1. ഞാന്‍ പാടുന്ന പാട്ടില്‍ലോകത്തിന്ന് മുറിവേല്‍ക്കുന്നു.അതിനെ പാടിക്കാന്‍ ശ്രമിക്കുന്നു, ഞാന്‍.പക്ഷെ,അത് മൗനിയായി നില്‍ക്കുന്നു.
തിങ്ങിനില്‍ക്കുന്ന സാന്ദ്ര മൗനത്തിന്നിടയില്‍തുമ്പികളെപ്പോലെ ത്രസിച്ച്വസ്തുക്കളില്‍ ചേക്കേറുന്ന,എന്നെന്നേക്കുമായി നഷ്ടപ്പെട്ടപാവം കൊച്ചുകുട്ടികളാണ്, വാക്കുകള്‍.
വസ്തുക്കളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു, അവ.എന്നാല്‍,വാക്കുകള്‍ക്ക് കഴിയില്ലലോകത്തെ സ്നേഹിക്കാന്‍.നക്ഷത്ര തിളക്കമുള്ള വാനത്താല്‍ തട്ടിയെടുക്കപ്പെട്ട അവഎന്നെ ശപിച്ച് മരിക്കുന്നു.അവയുടെ ശവശരീരങ്ങള്‍ഞാന്‍ വില്‍ക്കുന്നു.ംംംംംംംംംംംംംം
2. തീക്ഷ്ണമായ കാറ്റില്‍ഭൂമി ഒരു പട്ടംപേലെ.രാത്രിയെക്കുറിച്ച് നട്ടുച്ചയിലുംനാം ബോധവാന്‍മാര്‍.
നിശ്ശബ്ദമായി ക്ഷോഭിക്കുന്ന കാറ്റിന്ചുറ്റും ഓടുവാനേ കഴിയൂ.മറ്റൊരു നക്ഷത്രത്തിലെ കാറ്റിനെപ്പറ്റിഞാനാലോചിക്കുന്നു.കഴിയുമോ അവര്‍ക്ക് കൂട്ടുകാരാകാന്‍?
ഭൂമിയില്‍ നമുക്കുണ്ട് രാവും പകലും.അതിനിടക്ക് മറ്റു നക്ഷത്രങ്ങള്‍ എന്താണ് ചെയ്യുന്നത്?നിശ്ശബ്ദതയില്‍ വികസിക്കുന്നത്എങ്ങനെയാണ് അവ സഹിക്കുന്നത്?
നുണ പറയുന്നു,നീലാകാശം.ഉറങ്ങുമ്പോള്‍,നമ്മളോട് അവ മന്ത്രിക്കുന്നു,സത്യം.
പിന്നീട്, പ്രഭാതത്തില്‍നാം പറയുന്നു,നാം സ്വപ്നം കണ്ടുവെന്ന്.