പൊന്നോണം/മിനിത സൈബു

പൊന്നോണം വന്നു നിന്നു
തിരുമുറ്റത്തായ്, പൂവിളിയെങ്ങുമേ പതിവുപോൽ കേൾപ്പതില്ലെങ്കിലും നാടാകെ
കാണാച്ചന്തം അണിഞ്ഞൊരുങ്ങി…

കൂട്ടരോടൊത്തൊരു പൂക്കളമിട്ടില്ലേലും
പുലികളി കണ്ടില്ലേലും ഊഞ്ഞാലൊന്നാടീലേലും, ചെറുവട്ടം സദ്യയുമുണ്ടു പുതുകോടിയിൽ മനം നിറഞ്ഞു നിന്നു…

അതിഥികൾ വരും നേരം വരവേൽക്കാൻ എത്തിടുന്ന ചെറുവാലൻ കിളിയുമിന്നു മൗനമല്ലോ, അകലെ പ്രതീക്ഷ തൻ മിഴിയെറിഞ്ഞിന്നവളും കാത്തിരിപ്പൂ…

പുതുപുലരിയെത്തും നേരം ആമോദം നിറയുവാനും ദുരിതങ്ങൾ മാറുവാനും നിമിഷമാത്രയിൽ ഓരോ മലയാളി മാനുഷരും ഹൃദയമന്ത്രത്തിൻ പ്രാർത്ഥന ഉരുക്കഴിപ്പൂ….

മിനിത സൈബു

You can share this post!