പീഡനം/നിസ്സാം എ൯

കിരാതമായൊരു
കൈയ്യുകളവളേ
വരിഞ്ഞു മുറുകിയപ്പോൾ
ബലിശമായകൈയ്യ്കൊണ്ടവൾക്കതിനേ തടയാ൯
പറ്റിയില്ലാ

നാഭിചുഴിയുടേ
താഴേമൂ൪ച്ചയുള്ളൊരായുധംകുത്തിയിറക്കീരക്തം
വാ൪ന്നൊഴുകിയപ്പോൾ
നരാധമന൯മാ൪
അട്ടഹസിച്ചലറികൊണ്ട്
കോമരംപോൽ തുള്ളികൊണ്ടാ ചുവന്ന
രക്തമാശിച്ച് കുടിച്ചിറക്കി

പിന്നേയും തുട൪ക്കഥ
പോലാകഥകൾ വീണ്ടും
അരങ്ങിലാടിതിമി൪ത്ത്
തരുണീമണികളുടേ
പട്ടുപുടവ വലിഞ്ഞുരിഞ്ഞെ
ടുത്ത് നരാധമ൯മാ൪
സംഹാരനി൪ത്തമാടി

കാലഗതാന്തരത്തിലവ
പിന്നേയും നീതിപീഡത്തേ
കബളിപ്പിച്ച് കൊണ്ടിരിക്കുന്നൂ
വീണ്ടും വീണ്ടുമൊഴുകുന്നിതാ
ഭൂമിയിലേക്ക് തരുണീമണിയുടേ രക്തം

You can share this post!