ക്യാൻസർ തടയൽ വളരെ സങ്കീർണ്ണമായ വിഷയമാണ്. അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങൾ, ആദ്യകാല രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് രീതികൾ, മരുന്നുകൊണ്ട് ക്യാൻസറിനെ തടുക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ കാൻസറിനെ പ്രതിരോധിക്കുവാനുള്ള ചികിത്സാ ഇടപെടൽ ഇപ്പോഴും അതിന്റെ ശൈശവാവസ്ഥയി ലാണെങ്കിലും ചില പ്രധാനപ്പെട്ട കണ്ടെത്തലുകൾ ഇതിനകം നടത്തി നടത്തിയിട്ടുണ്ട് . ഇവയിൽ ആസ്പിരിനുള്ള പങ്ക് വളരെ വലുതാണ്.
ആസ്പിരിന്റെ രാസനാമം അസെറ്റൈൽ സാലിസിലിക് ആസിഡ് എന്നാണ് . ആസ്പിരിൻ നൂറ്റാണ്ടുകളായി വേദനയും പനിയും ചികിത്സിക്കാനായി ഉപയോഗിച്ചുവരുന്നു . കൂടാതെ ഹൃദയാഘാതവും സ്ട്രോക്കും വരുവാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുവാൻ ആസ്പിരിന് കഴിയും. ക്യാൻസർ പ്രതിരോധവും ആസ്പിരിനും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള
നൂറിലധികം പഠനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശകലനം അടുത്തിടെ (ഏപ്രിൽ 6 ന്) പ്രമുഖ ക്യാൻസർ ജേർണലായ “അന്നൽസ് ഓഫ് ഓൺകോളജി” യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസ്പിരിൻ പതിവായി ഉപയോഗിക്കുന്നവരിൽ ദഹന നാളത്തിൽ ഉണ്ടാവുന്ന വിവിധതരം കാൻസറുകൾക്ക് ഉള്ള സാധ്യത 22% മുതൽ 39% വരെ കുറഞ്ഞതായി കണ്ടെത്തി. കൂടാതെ ഹെപ്പറ്റോ ബിലിയറി (കരൾ, പിത്താശയം, bile duct) കാൻസറുകളുടെ കാര്യത്തിൽ 38 ശതമാനം കുറവ് കണ്ടെത്തുവാനും സാധിച്ചു . ഉയർന്ന ഡോസിൽ ആസ്പിരിൻ ഉപയോഗിച്ചാൽ വൻകുടലിലെ ബാധിക്കുന്ന കാൻസറിനെ ഉയർന്ന നിരക്കിൽ പ്രതിരോധിക്കാൻ കഴിയും എന്ന് ഗവേഷകർ മനസ്സിലാക്കിയിട്ടുണ്ട് . എന്നാൽ ആസ്പിരിന് പല പാർശ്വഫലങ്ങളുമുണ്ട്. ആമാശയത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും രക്തസ്രാവം ആമാശയ ഭിത്തിയിൽ ഉണ്ടാക്കാവുന്ന നീർവീഴ്ച തുടങ്ങിയ പാർശ്വഫലങ്ങൾ ചിലപ്പോൾ കാണാറുണ്ട് . അതിനാൽ ഒരു ഡോക്ടറുമായി ആലോചിക്കാതെ Aspirin ഉപയോഗിക്കുവാൻ പാടില്ല .
പ്രതിരോധത്തിനായി ആസ്പിരിൻ ഉപദേശിക്കുന്നതിന് മുമ്പ് ലിംഗം, പ്രായം, ക്യാൻസറുമായി ബന്ധപ്പെട്ട കുടുംബ ചരിത്രം, വ്യക്തിക്കു കാൻസർ വരുവാനുള്ള അപകടസാധ്യത തുടങ്ങിയ പല ഘടകങ്ങളും ഡോക്ടർ കണക്കിലെടുക്കും. മേൽപ്പറഞ്ഞ കാൻസർ വരുവാൻ കൂടുതൽ സാധ്യതയുള് വ്യക്തികൾക്ക് ആസ്പിരിനിൽ നിന്ന് ഏറ്റവും വലിയ നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നു ഉള്ള കണ്ടെത്തലുകൾ വൈദ്യശാസ്ത്രരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നുള്ള കാര്യത്തിൽ സംശയം ഇല്ല .
Dr CN Mohanan nair.Sr.Consultant Oncologist, Kochi. log on
drrmohanannair.com