ഭാഷയെ യാധാരമാക്കി പുന ക്രമീകരിച്ചല്ലോ
ആർഷ ഭൂവിലുള്ള രാജ്യ വിഭാഗങ്ങളെ
ബ്രിട്ടീഷ് മലബാറുകൂടി ചേർത്തു തിരു കൊച്ചിയോട്
നഷ്ടപ്പെട്ടു തെക്കൻ ജില്ലാ
കന്യാകുമാരി
അമ്പത്താറു നവംബറിൻ ആദ്യ ദിനം
പിറന്നാതാം
സമ്പന്ന സംസ്കാര നാട്
കേരളദേശം
കാർഷിക ജോലികൾ സദാ ജീവിത വൃത്തിയാവട്ടെ
കർഷകന്റെ സ്‌ഥാനമേറ്റം മേലെയാവട്ടെ
അന്നദാതാ ക്കളായി തീരും കർഷകന് കൊടുക്കണം
അന്നദാന പ്രഭു വെന്ന പ്രഥമ സ്‌ഥാനം
നാട്ടിലുള്ള വിഭവങ്ങൾ സംസ്കരിച്ചതിന്റെ വില
കൂട്ടി വിൽക്കാനു തകുന്ന വ്യവസായങ്ങൾ
നാട്ടിലെല്ലാം നിറയട്ടെ ജോലിയുടെ മഹാൽമ്യവും
കൂട്ടരെല്ലാം നല്ലപോലെ അറിഞ്ഞിടട്ടെ
മലയാളത്തനിമതൻ സംസ്കൃതിയും