തിനായി വന്ന് ചേരുന്നത്.
ഇണചേരാനും മുട്ടയിടാനും ഇവയ്ക്ക് കടലിന്റെ ഈർപ്പവും സ്വച്ഛതയുമാണ് വേണ്ടത്. സന്താനോൽപാദനം എന്ന ചിന്ത മാത്രമായി അവർ വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഇങ്ങനെ
എത്തുന്നത്. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ, ഏതാനും മാസങ്ങൾ അവ കടലിനോട് ചേർന്നു തന്നെ കഴിച്ചുകൂട്ടും. പിന്നീട് കൂട്ടത്തോടെ കരയിലേക്ക് പലായനം ചെയ്യുകയായി.