”മനുഷ്യ ചരിത്രത്തിൽ സിനിമയ്ക്ക് മൂല്യം ലഭിക്കുന്നത് അത്
ലോകമനുഷ്യന്റെ ചിന്താമണ്ഡലത്തിൽ സൗന്ദര്യാനുഭൂതി സൃഷ്ടിച്ചു
പ്രേക്ഷകനെ നിരന്തരം നവീകരിക്കുന്നതു കൊണ്ട് കൂടിയാണ് , മാനവികത വികസിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്. സിനിമയുടെ ദൃശ്യസംഗ്രഹം ഭൂമിയിലെ സകലമാന ജീവിതത്തെയും പ്രകൃതിയെയും കാലത്തെയുഅതിന്റെ വെവിധ്യങ്ങളോട് കൂടിയും പുനർ വ്യാഖ്യാനങ്ങളോട് കൂടിയും കലാശില്പ ബന്ധുരമാക്കുന്നു . ഉത്തമമായ ചലച്ചിത്ര രൂപിമത്തെയും സ്വനിമത്തെയും വാർത്തെടുക്കാൻ നല്ല മികവ് ഉണ്ടായേ തീരു .”
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള – 2017 – ന്റെ
ചിഹ്നമായ ചകോരം ഇക്കുറി വന്നുപോയപ്പോൾ ലോകസിനിമയിലെ ഒരു പിടി കതിരുകൾ തന്നു .ഓഖി ചുഴലിക്കാറ്റ് വിതച്ച മനുഷ്യനഷ്ടങ്ങളെ കുമ്പിട്ടു ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഉദ്‌ഘാടനം കത്തിച്ച മെഴുകുതിരി വെളിച്ചത്തിൽ നടന്നത് . 8 ദിവസങ്ങളിൽ 15 തീയേറ്ററുകളിലായി 190 – ചിത്രങ്ങൾ പ്രദര്ശിപ്പിച്ചപ്പോൾ അതിനൂതനം ഏതെന്നു നിർണയിക്കാൻ
11000 -ഓളം ഡെലിഗേറ്റുകളും 1200 – ഓളം മാധ്യമ പ്രവർത്തകരും പതിവ് പോലെ വ്യത്യസ്ത നിരീക്ഷണങ്ങളുമായി നിലകൊണ്ടു . ജൂറിയെക്കുറിച്ചു വിപരീത അഭിപ്രായങ്ങളും ഉണ്ടായി .മഴയില്ലാത്തതിനാലും മറ്റു സാംസ്കാരിക പരിപാടികൾ ഒഴിവാക്കിയതിനാലും സിനിമാപ്രേക്ഷകർ തീയേറ്ററുകളിൽ നിറഞ്ഞു നിന്നതു പല വിദേശസിനിമപ്രവർത്തകരെയും സന്തോഷിപ്പിച്ചു .
എന്നാൽ ലോകസിനിമയുടെ സങ്കൽപ്പനത്തിനു അനുചിതമാണ് ഈ വർഷത്തെ സിഗ്നേച്ചർ ഫിലിം എന്ന് തോന്നിപ്പോകുന്നു .
മനുഷ്യ ചരിത്രത്തിൽ സിനിമയ്ക്ക് മൂല്യം ലഭിക്കുന്നത് അത്
ലോകമനുഷ്യന്റെ ചിന്താമണ്ഡലത്തിൽ സൗന്ദര്യാനുഭൂതി സൃഷ്ടിച്ചു
പ്രേക്ഷകനെ നിരന്തരം നവീകരിക്കുന്നതു കൊണ്ട് കൂടിയാണ് , മാനവികത വികസിപ്പിക്കുന്നത് കൊണ്ട് കൂടിയാണ്. സിനിമയുടെ ദൃശ്യസംഗ്രഹം ഭൂമിയിലെ സകലമാന ജീവിതത്തെയും പ്രകൃതിയെയും കാലത്തെയുഅതിന്റെ വെവിധ്യങ്ങളോട് കൂടിയും പുനർ വ്യാഖ്യാനങ്ങളോട് കൂടിയും കലാശില്പ ബന്ധുരമാക്കുന്നു . ഉത്തമമായ ചലച്ചിത്ര രൂപിമത്തെയും സ്വനിമത്തെയും വാർത്തെടുക്കാൻ നല്ല മികവ് ഉണ്ടായേ തീരു .
സിനിമ പഠിക്കാനും ആസ്വദിക്കാനും ആർക്കും സാധിക്കും .പക്ഷെ സൃഷ്ടികര്മ മറ്റൊന്നാണ് . സൃഷ്ടിയെ വിലയിരുത്തുക എന്നതു നിർണായകം തന്നെ . എഴുപതുകളിൽ കേരളത്തിൽ പടർന്നു വികസിച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് ലോകസിനിമയെ ഒരു തലമുറയ്ക്ക് പരിചയപ്പെടുത്തിയത് .
തിരുവന്തപുരത്തു സൂര്യയും ചലച്ചിത്രയും അന്താരാഷ്ട്ര
ചലച്ചിത്രോത്സവത്തിന് തുടക്കമിട്ടു . തൊണ്ണൂറുകൾ എത്തുമ്പോൾ
സാംസകാരിക വകുപ്പുമായി സഹകരിച്ചു ട്രിവാൻഡ്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു . പിന്നീട് ചലച്ചിത്ര അക്കാഡമിയുട നിർവ്വഹണത്തിലായി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ആയി . ഇന്ത്യയിലെ ജയ്‌പൂർ , കൽക്കട്ട ,മുംബൈ ,ബാംഗ്ളൂർ , ചെന്നൈ ഫെസ്റ്റിവലുകൾ പോലൊന്ന്. 22 – മത് ഐ .എഫ് .എഫ് ,കെ – യിലെത്തുമ്പോൾ പുതുതായി ഒന്നും സംഭവിക്കുന്നില്ലെങ്കിൽ കൂടി ഒരു പ്രധാന കാര്യം തുടർന്നുകൊണ്ടിരിക്കുന്നു .അത് 12000 – ഓളം പേർക്ക്
ലോകസിനിമയെ പരിചയപെടുത്തുന്നു എന്ന ശുഭോദർക്കമായ സംസ്കാരിക കർത്തവ്യമാണ് .
സുവർണ ചകോരം ലഭിച്ചത് അന്നാ മരിയെ ജാസിർ സംവിധാനം ചെയ്ത, പലസ്തീൻ -ഫ്രാൻസ് – ജർമ്മനി -കൊളംബിയ -നോർവേ -ഖത്തർ -യു.എ.ഇ .- കോ പ്രൊഡക്ഷനായ , വാജിബ് എന്ന അറബിക് സിനിമയ്ക്കാണ് . റോഡ് മൂവി ഇനത്തിൽ പെട്ട ഈ ചിത്രം പാലസ്റ്റീനിലുള്ള ക്രിസ്ത്യൻ കുടുംബങ്ങളുടെ അവസ്ഥയുടെ ഒരു സമകാലിക പരിച്ഛേദമാണ് .മകളുടെ വിവാഹ ക്ഷണക്കത്തു കൊടുക്കുവാൻ ഒരു പിതാവ് , ഇറ്റലിയിൽ നിന്നെത്തിയ മകനോടൊപ്പം പാലസ്റ്റീൻ -ഇസ്രായേൽ അതിർത്തിയിലുള്ള
ബന്ധുവീടുകൾ കയറിയിറങ്ങുന്നു .ഒരു കാറിൽ ഒരു പകൽയാത്ര.
സഞ്ചാരത്തിനിടയിൽ അവർക്കിടയിലും അവർ കണ്ടുമുട്ടുന്നതുമായ ഊഷ്‌മള ബന്ധങ്ങളും വൈവിധ്യങ്ങളും വിഭാഗീയതകളും സന്ദേഹങ്ങളും സംഘര്ഷങ്ങളും ഒപ്പിയെടുക്കുന്നു.അറബ് -യഹൂദ വംശങ്ങളിൽ പെട്ട ഒരു വിഭാഗം ജനതയുടെ സാമൂഹ്യാസ്തിത്വം പ്രതിഫലിക്കുന്നുവെങ്കിൽ കൂടി സുവർണ ചകോരം പുരസ്‌കാരത്തിന് അർഹമായത് മറ്റൊരു ചിത്രമാണെന്ന് വിലയിരുത്തപ്പെടുന്നു .തുർക്കി സംവിധായകനായ സെമിത് കപ്ലാനോഗ്ലുവിന്റെ ' ദി ഗ്രെയിൻ" എന്ന ചിത്രമാണത് .
ആധുനികാനന്തര ലോകം ശാസ്ത്രസംഭാവനകളുടേതായ പുതിയ ചുറ്റുപാട് കെട്ടിപൊക്കുമ്പോൾ നൈസര്ഗികതയുടെ ലോകം മനുഷ്യന് നഷ്ടപ്പെടുന്നു ഓരോ പ്രകൃതിജന്യ വസ്തുക്കളും ജീവിതവും അന്യമാക്കപ്പെടുന്നു . ഗ്രെയിൻ ( വിത്ത് ) ഒരു പ്രതീകമാണ് .ജനിതക മാറ്റങ്ങളുടെ ലോകത്തു പ്രകൃതിദത്തമായ ,ജൈവശുദ്ധമായ , ചേതനയുടെ ഓര്മകളുള്ള യഥാർത്ഥ വിത്ത് തേടിയുള്ള സാഹസിക അന്വേഷണ യാത്രയാണ് ഈ സിനിമയുടെ ഉള്ളടക്കം .വിത്ത് എന്ന പ്രതീകത്തിൽ ഗുപ്തമായൊരു ചിന്താലോകമുണ്ട്.
അതിനെ നൂതനമായ ദൃശ്യകല്പനകളിലൂടെ , ചാരുതയാർന്ന അസാധാരണ vബിംബങ്ങളിലൂടെ ആവിഷ്കരിക്കുന്നു .ഈ ചിത്രത്തോട് ഉപമിക്കാൻ മറ്റൊരു ചിത്രമില്ലെങ്കിലും പെട്ടെന്ന് ഓർത്തുപോകുന്നത് ആന്ദ്രേ തർക്കോവ്‌സ്‌ക്കിയുടെ " സ്റ്റോക്കർ " എന്ന ചിത്രമാണ് .
ലൈഫ് ടൈം അചീവ്മെന്റിനുള്ള പുരസ്‌കാരം റഷ്യൻ ചലച്ചിത്രകാരനായ അലക്സാണ്ടർ സൊകുറോവിനാണ് സമർപ്പിച്ചത് . ഉചിതമായ തെരഞ്ഞെടുപ്പ് തന്നെ . 1980 – മുതൽ സിനിമയെടുക്കാൻ തുടങ്ങിയ സൊകുറോവിനെ ലോകം അറിയുന്നത് 1990 -മുതൽക്കാണ് . റഷ്യയിലെ രാഷ്ട്രീയ നേതൃത്വം കലയുടെ മാനങ്ങളെ നിരോധിച്ച ദുർഭഗ പതിറ്റാണ്ടുകൾ കണ്ട വ്യക്തിയാണ് അലക്സാണ്ടർ സൊകുറോവ്. 1990 -കളിൽ റഷ്യയിൽ രാഷ്ട്രീയ മാറ്റങ്ങൾ വന്നതിനു ശേഷമാണ് സൊകുറോവിന്റെ സിനിമകൾ പ്രദർശിപ്പിച്ചു തുടങ്ങിയത് . റഷ്യൻ ആർക് , ഫൗസ്റ്റ് , ഫ്രാങ്കോഫോണിയ എന്നീ ചിത്രങ്ങൾ അതീവ ശ്രദ്ധേയം.
ജൂറി പരാമർശം നേടിയ ' ക്യാൻഡിലെറിയ ' ( സംവിധാനം – ജോണി ഹെൻട്രിക്സ് . കൊളംബിയ – ജർമ്മനി – നോർവേ – അര്ജന്റീന – ക്യൂബ ,കോ -പ്രൊഡക്ഷൻ) , 'പോംഗ്രാനേറ്റ് ഓർച്ചാർഡ് ' ( സംവിധാനം – ഇൽഗാർ നജാഫ് . അസർബെയ്ജാൻ ) , പ്രേക്ഷകരുടെ പുരസ്‌കാരം ലഭിച്ച 'ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്ക് ' ( സംവിധാനം – റെയ്‌ഹാന . ഫ്രാൻസ് – അൾജീരിയ – ഗ്രീസ് കോ -പ്രൊഡക്ഷൻ) ,' ദി യങ് കാൾ മാർക്സ് ' (
സംവിധാനം -റൗൾ പെക് . ഫ്രാൻസ് -ജർമ്മനി -ബെൽജിയം കോ –
പ്രൊഡക്ഷൻ) , ' റീ ഡൗറ്റബിൾ ' ( സംവിധാനം – മൈക്കിൾ
ഹസാനവിസ്യുസ് . ഫ്രാൻസ്), ' വില്ലേജ് റോക്സ്റ്റാര്സ് ' (സംവിധാനം -റീമ ദാസ് . ആസ്സാമീസ് -ഇന്ത്യ ), ' ഡി ജാം' ( സംവിധാനം – ടോണി ഗത്‌ലീഫ്.
ഫ്രാൻസ് ). ' ദി കേക്ക് മേക്കർ ' (സംവിധാനം – ഓഫിർ റൗൾ ഗ്രേയ്‌സീർ . ജർമ്മനി -ഇസ്രായേൽ കോ -പ്രൊഡക്ഷൻ), തുടങ്ങിയ സിനിമകൾ നിരൂപക ശ്രദ്ധ നേടി .
ലോക സിനിമ വിഭാഗത്തിൽ പ്രദര്ശിപ്പിക്കേണ്ട ഒരു ചിത്രമായിരുന്നു ,സനൽകുമാർ ശശിധരന്റെ ' എസ്. ദുര്ഗ '. പക്ഷെ ചില സാങ്കേതികതകൾ പറഞ്ഞു മലയാള സിനിമ ഇന്ന് – വിഭാഗത്തിൽ മാത്രം പ്രദര്ശിപ്പിക്കുവാൻ തെരെഞ്ഞെടുത്തപ്പോൾ അത് സംവിധായകൻ തന്നെ പിൻവലിച്ചു . മലയാള സിനിമ സർഗാത്മകതയെ തേടിയലയുമ്പോൾ ഈ ചിത്രത്തെ ഒഴിവാക്കിയത് ഒരു ഭാവികാല പ്രശ്നമായി നിലനിൽക്കുന്നു . മലയാളത്തിന്റെ സുവർണ ചകോരങ്ങൾ, ചില പദവികൾ അലങ്കരിക്കുന്നവരുടെ ഇരുമ്പ് കൂട്ടിലാണ് .അതൊരിക്കലും ഐ .എഫ്. എഫ്. കെ – യിലൂടെ ചിറകടിച്ചുയരുമെന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല