സുഖമാണെനിക്കിവിടെ
ചുറ്റുമസ്വസ്ഥത പൂക്കുമീ നാളിലും
അടങ്ങാ വിലാപം പുതച്ചുറങ്ങുന്നു ഞാൻ
സുഖമാണെനിക്കിവിടെ.
പട്ടിണിത്തീയിൽ എരിയുന്നനേകർ
ആ ചൂടിലപ്പവും ചുട്ടു ഭക്ഷിച്ചു ഞാൻ
കുരൽവിണ്ട ദാഹത്തിൻ കണ്ണുനീർ തുള്ളികൾ
നക്കിക്കുടിച്ചെന്റെ ദാഹം ശമിപ്പിച്ചു
സുഖമാണിനിക്കിവിടെ.
നിനക്കോ?
നീയും പറയണം പൊളി വാക്കിലുത്തരം
സുഖമെന്നേ അത് ഒരു രീതിയാണ്.
സംഭാഷണത്തിന്റെ വ്യാകരണം
ഈ നാടകത്തിന്റെ മുദ്രാക്ഷരം.